Monday, September 13, 2010


മഴയും മരണവും കെട്ടുപിണഞ്ഞു കിടക്കുന്നു ... കോരിച്ചൊരിയുന്ന മഴയുള്ളൊരു രാത്രി.. മിന്നലിന്റെയും ഇടിയുടേയും നടുക്കംവിട്ടുമാറത്ത നിമിഷങ്ങള്‍ ..ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര .. പുറത്താരോ വിളിക്കുന്നു.... അകലെയെങ്ങോ കാലം ചെയ്ത ഏതോ ഒരാളുടെ മരണം അറിയിച്ചു കൊണ്ട് അപരിചിതനായ ഒരാള്‍ .. അപ്പോള്‍ മരണത്തിനു അയാളുടെ മുഖമായിരുന്നു ......

Thursday, September 9, 2010

Wednesday, September 8, 2010


ലോക സിനിമയുടെ പരമോന്നത ബഹുമതി നേടി ... ഒരു രാജ്യത്തിന്‍റെ മുഴുവന്‍ സ്വപ്നവുമായി... നാട്ടില്‍ തിരിച്ചെത്തുമ്പോള്‍.. സ്വന്തം ജനത മാനംമുട്ടുന്ന സ്നേഹധാരങ്ങളോടെ സ്വീകരിച്ചാനയിച്ചു ഖോഷയാത്രയി ഇവിടേക്ക് കടന്നു വരുമ്പോള്‍ വിളക്കുപാറയിലെ സ്വന്തം വീടിനു മുന്‍പില്‍ കാത്തു നിന്ന ബന്ധുക്കള്‍ക്കിടയില്‍ ഒരു നിമിഷമെങ്കിലും ഞാനെന്റെ മരിച്ചുപോയ ഉമ്മയുടെ മുഖം തിരഞ്ഞുപോയി .... ഇതൊന്നും കാണാന്‍ എന്‍റെ പ്രിയപ്പെട്ട വാപ്പയും .. ഉമ്മയും ഇല്ലാതെ പോയല്ലോ ...... :റസൂല്‍ പൂക്കുട്ടി

Monday, June 7, 2010

മരണ ഗസല് ഞാന്‍ പാടിത്തിമര്‍്ക്കട്ടെ...നല്ലമൂഡിലാണിന്നെന്റെ കൂട്ടുകാര്‍...


സ്വന്തം ആത്മാവിഷ്ക്കാരത്തിന്റെ ഹൃദയ വ്യഥകളില്‍ രക്തം വാര്‍ന്നു ,ലഹരി പൂക്കുന്ന വഴികളില്‍ കൂട്ടം തെറ്റി മേഞ്ഞു ഒടുവില്‍ ഉള്ളിലൊതുക്കിയ വേഭനകള്‍്ക്കെല്ലാം അവധി കൊടുത്ത് ശൈത്യം വിറങ്ങലിച്ചു നില്‍ക്കുന്ന മരണത്തിനൊപ്പം ഒരു ' മാന്‍ഷന്‍ ഹൌസിന്റെ "കഴുത്തു പൊട്ടിച്ചു യാത്ര പോയവന്‍ സന്തോഷ്‌ ജോഗി ... അല്ല.. കിഷോരിലാല്‍...ജോഗിയെ അങ്ങനെ വിളിക്കാനാണ് നാം ഇഷ്ട്ടപ്പെട്ടത്‌. ഓര്‍മ്മകള്‍ കൂട്ടിക്കൊണ്ടു പോകുന്നത് പഴയ ഒരു സിനിമാ സൗഹൃദ സദസിലെയ്ക്ക് .....പത്രപ്രവര്‍ത്തകനായ എന്‍റെ ഒരു സുഹൃത്തുമൊത്തു നഗരത്തിലെ ഇടുങ്ങിയ തെരുവിന്റെ അങ്ങേയറ്റത്ത്‌..അങ്ങാടിക്കുരുവികള്‍ കൂടുകൂട്ടിയ ഒരു പഴയ കെട്ടിടത്തിന്റെ മരഗോവേണി കയറിതുടങ്ങുമ്പോള്‍ വരവേറ്റത് ഒരു ഗസലിന്റെ ഈണമായിരുന്നു .... മുകള്‍ നിലയിലെ തെരുവിന്നഭിമുഖമായ കുടുസ്സു മുറിയിലെ കൂട്ടുകാര്‍്ക്കിടയിലിരുന്നു ജോഗി ഗസല്‍ പാടുകയായിരുന്നു... മുന്നില്‍ ഒഴിഞ്ഞു തുടങ്ങിയ ലഹരി പാത്രം... പാനപാത്രത്തില്‍ ബാക്കിയായത് പകുത്തു മോന്തി..അന്ന് രാത്രി വൈകുവോളം ജോഗിയുടെ ഗസലിലലിഞ്ഞുതീര്‍ന്നു.... കുപ്പികള്‍ ഒഴിയുകയും ഗ്ലാസുകള്‍ നിറയുകയും ചെയ്തു.. വീണ്ടും വീണ്ടും ...ജോഗി പാടിക്കൊണ്ടേയിരുന്നു... ഒടുവില്‍ ഔദ്യോഗികമായ പരിചയപ്പെടല്‍...ബലിഷ്ട്ടമായ കരം നീട്ടി ഹസ്തധാനം ചെയ്യുമ്പോള്‍ അതൊരു കെട്ടിപ്പുണരലായി... മിഴികള്‍ നിറഞ്ഞിരുന്നു... കഴിഞ്ഞ ജന്മങ്ങളിലെവിടെയോ...നഷ്ട്ടപ്പെട്ടുപോയ സുഹൃത്തിനെ തിരിച്ചു കിട്ടിയപോലെ....കുറെ സംസാരിച്ചു സിനിമയെപ്പറ്റി, ഗസലിനെപ്പറ്റി.. ജോഗി മനസ്സില്‍ പെയ്തു നിറയുകയായിരുന്നു..അന്ന് ജോഗി നടനായി വലിയരീതിയില്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല . നിലത്തുറയ്ക്കാത്ത കാലുകളോടെ സുഹൃത്തിന്റെ തോളില്‍ കയ്യിട്ടു പടിയിറങ്ങി പോകുന്ന ജോഗിയുടെ മങ്ങി മറഞ്ഞ ദൃശ്യം ഇപ്പോഴും കണ്മുന്നിലുണ്ട്....പിന്നീടു ജോഗിയെക്കുറിച്ചു കൂടുതല്‍ തിരക്കിയറിഞ്ഞു.. മനസു നിറയെ സിനിമയെ ഭ്രാന്തമായി പ്രണയിച്ചു നടന്ന ജോഗിയുടെ ചെറുപ്പകാലം ...ആഗ്രഹങ്ങളുടെ ചെടികള്‍ പുഷ്പ്പിക്കാതയപ്പോള്‍ പിന്നെ മറ്റു പലവേഷങ്ങള്‍ ...ഗായകന്‍ ,നടന്‍ ,എഴുത്തുകാരന്‍ ...അങ്ങനെ ജീവിതത്തില്‍ കെട്ടിയ വേഷങ്ങലോരുപാട് ....ഒടുവില്‍ സിനിമയെന്ന തന്റെ സ്വപ്ന തീരത്ത്...ചെറുതും വലുതുമായ കുറെ വേഷങ്ങള്‍ ..കീര്‍ത്തി ചക്രയിലെ കിശോരിലാലിലൂടെ..ഒരു നടനെന്ന തിരിച്ചറിവിലേക്ക്... പതിയെ പതിയെ സന്തോഷിലെ നടന്‍ വളരുകയായിരുന്നു..പക്ഷെ പലപ്പോഴും ലഹരി നിറയ്ക്കുന്ന സൗഹൃദങ്ങളുടെ വലയിലായിരുന്നു ജോഗി ..ആരൊക്കെയോ ചേര്‍ന്ന് ആ മനുഷ്യനെ തെറ്റില്‍ നിന്നും തെറ്റിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു..ഉള്ളില്‍ നിന്നും ഭ്രാന്തമായി പുറത്തേയ്ക്ക് ചാടാന്‍ വെമ്പല്‍ കൊണ്ട ആത്മാവിഷ്ക്കാര ത്വരകള്‍ പലപ്പോഴും ഒരു ഉന്മാതത്തിന്റെ വക്കിലെയ്ക്ക് ജോഗിയെ കൊണ്ടെത്തിച്ചിരുന്നു ...ആരൊക്കെയോ എവിടൊക്കെയോ സന്തോഷിന്റെ സ്വപ്നങ്ങളെ മതില്‍ക്കെട്ടിനുള്ളില്‍ തളയ്ക്കാന്‍ ശ്രമിച്ചു ..ആ മതില്‍ക്കെട്ടിനു പുറത്തു കടക്കാനാവാതെ ശ്വാസം മുട്ടുകയായിരുന്നു സന്തോഷ്‌ ..പലപ്പോഴും അതിനായി സന്തോഷ്‌ മുട്ടിയ വാതിലുക്ളൊന്നും തുറന്നില്ല ..തന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്ന.. ഭ്രാന്തമായ സ്വപ്നങ്ങളെ പിടിച്ചു നിര്‍ത്താനും ജോഗിയ്ക്കായില്ല ..ഒടുവില്‍ തോറ്റുപോയി സന്തോഷ്‌ ജീവിതത്തോട്..പാടിക്കൊണ്ടിരുന്ന ഒരു ഗസല്‍ പകുതിയില്‍ മുറിഞ്ഞപോലെ...എവിടെയായിരുന്നു കൂട്ടുകാരാ നിനക്ക് കണക്കു കൂട്ടലുകള്‍ പിഴച്ചുപോയത്...? ആരായിരുന്നു നിന്നെ മരണന്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ ..പ്രേരിപ്പിച്ചത്...?....... പിന്നെയും തുടരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.... ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും ഒന്ന് കൂടി ചോദിച്ചു കൊള്ളട്ടെ .... സുഹൃത്തിന്റെ ഫ്ലാറ്റില്‍ ലഹരിയുടെ കാണാക്കയങ്ങളില്‍ മുങ്ങി ...ഒരുമുഴം തുണിത്തുംപില്‍ മരണത്തിനു കൂട്ട് പോയപ്പോള്‍ നീ തോല്പ്പിച്ചതാരെയാണ്....?

Wednesday, May 5, 2010

നൊമ്പരപ്പെടുത്തുന്ന ചിത്രം...ഒരു നിമിഷം കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിപ്പോകുന്നു....വാര്‍ധക്യത്തിന്റെ... മറ്റൊരു മുഖം .... dadykku ആശ്വസിക്കാം ....ഒടുക്കം വരെയും സ്നേഹത്തിന്റെ കരങ്ങള്‍ കൂടെയുണ്ടായിരുന്നു....വിടപറഞ്ഞു പിരിയുമ്പോള്‍ ഒരു നേര്‍ത്ത തേങ്ങലായി...ഇതുവരെ കണ്ടിട്ടില്ലാത്ത ആ അമ്മയുടെ... ആത്മനോമ്ബരങ്ങല്‍ക്കൊപ്പം ...എന്റെയീ കണ്ണുനീര്‍ തുള്ളികളും...
{എന്‍റെ സുഹൃത്ത്‌ സജിചെട്ടന്റെ dady മരണക്കിടക്കയില്‍ കിടന്നപ്പോഴുള്ള ചിത്രം സജിച്ചേട്ടന്‍ പകര്‍ത്തിയത് }

Wednesday, April 21, 2010

കവിയെ തേടി..









പ്രിയ കവി അയ്യപ്പനെ തേടിയൊരു യാത്ര... കവി ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ ഉണ്ട് കുറെ കാലമായി മോഹിക്കുന്നു കവിയെ ഒന്ന് ക്യാമറയ്ക്കുള്ളിലക്കണമെന്നു... എവിടെ കിട്ടാന്‍ ...? സ്വതന്ത്ര പക്ഷിയായി നാടും കൂടും വിട്ടു അലഞ്ഞുതിരിഞ്ഞു ...ബാറുകളില്‍ നിന്നും ബരുകളിലേക്ക് ഖോഷയാത്ര നടത്തുന്ന ഈ മനുഷ്യനെ എവിടെ പോയി തപ്പുമെന്നു ശങ്കിചിരുന്നപ്പോഴാണ് രോഗം തളര്‍ത്തിയ ആശുപത്രിക്കിടക്കയില്‍ നിന്നും ഇവിടെ എത്തിചെര്‍ന്നിട്ടുന്ടെന്നു... പത്രദ്വാര അറിയുവനായത്.... ഗന്ധിഭാവനിലെ അമലിനോടോപ്പം മുറിയിലേക്ക് ചെന്നപ്പോള്‍ അത്ഭുതം തോന്നി ... വളരെ ശാന്തനായ അയ്യപ്പനെ ആദ്യമായി കാണുകയാണ്...പഴയ ബാര്‍മെട്റ്റ് ആണെന്ന മുഖവുരയോടെ പരിചയം പുതുക്കി ... കവി അതിനെ ഒരു നനുത്ത ചിരികൊണ്ട് ...സ്വാഗതം ചെയ്തു.... കവി എന്തോ തിരയുകയായിരുന്നു...അമല്‍ എന്നെ കവിയെ ഏല്‍പ്പിച്ചു തിരികെപോയി ..മൌനം കനക്കുന്ന നിമിഷങ്ങള്‍ ഞാന്‍ പതുക്കെ ചിത്രങ്ങളെടുക്കാന്‍ തുടങ്ങി.... കവി തിരച്ചില്‍ തുടരുകയാണ്... മാധ്യമം ആഴ്ചപ്പതിപ്പില്‍ നിന്നും കവിതയ്ക്ക് പ്രതിഭാലമയിക്കിട്ടിയ ചെക്ക് എവിടെയോ മറന്നു വെച്ചെന്ന് കവി... അതാണ് തിരഞ്ഞുകൊണ്ടിരിക്കുന്നത്...കുടിച്ചു തീര്‍ത്ത എണ്ണമില്ലാത മദ്യക്കുപ്പികള്‍ കവിയുടെ ഓര്‍മ്മയുടെ ഞരമ്പുകളെയും മയക്കിയിരിക്കുന്നു... ഇടയിലെപ്പോഴോ ഗുളിക കൊടുക്കുവനായ് വന്ന നേര്സിനു മുന്‍പില്‍ അനുസരണയുള്ള ശിശുവിനെപോലെയായി അദ്ദേഹം.... എന്നിട്ട് എന്നെഒടായി നേര്സിനെ ചൂണ്ടി ചിരിച്ചു കൊണ്ട് പറഞ്ഞു... അമ്മയാണിത്.. അവര്‍ക്ക് സമ്മാനമായി സന്ദര്‍ശകര്‍ ആരോ കൊണ്ട് വന്ന oranju. കൊടുക്കുകയും ചെയ്തു ...മേശപ്പുറം നിറയെ ചിതറിക്കിടക്കുന്ന വീകിലികള്‍ കൂട്ടത്തില്‍ ഒരു ഇ സി ജി റിപ്പോര്‍ട്ടും ...കവിയുടെ ഹൃധയമിടിപ്പിനു താളം തെറ്റിയെന്നു വെളിവാക്കുന്ന അതിലെ വക്രരേഖകള്‍..എന്‍റെ നാടും വീടുമൊക്കെ ചോദിച്ചു... ഇടയിലെപ്പോഴോ രണ്ടു വരി കവിത ഞാന്‍ ഓര്‍ത്തു ചൊല്ലി...."ഓരോ ഒഴുക്കും നമ്മളെ കൊണ്ട് പോയ്‌ ഒടുവില്‍ നിന്നെ കാണാതെയായ് ഒന്നല്ല രണ്ടല്ല ഒരു നൂറു വര്‍ഷങ്ങള്‍....'കവിതയുടെ പേര് കവി ഓര്‍ത്തു പറഞ്ഞു " വെയില്‍ തിന്നുന്ന പക്ഷി"... പ്ന്നെയും കനക്കുന്ന മൌനം ഒടുവില്‍ കവി മൌനം ഭഞ്ജിച്ചു... മദ്ധ്യം കഴിക്കുമോ....? വല്ലപ്പോഴുമെന്നു ഞാന്‍ നമുക്ക് രണ്ടെണ്ണം അടിച്ചാലോ...? എന്ന് കവി ഈ സാഹചര്യത്തില്‍ വേണ്ടെന്നു ഞാന്‍ പിന്നെടോരിക്കലകമ് ഞാന്‍ കവിയെ സമാധാനിപ്പിച്ചു....കുറച്ചു പടങ്ങള്‍ വേണമെന്ന് ഞാന്‍ .... ആകാമെന്ന് കവി. വരാന്തയിലേക്കിറങ്ങി വന്നു ...കാമെരയ്ക്കുമുന്പില്‍ അലസനായി കവി.. ചിത്രങ്ങളിലേക്ക്...കഴിഞ്ഞപ്പോള്‍ കൈ പിടിച്ചു യാത്ര പറഞ്ഞു.... എന്നാലും ഒരു ബിയരെങ്കിലും .. വീണ്ടും കവി ഒരു നനുത്ത മന്തഹാസത്തോടെ എന്നോടാരഞ്ഞു... കൈകളില്‍ മുറുകെ പിടിച്ചു വീണ്ടും വരനെമെന്ന് യാത്ര മൊഴി നല്‍കി കവി തന്റെ കൂടാരത്തിലേക്കു...

Wednesday, March 24, 2010


കനിവിന്റെ കരങ്ങള്‍ക്കായുള്ള കാത്തു നില്‍പ്പ് .......

Tuesday, March 23, 2010

വിശപ്പിന്‍റെ സംഗീതം ...........................
seema.. school dinangalude pakalaruthikalil ... "avlude ravukal"ilude njarambukalil oru ushnakkattay.... ethiya seema ..... etha ente ee camerakku munpil.... njano .. unaran madikkunna oru swapnathilum....
നൊസ്റ്റാള്‍ജിയ
തോരാമഴ ............കര്‍ക്കിടകത്തിലെ മഴയും മരണവും കെട്ടുപിണഞ്ഞു കിടക്കുന്നു ... കോരിച്ചൊരിയുന്ന മഴയുള്ളൊരു രാത്രി.. മിന്നലിന്റെയും ഇടിയുടെയും നടുക്കം വിട്ടുമാറാത്ത നിമിഷങ്ങള്‍ ..ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര .. പുറത്താരോ വിളിക്കുന്നു അകലെയെങ്ങോ കാലം ചെയ്ത ഏതോ ഒരാളുടെ മരണം അറിയിച്ചു കൊണ്ട് എത്തിയ അപരിചിതനായ ഒരാള്‍ ...... അപ്പോള്‍ മരണത്തിനു അയാളുടെ മുഖമായിരുന്നു
mazhakkannadi

ഓരോ മഴ പെയ്തു തോരുമ്പോഴും ..........

Thursday, March 18, 2010


പോസിറ്റിവ് ആന്‍ഡ്‌ negative

മഴയെത്തും മുന്‍പേ .......

അടുക്കളയില്‍ വല്ലതുമുണ്ടാകുമോ..? നീയിവിടിരി ഞാനൊന്നു നോക്കിയിട്ട് വരാം

മഞ്ഞു വീണ വഴികളില്‍ നിന്നെയും കാത്തു....