Sunday, September 30, 2012

ഇന്നു വന്ന ഫോണ്‍ കോളുകളുടെ എണ്ണം ഓര്‍ത്തെടുക്കാന്‍ കഴിയില്ല ..പത്ര വാര്‍ത്തകള്‍ കണ്ടും ചാനെല്‍ വാര്‍ത്ത‍ കണ്ടും അഭിനന്ദിക്കാനും സങ്കടം പറയാനും വിളിച്ചവര്‍ ഒരുപാട് ... മംഗളം പത്രത്തിലെ വാര്ത്തയ്ക്കൊപ്പം എന്റെ ഫോണ്‍ നമ്പര്‍ കൂടി ചേര്‍ത്തിരുന്നു ...ആ വാര്‍ത്ത വായിച്ചിട്ട് എവിടെ നിന്നൊക്കെയോ ആളുകള്‍ വിളിച്ചു പലര്‍ക്കും പറയാനുണ്ടായിരുന്നത് ഈ വിഷയത്തിലെ അവരുടെ അനുഭവങ്ങളുടെ തീഷ്ണതയും സങ്കടങ്ങളും കുറ്റബോ
ധാങ്ങളുമോക്കെയായിരുന്നു ...പലര്‍ക്കും പ്രായത്തിന്റെ ചോരത്തിളപ്പില്‍ അച്ഛനമ്മമാരെയോ മുത്ത്തശന്നെയോ മുത്തശിയെയോ ഒക്കെ വേണ്ടും വിധം സംരക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ വിഷമം ആയിരുന്നു പറയാനുണ്ടായിരുന്നത് ...സന്ധ്യയായപ്പോള്‍ ഒരു അപ്പച്ചന്‍ വിളിച്ചു മുണ്ടക്കയത്തു നിന്ന് ..ഇതേ അവസ്ഥയില്‍ മകന്റെ കുടുംബത്തിനൊപ്പം ഒരു വലിയ വീടിന്റെ ഒറ്റമുറിയില്‍ ഏകാന്ത ജീവിതം നയിക്കുന്ന മാത്യു അപ്പച്ചന്‍.22 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യ മരിച്ചു ശിഷ്ട്ടകാലം മക്കള്‍ക്ക്‌ വേണ്ടി ജീവിച്ചു .ദിവസവും ഹോട്ടലില്‍ നിന്നും വാങ്ങുന്ന ഒരു നേരത്തെ ആഹാരം കഴിച്ചു ആ വലിയ വീട്ടില്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പെട്ടു ശകാരം വാങ്ങാന്‍ കരുത്തില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഈ അപ്പച്ചന്‍ ..5 മക്കളുണ്ട് എല്ലാവരും വലിയ നിലയിലാണ് ..ഇംഗ്ലണ്ടില്‍ ജോലി നോക്കുന്ന ഇളയമകന്‍ വല്ലപ്പോഴും അയച്ചു കൊടുക്കുന്ന തുച്ചമായ പൈസ കൊണ്ട് അരിഷ്ട്ടിച്ചു ജീവിതം മുന്നോട്ട് നീക്കി ജീവിയ്ക്കുകയാണ് ഈ മനുഷ്യന്‍ .... മക്കളുടെ പേര് ചീത്തയാകാതിരിയ്ക്കാന്‍ തന്റെ ദുഖങ്ങള്‍ പുറത്താരോടും പറയാറില്ല ..ഇന്നു ഈ പത്ര വാര്‍ത്ത വായിച്ചപ്പോള്‍ ഉള്ളില്‍ കൂട്ടി വച്ചിരുന്ന സങ്കടങ്ങള്‍ തിരതല്ലി പുറതെയ്ക്കൊഴുകുകയായിരുന്നു ... വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയാതെ ചിലനിമിഷങ്ങളിലെങ്കിലും ഞാന്‍ കുഴങ്ങിപ്പോയി ...ജന്മം നല്‍കി പോറ്റി വളര്‍ത്തി വലുതാക്കുന്ന മാതപിതക്കന്മാരില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളതെല്ലാം ഊറ്റിയെടുതിട്ടു ..ഇങ്ങനെ ഉപേക്ഷിച്ചു കളയാന്‍ ഇവര്‍ക്കൊക്കെ എങ്ങനെ മനസ് ഉണ്ടാകുന്നു ....?അതോ നാളെ ഇവരും ഇതേ അവസ്ഥയില്‍ എത്തി ചേരും എന്നുള്ള വലിയ സത്യം ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിയ്ക്കുകയാണോ ...? ഈപാപങ്ങളുടെ ശിക്ഷയുടെ തീച്ചൂളയില്‍ ഒരിയ്ക്കല്‍ നിങ്ങള്‍ വെന്തുരുകും ..അപ്പോള്‍ നിങ്ങള്‍ക്കെല്ലാം ഓര്‍മ്മ വരും ...അപ്പോള്‍ ഓര്‍ത്തിട്ടു എന്ത് പ്രയോജനം .....

No comments: