അപ്രതീക്ഷിതമായി എന്റെ മോബൈലിലെയ്ക്ക് അപരിചിതമായ നമ്പറില്‍ നിന്നും ഒരു വിളിയെത്തി ... വര്‍ഷങ്ങള്‍ക്കു പിറകില്‍ നിന്ന് എന്റെ പഴയ ചങ്ങാതി അജയന്റെ സ്വരം ഞാന്‍ തിരിച്ചറിഞ്ഞു ...സങ്കടം നിറഞ്ഞതായിരുന്നു അവന്റെ ശബ്ദം ...ഞങ്ങള്‍ക്കൊപ്പം
ഉണ്ടായിരുന്ന കൂട്ടുകാരന് നൃപന് ക്യാന്‍സര്‍ പിടിപെട്ടു മരണത്തോട്
മല്ലിടുന്നു ...അവന് നിന്നെ കാണാന്‍ ആഗ്രഹിയ്ക്കുന്നു കഴിയുമെങ്കില്‍
ഇവിടം വരെ വരുക .....ബസിലിരിയ്ക്കുമ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിന്നോട്ട്
സഞ്ചരിച്ചു... നൃപനും ഞാനും അജയനും പഴയ മദിരാശി നഗരത്തില്‍ ഒറ്റമുറിയില്‍
താമസിചിരുന്നവരാരയിരുന്നു ...സിനിമ മോഹം തലയ്ക്കു പിടിച്ചു അവിടെയ്ക്ക്
വണ്ടികയറിയവനായിരുന്നു ഞാന്‍ എനിയ്ക്ക് മുന്‍പേ അവിടെ
എത്തപ്പെട്ടവരായിരുന്നു അവര്‍ രണ്ടു പേരും ...പട്ടിണിയും കട തിണ്ണകളിലെ
വാസവും തളര്‍ത്തിയ ശരീരവും മനസുമായിട്ടാണ് നാട്ടുകാരനായ ഒരു സുഹൃത്തിന്റെ
തണല്‍പറ്റി ഞാന്‍ ആ വലിയ മുറിയിലെയ്ക്കെതുന്നത്..
അവിടെയ്ക്കെതുന്ന പതിനെട്ടാമത്തെ അന്തേവാസിയായിരുന്നു ഞാന്‍... പലരും പലതരം
ജോലികള്‍ ചെയ്തിരുന്നവര്‍. നൃപന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ടുടെന്റ്റ് ആയിരുന്നു അജയന് എന്നെപോലെ സിനിമയില്‍ ഭാഗ്യം തേടി
വന്നവനും ..ഒരേ ഒരേ പാതയില്‍ സഞ്ചരിയ്ക്കുന്നവരായിരുന്നത് കൊണ്ട് എനിയ്ക്ക്
കൂടുതല്‍ അടുപ്പം അവരോടായിതീര്‍ന്നു ...സഹമുറിയന്മാരില് ഭൂരിഭാഗത്തിനും വരുമാനമുണ്ടായിരുന്നത് കൊണ്ട് മിനിമം ഒരു നേരമെങ്കിലും ഞങ്ങള്‍ ഭക്ഷണം കഴിച്ചു ജീവിച്ചു ...ആക്ടിംഗ്
സ്ടുടെന്റ്റ് ആയിരുന്ന നൃപനോടോപ്പം ഞാന്‍ മിക്കപ്പോഴുമാവന്റെ ഫിലിം
ഇന്സ്ടിടുട്ടില്‍ പോകുമായിരുന്നു അസാമ്മാന്യ കഴിവുകളുള്ള ഒരാളായിരുന്നു
നൃപന്..പരിശീലന ക്ലാസ്സുകളില്‍ അവന്റെ പെര്‍ഫോമെന്‍സ് എന്നെ പലപ്പോഴും
അത്ഭുതപ്പെടുത്തിയിട്ടുണ്ട്... കാലം ഞങ്ങളോരോരുതരെയും ഓരോ വഴിയിലേയ്ക്കു
തിരിച്ചു വിട്ടു ...ഭാഗ്യപരീക്ഷണങ്ങള്‍കകൊടുവില്‍ അജയന് സിനിമ മോഹം
ഉപേക്ഷിച്ചു സുഹൃത്തിനൊപ്പം പാരീസില്‍ പഴ കച്ചവടത്തിന് സഹായിയായി
...ചിക്കന്‍ പോക്സ് പിടിപെട്ടു ആരോഗ്യം നശിച്ച അവസ്ഥയില്‍ ഞാന്‍ നാട്ടിലേയ്ക്ക് വണ്ടി കയറി ..നൃപന് അവിടെത്തന്നെ തുടര്‍ന്നു ...നാട്ടിലെത്തിയിട്ടും വല്ലപ്പോഴും എഴുതുന്ന കത്തുകളിലൂടെ അവരുമായുള്ള സൌഹൃദം ഞാന്‍
തുടര്‍ന്നിരുന്നു പിന്നെടെപ്പോഴോ അതൊക്കെ നിലച്ചുപോയി
..പിന്നെടോരിയ്ക്കല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും മദിരാശിയില്‍
എത്തിയപ്പോള്‍ അജയനെ തേടിപ്പിടിച്ചു ..നൃപന് എവിടെയാണെന്ന് അജയനും വലിയ
പിടിയുണ്ടായിരുന്നില്ല കുറെ തിരക്കി പക്ഷെ കണ്ടെത്താനായില്ല ...ക്യാന്‍സര്‍ പിടിപെട്ടു മരിച്ച സാബുചായന്റെ മുഖം ഓര്‍മ്മ വന്നു ... നല്ല വലിയും കുടിയുമായിരുന്നു സാബുചായന്‍ നല്ലൊരു ചിത്രകാരനും ...കയ്യില്‍ സിഗരറ്റൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല ആശുപത്രിക്കിടക്കയില്‍ വച്ച് അവസാനം കാണുമ്പോള്‍ എന്റെ കയ്യില്‍ മുറുകെപിടിച്ചു പുഞ്ചിരിച്ചു... മരണം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ...തണുത്തുറഞ്ഞിരുന്നു ആ വിരലുകള്‍ ...
തൊണ്ടയ്ക്കു ക്യാന്‍സര്‍ വന്ന സാംകുട്ടിച്ചയനെ ഓര്‍ത്തു
...പെന്തകൊസ്തുകാരനായിരുന്നു ജീവിതത്തിലോരിയ്ക്കലും
കുടിയ്ക്കുകയോ വലിയ്ക്കുകയോ ചെയ്തിട്ടില്ല എന്നിട്ടും
....വണ്ടിയിറങ്ങുമ്പോള്‍ അജയന് കാത്തു നിന്നിരുന്നു ...അവനോടൊപ്പം വലിയ
ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ പരസ്പ്പരം ഒന്നും
മിണ്ടാന്‍ കഴിഞ്ഞില്ല.. ഞങ്ങള്‍ ചെല്ലുമ്പോള്‍ നൃപന്റെ മുറിയില്‍
ആരുമുണ്ടായിരുന്നില്ല .. വരാന്തയുടെ അങ്ങേ കോണില്‍ കിടക്കുന്ന ബെഞ്ചില്‍
ശുഷ്ക്കിച്ചുണങ്ങിയ ഒരു രൂപം അത് നൃപനായിരുന്നു... തിരിച്ചറിയാനാകാത്ത
വിധം മാറിപ്പോയിരിക്കുന്നു അവന്റെ മുഖം ...എന്നെ തിരിച്ചറിഞ്ഞ അവന്റെ
കണ്ണുകളില്‍ സന്തോഷത്തിന്റെ നനവുണ്ടായിരുന്നു പിന്നെടെപ്പോഴോ അത് കണ്ണീരിന്റെ ഒരുറവയായി.. എനിക്കും സങ്കടം സഹിയ്ക്കാനായില്ല ..പൊട്ടിക്കരഞ്ഞുപോയി
...അജയന് അകലേയ്ക്ക് മാറി നിന്നു ...മൌനം കനക്കുന്ന നിമിഷങ്ങളില്‍
ഞങ്ങള്‍ പരസ്പ്പരം നഷ്ട്ടപ്പെട്ടവരായി മാറി... നൃപന് ശബ്ധിക്കാനാകില്ല
തുടരെ തുടരെ തൊണ്ടയില്‍ നടത്തിയ സര്‍ജെറികളും റേഡിയെഷനും അവന്റെ പഴയ
മുഴങ്ങുന്ന ശബ്ദത്തെ ഇല്ലായ്മ ചെയ്തിരിയ്ക്കുന്നു ...പരിശീലനക്കളരികളില്‍
അവന് അവതരിപ്പിച്ചിരുന്ന ഒറ്റയാന് കഥാപാത്രങ്ങള്‍ ഒന്നൊന്നായി എനിയ്ക്ക്
ചുറ്റും വന്നു ചെവിപൊട്ടുമാറുച്ചതില്‍ ആര്‍ത്തട്ടഹസിച്ചു ....ഞാന്‍
തലകുനിച്ചിരുന്നു... ആരോ തൊട്ടു വിളിക്കുന്നു ..അജയന്...... നൃപന് വിദൂരതയില്‍ മിഴികള്‍ നട്ടിരിയ്ക്കുന്നു ....ആശുപത്രിയ്ക്ക്
പുറത്തെ മരച്ചുവട്ടില്‍ ഞങ്ങളിരുന്നു ..കുറേകാലം നൃപന് എവിടെയായിരുന്നു
എന്ന് അജയനും അറിവുണ്ടായിരുന്നില്ല .....ഒരാശുപത്രി വരാന്തയില്‍ വച്ച്
വീണ്ടും നൃപനെ കണ്ടുമുട്ടുംബോഴെയ്ക്കും അവന് അസുഖത്താല്‍
അവശനായിതുടങ്ങിയിരുന്നു .അന്ന് മുതല്‍ അജനയനാണ് അവനെ നോക്കുന്നത് അനാഥനായി
ജീവിച്ചിരുന്ന നൃപന്റെ പൂര്‍വ്വകാലം ആര്‍ക്കുമറിയില്ല ...ഒരു സിനിമാ
വാരികയില്‍ വന്ന നിന്റെ ചിത്രം കണ്ടു തിരിച്ചറിഞ്ഞു നൃപന് കാണണമെന്ന്
വാശിപിടിയ്ക്കുകയായിരുന്നു ... നമ്പര്‍ കണ്ടെത്താന്‍ കുറെ ബുദ്ധിമുട്ടി
അജയന് പറഞ്ഞുകൊണ്ടേയിരുന്നു ..അന്ന് മുഴുവന്‍ ഞങ്ങള്‍ നൃപനോപ്പം
ചിലവഴിച്ചു..മനപ്പൂര്‍വ്വം ഞങ്ങള്‍ പഴയതൊന്നും ഒര്തെടുതില്ല ...പിറ്റേന്ന്
യാത്രപറയുമ്പോള്‍ ഒരു ഫോട്ടോ എനിക്ക് താരാന്‍ നൃപന് കയ്യില്‍
സൂക്ഷിച്ചിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് റൂമിലെ സുഹൃത്തിന്റെ
ക്യാമറയില്‍ പകര്‍ത്തിയ ഞങ്ങളോരുമിച്ചുള്ള ഒരു ചിത്രം ..എന്റെ
കയ്യിലുമുണ്ടായിരുന്നു അതിന്റെ ഒരു കോപ്പി.പക്ഷെ വര്‍ഷങ്ങളുടെ ഇരുട്ടില്‍
അതെവിടെയോ നഷ്ട്ടപ്പെട്ടുപോയിരുന്നു ...കൈവിരലുകളില്‍ തെരുപ്പിടിപ്പിച്ചു എന്നെ യാത്രയാക്കുമ്പോള്‍ അവന് പുഞ്ചിരിയ്ക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു ......
