Saturday, August 11, 2012

മറവി ..........

                                                                      ഒരു നീണ്ട യാത്രയുടെ ഒടുവില്‍ ഈ നഗരത്തില്‍ ഞാന്‍ വണ്ടിയിറങ്ങിയത് ചില ഓര്‍മ്മകളുടെ തുരുത്തുകള്‍ തേടിയാണ് ......പഴയ ഓര്‍മ്മച്ചിത്രങ്ങള്‍ തേടിപോയ എനിക്ക് ഈ നഗരം സമ്മാനിച്ചത്‌ അത്ഭുതങ്ങളുടെ കാഴ്ചകള്‍ മാത്രമാണ് ..എന്റെ പഴയ നഗരം വല്ലാതെ മാറിപ്പോയിരിക്കുന്നു ... ഓര്‍മ്മകളിലെ നഗരത്തിന്റെ മുഖം ഇതായിരുന്നില്ല ... പഴയൊരു ആത്മ മിത്രം ഈ നഗരത്തില്‍ ജോലി നോക്കുന്നുണ്ട് എന്നുള്ള കാര്യം ഓര്‍മ്മ വന്നു ..ഫോണില്‍ വിളിച്ചപ്പോള്‍ തേടിയെത്താന്‍ വഴി പറഞ്ഞു തന്നു .....വര്‍ഷങ്ങള്‍ക്കപ്പുറത്തു തുടങ്ങിയ സൌഹൃദമാണ് ...അവന്‍ എന്റെ നാട്ടിലേക്ക് ജോലിക്കയത്ത്തിയപ്പോള്‍ തുടങ്ങിയ സൌഹൃദം ..വഴിവക്കില്‍ കാറിടിച്ചു വീന്നു കിടന്ന ഒരു വഴിയാത്രക്കാരനെ ഞാന്‍ ആശുപത്രിയിലെത്തിച്ചു ...മറ്റൊരു നാട്ടില്‍ നിന്നെത്തിയ ആളാണെന്നും ഇവിടെ പരിചയക്കാരായി കൂടുതല്‍ ആരുമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെ അവിടെ ഉപേക്ഷിച്ചു പോകാന്‍ മനസ്സ് വന്നില്ല ...ആശുപത്രി വിട്ടു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു .. മുകുന്ദന്റെ കഥകളും ,ചുള്ളിക്കാടിന്റെ കവിതയും ,ഗസലും , യാത്രകളും സിനിമയുമൊക്കെ ഞങ്ങള്‍ക്കിടയിലെ ദൂരങ്ങളെ അലിയിച്ച്ചില്ലാതാക്കി ... എന്റെ പഴയ യമഹ ബൈക്കില്‍ ഞങ്ങള്‍ താണ്ടിയത് നല്ല സൌഹൃദത്തിന്റെ കാതങ്ങളായിരുന്നു...ചെറിയ വരുമാനക്കരനായിരുന്ന അവന്റെ ഭക്ഷണത്തിന്റെയും നാട്ടിലേയ്ക്കുള്ള യാത്രകളുടെയും മിക്കപ്പോഴുമുള്ള പ്രയോജകാന്‍ ഞാന്‍ ആയിരുന്നു എന്റെ കൂട്ടുകാര്‍ അവന്റെയും കൂട്ടുകാരായി .. .. കുറെ കാലങ്ങള്‍ക്ക് ശേഷം ട്രാന്‍സ്ഫര്‍ കിട്ടി അവിടത്തോട് യാത്രപറഞ്ഞു മറ്റൊരു നഗരത്തിലേയ്ക്ക് കുടിയെരിയപ്പോഴും ഞങ്ങളുടെ സൌഹൃധത്ത്തിനു ഇളക്കം സംഭവിച്ചില്ല സമയം കിട്ടിയപ്പോലോക്കെ ഞാന്‍ അവനരുകിലെക്കെത്തി ...നഗരരാത്രികളുടെ  തിരക്കുകളില്‍ ഞങ്ങള്‍ സൊറ പറഞ്ഞ്ഞു നടന്നു  .... കാലം പോയ്ക്കൊന്ടെയിരുന്നു ..ഔദ്യോകിക ജീവിതത്തിന്റെ ഉയര്ച്ച്ചകള്‍ക്കിടയില്‍ അവന്റെ ഫോണ്‍ വിളികള്‍ കുറഞ്ഞഞ്ഞു തുടങ്ങി  ...തുടരെതുടരെയുള്ള യാത്രകള്‍ വല്ലാത്തൊരു തിരക്കിലേയ്ക്ക്  എന്നെയും  തള്ളിയിട്ടു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും ...എനിക്കും അവനുമിടയിലെ ആത്മ ബന്ധത്തിന്റെ നൂലുകള്‍ ചിലതൊക്കെയും വേര്‍പെട്ടു പൊയ്ക്കൊണ്ടിരുന്നു ....ചിലപ്പോഴെങ്കിലും ഓര്‍ത്തെടുത്തു ഞാന്‍ വിളിച്ച്ചപ്പോഴൊക്കെ അവന്‍ തിരക്കിലായിരുന്നു .. ഒരിക്കല്‍ അവന്റെ ഒരു വിളി എന്നെ തേടിയെത്തി വിവാഹത്തിനു ക്ഷണിച്ചു കൊണ്ടുള്ളതായിരുന്നു  അത് ... ഇവിടത്തെ മറ്റു ചങ്ങാതിമാരെ ആരെയും അവന്‍ ക്ഷണിച്ചില്ല ... വിവരമറിഞ്ഞ്ഞ്ഞപ്പോള്‍ പലര്‍ക്കും വിഷമമായി ... ഞാന്‍ അവരെ ആശ്വസിപ്പിച്ചു ...നിങ്ങളെ വിളിക്കും അവന്റെ തിരക്കുകള്‍ കൊണ്ടായിരിക്കും ... പോകണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു ...ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു .. വലിയ നിലയില്‍ നിന്നായിരുന്നു അവന്റെ വധു ...ആര്ഭാടങ്ങളില്‍ മുങ്ങിയ വിരുന്ന്... തിരക്കുകള്‍ക്കിടയില്‍ ഞാന്‍ തേടിയത് അവന്റെ അമ്മയെ ആയിരുന്നു പുതിയ കസവ് മുണ്ടൊക്കെ ചുറ്റി ഒരു കുട്ടിയോടൊപ്പം ഓടിറ്റൊറിയതതിന്റെ  മൂലയില്‍ ഇരുന്ന ആ അമ്മ പ്രായത്തിന്റെ അവശതയിലും എന്റെ ശബ്ദം തിരിച്ചറിഞ്ഞു  ... തിരക്കൊഴിഞ്ഞപ്പോള്‍ അവനോടു യാത്ര പറഞ്ഞു ഞാന്‍ തിരികെ പോരുന്നു .... പിന്നീടൊരിക്കലും ഞാന്‍ അവനെ വിളിച്ചിരുന്നില്ല അവന്‍ എന്നെയും ... ഇപ്പോള്‍ യാത്രക്കിടയില്‍ ഈ നഗരത്തില്‍ വന്നിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല അവനെ കാണണം എന്ന് .. റിസെപ്ഷനില്‍ തിരക്കിയപ്പോള്‍ മീറ്റിങ്ങില്‍ ആണെന്നും കാത്തിരിക്കാനും നിര്‍ദേശം കിട്ടി ...കാത്തിരിപ്പിന്റെ നീളം വല്ലാതെ കൂടിയപ്പോള്‍ ഞാന്‍ പുറത്തേയ്ക്ക് നടന്നു ... തെരുവിലൂടെ വെറുതെ നടന്നു  .....മൊബൈലിലേയ്ക്ക് വീണ്ടും വിളിച്ചു ... എടുക്കുന്നുണ്ട്ടായിരുന്നില്ല ... ഇനി തിരികെ പോകാം എന്റെ ഓര്‍മ്മകളിലെ സുഗന്ധങ്ങള്‍ ഒന്നും ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല ... നഗരത്തിന്റെ മാറ്റത്തിനൊപ്പം മാറിപ്പോയ ആള്‍ക്കൂട്ടങ്ങളുടെ  ഈ തിരക്കില്‍ ഇനി ഞാന്‍ ആരെ തിരയാന്‍ .....മടക്കയാത്രക്കായി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ കൂടി അവനെ വിളിച്ചു .. സോറി ഡാ ഞാന്‍ വല്ലാതെ തിരക്കിലായിപ്പോയി വൈഫ് ലണ്ടനില്‍ നിന്നും വരുന്നുണ്ടായിരുന്നു അവളെ പിക് ചെയ്യാനുള്ള തിരക്കില്‍ ഞാന്‍ നിന്നെ മറന്നു പോയി .. ഓക്കേ ഡാ ഇനി വരുമ്പോള്‍ കാണാം ... മറുപടിയായി ഞാന്‍ ഒന്നും മിണ്ടിയില്ല ഫോണ്‍ കട്ട് ചെയ്തു അവന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തു പോക്കറ്റിലിട്ടു ...മറക്കപ്പെട്ടവരുടെ പട്ടികയില്‍ ഒടുവിലിതാ ഞാനും ... സാരമില്ല എല്ലാം സ്വാഭാവികം വെറുതെയെങ്കിലും മനസ്സ് പറഞ്ഞു ...പ്രിയ സ്നേഹിതാ നിനക്കെല്ലരെയും മറക്കാം ....കാറിടിച്ച്ചു വഴിയില്‍ വീണപ്പോള്‍ നിന്നെ താങ്ങിയെടുത്ത് വെള്ളം തന്ന  മുറുക്കാന്‍ കടക്കാരന്‍ മുരളിയണ്ണന്‍ ഇപ്പോഴും നിന്നെ തിരക്കാറുണ്ട്  ജീവന്‍ പണയം വച്ചു ആ കാറിനെ പിന്തുടര്‍ന്ന് വണ്ടി പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ച എന്റെ സുഹൃത്തുക്കളും സ്നേഹത്തോടെ ചോറ് വിളമ്പിയിരുന്ന രുക്മിണി ചേച്ചിയും ,വണ്ടിയിടിച്ച്ച്ച കേസ് ഒരു രൂപ പോലും വാങ്ങാതെ കോടതിയില്‍ വാദിച്ചു നിനക്ക് നഷ്ട്ടപരിഹാരം വാങ്ങിത്തന്ന വക്കീല്‍ മധുചേട്ടനും ,നിനക്ക് വേണ്ടി കവിത പാടിയിരുന്ന ദിലീപും ,നിന്നെ ഇടിച്ചിട്ട വണ്ടി ഓടിക്കുകയും പിന്നീട് നമ്മളെ വന്നു കണ്ടു മാപ്പ് പറഞ്ജ്ഞ ഡ്രൈവര്‍ ഫസലുധീനും ,നിന്റെ കൂടെ ഇവിടുത്തെ ചെറിയ ആപ്പീസില്‍ ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകരും ചായപ്പീടികയിലെ നസീറും ഒക്കെ ഇപ്പോഴും നിന്നെ തിരക്കാറുണ്ട് ...അവരാരും ഇപ്പോഴും നിന്നെ മറന്നിട്ടില്ല

Friday, August 10, 2012

ചാറ്റമഴ പെയ്തു തോര്‍ന്ന ഒരു വൈകുന്നേരം ഒരു അഗതി മന്ദിരത്തിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു ഞാന്‍.. ഒരു മുറിയില്‍ ശൂന്യതയിലേക്ക് കണ്ണുനട്ട് ഒറ്റയ്ക്കിരിക്കുന്ന ഒരമ്മയെ ഞാന്‍ ശ്രദ്ധിച്ചു ...ആ അമ്മയോട് സംസാരിച്ചു തുടങ്ങിയപ്പോളാണ് മനസിലായത് അവരുടെ രണ്ടു കണ്ണിനും കഴ്ച്ച്ചയില്ലെന്നു .....എന്റെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട് അമ്മ അവരുടെ കഥ പറഞ്ഞു തുടങ്ങി .ഒന്‍പതു മക്കളുണ്ടായിരുന്നു ആ അമ്മയ്ക്ക് 4 പേര്‍ മരിച്ചു പോയി ബാക്കി 5 പേര്‍ ജീവനോടെ ഇരിയ്ക്കുന്നു ...ഭര്‍ത്താവ് വളരെ നേരത്തെ മരിച്ചു പോയി ...പ്രായമാകുമ്പോള്‍ മക്കള്‍ നൊക്കിക്കൊള്ളമെന്നു കരുതി കയ്യിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം അമ്മ മക്കള്‍ക്ക്‌ വീതിച്ചു നല്‍കി... കുറെ കാലം ഓരോ മക്കളുടെയും വീടുകളില്‍ മാറി മാറി അമ്മ താമസിച്ചു ...പതിയെ പതിയെ ഓരോ കാരണങ്ങള്‍ പറഞ്ഞു മക്കളോരോരുത്തരും അമ്മയെ ഒഴിവാക്കാന്‍ തുടങ്ങി ... ഒടുവില്‍ കയ്യിലൊരു പ്ലാസ്റ്റിക്‌ സഞ്ചിയില്‍ കീറി മുഷിഞ്ഞ വസ്ത്രങ്ങളുമായി അമ്മ തെരുവിലെക്കെത്തപ്പെട്ടു ....വിശന്നു വലഞ്ഞു പലരുടെയും മുന്നില്‍ കൈ നീട്ടിയ അമ്മയെ മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ചിലര്‍ ഈ അഗതി മന്ദി രത്തിലെത്തിക്കുകയായിരുന്നു ... മക്കളുടെയും കൊച്ചു മക്കളുടെയും പേരുകള്‍ ഒന്നൊന്നായി മുറതെറ്റാതെ അമ്മ പറഞ്ഞ്ഞു തന്നു എന്നെങ്കിലും തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ മക്കളോ കൊച്ചു മക്കളോ എത്തുമെന്ന പ്രതീക്ഷയില്‍ പ്രായത്തിന്റെ അവശത തളര്‍ത്തിയ ശരീരവും ഒറ്റപ്പെടലിന്റെ തീഷ്ണതയില്‍ മരവിച്ചു പോയ മനസും കാഴ്ച്ച വറ്റി കണ്ണീരുണങ്ങിയ നരച്ച കണ്ണുകളുമായി ഇരുട്ടു നിറഞ്ജ്ഞഈ മുറിയില്‍ ആ അമ്മ കാത്തിരിയ്ക്കുന്നു...പോകാനിറങ്
ങുമ്പോള്‍ ശുഷ്ക്കിച്ച കൈകള്‍ കൊണ്ട് എന്റെ കൈകളില്‍ അമര്ത്തിപ്പിടിച്ച്ചു അമ്മ പറഞ്ഞു എനിക്കെന്റെ മോനെ ഒന്നുകാണണം എന്റെ മോന്‍ ഗോപിയെ.... ...എന്റെ മോള്‍ അമ്പിളിയെ കണ്ടാല്‍ മോന്‍ അവളോട്‌ പറയണം എന്നെ ഇവിടുന്നു കൂട്ടിക്കൊണ്ടു പോകാന്‍ എനിക്കെന്റെ കുഞ്ഞുങ്ങളെ കാണണം ... അമ്മ വിതുമ്പിക്കരഞ്ഞു ... എന്ത് പറഞ്ഞു ഞാന്‍ ഈ അമ്മയെ ആശ്വസിപ്പിക്കും ദൈവമേ ... അമ്മ കാണാന്‍ ആഗ്രഹിക്കുന്ന മക്കള്‍ക്ക്‌ അമ്മയെ കാണണ്ട എന്ന് പറയാന്‍ കഴിയുമോ ...എപ്പോഴോ എന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിപ്പോയി ...അമ്മയെ അവിടെ ഒറ്റയ്ക്കാക്കി പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ ഞാന്‍ കരയുകയായിരുന്നു എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് മറ്റാരും കാണാതിരിക്കാന്‍ നന്നേ പാടുപെട്ടു .... മനസ്സു ശൂന്യമായിരുന്നു .. എല്ലാം വെട്ടിപ്പിടിയ്ക്കാനുള്ള ഈ യാത്രയുടെ അവസാനം തെരുവിലോ ഇതുപോലെ ഏതെങ്കിലും ഒരു അനാഥാലയത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ അവസാനിക്കും എന്നുള്ള തിരിച്ചച്ചറിവു എന്നെ ശ്വാസം മുട്ടിച്ചു .....തലയിലെന്നോ കയറിക്കൂടിയ ഗര്‍വ്വത്തിന്റെ ഭാരങ്ങളെല്ലാം അഴിഞ്ഞില്ലാതാകുന്നു ... അകലെ എവിടെയോ ഒരു പാട്ടുകേള്‍ക്കുന്നു " മരണമെത്തുന്ന്ന നേരത്ത് നീ എന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ .. കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ഒടുവിലയകത്തെയ്ക്കെടുക്കും ശ്വാസ കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .......