Friday, February 7, 2014

ഈ അമ്മയെ ഇന്ന് കോഴിക്കോട് ബീച്ചിൽ വച്ച് കണ്ടുമുട്ടിയതാണ് ...കത്തുന്ന വെയിലിൽ ഇരുന്നു ശോഷിച്ച കൈകൾ നീട്ടിയപ്പോൾ കാണാതെ പോകാൻ മനസ്സനുവദിച്ചില്ല 100 രൂപ കയ്യിലേയ്ക്കു വച്ചു കൊടുത്തപ്പോൾ അത് തിരികെ തന്നു .. "ഇത്രയും പൈസ എനിയ്ക്ക് വേണ്ട മോനെ" ...നിർബ്ബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു ... അമ്മയ്ക്കൊരു മകൾ മാത്രം ..അവരോടൊപ്പം മരുമകന്റെ വീട്ടിലാണ് താമസം ..മരുമകന്റെ അമ്മയുടെ ഭൽസനങ്ങൾ സഹിയ്ക്കാൻ വയ്യായ്കയാൽ ഈ പാവം രാവിലെ വീട്ടിൽ നിന്നിറങ്ങും ദീർഖ ദൂരം ബസ്സിൽ യാത്ര ചെയ്തു ഇവിടെ വന്നിരിയ്ക്കും ...ആരെങ്കിലുമൊക്കെ കൊടുക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ചു കൊച്ചു മക്കൾക്കെന്തെങ്കിലും വാങ്ങി സന്ധ്യയാകുമ്പോൾ തിരികെ പോകും ..അമ്മ ഭിക്ഷയെടുക്കാനാണ്‌ വീട്ടിൽ നിന്ന് പോകുന്നതെന്ന് മറ്റുള്ളവർക്കറിഞ്ഞുകൂടാ ..അമ്മ എന്റെ വീടിനെപ്പറ്റി ചോദിച്ചു ..മോളുടെ കാര്യം കേട്ടപ്പോൾ പുഞ്ചിരിച്ചു ...ശുഷ്ക്കിച്ച കൈകൾ കൊണ്ടെന്റെ തലയിൽ കൈ വച്ചനുഗ്രഹിച്ചു " എന്റെ മോന് നല്ലത് വരട്ടെ " സങ്കടം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു ..കുറെ പൈസ കൂടി ഞാൻ അമ്മയ്ക്ക് കൊടുത്തു വാങ്ങാൻ അമ്മ കൂട്ടാക്കിയില്ല " ഇത് മോന്റെ മോളുടെ പേരിൽ ബാങ്കിൽ ഇട്ടേക്കു " ... ....ബലമായി കൈക്കുള്ളിൽ ആ പൈസ പിടിപ്പിച്ചു ഞാൻ തിരിഞ്ഞു നടന്നു ...ബീച്ചിലെ പതിവ് കാഴ്ച്ചകൾ എന്നെ ഭ്രമിപ്പിച്ചില്ല .....ഞാൻ തെരുവിന്റെ ഞെരുക്കങ്ങളിലൂടെ മെല്ലെ നടന്നു ..ഇനിയോരിയ്ക്കൽകൂടി ആ അമ്മയെ കാണാൻ കഴിയുമോ..? ..അറിയില്ല...നാളെ പുലർച്ചെ എന്റെ ഈ പ്രിയപ്പെട്ട നഗരത്തിനോട് തല്ക്കാലം വിട പറയേണ്ടിയിരിയ്ക്കുന്നു ...