എന്റെ കയ്യില്‍ പിടിച്ചിരുന്ന അവന്റെ വിരലുകള്‍ക്കു അപ്പോള്‍ വല്ലാത്ത
തണുപ്പുണ്ടായിരുന്നു ..സാബുചായന്റെ കൈകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ
മരണത്തിന്റെ അതെ തണുപ്പ് .. .
Thursday, November 8, 2012
Friday, October 19, 2012
സീരിയലുകള്‍ ചെയ്തു തിരുവനന്തപുരത്ത്
അരപ്പട്ടിണിയില്‍ ജീവിച്ചിരുന്ന കാലത്തെ ഒരു ചങ്ങാതിയെ ഈയിടെ കണ്ടുമുട്ടി
...ആളിപ്പോ സിനിമയില്‍ തിരക്കുള്ള പ്രോടക്ഷന്
എക്സിക്ക്യുട്ടിവാണ്...എങ്കിലും
അരിസ്ടോ ജങ്ങ്ഷനിലെ പഴയ ചായക്കടയുടെ മുന്നില്‍ കണ്ടുമുട്ടുമ്പോള്‍ "തനി"
സിനിമാക്കാരന്റെ അഹംഭാവം കാണിച്ചില്ല ...ഓര്‍മ്മകള്‍ സ്വാദു നിറച്ച
ചായയ്ക്കൊപ്പം ഞങ്ങള്‍ അവന്റെ വളര്‍ച്ചയുടെ വഴികള്‍ നടന്നു തീര്‍ത്തു..
ഒടുവില്‍ അവന്
റെ ചോദ്യം നീയിപ്പോള്‍ എന്ത്
ചെയ്യുന്നു എന്തേ ഇവിടം വിട്ടു പോയത് ...നിന്റെ ജൂനിയര്‍ ആയി വന്ന പലരും
ഇന്നു സിനിമയിലും സീരിയലിലും തിരക്കുള്ള ക്യാമറമാന് മാരാണ് ...ഞാന്‍
മറുപടി പറഞ്ഞില്ല അവനു വന്നുകൊണ്ടിരുന്ന ഫോണ്‍ കാളുകള്‍ക്കിടയില്‍ അവന്
എന്റെ മറുപടിയ്ക്ക് വേണ്ടി തിരഞ്ഞതുമില്ല ....പലരോടും പലതരത്തിലുള്ള നയം
നിറച്ച അവന്റെ മറുപടികള്‍.. എനിക്കതിശയം തോന്നിയില്ല ...അവന് പണ്ടും
ഇങ്ങനെയായിരുന്നു...പെട്ടെന്ന് വന്നൊരു ഫോണ്‍കോളിന് അവന്റെ ബഹുമാനം നിറച്ച
സര് വിളികള്‍..സംസാരം നീണ്ടു പോയപ്പോള്‍ ഒരു സിഗരറ്റിനു തീ കൊളുത്തി ഞാന്‍
അല്‍പ്പം മാറി നിന്നു ...ഡേയ് ഞാന്‍ പോകുന്നു എനിക്കല്‍പ്പം തിരക്കുണ്ട്
സംവിധായകന് പ്രസാദ് സാറിനും ഫാമിലിയ്ക്കും ദിലീപിന്റെ സിനിമ കാണാന്‍ ൫
ടിക്കറ്റ് എടുത്തു വീട്ടിലെത്തിയ്ക്കണം..സാറിന്റെ പടം അടുത്തമാസം ഷൂട്ട്
തുടങ്ങാനുള്ളതാ സോപ്പിട്ടു നിന്നില്ലെങ്കില്‍ വര്‍ക്ക് വേറെ
ആണ്പിള്ളേര് കൊണ്ടുപോകും .നീ ഇനി എപ്പോഴാ ട്രിവാന്ട്രം വരിക ..?
..സാധ്യത കുറവാണ് ..നിന്റെ വഴികളില്‍ എന്നെ കാണാന്‍...മുന്‍പേ നീ എന്നോട്
ചോദിച്ചില്ലേ നീയെന്തു കൊണ്ട് സിനിമയില്‍ ആരുമായില്ലെന്നു ...ഇതുപോലെ പലതും
ചെയ്തു "ആരെങ്കിലുമാകാന്‍" മനസ്സ് സമ്മതിയ്ക്കാഞ്ഞത് കൊണ്ടാണ് ....ഞാന്‍
യാത്രപറഞ്ഞു നടന്നു ...
എവിടെയാണ് ആ പഴയ സ്വരങ്ങള്‍ ...
..ഏറെ കാലത്തിനു ശേഷമാണ് ഞാന്‍ ഇവിടെ പുനലുരിന്റെ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ..നാടിന്റെ ഗൃഹാതുരത്വം മനസ്സില്‍ പേറുന്ന എന്റെ നല്ല ചങ്ങാതിമാര്‍ പതിവ് പോലെ വളരെവേഗം പ്രതികരിച്ചു തുടങ്ങി കമെന്റുകള്‍ വായിക്കുന്ന കൂട്ടത്തില്‍ ഒരിടത്ത് എന്റെ കണ്ണുകള്‍ ഉടക്കി നിന്നു..എന്റെ സഹപാഠിയായിരുന്ന സ്വപ്നയുടെതയിരുന്നു ആ കമെന്റ് ഹൃദയം മുറിയുന്ന ചില വാക്കുകള്‍ ...അത് വായിച്ചു തീരുന്നതിനു മുന്‍പ് തന്നെ എന്റെ ഫോണിലേക്ക് സ്വപ്നയുടെ വിളിയെത്തി ...അങ്ങേത്തലക്കല്‍ സ്വപ്ന കരയുകയായിരുന്നു...ഏറെ കാലം മുന്‍പേ വിവാഹത്തോടെ, നാടിന്റെ സ്പന്ധനങ്ങളില്‍ നിന്നു നഗരത്തിന്റെ ഇരംബങ്ങളിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടെ എന്റെ പ്രിയ കൂട്ടുകാരി ...ഇപ്പോള്‍ ഈ ചിത്രങ്ങള്‍ ഓര്‍മ്മകളുടെ നൊമ്പരങ്ങള്‍ കൊണ്ട് അവളുടെ കണ്ണുകളെ നനയിച്ചിരിക്കുന്നു... സ്കൂള്‍ ജീവിതകാലം മുഴുവന്‍ നടന്നു പോയ പാലവും മനസിലെ പച്ചപ്പയ കല്ലടയാറുമൊക്കെ അവളെ പഴയ ഓര്‍മ്മകളിലേക്ക് മടക്ക യാത്ര നടത്താന്‍ പ്രേരിപ്പിച്ചു ...ഓര്‍മ്മകള്‍ ഒരു തിരത്തള്ളലായി ഒഴുകിയെത്തി ..അവള് പറഞ്ഞുകൊണ്ടേയിരുന്നു...ദൈന്യം നിറഞ്ഞ പഴയ പുസ്തകസഞ്ചിയുമായി എന്റെ മനസും അവളുടെ ഓര്‍മ്മകള്‍ക്കൊപ്പം യാത്ര ചെയ്തു .. ബോയ്സ് ഹൈസ്കൂളിലെ പഴയ വാകമാരചോട്ടിലെ പടികള്‍ ഞങ്ങള്‍ ഒരുമിച്ചു കയറി ...സഹപാഠികളെ പലരെയും ഓര്‍മ്മിച്ചെടുത്തു ..പലരും ഇന്നു എവിടെയാണെന്നറിയില്ല ..മങ്ങിമറഞ്ഞു പോകുന്ന ഓര്‍മ്മചിത്രങ്ങളായി ചില മുഖങ്ങള്‍...സത്യന് ,ഹരി ,ലിജോ ..പിന്നെയും ഒരുപാടുപേര് ...അവള് എനികൊരുപാട് നന്ദി പറഞ്ഞു അവളുടെ ഓര്‍മ്മകളെ തിരികെ കൊടുത്തതിനു ...അവളുടെ വാക്കുകള്‍ ഇടയിലെപ്പോഴോ നിലച്ചിരിക്കുന്നു ...പക്ഷെ ഞാനിപ്പോഴും ഈ സ്കൂള്‍ വരാന്തയില്‍ നില്‍ക്കുകയാണ് ..എന്റെ ഓര്‍മ്മകളില്‍ മരിക്കാത്ത, പിന്നീടൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത എന്റെ പഴയ ചങ്ങാതിമാരുടെ സ്വരങ്ങള്‍ തിരയുകയാണ് ഞാനിവിടെ ....
