Thursday, July 12, 2012

ഈ സ്നേഹതീരങ്ങളില്‍ അഭയം

ഈ സ്നേഹതീരങ്ങളില്‍ അഭയം ....                                                                                          ഓര്‍ക്കുന്നുണ്ട് ആദ്യമായി സ്നേഹതീരത്ത്തിലേക്ക് പോയ ദിവസം ..ഹെഡ് കോണ്‍സ്റ്റബിള്‍ ഷെരീഫ് സാറാണ്‌ ഫോട്ടോ എടുക്കുവാന്‍ എന്നെ  അവിടെയ്ക്ക് കൂട്ടിക്കൊണ്ടു പോയത്  ഏറെ കാലമായി കേള്‍ക്കുന്നുന്നുണ്ട് ഇങ്ങനെയൊരു സ്ഥാപനത്തെ കുറിച്ച് ...സ്നേഹതീരം എന്നെഴുതിയ ഒരു വണ്ടിയും അതിന്റെ മുന്‍സീറ്റില്‍ സദാ പുഞ്ചിരി തൂകുന്ന മുഖവുമായി ഒരു കന്യാസ്ത്രീയെയും പലപ്പോഴും ടൌണില്‍ കണ്ടിട്ടുണ്ട് അതല്ലാതെ  സ്നേഹതീരത്തെക്കുറിച്ചു കൂടുതല്‍ അറിവുകള്‍ എനിക്കുന്നുണ്ടായിരുന്നില്ല ....അടച്ചിട്ടിരുന്ന വലിയ ഗേറ്റിനു  മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഷെരിഫ് സര്‍ പറഞ്ഞ  കഥകളായിരുന്നു  മനസ്സില്‍ ...  അല്‍പ്പം ഭയം തോന്നാതിരുന്നില്ല ..   കാരണം   മനോനിലതെറ്റിയവരാന്   അവിടുത്തെ  അന്ത്തെവാസികള്‍ ..ആ കറുത്ത  രോഗത്തിന്റെ  പല നിലകളില്‍ ഉള്ളവര്‍... ഗേറ്റ് തുറന്നു ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചത് സംസാര ശേഷിയില്ലാത്ത ഒരു അന്തേവാസിയായിരുന്നു അവരോടു ആംഗ്യ ഭാഷയില്‍ ഷെരിഫ് സര്‍ എന്തൊക്കെയോ പറഞ്ഞു...  എനിക്കത് പുതിയൊരു ലോകമായിരുന്നു ഒരുപാട് അനാഥാലയങ്ങളില്‍ സന്ദര്‍ശകനായി പോകാറുണ്ടെങ്കിലുംഇത്തരം ഒരിടത്ത്തെക്കുള്ള യാത്ര ആദ്യമായിരുന്നു സിസ്റ്റെറിനെയും അവിടെയുള്ള  മറ്റുള്ളവരെയും പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍,അവരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അനുഭവിച്ച്ചറിഞ്ഞപ്പോള്‍ എന്നില്‍ ആദ്യമുണ്ടായ പകപ്പ് പതിയെ മാഞ്ഞ്ഞ്ഞില്ലാതായി... കാമറയുമായി ഞാന്‍ അവിടുത്തെ അന്തെവാസികള്‍ക്കിടയിലേക്ക് നടന്നു...   സ്വപ്നങ്ങളുടെയും  ജീവിതത്തിന്റെയും അതിര്‍വരംബുകള്‍ക്കിടയില്‍ എവിടെയോ  വച്ചുഓര്‍മ്മയുടെ ഞരമ്പുകളില്‍ ശൈത്യം കുടിയേറി മറ്റൊരു ലോകത്തിന്റെ ഇരുട്ടിലേയ്ക്കു വീണുപോയ കുറെ പാവം സഹോദരിമാരും അമ്മമാരും ...