ടെക്നോപാർക്കിൽ ആദ്യമായാണു പോകുന്നത്‌..(ആത്മ സുഹൃത്തും അവിടുത്തെ തൊഴിലാളിയുമായ സാഫർ നിർബ്ബന്ധിച്ചപ്പൊ കൂടെ പോയതാണു).പുറമേ നിന്നു പറഞ്ഞു കേട്ട നിറം പിടിപ്പിച്ച കഥകളായിരുന്നു അപ്പോൾ മനസ്സിൽ .. വർഷങ്ങൾക്കു മുൻപു ലേഡീസ്‌ ഹോസ്റ്റലിൽ എത്തപ്പെട്ട പാൽക്കാരൻ പയ്യന്റെ ഹൃദയമിടിപ്പോടെ കഴക്കൂട്ടം ജംക്ഷനിലും ബൈപ്പാസ്സിലും..വനിതാ മാഗസ്സിനുകളിലുമൊക്കെ കണ്ട " ടെക്നോപാർക്കികളെ " യൊക്കെ മനസ്സിൽ ധ്യാനിച്ചു വലതുകാൽ വച്ചു അകത്തേയ്ക്കു കയറി...ഒരു മായിക ലോകമാണവിടം...ചുറ്റിനടന്നു കാണുന്നതിനിടയിൽ സാഫർ ഒന്നൊന്നായി വിവരണം നടത്തി തന്നുകൊണ്ടിരുന്നു...ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...ചുറ്റിനും നിറങ്ങളൊഴുകുംബോൾ കമെൻറ്ററി കേൾക്കാനെവിടെ സമയം.....പറഞ്ഞു കേട്ട പല അപസർപ്പക കഥകളും മനസ്സിൽ കിടന്നു തിക്കി തികട്ടി...എന്റെയുള്ളിലെ ഡിറ്റക്റ്റിവ്‌ തലപൊക്കി...പതിയെ സാഫറിനോടു ചോദിച്ചു " ജോലിയുടെ സ്ട്രെസ്സ്‌ കുറയ്ക്കാൻ കമ്പനികൾ ഇവിടെ കോണ്ടം വെന്റിംഗ്‌ മെഷ്യനുകൾ ഫ്രീ ആയി സ്താപിച്ചിട്ടുണ്ടെന്നു പറയുന്നതു ശരിയാണോട....? " സാഫർ : ശ്ശേ...എന്തരണ്ണാ..ഈ പറയുന്നതു...എനിയ്ക്കിതുവരെയാരും തന്നിട്ടില്ല ..ഇത്രയും നാളായിട്ടു അങ്ങനൊരു സാധനം ഇതിനകത്തു ഞാൻ കണ്ടിട്ടില്ല നിങ്ങളു വെറുതെ വേണ്ടാത്തതു പറയരുത്‌..." നിത്യ കന്യകനും പഞ്ച പാവവുമായ സാഫർ നിമിഷ നേരം കൊണ്ട്‌ എം എൻ നമ്പ്യാരായി മാറി ...ശ്ശൊ വേണ്ടായിരുന്നു....പാവം സാഫർ ... എന്നാലും സാരമില്ല നാട്ടുകാർ പറഞ്ഞു പരത്തിയ ഒരു വലിയ കള്ളം പൊളിയ്ക്കാനയല്ലൊ ..എന്നിലെ ഡിറ്റെക്റ്റിവ്‌ ഹർഷ പുളകിതനായി...അൽപ്പം കഴിഞ്ഞപ്പോഴാണു സാഫറിനു അപകടം മണത്തതു.." അണ്ണാ നിങ്ങളീ പറഞ്ഞതൊന്നും പോസ്റ്റാക്ക ല്ലേ...എനിയ്ക്കു കല്യാണാലോചനകളൊക്കെ വരുന്ന സമയമാ ചതിയ്ക്കരുത്‌..." പോസ്റ്റാക്കാതിരിയ്ക്കാൻ കൈക്കൂലിയായി എനിയ്ക്കവൻ ദോശയും ഡബിൾ ഓംലെറ്റും വാങ്ങിത്തന്നു ..ബസ്സിൽ കേറ്റി വിടുമ്പോഴും അവൻ പിന്നേം ഓർമ്മിപ്പിച്ചു ...." പറ്റിക്കല്ലെ അണ്ണാ "...കാലത്തെ എഴുന്നേറ്റപ്പൊ മുതൽ വല്ലാത്തൊരു അസ്വസ്തത..എന്തോ ഉള്ളിലിരുന്നു തികട്ടുന്ന പോലെ ....അറിഞ്ഞ കാര്യം ആരോടെങ്കിലും ഉറക്കെ വിളിച്ചു പറഞോളാഞ്ഞു വയ്യ..." ഒരു നിമിഷം ഞാൻ സാഫറിനേയും ദോശയേയും ഡബിൾ ഓമ്പ്ലേറ്റിനേയും മറന്നു... മാളോരേ.... ടെക്നോ പാർക്കിൽ കോണ്ടം മെഷ്യനില്ലാാാ ".... .....സാഫറെ നീയെന്നോടു ക്ഷമിയ്ക്കെടാ ഒരു സത്യവും ഒരുപാടു നേരം ഒളിച്ചു വച്ചു സമൂഹത്തെ വഞ്ചിക്കനെനിയ്ക്കു വയ്യ... .....ഫീലിംഗ്‌: കമലാക്ഷീ ഞാനൊരു വികാര ജീവിയാണു
കോഴിക്കോട്ടെ തെരുവുകളിലൂടെ അലഞ്ഞു നടന്നു ക്ഷീണിച്ചപ്പൊ ഒരു ഓട്ടോയിൽ കയറി ...അല്പ്പം പ്രായമുള്ള ഡ്രൈവർ ...നാടും വീടും സഞ്ചാരവുമൊക്കെ സൌഹൃദ സംഭാഷണത്തിൽ ചോദിച്ചറിഞ്ഞപ്പോ അദ്ദേഹം ചോദിച്ചു "അപ്പൊ ഒരു എസ്.കെ ലൈൻ ആണല്ലേ " ..? ഞാനൊന്ന് ചിരിച്ചു "അത്രയ്ക്കങ്ങട് ഇല്ല ...അതുപോലെ യാത്ര ചെയ്യണമെന്നു ആഗ്രഹമുണ്ട് പക്ഷെ ജീവിത സാഹചര്യങ്ങൾ അനുവദിയ്ക്കുന്നില്ല.." ........ചേട്ടനൊരു ബീടിയ്ക്ക് തീ കൊളുത്തി " എസ് കെ നാട്ടുകാർക്കൊക്കെ വലിയ മനുഷ്യനായിരുന്നു പക്ഷെ അടുത്തറിയാവുന്ന ഇന്നാട്ടുകാർക്കു അങ്ങേരെ പുശ്ചമായിരുന്നു ..കള്ള് കുടിച്ചാ പിന്നെ വെറും മോശം സ്വഭാവമാ..വായിത്തോന്നുന്ന തെറിയൊക്കെ പറയും വണ്ടിയിൽ കേറിയാൽ പൈസ തരില്ല ...സുരാസ്സുവും ഇതെമാതിരിയായിരുന്നു..വലിയ നടനായിരുന്നു പക്ഷെ പറഞ്ഞിട്ടെന്താ ഒക്കെ ഒരു വഹയായിരുന്നു...എന്തോരം ചായ മേടിച്ചു കൊടുത്തിട്ടുണ്ടങ്ങേർക്ക് ..ഒടുക്കം ദൂരെ കണ്ടാ ഞങ്ങളോഴിഞ്ഞു മാറി പൊയ്ക്കളയും .....ചാരായം കുടിച്ചു കുടിച്ചു തെരുവിൽ കിടന്നാ ചത്തെ.... മാളോരുടെ മുന്നിലെ വലിയ ആളുകളിൽ പലരും ഇങ്ങനെയോക്കെയയിര്യ്ക്കും " ചിലപ്പോഴെങ്കിലും ശരിയാണെന്നെനിയ്ക്കും തോന്നി കൊട്ടിഖോഷിക്കപ്പെട്ട പല ബിംബങ്ങളും ഇതുപോലെ അടുത്തറിയുമ്പോൾ തകർന്നു വീഴുന്നു ......ഓരോന്നും ഓരോതരം ജീവിതങ്ങൾ......