Saturday, October 13, 2012
നന്നായി കവിതയെഴുതുമായിരുന്നു അനുചേച്ചി ...കോളേജ് മാഗസിനിലും
ആനുകാലികങ്ങളിലും അനുച്ചേച്ചിയുടെ പ്രണയം നിറച്ച കവിതകള്‍ അച്ചടിച്ച്
വന്നിരുന്നു തൊണ്ണൂറുകളില്‍...പിന്നീട് കല്യാണ ശേഷം ബോംബെ യിലേക്ക് ഒരു
പറിച്ചു നടീല്‍...ബോംബെ പോലൊരു മഹാനഗരത്തിന്റെ ശ്വാസം മുട്ടിയ്ക്കുന്ന
തിരക്കുകള്‍ക്കിടയില്‍ കുടുംബം കെട്ടിപ്പെടുക്കാനുള്ള
നെട്ടോട്ടങ്ങള്ക്കിടയില് അതുവരെ നെഞ്ചോടു ചേര്‍ത്ത് വച്ചിരുന്ന
നാട്ടിന്‍പുറത്തെ നന്മയുടെ കണങ്ങള്‍ പലതും തന്നില്‍ നിന്ന് ഒഴിഞ്ഞു
പോകുന്നത് അനുചേച്ചി വേദനയോടെ കണ്ടു നിന്നു ...ഒപ്പം ജീവശ്വാസമായിരുന്ന,
മനസിലെ കവിതയുടെ ഉറവ വറ്റിയോഴിയുന്നതും...ബിസിനെസ്സുകാരനായ, പണത്തെ മാത്രം
സ്നേഹിയ്ക്കുന്ന ഭര്‍ത്താവിനും നഗര ജീവിതത്തിന്റെ പളപളപ്പുകളെ മാത്രം
പ്രണയിക്കുന്ന ഹിന്ദി പറയാന്‍ ഇഷ്ട്ടപ്പെടുന്ന മക്കളും ..ജീവിത വേഗങ്ങളുടെ
ഇരംബങ്ങളും..അനുച്ചേച്ചിയുടെ കവിഹൃദയത്തെ കാണാതെ പോയി
...വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എന്റെ ചില ചെറിയ എഴുത്തുകള്‍ {?}
വായിക്കുന്നതിലൂടെയാണ് ഞാനും അനുചേച്ചിയും പരിചയപ്പെടുന്നത് ...കുറെ
സംസാരിച്ചു കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മനസ്സിലെ എഴുത്തിനോടുള്ള, ഇന്നും
കെട്ടുപോകാത്ത പ്രണയം ഞാന്‍ തിരിച്ചറിഞ്ഞു ...വീണ്ടും എഴുതി തുടങ്ങാന്‍
ഞാനനാണ് ചേച്ചിയെ നിര്‍ബന്ധിച്ചത് ബ്ലോഗ് എഴുതി തുടങ്ങിയ അവര്‍ വളരെ
പെട്ടെന്നാണ് എഴുത്തിലേയ്ക്കു സജീവമായത് ...എഴുതിയത് ചിലത് എനിക്കയച്ചു
തന്നതില്‍ മനോഹരമായൊന്നു ഞാന്‍ ഒരു ആഴ്ചപ്പതിപ്പിന് അയച്ചു കൊടുത്തു .എന്റെ
സുഹൃത്തായ സബ് എഡിറ്റര്‍ അത് വളരെ മനോഹരമായി ലെ ഔട്ട് ചെയ്തു അര പേജില്‍
ചേച്ചിയുടെ ചെറിയ പടം ഉള്‍പ്പടെ പ്രസിദ്ധീകരിച്ചു ....ഞാനയച്ചു കൊടുത്ത
കോപ്പി ..കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ കാലത്തിനു ശേഷം അവര്‍ സന്തോഷം കൊണ്ട്
മതി മറന്നു...അര മണിക്കൂറോളം എന്നോട് ഫോണില്‍ സന്തോഷമറിയിച്ച അവര്‍
എനിക്കൊരുപ്പാട് നന്ദിയും കടപ്പാടും പറഞ്ഞു...ഞാന്‍ അവരെ തിരുത്തി ..അവരുടെ
എഴുത്തിലെ മികവു കൊണ്ടാണ് അത് ഇത്ര മനോഹരമായി വന്നത് ..ഞാന്‍ ഇതിനിടയിലെ
വെറുമൊരു നിമിത്തം മാത്രം ..ധൈര്യമായി എഴുത്ത് തുടരാനും ഞാന്‍ പറഞ്ഞു
.....പിന്നെ ചില ദിവസങ്ങള്‍ അവരെ ഓണ്‍ലൈനില്‍ കണ്ടില്ല വിളിച്ചിട്ട് ഫോണ്‍
എടുക്കുന്നുമുണ്ടായിരുന്നില്ല ...എന്റെ തിരക്കുകളില്‍ മുഴുകി ഞാനും
....ഇന്നു ചേച്ചിയുടെ സങ്കടം നറഞ്ഞ ഒരു മെസേജു വന്നു ...ഞാന്‍
വിളിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നു ..കവിത അച്ചടിച്ച് വന്ന വീക്കിലി
ആശങ്കയോടെ ആണ് അവര്‍ ഭര്‍ത്താവിനെ കാണിച്ചത് ...പ്രതികരണം ഭീകരമായിരുന്നു
..കവിതയിലെ തെളിഞ്ഞ പ്രണയത്തിന്റെ വരികള്‍ അയാളെ പ്രകോപിതനാക്കി..
വീക്കിലി വലിച്ചു കീറിയത് ചോദ്യം ചെയ്തതിനു മക്കള്‍ക്ക് മുന്നില്‍ വച്ച്
കൊടിയ മര്ധനവും സഹിയ്ക്കേണ്ടി വന്നു ..പണ്ടൊരിയ്ക്കല്‍ ഒത്തിരി കാശ്
സംബാധിക്കാന്‍ അയാള്‍ പറഞ്ഞ മാര്‍ക്കെറ്റിംഗ് ജോലി അവര്‍ വേണ്ടെന്നു
പറഞ്ഞതിന്റെ പ്രതികാരമായിരുന്നു അത് ...നിസന്ഗരായ മക്കള്‍ ടിവിയിലെയ്ക്ക്
മിഴിയൂന്നി ഇതൊന്നും കാണാതെയിരുന്നു .മര്ധനങ്ങല്‍ക്കൊടുവില്‍
ഇനിയോരിയ്ക്കലും എഴുതിപ്പോകരുതെന്ന ഉഗ്ര ശാസനയും കംബ്യൂട്ടെറില്‍ എഴുതി
സൂക്ഷിചിരുന്നതെല്ലാം നിര്‍ബന്ധിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചു
....ഫോണിന്റെ അങ്ങേതലയ്ക്കലെ തേങ്ങലുകള്‍ എപ്പോഴോ മുറിഞ്ഞു പോയി
..എന്തുപറഞ്ഞാണ് ഞാന്‍ അവരെ ആശ്വസിപ്പിയ്ക്കുക ..കൂടെ ജീവിയ്ക്കുന്നത് ഒരു
മനുഷ്യ ജീവിയാണെന്നും അവര്‍ക്കും ഒരു മനസുണ്ടെന്നും തിരിച്ചറിയാന്‍
കഴിയാത്ത ഇത്തരം മൃഗങ്ങളുടെ കാല്ക്കീഴില് ഞെരിഞ്ഞമര്‍ന്നു പോകുന്നു
ഇതുപോലെ എത്രയോ തെങ്ങലുകള്‍....
Sunday, October 7, 2012
എഴുതി തീരാത്ത കഥകള്‍ ...
ഇവിടെയാണ് ഞാന്‍ അവളെ പരിചയപ്പെട്ടത് ....ഞാന്‍ കണ്ടുമുട്ടിയപ്പോള്‍
അവളുടെ വാക്കുകള്‍ ഒരു സങ്കടക്കടലായിരുന്നു ...മറ്റൊരു രാജ്യത്തിരുന്ന്
രണ്ടുപേര്‍ക്കും മനസിലാകുന്ന ഏതൊക്കെയോ ഭാഷകളില്‍ അവള് അവളുടെ കദനം
മുഴുവന്‍ എന്നോട് പറഞ്ഞു ....അറബിനാട്ടിലെ പൊരിയുന്ന ചൂടില്‍
ഉരുകിയോലിച്ചുപോയ അവളുടെ സ്വപ്നങ്ങള്‍ക്ക്
കണ്ണീരിന്റെ നനവായിരുന്നു ...നനഞ്ഞു കുതിര്‍ന്ന കണ്ണുകളായിരുന്നു
അവള്‍ക്കുണ്ടായിരുന്നത്...അവളു
ടെ തിരമുറിയാത്ത സങ്കടക്കടലിന്റെ
തീരത്തിരുന്നു ഞാന്‍ ഉദയങ്ങളും അസ്തമയസന്ധ്യകളും കണ്ടു ....ജീവിതത്തിന്റെ
ആകസ്മികതകളില്‍ കാലിടറിയപ്പോഴാണ് അവള് ജോലി തേടി ഈ മണലാരണ്യത്തില്‍
എത്തിയത് ...അവധി ദിവസങ്ങളില്‍ ചുറ്റുമുള്ളവര്‍ ജീവിതം ആഖോഷമാക്കുന്നത്
കണ്ടു
...കണ്ണീരോടെ കിട്ടുന്ന തുച്ചമായ ശമ്പളം എണ്ണിത്തിട്ടപ്പെടുത്തി ഒറ്റ
മുറിയുടെ വീര്‍പ്പുമുട്ടലില്‍ അവള് തളര്‍ന്നുറങ്ങി ...കേക്കുകള്‍
ഉണ്ടാക്കുന്ന ഒരു കടയിലായിരുന്നു അവള്‍ക്കു ജോലി കരയുന്ന മനസിനെ ഉള്ളില്‍
ചങ്ങലക്കിട്ടു മറ്റുള്ളവര്‍ക്ക് വേണ്ടി അവള് മനോഹരമായ കേക്കുകള്‍
ഉണ്ടാക്കി ...ജോലിയില്‍ ഉള്ള നൈപുണ്യം കണ്ടറിഞ്ഞു കടയുടമ അവള്‍ക്കു തുടരെ
തുടരെ ജോലി
കൊടുത്തു കൊണ്ടേയിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും ഇടവേളകള്‍ കിട്ടാതെ ആ
പാവം വലഞ്ഞു ....അവളുടെ കഥ കേട്ട് തുടങ്ങിയതില്‍ പിന്നെയാണ് ഞാന്‍
ബേക്കറികളില്‍ കണ്ണാടി അലമാരകളില്‍ ഇരിക്കുന്ന അലങ്കാര കേക്കുകളെ
ശ്രദ്ധിച്ചു തുടങ്ങിയത് ...എപ്പോഴൊക്കെയോ അവിടെ എനിക്കവളുടെ ദൈന്യം നിറഞ്ഞ
മുഖം കാണാന്‍ കഴിഞ്ഞു ...സുന്ദരമാക്കി നമ്മുടെ മുന്നിലെത്തപ്പെടുന്ന
പലതിന്റെയും
നിര്‍മ്മിതിക്ക് പിന്നില്‍ ഇതു പോലെ എത്രയോ വേദനിക്കുന്ന മുഖങ്ങള്‍
...അവരുടെ സങ്കടങ്ങള്‍ ....എനിക്കറിയാവുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ അവളെ
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു ...ഞാന്‍ അവള്‍ക്കാരായിരുന്നു
അറിയില്ല ....പലപ്പോഴും പലതായിരുന്നു ഞാന്‍...ഒരുപക്ഷെ ജീവിതത്തില്‍
ഒരിക്കലും ഞാന്‍ അവളെ കണ്ടുമുട്ടിയെന്നു വരില്ല ...എങ്കിലും അവള് എനിക്ക്
പ്രിയപ്പെട്ടവള്‍ തന്നെ ....അവള് പറയുന്നു ചങ്ങാതീ ഒരിക്കലും നമ്മള്
കണ്ടു മുട്ടിയില്ലെങ്കിലും ഞാന്‍ നിന്നെ മറക്കുകയില്ല മരിക്കുവോളം ...കാരണം
ജീവന് അവസാനിപ്പിക്കാന്‍ കാത്തു നിന്ന സമയങ്ങളിലാണ് ഞ്ഞാന്‍ നിന്നെ കണ്ടു
മുട്ടിയത് ..ജീവിക്കാന്‍ വീണ്ടും കൊതി തോന്നിത്തുടങ്ങിയത് നിന്റെ
വാക്കുകളിലൂടെയാണ് ....ക്ഷമിക്കു കൂട്ടുകാരി ...നമുക്കിടയില്‍ കാതങ്ങളുടെ
നീളമോരുക്കി ഒരു കടലുണ്ട് ...എങ്കിലും ഞാന്‍ നിന്നരുകിലുണ്ടാകും അറിയാത്ത
ഭാഷയില്‍ പറഞ്ഞു തീരാത്ത കഥകളുമായി .......
Sunday, September 30, 2012
ഇന്നു വന്ന ഫോണ്‍ കോളുകളുടെ എണ്ണം
ഓര്‍ത്തെടുക്കാന്‍ കഴിയില്ല ..പത്ര വാര്‍ത്തകള്‍ കണ്ടും ചാനെല്‍ വാര്‍ത്ത
കണ്ടും അഭിനന്ദിക്കാനും സങ്കടം പറയാനും വിളിച്ചവര്‍ ഒരുപാട് ... മംഗളം
പത്രത്തിലെ വാര്‍ത്തയ്ക്കൊപ്പം എന്റെ ഫോണ്‍ നമ്പര്‍ കൂടി ചേര്‍ത്തിരുന്നു
...ആ വാര്‍ത്ത വായിച്ചിട്ട് എവിടെ നിന്നൊക്കെയോ ആളുകള്‍ വിളിച്ചു
പലര്‍ക്കും പറയാനുണ്ടായിരുന്നത് ഈ വിഷയത്തിലെ അവരുടെ അനുഭവങ്ങളുടെ
തീഷ്ണതയും സങ്കടങ്ങളും കുറ്റബോ
ധാങ്ങളുമോക്കെയായിരുന്നു
...പലര്‍ക്കും പ്രായത്തിന്റെ ചോരത്തിളപ്പില്‍ അച്ഛനമ്മമാരെയോ
മുത്ത്തശന്നെയോ മുത്തശിയെയോ ഒക്കെ വേണ്ടും വിധം സംരക്ഷിക്കാന്‍ കഴിയാതെ
പോയതിന്റെ വിഷമം ആയിരുന്നു പറയാനുണ്ടായിരുന്നത് ...സന്ധ്യയായപ്പോള്‍ ഒരു
അപ്പച്ചന് വിളിച്ചു മുണ്ടക്കയത്തു നിന്ന് ..ഇതേ അവസ്ഥയില്‍ മകന്റെ
കുടുംബത്തിനൊപ്പം ഒരു വലിയ വീടിന്റെ ഒറ്റമുറിയില്‍ ഏകാന്ത ജീവിതം
നയിക്കുന്ന മാത്യു അപ്പച്ചന്.22 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യ മരിച്ചു
ശിഷ്ട്ടകാലം മക്കള്‍ക്ക് വേണ്ടി ജീവിച്ചു .ദിവസവും ഹോട്ടലില്‍ നിന്നും
വാങ്ങുന്ന ഒരു നേരത്തെ ആഹാരം കഴിച്ചു ആ വലിയ വീട്ടില്‍ മറ്റുള്ളവരുടെ
കണ്ണില്‍പ്പെട്ടു ശകാരം വാങ്ങാന്‍ കരുത്തില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഈ
അപ്പച്ചന് ..5 മക്കളുണ്ട് എല്ലാവരും വലിയ നിലയിലാണ് ..ഇംഗ്ലണ്ടില്‍ ജോലി
നോക്കുന്ന ഇളയമകന് വല്ലപ്പോഴും അയച്ചു കൊടുക്കുന്ന തുച്ചമായ പൈസ കൊണ്ട്
അരിഷ്ട്ടിച്ചു ജീവിതം മുന്നോട്ട് നീക്കി ജീവിയ്ക്കുകയാണ് ഈ മനുഷ്യന് ....
മക്കളുടെ പേര് ചീത്തയാകാതിരിയ്ക്കാന്‍ തന്റെ ദുഖങ്ങള്‍ പുറത്താരോടും
പറയാറില്ല ..ഇന്നു ഈ പത്ര വാര്‍ത്ത വായിച്ചപ്പോള്‍ ഉള്ളില്‍ കൂട്ടി
വച്ചിരുന്ന സങ്കടങ്ങള്‍ തിരതല്ലി പുറതെയ്ക്കൊഴുകുകയായിരുന്നു ...
വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയാതെ ചിലനിമിഷങ്ങളിലെങ്കിലും ഞാന്‍
കുഴങ്ങിപ്പോയി ...ജന്മം നല്കി പോറ്റി വളര്‍ത്തി വലുതാക്കുന്ന
മാതപിതക്കന്മാരില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളതെല്ലാം ഊറ്റിയെടുതിട്ടു
..ഇങ്ങനെ ഉപേക്ഷിച്ചു കളയാന്‍ ഇവര്‍ക്കൊക്കെ എങ്ങനെ മനസ് ഉണ്ടാകുന്നു
....?അതോ നാളെ ഇവരും ഇതേ അവസ്ഥയില്‍ എത്തി ചേരും എന്നുള്ള വലിയ സത്യം
ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിയ്ക്കുകയാണോ ...? ഈപാപങ്ങളുടെ ശിക്ഷയുടെ
തീച്ചൂളയില്‍ ഒരിയ്ക്കല്‍ നിങ്ങള്‍ വെന്തുരുകും ..അപ്പോള്‍
നിങ്ങള്‍ക്കെല്ലാം ഓര്‍മ്മ വരും ...അപ്പോള്‍ ഓര്‍ത്തിട്ടു എന്ത് പ്രയോജനം
.....
Saturday, September 15, 2012
ഒരു ഫെയിസ് ബുക്ക് ഫ്രെണ്ടിന്റെ {തെണ്ടിയുടെ} ക്രൂരത
ഒരു ഫെയിസ് ബുക്ക് ഫ്രെണ്ടിന്റെ {തെണ്ടിയുടെ} ക്രൂരത .............................................................
കൊച്ചിയില്‍ നിന്നും കൊല്ലത്തെയ്ക്കൊരു യാത്ര ...
ചേര്‍ത്തല സ്റ്റാന്‍ഡില്‍ നിന്നും ബസിലേയ്ക്ക് കയറി വന്ന യുവതിയെ കണ്ടു
ഞാന്‍ അത്ഭുതപ്പെട്ടു ...കോളേജില്‍ എന്റെ ജൂനിയര്‍ ആയി പഠിച്ചിരുന്ന അഞ്ജു
എന്‍
ന അന്നത്തെ കോളേജ് ബ്യുട്ടി
...കാലമിത്ര കഴിഞ്ഞിട്ടും അവളെ തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടും
ഉണ്ടായില്ല എനിയ്ക്ക് ... അല്‍പ്പം തിരക്കുള്ള ബസില്‍ ഒഴിഞ്ഞു
കിടന്ന്നിരുന്ന ഞാനിരുന്ന സീറ്റിന്റെ അങ്ങേയറ്റത്ത് അവള് വന്നിരുന്നു
...അത്ഭുതവും അതിലുപരി ആഹ്ലാദവും എന്നെ വാനോളം ഉയര്‍ത്തി ...പഠിച്ചിരുന്ന
കാലത്ത് അവളുടെ ഒരു നോട്ടത്തിനും പുഞ്ചിരിയ്ക്കുമായി കാലങ്ങളോളം ആ
പടിക്കെട്ടുകളില്‍ കാത്തു നിന്നിട്ടുണ്ട് ....മിഡിയും ടോപ്പും ഇട്ടു ആരെയും
മൈന്‍ഡ് ചെയ്യാതെ ചുണ്ടുകളില്‍ പുച്ചരസതിന്റെ ഒരു ചിരി ഒളിപ്പിച്ചു തന്റെ
അമിത സൌന്ദര്യത്തില്‍ അഹങ്കരിച്ചു നടന്നു പോയിരുന്ന അഞ്ജുവിന്റെ രൂപം
ഇപ്പോഴും കണ്ണില്‍ നിറഞ്ഞു നില്ക്കുന്നു ...കലമിത്രയായില്ലേ സ്വഭാവത്തില്‍
മാറ്റം വന്നിട്ടുണ്ടാകും ഒന്ന് മുട്ടി നോക്കുക തന്നെ ...ഈ അവിവാഹിതന്റെ
ജീവിതത്തില്‍ പിന്നീട് ഓര്‍ത്തു വയ്ക്കാന്‍ ഇതോക്കയല്ലേ ബാക്കിയുള്ളൂ ...
പഴകാലങ്ങളുടെ കഥകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു ഞാന്‍... അവള് പിന്നെയും
എന്നെ അത്ഭുതപ്പെടുത്തി.. എല്ലാം ഇപ്പോഴും ഓര്‍ത്തു വച്ചിരിയ്ക്കുന്നു
...എന്നെയും ...പഴയ പടിക്കെട്ടുകളുടെയും നോട്ടങ്ങളുടെയും കഥകള്‍ അവള്
നിരത്തിയപ്പോള്‍ ഞങ്ങളൊരുമിച്ചു പരിസരം മറന്നു ചിരിച്ചു ..അവളിപ്പോഴും
അവിവാഹിതയനെന്ന അറിവ് എന്നെ കൂടുതല്‍ ഊര്ജ്ജസ്വലനാക്കി ...ഒരു വലിയ
ഇവെന്റ്റ് മാനെജ്മെന്റ് കമ്പനിയുടെ പി .ആര് .ഓ ആയി ജോലി നോക്കുന്നു ..
ജോലിത്തിരക്കിനിടയില്‍ വിവാഹം വേണ്ടെന്നു വച്ചതണത്രേ { ഇമ്പീരിയല്‍
ബേക്കറിയുടെ കണ്ണാടി അലമാരയില്‍ വച്ചിരുന്ന ഒരു കൂന ലഡ്ഡു മനസ്സില്‍
വീണുടഞ്ഞു } കാലം അഞ്ജുവിന്റെ സൌന്ദര്യത്തില്‍ വലിയ മാറ്റങ്ങള്‍
വരുത്ത്തിയിരിയ്ക്കുന്നു ...ബസില്‍ ഇരിയ്ക്കുന്ന പലരുടെയും കണ്ണുകള്‍
അവളുടെ മാദക മേനിയില്‍ മേഞ്ഞു നടക്ക്കുന്നത് അല്‍പ്പം അസ്വസ്ഥതയോടെ ഞാന്‍
തിരിച്ചറിഞ്ഞു ..ആരെയും കൂസാത്ത അവളുടെ പഴയ കണ്ണുകള്‍ അതെല്ലാം
ആസ്വധിക്കുന്നുന്ടെങ്കിലും അറിയാത്തമട്ടില്‍ എന്നെ നോക്കി കണ്ണിറുക്കി
പുഞ്ചിരിച്ചു എനിക്കും ചിരിപൊട്ടി ... വാചാലമായ നിമിഷങ്ങള്‍ കടന്നു
പൊയ്ക്കൊണ്ടിരുന്നു ഇതിനിടയിലെപ്പോഴോ എനിക്കും അവള്‍ക്കുമിടയിലെ ദൂരങ്ങള്‍
കുറഞ്ഞു കുറഞ്ഞു വന്നു വേഗത്തിലോടുന്ന ബസിന്റെ ചലനങ്ങള്‍ക്കൊപ്പം
ശരീരങ്ങള്‍ തമ്മിലുരഞ്ഞു ...ഒരിക്കല്‍ ഞാനുള്‍പ്പെടുന്ന ഒരു വലിയ ആരാധക
വൃന്ദം അകലെ നിന്ന് മാത്രം കൊതിയോടെ കണ്ടിരുന്ന സുന്ദരി ഇതാ എന്റെ
തൊട്ടടുത്ത് ...വല്ലാത്തൊരു വൈകാരിക നിമിഷങ്ങളിലൂടെ കടന്നു പോയ എന്റെ
മനസ്സ് ഒരു ട്രിപീസു കളിക്കാരനെ പോലെ ചാഞ്ചാടാന്‍ തുടങ്ങി ... പെട്ടെന്ന്
മഴ പെയ്യാന്‍ തുടങ്ങി മഴത്തുള്ളികളെ പ്രതിരോധിയ്ക്കാന്‍ ഷട്ടര്‍
താഴ്ത്ത്തുന്നതിനിടയില്‍ എന്റെ മേലാകെ ശീതാനം ചിതറി വീണു "അയ്യോ ആകെ
നനഞ്ഞല്ലോ " ഷാള്‍ കൊണ്ട് അവള്എന്റെ മേല്‍ വീണ മഴത്തുള്ളികളെ തുടച്ചു
മാറ്റി ..ബസില്‍ അല്‍പ്പം ഇരുട്ടു നിറഞ്ഞു പുറത്ത് കോരിച്ചൊരിയുന്ന മഴ
...അവള് എന്റെ അരുകിലെയ്ക്ക് കൂടുതല്‍ ചേര്‍ന്നിരുന്നു ...ചേട്ടാ...
ചേട്ടാ ആരോ ഉച്ചത്തില്‍ തട്ടി വിളിയ്ക്കുന്നു ഹോ എന്തൊരു ശല്യമാണിത് ...
കണ്ണ് തുറന്നു നോക്കിയപ്പോള്‍ ബസ് ഓടിക്കൊണ്ടിരിയ്ക്കുന്നു അരികില്‍
അന്ജുവില്ല പകരം അപരിചിതനായ ഒരു ചെറുപ്പക്കാരന് ചിരിച്ചു
കൊണ്ടിരിയ്ക്കുന്നു "ചേട്ടനല്ലേ ഫെയിസ് ബുക്കിലുള്ള അരുണ്‍പുനലൂര്‍ ഞാന്‍
ചേട്ടന്റെ ഫ്രെണ്ട് ലിസ്റ്റില്‍ ഉള്ളതാ പേര് സുരേഷ് പള്ളിവാതുക്കല്‍..
ഞാന്‍ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട് ചേട്ടന്റെ
അടുത്ത സിനിമ ഏതാ."..? എത്രമനോഹരമായ ഒരു സ്വപ്നം കണ്ടു നല്ല
ഉറക്കത്തിലായിരുന്ന എന്നെ വിളിച്ചുനര്ത്തിയിട്ടു ഇളിച്ചു കൊണ്ട്
മുന്നിലിരിക്കുന്നു തെണ്ടി ... "ഞാന്‍ അപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങും
അതിനു മുന്‍പ് ഒന്ന് പരിചയപ്പെടാമെന്നു കരുതി വിളിച്ചുനര്ത്തിയതാ" അവന്
പിന്നെയും ഇളിയ്ക്കുന്നു... അടുത്ത സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍
അവനിറങ്ങിപ്പോയി... എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ സീറ്റില്‍ ചാരിയിരുന്നു
കഴിഞ്ഞ കുറെ ദിവസങ്ങളായി ഉറക്കമൊഴിച്ചു എഡിറ്റിംഗ് കഴിഞ്ഞു ധൃതിയില്‍
വീട്ടിലേയ്ക്കുള്ള പോക്കില്‍ വണ്ടിയില്‍ ഇരുന്നു അല്‍പ്പം നന്നായി ഉറക്കം
പിടിച്ചതായിരുന്നു ... അപ്പോഴാണ് അവന്റെ.അമ്മൂമ്മേടെ സുരേഷ്
പള്ളിവാതുക്കല്‍ ..എങ്കിലും അഞ്ജു ഇപ്പോള്‍ എവിടെയാകും..
Friday, September 14, 2012
.കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ തുടര്‍ച്ചയായ യാത്രകളിലായിരുന്നു
.ഇന്നലെയാണ് ഇവിടെയ്ക്ക് തിരികെ എത്തിയത്.. വര്‍ഷങ്ങളായി ഉച്ച സമയത്ത്
വൈകിയെത്തി ഭക്ഷണം കഴിക്കുന്ന വെജിറ്റെറിയന്‍ ഹോട്ടലിലെയ്ക്ക് ഞാന്‍
നടന്നു......നാട്ടിലുണ്ടെങ്കില്‍ മിക്കപ്പോഴും ഉച്ചയ്ക്ക്
ഇവിടെയ്ക്കാണെത്തുക... അവിടത്തെ കൃഷ്ണേട്ടന് എപ്പോഴും എനിക്കായി ഒരു ഊണ്
കരുതി വച്ചിരിക്കും.. ഒരു നേരത്തെ ഭക്ഷണത്തിന് വക കണ്ടെത്താന്‍ ഞാന്‍ പാട്
പെട്ടിരുന്ന കാലം മുതല്‍ ഉള്ള സൌഹൃദമാണ് കൃഷ്നേട്ടനുമായി ..എന്റെ ഉയര്‍ച്ച
താഴ്ചകള്‍ എല്ലാം അടുത്ത് നിന്ന് കണ്ടറിഞ്ഞ മനുഷ്യരില്‍ ഒരാള്‍
....കൃഷ്ണേട്ടനെ കണ്ടു സലാം പറഞ്ഞതും എനിക്ക് വല്ലാത്ത അത്ഭുതം തോന്നി...
..ഇതുവരെ ഞാന്‍ കണ്ടിരുന്ന കൃഷ്നെട്ടനായിരുന്നില്ല അത് നരകയറിയ താടി
വളര്‍ത്തി ...അല്‍പ്പം മുഴിഞ്ഞ വേഷത്തില്‍ ശോഷിച്ചു പോയൊരു രൂപം...
പെട്ടെന്ന് കൃഷ്നെട്ടന് വയസായ പോലെ ...ഹോട്ടലിലെ തിരക്കിനിടയില്‍ എനിക്ക്
ഭക്ഷണം കൊണ്ട് തന്നു ഒന്നും മിണ്ടാതെ കൃഷ്ണേട്ടന് പോയി.. അല്‍പ്പം
തിരക്കൊഴിഞ്ഞപ്പോള്‍ കൃഷ്ണേട്ടന് എന്റെ അരുകിലെത്തി ...ചില നിമിഷങ്ങളുടെ
മൌനം ..കൃഷ്ണേട്ടന് കൈകളില്‍ മുഖം താങ്ങി വിങ്ങിക്കരയാന് തുടങ്ങി
...കൃഷ്ണേട്ടനും ശാരധേട്ടത്തിയ്ക്കും ഒരേയൊരു മകനെ ഉണ്ടായിരുന്നുള്ളൂ
അവനും എന്റെ പേരായിരുന്നു ...കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവന്
ആത്മഹത്യ ചെയ്തിരിക്കുന്നു ..ഒരു നിമിഷം കഴിച്ചു കൊണ്ടിരുന്ന ചോറെന്റെ
തൊണ്ടയില്‍ കുടുങ്ങി ...എന്തുപറഞ്ഞു കൃഷ്ണേട്ടനെ ആശ്വസിപ്പിയ്ക്കും
എന്നറിയാതെ ഞാന്‍ കുഴങ്ങി ...വര്‍ഷങ്ങളായി ഈ ഹോട്ടലിലെ സപ്ലെയര്‍ ജോലി
ചെയ്താണ് കൃഷ്ണേട്ടന് കുടുംബം പുലര്‍ത്തിയിരുന്നത് ...കിട്ടുന്നതില്‍
നിന്നും മിച്ചം പിടിച്ചും ചിട്ടി കൂടിയുമോക്കെയാണ് മകനെ വളര്‍ത്തിയതും
പഠിപ്പിച്ചതും ...കൂടെ പഠിച്ചിരുന്ന ഏതോ ഒരു പെണ്‍കുട്ടിയുമായി അവനു പ്രണയം
ഉണ്ടായിരുന്നു....പിന്നീട് കൃഷ്ണേട്ടന് അവന്റെ ഒരു നോട്ട് ബുക്ക് എന്നെ
ഏല്‍പ്പിച്ചു...അതിന്റെ മറുപുറം മുതല്‍ പുറകോട്ടു അവളെ കുറിച്ച് അവനെഴുതിയ
കവിതകളും കുറിപ്പുകളുമായിരുന്നു ...ഒരു നല്ല സുഹൃത്തിനോട് ഒരിക്കലും
തുറന്നു പറയാനാകാതെ പോയ അവന്റെ പ്രണയത്തിന്റെ നൊമ്പരങ്ങളായിരുന്നു ആ
വരികള്‍ മുഴുവന്‍... അവളുടെ പേരുപോലും എവിടെയും എഴുതിക്കണ്ടില്ല ..ഒരുപക്ഷെ
അവള് പോലും തിരിച്ചറിയപ്പെടാതെ പോയ ..അവന്റെ ഉള്ളില്‍ മാത്രം
സൂക്ഷിക്കപ്പെട്ട പ്രണയം .. അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക്
പോലും ഇങ്ങനെ ഒന്ന് അവന്റെ ഉള്ളില്‍ ഉള്ള കാര്യം അറിയില്ലായിരുന്നു ..
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒന്ന് മനസിലായി അവന്റെ പെണ് സുഹൃത്തുക്കളില്‍
ഒരാള്‍ കുറച്ചു നാള് മുന്‍പ് ഒരു പ്രണയത്തകര്ച്ചയുടെ പേരില്‍ ആത്മഹത്യ
ചെയ്തിരുന്നു ..... ആ മരണത്തിനു ശേഷം അവനെ കൂടുതല്‍ മൌനിയായി കാണപ്പെട്ടു
എന്നൊരു സുഹൃത്ത് സൂചിപ്പിച്ചു ഒരുപക്ഷെ അവളായിരുന്നിരിക്കുമോ...അതും
ആര്‍ക്കും അറിയില്ല....പ്രണയിച്ചവരും ..പ്രണയം അറിയാതെ പോയവരും എല്ലാം
തിരശീലയ്ക്കുള്ളിലെയ്ക്ക് പിന്‍വാങ്ങിയിരിക്കുന്നു മറ്റുള്ളവരുടെ
ഓര്‍മ്മകളില്‍ അവയൊക്കെയും ചിതലരിച്ച പുസ്തകങ്ങളായിരിക്കുന്നു...
മറക്കാനാവാത്ത നൊമ്പരങ്ങളുമായി ഈ കൊച്ചു വീട്ടില്‍ ഒരച്ഛനും അമ്മയും
ജീവിചിരിയ്ക്കുന്നു.. ആര്‍ക്കുവേണ്ടി ജീവിയ്ക്കുന്നു എന്നറിയാതെ ...ഒരു
നിമിഷമെങ്കിലും അവനു ഒന്ന് ആലോചിക്കാമായിരുന്നു ..നൊന്തു പെറ്റു വളര്‍ത്തി
വലുതാക്കിയ മക്കള്‍ നഷ്ട്ടപ്പെടുന്നവര്‍ക്കെ ആ വേദന മനസിലാക്കാനാകു ...
Saturday, August 11, 2012
മറവി ..........
ഒരു നീണ്ട യാത്രയുടെ ഒടുവില്‍ ഈ നഗരത്തില്‍ ഞാന്‍ വണ്ടിയിറങ്ങിയത് ചില ഓര്‍മ്മകളുടെ തുരുത്തുകള്‍ തേടിയാണ് ......പഴയ ഓര്‍മ്മച്ചിത്രങ്ങള്‍ തേടിപോയ എനിക്ക് ഈ നഗരം സമ്മാനിച്ചത് അത്ഭുതങ്ങളുടെ കാഴ്ചകള്‍ മാത്രമാണ് ..എന്റെ പഴയ നഗരം വല്ലാതെ മാറിപ്പോയിരിക്കുന്നു ... ഓര്‍മ്മകളിലെ നഗരത്തിന്റെ മുഖം ഇതായിരുന്നില്ല ... പഴയൊരു ആത്മ മിത്രം ഈ നഗരത്തില്‍ ജോലി നോക്കുന്നുണ്ട് എന്നുള്ള കാര്യം ഓര്‍മ്മ വന്നു ..ഫോണില്‍ വിളിച്ചപ്പോള്‍ തേടിയെത്താന്‍ വഴി പറഞ്ഞു തന്നു .....വര്‍ഷങ്ങള്‍ക്കപ്പുറത്തു തുടങ്ങിയ സൌഹൃദമാണ് ...അവന് എന്റെ നാട്ടിലേക്ക് ജോലിക്കയത്ത്തിയപ്പോള്‍ തുടങ്ങിയ സൌഹൃദം ..വഴിവക്കില്‍ കാറിടിച്ചു വീന്നു കിടന്ന ഒരു വഴിയാത്രക്കാരനെ ഞാന്‍ ആശുപത്രിയിലെത്തിച്ചു ...മറ്റൊരു നാട്ടില്‍ നിന്നെത്തിയ ആളാണെന്നും ഇവിടെ പരിചയക്കാരായി കൂടുതല്‍ ആരുമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെ അവിടെ ഉപേക്ഷിച്ചു പോകാന്‍ മനസ്സ് വന്നില്ല ...ആശുപത്രി വിട്ടു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു .. മുകുന്ദന്റെ കഥകളും ,ചുള്ളിക്കാടിന്റെ കവിതയും ,ഗസലും , യാത്രകളും സിനിമയുമൊക്കെ ഞങ്ങള്‍ക്കിടയിലെ ദൂരങ്ങളെ അലിയിച്ച്ചില്ലാതാക്കി ... എന്റെ പഴയ യമഹ ബൈക്കില്‍ ഞങ്ങള്‍ താണ്ടിയത് നല്ല സൌഹൃദത്തിന്റെ കാതങ്ങളായിരുന്നു...ചെറിയ വരുമാനക്കരനായിരുന്ന അവന്റെ ഭക്ഷണത്തിന്റെയും നാട്ടിലേയ്ക്കുള്ള യാത്രകളുടെയും മിക്കപ്പോഴുമുള്ള പ്രയോജകാന്‍ ഞാന്‍ ആയിരുന്നു എന്റെ കൂട്ടുകാര്‍ അവന്റെയും കൂട്ടുകാരായി .. .. കുറെ കാലങ്ങള്‍ക്ക് ശേഷം ട്രാന്‍സ്ഫര്‍ കിട്ടി അവിടത്തോട് യാത്രപറഞ്ഞു മറ്റൊരു നഗരത്തിലേയ്ക്ക് കുടിയെരിയപ്പോഴും ഞങ്ങളുടെ സൌഹൃധത്ത്തിനു ഇളക്കം സംഭവിച്ചില്ല സമയം കിട്ടിയപ്പോലോക്കെ ഞാന്‍ അവനരുകിലെക്കെത്തി ...നഗരരാത്രികളുടെ തിരക്കുകളില്‍ ഞങ്ങള്‍ സൊറ പറഞ്ഞ്ഞു നടന്നു .... കാലം പോയ്ക്കൊന്ടെയിരുന്നു ..ഔദ്യോകിക ജീവിതത്തിന്റെ ഉയര്ച്ച്ചകള്‍ക്കിടയില്‍ അവന്റെ ഫോണ്‍ വിളികള്‍ കുറഞ്ഞഞ്ഞു തുടങ്ങി ...തുടരെതുടരെയുള്ള യാത്രകള്‍ വല്ലാത്തൊരു തിരക്കിലേയ്ക്ക് എന്നെയും തള്ളിയിട്ടു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും ...എനിക്കും അവനുമിടയിലെ ആത്മ ബന്ധത്തിന്റെ നൂലുകള്‍ ചിലതൊക്കെയും വേര്‍പെട്ടു പൊയ്ക്കൊണ്ടിരുന്നു ....ചിലപ്പോഴെങ്കിലും ഓര്‍ത്തെടുത്തു ഞാന്‍ വിളിച്ച്ചപ്പോഴൊക്കെ അവന് തിരക്കിലായിരുന്നു .. ഒരിക്കല്‍ അവന്റെ ഒരു വിളി എന്നെ തേടിയെത്തി വിവാഹത്തിനു ക്ഷണിച്ചു കൊണ്ടുള്ളതായിരുന്നു അത് ... ഇവിടത്തെ മറ്റു ചങ്ങാതിമാരെ ആരെയും അവന് ക്ഷണിച്ചില്ല ... വിവരമറിഞ്ഞ്ഞ്ഞപ്പോള്‍ പലര്‍ക്കും വിഷമമായി ... ഞാന്‍ അവരെ ആശ്വസിപ്പിച്ചു ...നിങ്ങളെ വിളിക്കും അവന്റെ തിരക്കുകള്‍ കൊണ്ടായിരിക്കും ... പോകണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു ...ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു .. വലിയ നിലയില്‍ നിന്നായിരുന്നു അവന്റെ വധു ...ആര്ഭാടങ്ങളില് മുങ്ങിയ വിരുന്ന്... തിരക്കുകള്‍ക്കിടയില്‍ ഞാന്‍ തേടിയത് അവന്റെ അമ്മയെ ആയിരുന്നു പുതിയ കസവ് മുണ്ടൊക്കെ ചുറ്റി ഒരു കുട്ടിയോടൊപ്പം ഓടിറ്റൊറിയതതിന്റെ മൂലയില്‍ ഇരുന്ന ആ അമ്മ പ്രായത്തിന്റെ അവശതയിലും എന്റെ ശബ്ദം തിരിച്ചറിഞ്ഞു ... തിരക്കൊഴിഞ്ഞപ്പോള്‍ അവനോടു യാത്ര പറഞ്ഞു ഞാന്‍ തിരികെ പോരുന്നു .... പിന്നീടൊരിക്കലും ഞാന്‍ അവനെ വിളിച്ചിരുന്നില്ല അവന് എന്നെയും ... ഇപ്പോള്‍ യാത്രക്കിടയില്‍ ഈ നഗരത്തില്‍ വന്നിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല അവനെ കാണണം എന്ന് .. റിസെപ്ഷനില്‍ തിരക്കിയപ്പോള്‍ മീറ്റിങ്ങില്‍ ആണെന്നും കാത്തിരിക്കാനും നിര്‍ദേശം കിട്ടി ...കാത്തിരിപ്പിന്റെ നീളം വല്ലാതെ കൂടിയപ്പോള്‍ ഞാന്‍ പുറത്തേയ്ക്ക് നടന്നു ... തെരുവിലൂടെ വെറുതെ നടന്നു .....മൊബൈലിലേയ്ക്ക് വീണ്ടും വിളിച്ചു ... എടുക്കുന്നുണ്ട്ടായിരുന്നില്ല ... ഇനി തിരികെ പോകാം എന്റെ ഓര്‍മ്മകളിലെ സുഗന്ധങ്ങള്‍ ഒന്നും ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല ... നഗരത്തിന്റെ മാറ്റത്തിനൊപ്പം മാറിപ്പോയ ആള്‍ക്കൂട്ടങ്ങളുടെ ഈ തിരക്കില്‍ ഇനി ഞാന്‍ ആരെ തിരയാന്‍ .....മടക്കയാത്രക്കായി റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുമ്പോള് ഒരിക്കല്‍ കൂടി അവനെ വിളിച്ചു .. സോറി ഡാ ഞാന്‍ വല്ലാതെ തിരക്കിലായിപ്പോയി വൈഫ് ലണ്ടനില്‍ നിന്നും വരുന്നുണ്ടായിരുന്നു അവളെ പിക് ചെയ്യാനുള്ള തിരക്കില്‍ ഞാന്‍ നിന്നെ മറന്നു പോയി .. ഓക്കേ ഡാ ഇനി വരുമ്പോള്‍ കാണാം ... മറുപടിയായി ഞാന്‍ ഒന്നും മിണ്ടിയില്ല ഫോണ്‍ കട്ട് ചെയ്തു അവന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തു പോക്കറ്റിലിട്ടു ...മറക്കപ്പെട്ടവരുടെ പട്ടികയില്‍ ഒടുവിലിതാ ഞാനും ... സാരമില്ല എല്ലാം സ്വാഭാവികം വെറുതെയെങ്കിലും മനസ്സ് പറഞ്ഞു ...പ്രിയ സ്നേഹിതാ നിനക്കെല്ലരെയും മറക്കാം ....കാറിടിച്ച്ചു വഴിയില്‍ വീണപ്പോള്‍ നിന്നെ താങ്ങിയെടുത്ത് വെള്ളം തന്ന മുറുക്കാന്‍ കടക്കാരന് മുരളിയണ്ണന്‍ ഇപ്പോഴും നിന്നെ തിരക്കാറുണ്ട് ജീവന് പണയം വച്ചു ആ കാറിനെ പിന്തുടര്ന്ന് വണ്ടി പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ച എന്റെ സുഹൃത്തുക്കളും സ്നേഹത്തോടെ ചോറ് വിളമ്പിയിരുന്ന രുക്മിണി ചേച്ചിയും ,വണ്ടിയിടിച്ച്ച്ച കേസ് ഒരു രൂപ പോലും വാങ്ങാതെ കോടതിയില്‍ വാദിച്ചു നിനക്ക് നഷ്ട്ടപരിഹാരം വാങ്ങിത്തന്ന വക്കീല്‍ മധുചേട്ടനും ,നിനക്ക് വേണ്ടി കവിത പാടിയിരുന്ന ദിലീപും ,നിന്നെ ഇടിച്ചിട്ട വണ്ടി ഓടിക്കുകയും പിന്നീട് നമ്മളെ വന്നു കണ്ടു മാപ്പ് പറഞ്ജ്ഞ ഡ്രൈവര്‍ ഫസലുധീനും ,നിന്റെ കൂടെ ഇവിടുത്തെ ചെറിയ ആപ്പീസില് ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകരും ചായപ്പീടികയിലെ നസീറും ഒക്കെ ഇപ്പോഴും നിന്നെ തിരക്കാറുണ്ട് ...അവരാരും ഇപ്പോഴും നിന്നെ മറന്നിട്ടില്ല
Friday, August 10, 2012
ചാറ്റമഴ പെയ്തു തോര്‍ന്ന ഒരു വൈകുന്നേരം ഒരു അഗതി മന്ദിരത്തിന്റെ
വരാന്തയിലൂടെ നടക്കുകയായിരുന്നു ഞാന്‍.. ഒരു മുറിയില്‍ ശൂന്യതയിലേക്ക്
കണ്ണുനട്ട് ഒറ്റയ്ക്കിരിക്കുന്ന ഒരമ്മയെ ഞാന്‍ ശ്രദ്ധിച്ചു ...ആ അമ്മയോട്
സംസാരിച്ചു തുടങ്ങിയപ്പോളാണ് മനസിലായത് അവരുടെ രണ്ടു കണ്ണിനും
കഴ്ച്ച്ചയില്ലെന്നു .....എന്റെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട് അമ്മ അവരുടെ
കഥ പറഞ്ഞു തുടങ്ങി .ഒന്‍പതു മക്കളുണ്ടായിരുന്നു ആ അമ്മയ്ക്ക് 4 പേര്
മരിച്ചു പോയി ബാക്കി 5 പേര് ജീവനോടെ ഇരിയ്ക്കുന്നു ...ഭര്‍ത്താവ് വളരെ
നേരത്തെ മരിച്ചു പോയി ...പ്രായമാകുമ്പോള്‍ മക്കള്‍ നൊക്കിക്കൊള്ളമെന്നു
കരുതി കയ്യിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം അമ്മ മക്കള്‍ക്ക് വീതിച്ചു
നല്കി... കുറെ കാലം ഓരോ മക്കളുടെയും വീടുകളില്‍ മാറി മാറി അമ്മ താമസിച്ചു
...പതിയെ പതിയെ ഓരോ കാരണങ്ങള്‍ പറഞ്ഞു മക്കളോരോരുത്തരും അമ്മയെ
ഒഴിവാക്കാന്‍ തുടങ്ങി ... ഒടുവില്‍ കയ്യിലൊരു പ്ലാസ്റ്റിക് സഞ്ചിയില്‍
കീറി മുഷിഞ്ഞ വസ്ത്രങ്ങളുമായി അമ്മ തെരുവിലെക്കെത്തപ്പെട്ടു ....വിശന്നു
വലഞ്ഞു പലരുടെയും മുന്നില്‍ കൈ നീട്ടിയ അമ്മയെ മനുഷ്യത്വം
നശിച്ചിട്ടില്ലാത്ത ചിലര്‍ ഈ അഗതി മന്ദി രത്തിലെത്തിക്കുകയായിരുന്നു ...
മക്കളുടെയും കൊച്ചു മക്കളുടെയും പേരുകള്‍ ഒന്നൊന്നായി മുറതെറ്റാതെ അമ്മ
പറഞ്ഞ്ഞു തന്നു എന്നെങ്കിലും തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ മക്കളോ കൊച്ചു
മക്കളോ എത്തുമെന്ന പ്രതീക്ഷയില്‍ പ്രായത്തിന്റെ അവശത തളര്‍ത്തിയ ശരീരവും
ഒറ്റപ്പെടലിന്റെ തീഷ്ണതയില്‍ മരവിച്ചു പോയ മനസും കാഴ്ച്ച വറ്റി
കണ്ണീരുണങ്ങിയ നരച്ച കണ്ണുകളുമായി ഇരുട്ടു നിറഞ്ജ്ഞഈ മുറിയില്‍ ആ അമ്മ
കാത്തിരിയ്ക്കുന്നു...പോകാനിറങ്
ങുമ്പോള്‍
ശുഷ്ക്കിച്ച കൈകള്‍ കൊണ്ട് എന്റെ കൈകളില്‍ അമര്ത്തിപ്പിടിച്ച്ചു അമ്മ
പറഞ്ഞു എനിക്കെന്റെ മോനെ ഒന്നുകാണണം എന്റെ മോന് ഗോപിയെ.... ...എന്റെ മോള്
അമ്പിളിയെ കണ്ടാല്‍ മോന് അവളോട് പറയണം എന്നെ ഇവിടുന്നു കൂട്ടിക്കൊണ്ടു
പോകാന്‍ എനിക്കെന്റെ കുഞ്ഞുങ്ങളെ കാണണം ... അമ്മ വിതുമ്പിക്കരഞ്ഞു ...
എന്ത് പറഞ്ഞു ഞാന്‍ ഈ അമ്മയെ ആശ്വസിപ്പിക്കും ദൈവമേ ... അമ്മ കാണാന്‍
ആഗ്രഹിക്കുന്ന മക്കള്‍ക്ക് അമ്മയെ കാണണ്ട എന്ന് പറയാന്‍ കഴിയുമോ
...എപ്പോഴോ എന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിപ്പോയി ...അമ്മയെ അവിടെ
ഒറ്റയ്ക്കാക്കി പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ ഞാന്‍
കരയുകയായിരുന്നു എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് മറ്റാരും
കാണാതിരിക്കാന്‍ നന്നേ പാടുപെട്ടു .... മനസ്സു ശൂന്യമായിരുന്നു .. എല്ലാം
വെട്ടിപ്പിടിയ്ക്കാനുള്ള ഈ യാത്രയുടെ അവസാനം തെരുവിലോ ഇതുപോലെ ഏതെങ്കിലും
ഒരു അനാഥാലയത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ അവസാനിക്കും എന്നുള്ള
തിരിച്ചച്ചറിവു എന്നെ ശ്വാസം മുട്ടിച്ചു .....തലയിലെന്നോ കയറിക്കൂടിയ
ഗര്‍വ്വത്തിന്റെ ഭാരങ്ങളെല്ലാം അഴിഞ്ഞില്ലാതാകുന്നു ... അകലെ എവിടെയോ ഒരു
പാട്ടുകേള്ക്കുന്നു " മരണമെത്തുന്ന്ന നേരത്ത് നീ എന്റെ അരികില്‍ ഇത്തിരി
നേരം ഇരിക്കണേ .. കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി
ശമിക്കുവാന്‍ ഒടുവിലയകത്തെയ്ക്കെടുക്കും ശ്വാസ കണികയില്‍ നിന്റെ
ഗന്ധമുണ്ടാകുവാന്‍ .......
Thursday, July 12, 2012
ഈ സ്നേഹതീരങ്ങളില്‍ അഭയം
ഈ സ്നേഹതീരങ്ങളില്‍ അഭയം ....
ഓര്‍ക്കുന്നുണ്ട് ആദ്യമായി
സ്നേഹതീരത്ത്തിലേക്ക് പോയ ദിവസം ..ഹെഡ് കോണ്‍സ്റ്റബിള്‍ ഷെരീഫ് സാറാണ്
ഫോട്ടോ എടുക്കുവാന്‍ എന്നെ അവിടെയ്ക്ക് കൂട്ടിക്കൊണ്ടു പോയത് ഏറെ കാലമായി
കേള്‍ക്കുന്നുന്നുണ്ട് ഇങ്ങനെയൊരു സ്ഥാപനത്തെ കുറിച്ച് ...സ്നേഹതീരം
എന്നെഴുതിയ ഒരു വണ്ടിയും അതിന്റെ മുന്‍സീറ്റില്‍ സദാ പുഞ്ചിരി തൂകുന്ന
മുഖവുമായി ഒരു കന്യാസ്ത്രീയെയും പലപ്പോഴും ടൌണില്‍ കണ്ടിട്ടുണ്ട് അതല്ലാതെ
സ്നേഹതീരത്തെക്കുറിച്ചു കൂടുതല്‍ അറിവുകള്‍ എനിക്കുന്നുണ്ടായിരുന്നില്ല
....അടച്ചിട്ടിരുന്ന വലിയ ഗേറ്റിനു മുന്പില് നില്ക്കുമ്പോള് ഷെരിഫ്
സര് പറഞ്ഞ കഥകളായിരുന്നു മനസ്സില്‍ ... അല്‍പ്പം ഭയം
തോന്നാതിരുന്നില്ല .. കാരണം മനോനിലതെറ്റിയവരാന് അവിടുത്തെ
അന്ത്തെവാസികള്‍ ..ആ കറുത്ത രോഗത്തിന്റെ പല നിലകളില്‍ ഉള്ളവര്‍...
ഗേറ്റ് തുറന്നു ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചത് സംസാര ശേഷിയില്ലാത്ത ഒരു
അന്തേവാസിയായിരുന്നു അവരോടു ആംഗ്യ ഭാഷയില്‍ ഷെരിഫ് സര് എന്തൊക്കെയോ
പറഞ്ഞു... എനിക്കത് പുതിയൊരു ലോകമായിരുന്നു ഒരുപാട് അനാഥാലയങ്ങളില്‍
സന്ദര്‍ശകനായി പോകാറുണ്ടെങ്കിലുംഇത്തരം ഒരിടത്ത്തെക്കുള്ള യാത്ര
ആദ്യമായിരുന്നു സിസ്റ്റെറിനെയും അവിടെയുള്ള മറ്റുള്ളവരെയും പരിചയപ്പെട്ടു
കഴിഞ്ഞപ്പോള്‍,അവരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അനുഭവിച്ച്ചറിഞ്ഞപ്പോള്‍
എന്നില്‍ ആദ്യമുണ്ടായ പകപ്പ് പതിയെ മാഞ്ഞ്ഞ്ഞില്ലാതായി... കാമറയുമായി ഞാന്‍
അവിടുത്തെ അന്തെവാസികള്‍ക്കിടയിലേക്ക് നടന്നു... സ്വപ്നങ്ങളുടെയും
ജീവിതത്തിന്റെയും അതിര്‍വരംബുകള്‍ക്കിടയില്‍ എവിടെയോ വച്ചുഓര്‍മ്മയുടെ
ഞരമ്പുകളില്‍ ശൈത്യം കുടിയേറി മറ്റൊരു ലോകത്തിന്റെ ഇരുട്ടിലേയ്ക്കു വീണുപോയ
കുറെ പാവം സഹോദരിമാരും അമ്മമാരും ...വ്യൂ ഫൈന്ടെര്‍ കാട്ടിത്തന്ന പല
മുഖങ്ങളുടെയും ദൈന്യത എന്നില്‍ നൊമ്പരമുണര്‍ത്തി .. പലപ്പോഴും
ചിത്രങ്ങളെടുക്കാനകാതെ ഞാന്‍ വിഷമിച്ചു.. എന്നെ ഓരോയിടത്തെയ്ക്കും
കൂട്ടിക്കൊണ്ടു പോയി ഓരോരുത്തരുടെയും കഥകള്‍ പറഞ്ഞു തന്നിരുന്ന ആശയുടെ
ശബ്ദം എപ്പോഴൊക്കെയോ ഞാന്‍ കേള്‍ക്കാതെയായി ... ജീവിതത്തില്‍ ഒരു
ഫോടോഗ്രഫെരെന്നുള്ള നിലയില്‍ ഇതു വരെ ഇത്തരം ഒരു മാനസികാവസ്ഥയില്‍ ഞാന്‍
എത്തപ്പെട്ടിട്ടുണ്ടാകില്ല ..ഇരുളും വെളിച്ചവും ഇടകലരുന്ന
സ്നേഹതീരത്ത്തിന്റെ ഇടനാഴികളില്‍ എന്റെ ക്യാമറയുമായി ഞാന്‍ അലഞ്ഞു തിരിഞ്ഞു
..കുറെയേറെ മുഖങ്ങള്‍ പകര്‍ത്തി പലരും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല
നഷ്ട്ടപെടലിന്റെത് മാത്രമായ ഒരു ലോകത്തിന്റെ വെളിച്ചം നഷ്ട്ടപ്പെട്ട
താഴ്വരകളില്‍ തങ്ങളെ വിട്ടകന്നു പോയ നിറം മങ്ങിയ സ്വപ്നങ്ങളെ
തേടുകയായിരുന്നു അവര്‍ ..ഒരിക്കല്‍ ഇവര്‍ക്ക് എല്ലാവരുമുണ്ടായിരുന്നു
..ഇവരുടെ സ്വപ്നങ്ങള്‍ക്കും നിറങ്ങളുണ്ടായിരുന്നു ..വിധി പല രൂപങ്ങളില്‍
അവയൊക്കെയും ത ല്ലിക്കെടുത്തിയിരിക്കുന്നു ... തെരുവിന്റെ മൂലകളില്‍ സ്വയം
നഷ്ട്ടപ്പെട്ടു ഭൂതകാലം പോലും ഓര്‍ത്തെടുക്കാന്‍ ത്രാണിയില്ലാതെ
തിരസ്ക്കരിക്കപ്പെട്ട ഇവര്‍ക്ക് ഇന്നു ഒരു പുതിയ ജീവിതമുണ്ടാകുന്നത്
ഇവിടെയാണ്... സിസ്റ്റര്‍ റോസ്ലിന് എന്ന ഹൃദയത്ത്തില്‍ ദൈവത്തിന്റെ
കയ്യൊപ്പ് പതിഞ്ഞ ഒരമ്മ ഒരുക്കിയ ഈ സ്നേഹക്കൂടാരത്ത്തില്‍....പിന്നീട്
കുറേകാലം ഞാന്‍ അവിടുത്തെ നിത്യ സന്ദര്‍ശകനായിരുന്നു... എന്നെ ഏല്‍പ്പിച്ച
ജോലി പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ള ആ യാത്രകള്‍ എനിയ്ക്ക് ജീവിതത്തില്‍
പുതിയ കുറെ പാഠങ്ങള്‍ പറഞ്ഞു തന്നു ....
നിശബ്ധമാക്കപ്പെടുന്ന നിലവിളികളുടെ കാവലാളായി ,സ്നേഹത്തിന്റെ ആള്‍രൂപമായി
സ്വന്തം ജീവിതം ദൈവത്തിനു മുന്പില് സമര്‍പ്പിച്ചു മനോനില തെറ്റി
തെരുവിലുപെക്ഷിക്കപ്പെടുന്ന ഒട്ടനേകം സഹോദരിമാര്‍ക്ക് അഭയമായി
ജീവിക്കുന്ന സിസ്റ്റര്‍ റോസിലിനും ,ഈ സ്ഥാപനവും അവിടുത്തെ അന്തേവാസികളും
നമ്മളെ പഠിപ്പിയ്ക്കുന്നതു വേഗതയാര്‍ന്ന ഈ ലോകത്തിന്റെ നിരര്‍ത്ഥകതയെ
കുറിച്ചാണ് എത്ര വലിയ സംബന്നനായിക്കൊള്ളട്ടെ എത്ര വലിയ
സൌന്ധര്യമുള്ളവനായിക്കൊള്ളട്ടെ വിധിയുടെ കറുത്ത കരങ്ങള്‍ നമുക്ക് നേരെ
നീട്ടപ്പെട്ടാല്‍ ഒരു നിമിഷം കൊണ്ട് ഒരു നീര്‍ക്കുമിള പോലെ
പൊലിഞ്ഞുപോയെക്കാവുന്ന ഒരു ജീവിതത്തിനു പിന്നാലെയാണ് നാമെല്ലാം ഈ
വേഗപ്പാച്ച്ചിലുകള്‍ നടത്തുന്നത് ... അഹങ്കാരത്തിന്റെ ഭാരം നിറച്ച തലയിലെ
ഒരു ഞരമ്പ് പിണങ്ങിയാല്‍ ഇതെല്ലമാവസാനിക്കുന്നു എന്ന തിരിച്ച്ച്ചറിവ്
ഇവിടെയുള്ള സഹോദരങ്ങളുടെ അനുഭവങ്ങള്‍ കേട്ട് കഴിയുമ്പോള്‍ നമുക്ക്
ലഭിയ്ക്കുന്നു ...
അന്നുമുതലിന്നോളം സ്നേഹതീരത്ത്തിലെ ഓരോ സ്പന്ദനവും ഞാനറിയാറുണ്ട്
അവിടുത്തെ അമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും ഇന്നു ഞാന്‍ ഒരു
അപരിചിതനല്ല... അവിടെയെത്തുമ്പോള്‍ അവര്‍ എനിക്കാരുകിലെത്താറുണ്ട് അവരുടെ
കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളും വേദനകളും എന്നോടവര്‍ പങ്കു വയ്ക്കാറുണ്ട്
അവര്‍ക്ക് മുന്പില് ഞാനൊരു നല്ല കേഴ്വിക്കാരനായി മാറും ചില
നിമിഷങ്ങളിലെങ്കിലും അവര്‍ക്കൊപ്പം ചിലവഴിക്കുമ്പോള്‍ മനസ്സിന്
ലഭിയ്ക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് ... ഞാന്‍
പറഞ്ഞ്ഞ്ഞറിഞ്ഞു എന്റെ ചങ്ങാതിമാരായ പലരും ഇവിടം സന്ദര്‍ശിക്കാനും ഇവരെ
സഹായിക്കാനും എത്ത്തിച്ച്ചെരാറുണ്ട് ..എനിക്കത് വലിയ സന്തോഷം നല്കുന്നു
എന്റെ ജീവിതം കൊണ്ട് എനിക്ക് ഇവര്‍ക്ക് വേണ്ടി ചേര്‍ത്ത് വയ്ക്കാന്‍
കഴിയുന്നത് ഇത്രയോക്കെയാണ്
ഒരുപിടി വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ
മുഹൂര്‍ത്തങ്ങള്‍ക്ക് ഇവിടെ ഞാനും സാക്ഷിയായിട്ടുണ്ട്... രോഗത്തിന്റെ
മൂര്‍ധന്യത്തില്‍ വാവിട്ടു നിലവിളിക്കുന്നവരുടെ നൊമ്പരെപ്പെടുത്തുന്ന
കാഴ്ച്ചകള്‍... മരുന്നിന്റെ മയക്കത്തില്‍ അബോധ തലങ്ങളില്‍ നിന്നുണരാന്‍
വിസമ്മതിച്ചു തളര്‍ന്നു കിടന്നുറങ്ങുന്ന ദൈന്യം നിറഞ്ഞ മുഖങ്ങള്‍...
ഉറ്റവര്‍ എത്തി കൂട്ടിക്കൊണ്ടു പോകുമ്പോള്‍ സന്തോഷിക്കുന്നവര്‍... ഇവിടെ
നിന്ന് വേര്‍പിരിഞ്ഞു പോകുമ്പോള്‍ നിറഞ്ഞൊഴുകുന്ന അവരുടെ കണ്ണുകള്‍... ആത്മ
സ്നേഹിതരെ ബന്ധുക്കള്‍ വന്നു കൂട്ടിക്കൊണ്ടു പോകുമ്പോള്‍ തങ്ങളെ
തേടിയെത്താന്‍ ആരും വരില്ലല്ലോ എന്ന തിരിച്ചറിവില്‍ നിശബ്ദമായി തേങ്ങുന്ന
അമ്മമാര്‍... അവരുടെ തേഞ്ഞു തീരുന്ന നൊമ്പരങ്ങള്‍.... എപ്പോള്‍ കണ്ടാലും
"എന്നെ കൊണ്ടുപോകാന്‍ എന്റെ മോന് വരുമോ " എന്നു ചോദിക്കുന്ന ഒരമ്മയുടെ
മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട് ..ഇതിനൊക്കെയിടയിലും ഇവരെ
സന്തോഷിപ്പിക്കാനായി അവര്‍ക്ക് വേണ്ടിയോരുക്കുന്ന ആഹ്ലാദ ദിവസങ്ങളും
ആഖോഷങ്ങളും... സ്നേഹം പകര്‍ന്നു നല്‍കാനെത്തുന്ന നല്ലവരായ അതിഥികളും
...കാഴ്ച്ചകള്‍ ഒരുപാടാണ്... ഉള്ളുലയ്ക്കുന്നതും ഹൃദയം നിറയ്ക്കുന്നതും
സ്വന്തം ജീവിതം മനോനില തെറ്റിയ ഇവര്‍ക്ക്
വേണ്ടി മാറ്റി വച്ചു, ഇവരെ പരിച്ചരിച്ച്ചു സ്നേഹിച്ചു സിസ്റ്റര്‍ റോസിലിന്
ഇത്രകാലം അനുഭവിച്ച സഹനപര്‍വ്വത്ത്തിനു മുന്പില് നമ്മളൊക്കെ എത്രയോ
നിസ്സാരര്‍ ...ഇതൊരു വലിയ ത്യാഗമാണ് ..ഇവിടെ ജീവിതത്തിന്റെ
വേഗങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനിഷ്ട്ടപ്പെടുന്ന ഇന്നത്തെ ലോകത്തില്‍ നമുക്ക്
പലര്‍ക്കും കഴിയാത്ത ത്യാഗം ....നമ്മളെല്ലാവരെയും മറക്കുകയാണ്
അല്ലെങ്കില്‍ മറന്നു എന്നു ഭാവിയ്ക്കുകയാണ് ..ആശരണരാക്കപ്പെടുന്നവര്‍ക്കും
ഈ ലോകത്ത് ജീവിയ്ക്കാന്‍ അവകാശമുന്ടെന്നുള്ളത് പലപ്പോഴും ബോധപൂര്‍വ്വം
നമ്മള് മറക്കനഗ്രഹിക്കുന്നു... അവരെ കണ്ടില്ലെന്നു നടിക്കാന്‍
ശ്രമിക്കുന്നു ....നമുക്ക് വേണ്ടി കാത്തിരുന്നേക്കാവുന്ന നാളെയുടെ കറുത്ത
ദിനങ്ങളെ കുറിച്ചു ഓര്‍മ്മിക്കാന്‍ സമയമില്ലാതെ ,ബന്ധങ്ങളുടെയും ,സ്വന്തം
ചോരയുടെ പോലും മണം തിരിച്ച്ചരിയനാകതെയുള്ള ഓട്ടത്തിലാണ് നാമെപ്പോഴും
...നമുക്കിടയില്‍ തനിക്കാരുമാല്ലാത്ത്ത കുറെ നിസ്സഹായ ജീവിതങ്ങളെ മാറോടു
ചേര്‍ത്ത് പിടിച്ചു ഒരമ്മ നില്ക്കുന്നു സമൂഹ മനസാക്ഷിക്ക് മുന്പില് ഒരു
ചോധ്യചിഹ്ന്നം പോലെ ......
Saturday, June 9, 2012
Saturday, February 18, 2012
സ്വപ്നങ്ങളിലേക്ക് ഇനിയുമെത്ര ദൂരം....

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ്സു കട്ട് ചെയ്തു പുനലൂരിലെ ചന്ദ്ര തിയേറ്ററില്‍ തമിഴ് സിനിമ കാണാന്‍ പോയി തുടങ്ങിയ കാലങ്ങളില്‍ തുടങ്ങിയതാണ് സിനിമയോടുള്ള ഈ അടങ്ങാത്ത പ്രണയം ....ദിനപ്പത്രങ്ങളിലെ സിനിമ പരസ്യങ്ങളിലൂടെയും കടയില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞു കിട്ടുന്ന സിനിമ വീക്കിലികളുടെ പഴയതാലുകളിലൂടെയും ഒടുങ്ങാത്ത മോഹത്തോടെ സിനിമയെ വായിച്ചെടുത്തു നെഞ്ചോടു ചേര്‍ത്ത നാളുകള്‍...തങ്കച്ചായന്റെ ബാര്‍ബര്‍ ഷോപിലെ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന മാദക നടിമാരുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങളിലൂടെ സിനിമ ഒരു ലഹരിയായി സിരകളില്‍ നിറയുകയായിരുന്നു ചെല്ലത്തിലെയും,ചന്ദ്രാ ടാക്കീസിലെയും..മുന്നിരയില
Subscribe to:
Posts (Atom)