വ്യൂ ഫൈന്ടെര്‍ കാട്ടിത്തന്ന പല മുഖങ്ങളുടെയും ദൈന്യത എന്നില്‍ നൊമ്പരമുണര്ത്തി .. പലപ്പോഴും ചിത്രങ്ങളെടുക്കാനകാതെ ഞാന്‍ വിഷമിച്ചു.. എന്നെ ഓരോയിടത്തെയ്ക്കും കൂട്ടിക്കൊണ്ടു പോയി ഓരോരുത്തരുടെയും കഥകള്‍ പറഞ്ഞു തന്നിരുന്ന ആശയുടെ  ശബ്ദം എപ്പോഴൊക്കെയോ ഞാന്‍ കേള്‍ക്കാതെയായി ...  ജീവിതത്തില്‍ ഒരു ഫോടോഗ്രഫെരെന്നുള്ള നിലയില്‍ ഇതു വരെ ഇത്തരം ഒരു മാനസികാവസ്ഥയില്‍ ഞാന്‍ എത്തപ്പെട്ടിട്ടുണ്ടാകില്ല ..ഇരുളും വെളിച്ചവും ഇടകലരുന്ന സ്നേഹതീരത്ത്തിന്റെ ഇടനാഴികളില്‍ എന്റെ ക്യാമറയുമായി ഞാന്‍ അലഞ്ഞു തിരിഞ്ഞു ..കുറെയേറെ മുഖങ്ങള്‍ പകര്‍ത്തി പലരും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല നഷ്ട്ടപെടലിന്റെത്‌ മാത്രമായ ഒരു ലോകത്തിന്റെ വെളിച്ചം നഷ്ട്ടപ്പെട്ട താഴ്വരകളില്‍ തങ്ങളെ വിട്ടകന്നു പോയ നിറം  മങ്ങിയ സ്വപ്നങ്ങളെ തേടുകയായിരുന്നു അവര്‍ ..ഒരിക്കല്‍ ഇവര്‍ക്ക് എല്ലാവരുമുണ്ടായിരുന്നു ..ഇവരുടെ സ്വപ്നങ്ങള്‍ക്കും നിറങ്ങളുണ്ടായിരുന്നു ..വിധി പല രൂപങ്ങളില്‍ അവയൊക്കെയും  ത ല്ലിക്കെടുത്തിയിരിക്കുന്നു ... തെരുവിന്റെ മൂലകളില്‍ സ്വയം നഷ്ട്ടപ്പെട്ടു ഭൂതകാലം പോലും ഓര്‍ത്തെടുക്കാന്‍ ത്രാണിയില്ലാതെ     തിരസ്ക്കരിക്കപ്പെട്ട ഇവര്‍ക്ക് ഇന്നു ഒരു പുതിയ ജീവിതമുണ്ടാകുന്നത് ഇവിടെയാണ്... സിസ്റ്റര്‍ റോസ്‌ലിന്‍ എന്ന ഹൃദയത്ത്തില്‍  ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരമ്മ ഒരുക്കിയ ഈ സ്നേഹക്കൂടാരത്ത്തില്‍....പിന്നീട് കുറേകാലം ഞാന്‍ അവിടുത്തെ നിത്യ സന്ദര്‍ശകനായിരുന്നു... എന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ള ആ യാത്രകള്‍ എനിയ്ക്ക് ജീവിതത്തില്‍ പുതിയ കുറെ പാഠങ്ങള്‍ പറഞ്ഞു തന്നു ....                                                                                                                                                                               നിശബ്ധമാക്കപ്പെടുന്ന നിലവിളികളുടെ കാവലാളായി ,സ്നേഹത്തിന്റെ ആള്‍രൂപമായി സ്വന്തം ജീവിതം ദൈവത്തിനു മുന്‍പില്‍ സമര്‍പ്പിച്ചു മനോനില തെറ്റി തെരുവിലുപെക്ഷിക്കപ്പെടുന്ന ഒട്ടനേകം സഹോദരിമാര്‍ക്ക്   അഭയമായി ജീവിക്കുന്ന സിസ്റ്റര്‍ റോസിലിനും ,ഈ സ്ഥാപനവും അവിടുത്തെ അന്തേവാസികളും നമ്മളെ പഠിപ്പിയ്ക്കുന്നതു വേഗതയാര്‍ന്ന ഈ ലോകത്തിന്റെ നിരര്ത്ഥകതയെ കുറിച്ചാണ് എത്ര വലിയ സംബന്നനായിക്കൊള്ളട്ടെ എത്ര വലിയ സൌന്ധര്യമുള്ളവനായിക്കൊള്ളട്ടെ  വിധിയുടെ കറുത്ത  കരങ്ങള്‍ നമുക്ക് നേരെ നീട്ടപ്പെട്ടാല്‍ ഒരു നിമിഷം കൊണ്ട്  ഒരു നീര്‍ക്കുമിള പോലെ പൊലിഞ്ഞുപോയെക്കാവുന്ന  ഒരു ജീവിതത്തിനു പിന്നാലെയാണ് നാമെല്ലാം ഈ വേഗപ്പാച്ച്ചിലുകള്‍ നടത്തുന്നത് ... അഹങ്കാരത്തിന്റെ ഭാരം നിറച്ച തലയിലെ ഒരു ഞരമ്പ്‌ പിണങ്ങിയാല്‍ ഇതെല്ലമാവസാനിക്കുന്നു എന്ന തിരിച്ച്ച്ചറിവ്   ഇവിടെയുള്ള സഹോദരങ്ങളുടെ അനുഭവങ്ങള്‍ കേട്ട് കഴിയുമ്പോള്‍ നമുക്ക് ലഭിയ്ക്കുന്നു ...                                                         അന്നുമുതലിന്നോളം സ്നേഹതീരത്ത്തിലെ ഓരോ സ്പന്ദനവും ഞാനറിയാറുണ്ട്‌ അവിടുത്തെ അമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും ഇന്നു ഞാന്‍ ഒരു അപരിചിതനല്ല...  അവിടെയെത്തുമ്പോള്‍ അവര്‍ എനിക്കാരുകിലെത്താറുണ്ട്  അവരുടെ കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളും വേദനകളും എന്നോടവര്‍ പങ്കു വയ്ക്കാറുണ്ട് അവര്‍ക്ക് മുന്‍പില്‍ ഞാനൊരു നല്ല കേഴ്വിക്കാരനായി  മാറും ചില നിമിഷങ്ങളിലെങ്കിലും അവര്‍ക്കൊപ്പം ചിലവഴിക്കുമ്പോള്‍ മനസ്സിന് ലഭിയ്ക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് ... ഞാന്‍ പറഞ്ഞ്ഞ്ഞറിഞ്ഞു എന്റെ   ചങ്ങാതിമാരായ പലരും ഇവിടം സന്ദര്‍ശിക്കാനും ഇവരെ സഹായിക്കാനും എത്ത്തിച്ച്ചെരാറുണ്ട് ..എനിക്കത് വലിയ സന്തോഷം നല്‍കുന്നു എന്റെ ജീവിതം കൊണ്ട് എനിക്ക് ഇവര്‍ക്ക് വേണ്ടി ചേര്‍ത്ത് വയ്ക്കാന്‍ കഴിയുന്നത്‌  ഇത്രയോക്കെയാണ്                                                                                                                                                                                                               ഒരുപിടി വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ മുഹൂര്‍ത്തങ്ങള്‍ക്ക് ഇവിടെ ഞാനും സാക്ഷിയായിട്ടുണ്ട്... രോഗത്തിന്റെ മൂര്‍ധന്യത്തില്‍ വാവിട്ടു നിലവിളിക്കുന്നവരുടെ നൊമ്പരെപ്പെടുത്തുന്ന  കാഴ്ച്ചകള്‍... മരുന്നിന്റെ മയക്കത്തില്‍ അബോധ തലങ്ങളില്‍ നിന്നുണരാന്‍ വിസമ്മതിച്ചു തളര്‍ന്നു കിടന്നുറങ്ങുന്ന ദൈന്യം നിറഞ്ഞ മുഖങ്ങള്‍... ഉറ്റവര്‍ എത്തി  കൂട്ടിക്കൊണ്ടു പോകുമ്പോള്‍ സന്തോഷിക്കുന്നവര്‍... ഇവിടെ നിന്ന് വേര്‍പിരിഞ്ഞു പോകുമ്പോള്‍ നിറഞ്ഞൊഴുകുന്ന അവരുടെ കണ്ണുകള്‍... ആത്മ സ്നേഹിതരെ  ബന്ധുക്കള്‍ വന്നു കൂട്ടിക്കൊണ്ടു പോകുമ്പോള്‍  തങ്ങളെ തേടിയെത്താന്‍ ആരും വരില്ലല്ലോ എന്ന തിരിച്ചറിവില്‍ നിശബ്ദമായി തേങ്ങുന്ന അമ്മമാര്‍... അവരുടെ തേഞ്ഞു തീരുന്ന നൊമ്പരങ്ങള്‍.... എപ്പോള്‍ കണ്ടാലും "എന്നെ കൊണ്ടുപോകാന്‍ എന്റെ മോന്‍ വരുമോ " എന്നു ചോദിക്കുന്ന ഒരമ്മയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട് ..ഇതിനൊക്കെയിടയിലും ഇവരെ സന്തോഷിപ്പിക്കാനായി അവര്‍ക്ക് വേണ്ടിയോരുക്കുന്ന ആഹ്ലാദ ദിവസങ്ങളും ആഖോഷങ്ങളും... സ്നേഹം പകര്‍ന്നു നല്കാനെത്തുന്ന നല്ലവരായ അതിഥികളും ...കാഴ്ച്ചകള്‍ ഒരുപാടാണ്‌... ഉള്ളുലയ്ക്കുന്നതും ഹൃദയം നിറയ്ക്കുന്നതും                                 സ്വന്തം ജീവിതം മനോനില തെറ്റിയ ഇവര്‍ക്ക് വേണ്ടി മാറ്റി വച്ചു, ഇവരെ പരിച്ചരിച്ച്ചു സ്നേഹിച്ചു സിസ്റ്റര്‍ റോസിലിന്‍ ഇത്രകാലം അനുഭവിച്ച സഹനപര്‍വ്വത്ത്തിനു മുന്‍പില്‍ നമ്മളൊക്കെ എത്രയോ നിസ്സാരര്‍ ...ഇതൊരു വലിയ ത്യാഗമാണ് ..ഇവിടെ ജീവിതത്തിന്റെ വേഗങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനിഷ്ട്ടപ്പെടുന്ന ഇന്നത്തെ ലോകത്തില്‍ നമുക്ക് പലര്‍ക്കും  കഴിയാത്ത ത്യാഗം ....നമ്മളെല്ലാവരെയും മറക്കുകയാണ്     അല്ലെങ്കില്‍ മറന്നു എന്നു ഭാവിയ്ക്കുകയാണ് ..ആശരണരാക്കപ്പെടുന്നവര്‍ക്കും   ഈ ലോകത്ത് ജീവിയ്ക്കാന്‍ അവകാശമുന്ടെന്നുള്ളത് പലപ്പോഴും ബോധപൂര്‍വ്വം നമ്മള്‍ മറക്കനഗ്രഹിക്കുന്നു... അവരെ കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിക്കുന്നു ....നമുക്ക് വേണ്ടി കാത്തിരുന്നേക്കാവുന്ന നാളെയുടെ കറുത്ത ദിനങ്ങളെ കുറിച്ചു ഓര്‍മ്മിക്കാന്‍ സമയമില്ലാതെ ,ബന്ധങ്ങളുടെയും ,സ്വന്തം ചോരയുടെ പോലും മണം തിരിച്ച്ചരിയനാകതെയുള്ള  ഓട്ടത്തിലാണ് നാമെപ്പോഴും ...നമുക്കിടയില്‍ തനിക്കാരുമാല്ലാത്ത്ത കുറെ നിസ്സഹായ ജീവിതങ്ങളെ മാറോടു ചേര്‍ത്ത് പിടിച്ചു ഒരമ്മ നില്‍ക്കുന്നു സമൂഹ മനസാക്ഷിക്ക് മുന്‍പില്‍ ഒരു ചോധ്യചിഹ്ന്നം പോലെ  ......

No comments: