Sunday, September 30, 2012

ഇന്നു വന്ന ഫോണ്‍ കോളുകളുടെ എണ്ണം ഓര്‍ത്തെടുക്കാന്‍ കഴിയില്ല ..പത്ര വാര്‍ത്തകള്‍ കണ്ടും ചാനെല്‍ വാര്‍ത്ത‍ കണ്ടും അഭിനന്ദിക്കാനും സങ്കടം പറയാനും വിളിച്ചവര്‍ ഒരുപാട് ... മംഗളം പത്രത്തിലെ വാര്ത്തയ്ക്കൊപ്പം എന്റെ ഫോണ്‍ നമ്പര്‍ കൂടി ചേര്‍ത്തിരുന്നു ...ആ വാര്‍ത്ത വായിച്ചിട്ട് എവിടെ നിന്നൊക്കെയോ ആളുകള്‍ വിളിച്ചു പലര്‍ക്കും പറയാനുണ്ടായിരുന്നത് ഈ വിഷയത്തിലെ അവരുടെ അനുഭവങ്ങളുടെ തീഷ്ണതയും സങ്കടങ്ങളും കുറ്റബോ
ധാങ്ങളുമോക്കെയായിരുന്നു ...പലര്‍ക്കും പ്രായത്തിന്റെ ചോരത്തിളപ്പില്‍ അച്ഛനമ്മമാരെയോ മുത്ത്തശന്നെയോ മുത്തശിയെയോ ഒക്കെ വേണ്ടും വിധം സംരക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ വിഷമം ആയിരുന്നു പറയാനുണ്ടായിരുന്നത് ...സന്ധ്യയായപ്പോള്‍ ഒരു അപ്പച്ചന്‍ വിളിച്ചു മുണ്ടക്കയത്തു നിന്ന് ..ഇതേ അവസ്ഥയില്‍ മകന്റെ കുടുംബത്തിനൊപ്പം ഒരു വലിയ വീടിന്റെ ഒറ്റമുറിയില്‍ ഏകാന്ത ജീവിതം നയിക്കുന്ന മാത്യു അപ്പച്ചന്‍.22 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യ മരിച്ചു ശിഷ്ട്ടകാലം മക്കള്‍ക്ക്‌ വേണ്ടി ജീവിച്ചു .ദിവസവും ഹോട്ടലില്‍ നിന്നും വാങ്ങുന്ന ഒരു നേരത്തെ ആഹാരം കഴിച്ചു ആ വലിയ വീട്ടില്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പെട്ടു ശകാരം വാങ്ങാന്‍ കരുത്തില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഈ അപ്പച്ചന്‍ ..5 മക്കളുണ്ട് എല്ലാവരും വലിയ നിലയിലാണ് ..ഇംഗ്ലണ്ടില്‍ ജോലി നോക്കുന്ന ഇളയമകന്‍ വല്ലപ്പോഴും അയച്ചു കൊടുക്കുന്ന തുച്ചമായ പൈസ കൊണ്ട് അരിഷ്ട്ടിച്ചു ജീവിതം മുന്നോട്ട് നീക്കി ജീവിയ്ക്കുകയാണ് ഈ മനുഷ്യന്‍ .... മക്കളുടെ പേര് ചീത്തയാകാതിരിയ്ക്കാന്‍ തന്റെ ദുഖങ്ങള്‍ പുറത്താരോടും പറയാറില്ല ..ഇന്നു ഈ പത്ര വാര്‍ത്ത വായിച്ചപ്പോള്‍ ഉള്ളില്‍ കൂട്ടി വച്ചിരുന്ന സങ്കടങ്ങള്‍ തിരതല്ലി പുറതെയ്ക്കൊഴുകുകയായിരുന്നു ... വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയാതെ ചിലനിമിഷങ്ങളിലെങ്കിലും ഞാന്‍ കുഴങ്ങിപ്പോയി ...ജന്മം നല്‍കി പോറ്റി വളര്‍ത്തി വലുതാക്കുന്ന മാതപിതക്കന്മാരില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളതെല്ലാം ഊറ്റിയെടുതിട്ടു ..ഇങ്ങനെ ഉപേക്ഷിച്ചു കളയാന്‍ ഇവര്‍ക്കൊക്കെ എങ്ങനെ മനസ് ഉണ്ടാകുന്നു ....?അതോ നാളെ ഇവരും ഇതേ അവസ്ഥയില്‍ എത്തി ചേരും എന്നുള്ള വലിയ സത്യം ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിയ്ക്കുകയാണോ ...? ഈപാപങ്ങളുടെ ശിക്ഷയുടെ തീച്ചൂളയില്‍ ഒരിയ്ക്കല്‍ നിങ്ങള്‍ വെന്തുരുകും ..അപ്പോള്‍ നിങ്ങള്‍ക്കെല്ലാം ഓര്‍മ്മ വരും ...അപ്പോള്‍ ഓര്‍ത്തിട്ടു എന്ത് പ്രയോജനം .....

Saturday, September 15, 2012

ഒരു ഫെയിസ് ബുക്ക് ഫ്രെണ്ടിന്റെ {തെണ്ടിയുടെ} ക്രൂരത

ഒരു ഫെയിസ് ബുക്ക് ഫ്രെണ്ടിന്റെ {തെണ്ടിയുടെ} ക്രൂരത ............................................................. കൊച്ചിയില്‍ നിന്നും കൊല്ലത്തെയ്ക്കൊരു യാത്ര ... ചേര്‍ത്തല സ്റ്റാന്‍ഡില്‍ നിന്നും ബസിലേയ്ക്ക് കയറി വന്ന യുവതിയെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു ...കോളേജില്‍ എന്റെ ജൂനിയര്‍ ആയി പഠിച്ചിരുന്ന അഞ്ജു എന്
ന അന്നത്തെ കോളേജ് ബ്യുട്ടി ...കാലമിത്ര കഴിഞ്ഞിട്ടും അവളെ തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എനിയ്ക്ക് ... അല്‍പ്പം തിരക്കുള്ള ബസില്‍ ഒഴിഞ്ഞു കിടന്ന്നിരുന്ന ഞാനിരുന്ന സീറ്റിന്റെ അങ്ങേയറ്റത്ത്‌ അവള്‍ വന്നിരുന്നു ...അത്ഭുതവും അതിലുപരി ആഹ്ലാദവും എന്നെ വാനോളം ഉയര്‍ത്തി ...പഠിച്ചിരുന്ന കാലത്ത് അവളുടെ ഒരു നോട്ടത്തിനും പുഞ്ചിരിയ്ക്കുമായി കാലങ്ങളോളം ആ പടിക്കെട്ടുകളില്‍ കാത്തു നിന്നിട്ടുണ്ട് ....മിഡിയും ടോപ്പും ഇട്ടു ആരെയും മൈന്‍ഡ് ചെയ്യാതെ ചുണ്ടുകളില്‍ പുച്ചരസതിന്റെ ഒരു ചിരി ഒളിപ്പിച്ചു തന്റെ അമിത സൌന്ദര്യത്തില്‍ അഹങ്കരിച്ചു നടന്നു പോയിരുന്ന അഞ്ജുവിന്റെ രൂപം ഇപ്പോഴും കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്നു ...കലമിത്രയായില്ലേ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടാകും ഒന്ന് മുട്ടി നോക്കുക തന്നെ ...ഈ അവിവാഹിതന്റെ ജീവിതത്തില്‍ പിന്നീട് ഓര്‍ത്തു വയ്ക്കാന്‍ ഇതോക്കയല്ലേ ബാക്കിയുള്ളൂ ... പഴകാലങ്ങളുടെ കഥകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു ഞാന്‍... അവള്‍ പിന്നെയും എന്നെ അത്ഭുതപ്പെടുത്തി.. എല്ലാം ഇപ്പോഴും ഓര്‍ത്തു വച്ചിരിയ്ക്കുന്നു ...എന്നെയും ...പഴയ പടിക്കെട്ടുകളുടെയും നോട്ടങ്ങളുടെയും കഥകള്‍ അവള്‍ നിരത്തിയപ്പോള്‍ ഞങ്ങളൊരുമിച്ചു പരിസരം മറന്നു ചിരിച്ചു ..അവളിപ്പോഴും അവിവാഹിതയനെന്ന അറിവ് എന്നെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കി ...ഒരു വലിയ ഇവെന്റ്റ്‌ മാനെജ്മെന്റ് കമ്പനിയുടെ പി .ആര്‍ .ഓ ആയി ജോലി നോക്കുന്നു .. ജോലിത്തിരക്കിനിടയില്‍ വിവാഹം വേണ്ടെന്നു വച്ചതണത്രേ { ഇമ്പീരിയല്‍ ബേക്കറിയുടെ കണ്ണാടി അലമാരയില്‍ വച്ചിരുന്ന ഒരു കൂന ലഡ്ഡു മനസ്സില്‍ വീണുടഞ്ഞു } കാലം അഞ്ജുവിന്റെ സൌന്ദര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്ത്തിയിരിയ്ക്കുന്നു ...ബസില്‍ ഇരിയ്ക്കുന്ന പലരുടെയും കണ്ണുകള്‍ അവളുടെ മാദക മേനിയില്‍ മേഞ്ഞു നടക്ക്കുന്നത് അല്‍പ്പം അസ്വസ്ഥതയോടെ ഞാന്‍ തിരിച്ചറിഞ്ഞു ..ആരെയും കൂസാത്ത അവളുടെ പഴയ കണ്ണുകള്‍ അതെല്ലാം ആസ്വധിക്കുന്നുന്ടെങ്കിലും അറിയാത്തമട്ടില്‍ എന്നെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു എനിക്കും ചിരിപൊട്ടി ... വാചാലമായ നിമിഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു ഇതിനിടയിലെപ്പോഴോ എനിക്കും അവള്‍ക്കുമിടയിലെ ദൂരങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്നു വേഗത്തിലോടുന്ന ബസിന്റെ ചലനങ്ങള്‍ക്കൊപ്പം ശരീരങ്ങള്‍ തമ്മിലുരഞ്ഞു ...ഒരിക്കല്‍ ഞാനുള്‍പ്പെടുന്ന ഒരു വലിയ ആരാധക വൃന്ദം അകലെ നിന്ന് മാത്രം കൊതിയോടെ കണ്ടിരുന്ന സുന്ദരി ഇതാ എന്റെ തൊട്ടടുത്ത്‌ ...വല്ലാത്തൊരു വൈകാരിക നിമിഷങ്ങളിലൂടെ കടന്നു പോയ എന്റെ മനസ്സ് ഒരു ട്രിപീസു കളിക്കാരനെ പോലെ ചാഞ്ചാടാന്‍ തുടങ്ങി ... പെട്ടെന്ന് മഴ പെയ്യാന്‍ തുടങ്ങി മഴത്തുള്ളികളെ പ്രതിരോധിയ്ക്കാന്‍ ഷട്ടര്‍ താഴ്ത്ത്തുന്നതിനിടയില്‍ എന്റെ മേലാകെ ശീതാനം ചിതറി വീണു "അയ്യോ ആകെ നനഞ്ഞല്ലോ " ഷാള്‍ കൊണ്ട് അവള്‍എന്റെ മേല്‍ വീണ മഴത്തുള്ളികളെ തുടച്ചു മാറ്റി ..ബസില്‍ അല്‍പ്പം ഇരുട്ടു നിറഞ്ഞു പുറത്ത് കോരിച്ചൊരിയുന്ന മഴ ...അവള്‍ എന്റെ അരുകിലെയ്ക്ക് കൂടുതല്‍ ചേര്‍ന്നിരുന്നു ...ചേട്ടാ... ചേട്ടാ ആരോ ഉച്ചത്തില്‍ തട്ടി വിളിയ്ക്കുന്നു ഹോ എന്തൊരു ശല്യമാണിത് ... കണ്ണ് തുറന്നു നോക്കിയപ്പോള്‍ ബസ് ഓടിക്കൊണ്ടിരിയ്ക്കുന്നു അരികില്‍ അന്ജുവില്ല പകരം അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ ചിരിച്ചു കൊണ്ടിരിയ്ക്കുന്നു "ചേട്ടനല്ലേ ഫെയിസ് ബുക്കിലുള്ള അരുണ്‍പുനലൂര്‍ ഞാന്‍ ചേട്ടന്റെ ഫ്രെണ്ട് ലിസ്റ്റില്‍ ഉള്ളതാ പേര് സുരേഷ് പള്ളിവാതുക്കല്‍.. ഞാന്‍ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട് ചേട്ടന്റെ അടുത്ത സിനിമ ഏതാ."..? എത്രമനോഹരമായ ഒരു സ്വപ്നം കണ്ടു നല്ല ഉറക്കത്തിലായിരുന്ന എന്നെ വിളിച്ചുനര്ത്തിയിട്ടു ഇളിച്ചു കൊണ്ട് മുന്നിലിരിക്കുന്നു തെണ്ടി ... "ഞാന്‍ അപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങും അതിനു മുന്‍പ് ഒന്ന് പരിചയപ്പെടാമെന്നു കരുതി വിളിച്ചുനര്ത്തിയതാ" അവന്‍ പിന്നെയും ഇളിയ്ക്കുന്നു... അടുത്ത സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അവനിറങ്ങിപ്പോയി... എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ സീറ്റില്‍ ചാരിയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ഉറക്കമൊഴിച്ചു എഡിറ്റിംഗ് കഴിഞ്ഞു ധൃതിയില്‍ വീട്ടിലേയ്ക്കുള്ള പോക്കില്‍ വണ്ടിയില്‍ ഇരുന്നു അല്‍പ്പം നന്നായി ഉറക്കം പിടിച്ചതായിരുന്നു ... അപ്പോഴാണ്‌ അവന്റെ.അമ്മൂമ്മേടെ സുരേഷ് പള്ളിവാതുക്കല്‍ ..എങ്കിലും അഞ്ജു ഇപ്പോള്‍ എവിടെയാകും..

Friday, September 14, 2012

.കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ തുടര്‍ച്ചയായ യാത്രകളിലായിരുന്നു .ഇന്നലെയാണ് ഇവിടെയ്ക്ക് തിരികെ എത്തിയത്.. വര്‍ഷങ്ങളായി ഉച്ച സമയത്ത് വൈകിയെത്തി ഭക്ഷണം കഴിക്കുന്ന വെജിറ്റെറിയന്‍ ഹോട്ടലിലെയ്ക്ക് ഞാന്‍ നടന്നു......നാട്ടിലുണ്ടെങ്കില്‍ മിക്കപ്പോഴും ഉച്ചയ്ക്ക്  ഇവിടെയ്ക്കാണെത്തുക... അവിടത്തെ കൃഷ്ണേട്ടന്‍ എപ്പോഴും എനിക്കായി ഒരു ഊണ് കരുതി വച്ചിരിക്കും.. ഒരു നേരത്തെ ഭക്ഷണത്തിന് വക കണ്ടെത്താന്‍  ഞാന്‍ പാട് പെട്ടിരുന്ന കാലം മുതല്‍ ഉള്ള സൌഹൃദമാണ് കൃഷ്നേട്ടനുമായി ..എന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം അടുത്ത് നിന്ന് കണ്ടറിഞ്ഞ മനുഷ്യരില്‍ ഒരാള്‍  ....കൃഷ്ണേട്ടനെ കണ്ടു സലാം  പറഞ്ഞതും എനിക്ക് വല്ലാത്ത അത്ഭുതം തോന്നി...  ..ഇതുവരെ ഞാന്‍ കണ്ടിരുന്ന കൃഷ്നെട്ടനായിരുന്നില്ല അത് നരകയറിയ താടി വളര്‍ത്തി ...അല്‍പ്പം മുഴിഞ്ഞ വേഷത്തില്‍ ശോഷിച്ചു പോയൊരു രൂപം... പെട്ടെന്ന് കൃഷ്നെട്ടന് വയസായ പോലെ ...ഹോട്ടലിലെ തിരക്കിനിടയില്‍ എനിക്ക് ഭക്ഷണം കൊണ്ട് തന്നു ഒന്നും മിണ്ടാതെ കൃഷ്ണേട്ടന്‍ പോയി.. അല്‍പ്പം തിരക്കൊഴിഞ്ഞപ്പോള്‍ കൃഷ്ണേട്ടന്‍ എന്റെ അരുകിലെത്തി ...ചില നിമിഷങ്ങളുടെ മൌനം ..കൃഷ്ണേട്ടന്‍ കൈകളില്‍ മുഖം താങ്ങി  വിങ്ങിക്കരയാന്‍ തുടങ്ങി  ...കൃഷ്ണേട്ടനും ശാരധേട്ടത്തിയ്ക്കും  ഒരേയൊരു മകനെ ഉണ്ടായിരുന്നുള്ളൂ അവനും എന്റെ പേരായിരുന്നു ...കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു ..ഒരു നിമിഷം കഴിച്ചു കൊണ്ടിരുന്ന ചോറെന്റെ തൊണ്ടയില്‍ കുടുങ്ങി ...എന്തുപറഞ്ഞു കൃഷ്ണേട്ടനെ ആശ്വസിപ്പിയ്ക്കും എന്നറിയാതെ ഞാന്‍ കുഴങ്ങി ...വര്‍ഷങ്ങളായി ഈ ഹോട്ടലിലെ സപ്ലെയര്‍ ജോലി ചെയ്താണ് കൃഷ്ണേട്ടന്‍ കുടുംബം പുലര്‍ത്തിയിരുന്നത് ...കിട്ടുന്നതില്‍ നിന്നും മിച്ചം പിടിച്ചും ചിട്ടി കൂടിയുമോക്കെയാണ് മകനെ  വളര്‍ത്തിയതും പഠിപ്പിച്ചതും ...കൂടെ പഠിച്ചിരുന്ന ഏതോ ഒരു പെണ്‍കുട്ടിയുമായി അവനു പ്രണയം ഉണ്ടായിരുന്നു....പിന്നീട് കൃഷ്ണേട്ടന്‍ അവന്റെ ഒരു നോട്ട് ബുക്ക്‌ എന്നെ ഏല്‍പ്പിച്ചു...അതിന്റെ മറുപുറം മുതല്‍ പുറകോട്ടു അവളെ കുറിച്ച്  അവനെഴുതിയ കവിതകളും കുറിപ്പുകളുമായിരുന്നു ...ഒരു നല്ല സുഹൃത്തിനോട്‌ ഒരിക്കലും തുറന്നു പറയാനാകാതെ പോയ അവന്റെ പ്രണയത്തിന്റെ നൊമ്പരങ്ങളായിരുന്നു ആ വരികള്‍ മുഴുവന്‍... അവളുടെ പേരുപോലും എവിടെയും എഴുതിക്കണ്ടില്ല ..ഒരുപക്ഷെ അവള്‍ പോലും തിരിച്ചറിയപ്പെടാതെ പോയ ..അവന്റെ ഉള്ളില്‍ മാത്രം സൂക്ഷിക്കപ്പെട്ട പ്രണയം .. അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഇങ്ങനെ ഒന്ന് അവന്റെ ഉള്ളില്‍ ഉള്ള കാര്യം അറിയില്ലായിരുന്നു .. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒന്ന് മനസിലായി അവന്റെ പെണ്‍ സുഹൃത്തുക്കളില്‍ ഒരാള്‍ കുറച്ചു നാള്‍ മുന്‍പ് ഒരു പ്രണയത്തകര്ച്ചയുടെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു ..... ആ മരണത്തിനു ശേഷം അവനെ കൂടുതല്‍ മൌനിയായി കാണപ്പെട്ടു എന്നൊരു സുഹൃത്ത്‌ സൂചിപ്പിച്ചു  ഒരുപക്ഷെ അവളായിരുന്നിരിക്കുമോ...അതും ആര്‍ക്കും അറിയില്ല....പ്രണയിച്ചവരും ..പ്രണയം അറിയാതെ പോയവരും എല്ലാം തിരശീലയ്ക്കുള്ളിലെയ്ക്ക് പിന്‍വാങ്ങിയിരിക്കുന്നു മറ്റുള്ളവരുടെ ഓര്‍മ്മകളില്‍ അവയൊക്കെയും ചിതലരിച്ച പുസ്തകങ്ങളായിരിക്കുന്നു... മറക്കാനാവാത്ത നൊമ്പരങ്ങളുമായി ഈ കൊച്ചു വീട്ടില്‍ ഒരച്ഛനും അമ്മയും ജീവിചിരിയ്ക്കുന്നു.. ആര്‍ക്കുവേണ്ടി ജീവിയ്ക്കുന്നു എന്നറിയാതെ ...ഒരു നിമിഷമെങ്കിലും അവനു ഒന്ന് ആലോചിക്കാമായിരുന്നു ..നൊന്തു പെറ്റു വളര്‍ത്തി വലുതാക്കിയ മക്കള്‍ നഷ്ട്ടപ്പെടുന്നവര്‍ക്കെ ആ വേദന മനസിലാക്കാനാകു ...