Wednesday, March 24, 2010


കനിവിന്റെ കരങ്ങള്‍ക്കായുള്ള കാത്തു നില്‍പ്പ് .......

Tuesday, March 23, 2010

വിശപ്പിന്‍റെ സംഗീതം ...........................
seema.. school dinangalude pakalaruthikalil ... "avlude ravukal"ilude njarambukalil oru ushnakkattay.... ethiya seema ..... etha ente ee camerakku munpil.... njano .. unaran madikkunna oru swapnathilum....
നൊസ്റ്റാള്‍ജിയ
തോരാമഴ ............കര്‍ക്കിടകത്തിലെ മഴയും മരണവും കെട്ടുപിണഞ്ഞു കിടക്കുന്നു ... കോരിച്ചൊരിയുന്ന മഴയുള്ളൊരു രാത്രി.. മിന്നലിന്റെയും ഇടിയുടെയും നടുക്കം വിട്ടുമാറാത്ത നിമിഷങ്ങള്‍ ..ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര .. പുറത്താരോ വിളിക്കുന്നു അകലെയെങ്ങോ കാലം ചെയ്ത ഏതോ ഒരാളുടെ മരണം അറിയിച്ചു കൊണ്ട് എത്തിയ അപരിചിതനായ ഒരാള്‍ ...... അപ്പോള്‍ മരണത്തിനു അയാളുടെ മുഖമായിരുന്നു
mazhakkannadi

ഓരോ മഴ പെയ്തു തോരുമ്പോഴും ..........

Thursday, March 18, 2010


പോസിറ്റിവ് ആന്‍ഡ്‌ negative

മഴയെത്തും മുന്‍പേ .......

അടുക്കളയില്‍ വല്ലതുമുണ്ടാകുമോ..? നീയിവിടിരി ഞാനൊന്നു നോക്കിയിട്ട് വരാം

മഞ്ഞു വീണ വഴികളില്‍ നിന്നെയും കാത്തു....
പുലര്‍കാല സുന്ദര സ്വപ്നത്തില്‍...

നഷ്ട്ടപ്പെട്ടു പോയൊരു ബാല്യത്തിന്റെ ഓര്‍മ്മയ്ക്ക്‌

വാര്‍ധക്യം.....
ജീവിത സായാഹ്ന്നതിലും റാട്ട് തിരിക്കാന്‍ വിധിക്കപ്പെട്ട ഒരമ്മയുടെ തേഞ്ഞുതീരുന്ന നൊമ്പരങ്ങളുടെ കട കട ശബ്ദം .......

Wednesday, March 17, 2010

ഒടുക്കത്തെ വെയിലാനിവിടെ പൊള്ളുന്ന ചൂട് ..ഉത്സവത്തിന്റെ ലഹരി..ജനമേതോ സ്വപ്നത്തിലെന്ന പോലെ ഉന്മാധതിലെന്ന പോലെ ഒഴുകികൊണ്ടെയിരിക്കുന്നു ..
...ഇവിടയീ പാതയോരത്ത്... പൊരിവെയിലില്‍ .. ഈ കുഞ്ഞുരങ്ങുകയാണ് ..ഉണരുമ്പോള്‍ കിട്ടിയേക്കാവുന്ന ..ഒരിത്തിരി ഭക്ഷണവും സ്വപ്നം കണ്ടു ....

നാമൊക്കെ എവിടെയൊക്കെയോ സന്തോഷമയിരിക്കുമ്പോള്‍ ഭക്ഷിക്കുമ്പോള്‍ ,ഉറങ്ങുമ്പോള്‍ ,രമിയ്ക്കുമ്പോള്‍ ഇതുപോലെ എത്രയോ കുഞ്ഞുങ്ങള്‍ ഒട്ടിയ വയറുമായി ഏതൊക്കെയോ തെരുവീഥികളില്‍ ..............
.ഹേ . ഹസ്ന .... ഭയ്യ ഏക്‌ ഫോട്ടോ കീച്ലോ .... ഇപ്പോഴും ഓര്‍മയില്‍ മുഴങ്ങുന്ന വാക്കുകള്‍ .. ട്രെയിനില്‍ പാട്ടു പാടി ജീവിക്കുന്ന ആന്ദ്രക്കാരായ കുട്ടികള്‍ .. ചില നിമിഷങ്ങളിലെക്കെങ്ങിലും അവരുടെ സന്തോഷം നിറയുന്ന കണ്ണുകള്‍ ....

നാടും നഗരവും കോണ്‍ക്രീറ്റ് വനങ്ങളാക്കാന്‍ മനുഷ്യന്‍ നടത്തുന്ന മത്സരങ്ങള്‍ക്കിടയില്‍ ചേക്കേറാന്‍ ചില്ലകള്‍ നഷ്ട്ടമാകുന്ന ഇവരുടെ രോദനം ആര് കേള്‍ക്കാന്‍ ....?

എന്‍റെ പ്രിയ സുഹൃത്ത്‌ അജയന്റെ പ്രൊഫൈലില്‍ നിന്ന്

വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍
‍എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌
നീ പറഞ്ഞു....
"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."
പിന്നീടൊരിക്കല്‍,
കരു
തിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്ത വാക്കൊന്നും
ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,
കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍
‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,
ഞാന്‍ പാടുപെടുകയായിരുന്നു....
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
ഇന്ന്,
മറ്റൊരു മഴക്കാല രാത്രിയില്‍,
ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ
അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍
‍എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും
ഞാന്‍ പാടു പെടുകയാണ്‌.......
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍....!!! }എന്‍റെ പ്രിയ സുഹൃത്ത്‌ അജയന്റെ പ്രൊഫൈലില്‍ നിന്ന്

നീലാംബരി മോഹന്റെ കവിതയില്‍ നിന്ന്