Tuesday, April 30, 2013
എഴുതപ്പെടാത്ത പ്രണയകവിത...................
.................................
ജയിലിൽ നിന്നിറങ്ങുമ്പോൾ 38 തികഞ്ഞ അവന്റെ മനസ്സിൽ
പ്രണയമുണ്ടായിരുന്നില്ല ...പിന്നീട് ജോലി തേടി ഈ മണലാരന്യത്തിലെത്തുമ്പോഴും
....... ഫെയിസ്ബുക്കിലെത്തി അവളെ കണ്ടെത്തുവോളം ...പിന്നീടവൾക്ക്
വേണ്ടിയായി ജീവിതം.... രാവും പകലും മഴയും വെയിലും കടന്നു പോയത്
അവനറിഞ്ഞില്ല ...ഹൃദയമിടിപ്പുകൾക്കിടയിലെ താളപ്പിഴകളിൽ ജീവൻ
തുലാസിലാടിയിരുന്ന അവൾക്കു വേണ്ടി അവൻ നേർച്ചകൾ നേർന്നു..ദൈവത്തോട്
പറഞ്ഞു... എന്റെ ജീവനെടുത്തു കൊള്ളുക പകരം എനിയ്ക്കെന്റെ ജീവനെ തരിക
.....ഇടയിലെപ്പോഴോ അവളെ കാണാതെയായി ...കണ്ണുകൾ തോരാമഴയാക്കി അവൻ
കാത്തിരുന്നു ..ദിവസങ്ങളുടെ പകലറുതികൾക്കൊടുവിൽ...അവളുടെ പച്ചവെളിച്ചം
തെളിഞ്ഞു ...തികഞ്ഞ അപരിചിതത്വം ....വാക്കുകളിൽ മിതത്വം "i know u r my
well wisher and my best friend in dis world..but u 4get to write 4 me
one poem..may coz of ur pray and blessing its happened in my
life.....thanks 4 ur pray and support.......forever i cant 4get such
friend. .............nw a days i m not on chat ..coz i commited with
someone..so the direction and storey nw with his hands..athalle bharatha
sthree yude bhavashudhi ?ife is sort of adjustment..sooooooo dont mis
understand me......if i disturb u realy soryy.....................................thanks..How
r u? hw is life...? .......... "ഇവിടെ ഇരുണ്ട വെളിച്ചം ബോധം
മറയ്ക്കുന്ന ഈ മധുശാലയ്ക്കുള്ളിൽ വച്ച് ഈ കഥ അവസാനിയ്ക്കുന്നു
.......എനിക്കൊപ്പം മാജിക് മോമെന്റിന്റെ അവസാനത്തെ ഗ്ലാസ്സും കാലിയാകി അവൻ
ഇറങ്ങിപോയി ...... എവിടെയ്ക്കെന്നു ഞാൻ ചോദിച്ചില്ല ....ഒരു ബ്ലാക്കിനു
തീകൊളുത്തി ഞാൻ എന്റെ മടയിലെയ്ക്ക് സാവധാനം നടന്നു... പെയ്തൊഴിഞ്ഞ ഒരു വലിയ
മഴയുടെ ബാക്കിപത്രമായി ചാറ്റൽ മഴ നനയിച്ചു കൊണ്ട് എനിക്കൊപ്പം കൂടി
.........അടുത്ത കഥ ആരുടെതാണാവോ അറിയില്ല ....
{ എഴുതപ്പെടാത്ത ജീവിതം }
ബോധതീരങ്ങളിലെയ്ക്ക്
മണൽതരികൾ പോലെ ഭ്രാന്തിന്റെ കണികകൾ അരിച്ചിറങ്ങുന്നത് എനിക്കനുഭവിച്ചറിയാൻ
കഴിയുന്നു ....ചിലപ്പോഴെങ്കിലും ഞാനും ഈ വരവിനെ ആഗ്രഹിച്ചു
പോയിട്ടുണ്ടാകും .. ...ബന്ധങ്ങള്‍ക്കും ബന്ധനങ്ങൾക്കും ഇടയിൽ ഞെരിഞ്ഞമർന്നു
ശ്വാസം മുട്ടി മരിച്ച എന്റെ സ്വപ്നങ്ങളുടെ നേർത്ത പോകുന്ന നിലവിളികൾ പോലെ
...ഞാൻ സ്വയം നഷ്ട്ടപ്പെട്ടുകൊന്ടെയിരിയ്ക്കുന്നു ....
സന്തോഷം
വരുമ്പോൾ കൂട്ടുകാര്‍ക്കൊപ്പം പൊട്ടിചിരിയ്ക്കാനും ദുഖം വരുമ്പോൾ
ഒറ്റയ്ക്കിരുന്നു കരയാനും ,സ്നേഹിയ്ക്കാനും സ്വപനങ്ങളെ
പ്രണയിയ്ക്കാനും...മദിപ്പിയ്ക്കുന്ന
സൌന്ദര്യത്തെ കാമിയ്ക്കാനും ജീവിതമൊരു മധുശാലയാക്കി തെരുവുകളിൽ നിന്നും
തെരുവുകളിലെയ്ക്ക് ഒഴുകിയകന്നു ഒടുവിൽ ആരോരുമറിയാത്തവന്റെ
സ്വാതന്ത്ര്യത്തോടെ മരണത്തെ പുൽകാനുംഇഷ്ട്ടപ്പെടുന്നു ഞാൻ .............
{ ഓർമ്മകളിൽ പ്രിയ റോയിയ്ക്ക് }
ഒരു
നീണ്ട യാത്രയുടെ ഒടുവിൽ വീട്ടിലേയ്ക്കുള്ള വഴിയിലെ പോസ്റ്റിൽ
പതിച്ചിരിയ്ക്കുന്ന കറുത്ത നിറവും നിറയെ പൂക്കളുമുള്ള പോസ്റ്റെറിലെ നിന്റെ
ചിരിയ്ക്കുന്ന മുഖം എന്നോട് പറഞ്ഞത് ..നീ ജീവിച്ചിരിപ്പില്ല എന്ന
ഉൾക്കൊള്ളാനാകാത്ത സത്യമാണ് ....സ്കൂളിലേയ്ക്കുള്ള വഴിയിലെ എന്റെ മുന്‍ഗാമി
ആയിരുന്നു നീ ...പിന്നീടെപ്പോഴോ നീയെന്റെ ചങ്ങാതിയുമായി....വര്‍ഷങ്ങളുടെ
ഒഴുക്കിൽ നീയും ഞാനും രണ്ടു ദിശകളിലെയ്ക്കൊഴുകി പോയി ...ഒരിയ്ക്കൽ
അനന്തപുരിയിലെ മധ്യശാലയിൽ വച്ച് വീണ്ടും കണ്ടുമുട്ടുമ്പോൾ നിന്റെ
മുഖത്തിന് ചുവപ്പ് നിറമായിരുന്നു ...കുഴഞ്ഞൊഴുകുന്ന നിന്റെ വാക്കുകൾ
എന്നോട് പറഞ്ഞത് കുത്തഴിഞ്ഞുപോയ നിന്റെ ജീവിതത്തെ കുറിച്ചായിരുന്നു .....
ചില്ലുകൂടുകൾ വില്‍ക്കുന്ന നിന്റെ കടയുടെ മുന്നിലിരുന്നു രാത്രി മുഴുവൻ നീ
നിന്റെ നഷ്ട്ടങ്ങളെകുറിച്ച് പറഞ്ഞ്കൊന്ടെയിരുന്നു ...പിരിയുമ്പോൾ എനിക്ക്
നിന്നോടും നിനക്ക് എന്നോടും ഒന്നും പറയാനുണ്ടായിരുന്നില്ല ...എന്റെയീ യാത്ര
തുടങ്ങിയ ദിവസം ചുമരിൽ ഞാൻ വെറുതെ "ഒരു രാത്രി വണ്ടിയുടെ ചൂളം
വിളിയ്ക്കായ് കാതോര്‍ത്ത് " ..എന്ന് കുറിചിട്ടതെന്തിനാനെന്നു എനിക്കിപ്പോഴും
അറിയില്ല ... നാട്ടിലെ സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു അന്ന് ആ രാത്രിയിൽ നിന്റെ
കടങ്ങളെയെല്ലാം വിട്ടെറിഞ്ഞ് ..പാഞ്ഞുപോയൊരു പേരറിയാ തീവണ്ടിയുടെ മുന്നിൽ
നീ നിന്നെ നഷ്ട്ടപ്പെടുതിയെന്നു ....കൂട്ടുകാരാ ക്ഷമിയ്ക്കു എന്റെ
വാക്കുകൾ അറം പറ്റിയോ ..? അക്ഷരങ്ങളെ എനിക്കിപ്പോൾ ഭയമായി
തുടങ്ങിയിരിയ്ക്കുന്നു ....
മരണ ഗസല്‍ ഞാന്‍ പാടിത്തിമര്‍്ക്കട്ടെ...നല്ലമൂഡിലാണിന്നെന്റെ കൂട്ടുകാര്‍...................
...സ്വന്തം ആത്മാവിഷ്ക്കാരത്തിന്റെ ഹൃദയ വ്യഥകളില്‍ രക്തം വാര്‍ന്നു ,ലഹരി
പൂക്കുന്ന വഴികളില്‍ കൂട്ടം തെറ്റി മേഞ്ഞു ഒടുവില്‍ ഉള്ളിലൊതുക്കിയ
വേഭനകള്‍്ക്കെല്ലാം അവധി കൊടുത്ത് ശൈത്യം വിറങ്ങലിച്ചു നില്ക്കുന്ന
മരണത്തിനൊപ്പം ഒരു ' മാന്ഷന് ഹൌസിന്റെ "കഴുത്തു പൊട്ടിച്ചു യാത്ര പോയവന്
സന്തോഷ് ജോഗി ... അല്ല.. കിഷോരിലാല്‍...ജോഗിയെ അങ്ങനെ വിളിക്കാനാണ് നാം
ഇഷ്ട്ടപ്പെട്ടത്. ഓര്‍മ്മകള്‍ കൂട്ടിക്കൊണ്ടു പോകുന്നത് പഴയ ഒരു സിനിമാ
സൗഹൃദ സദസിലെയ്ക്ക് .....പത്രപ്രവര്‍ത്തകനായ എന്റെ ഒരു സുഹൃത്തുമൊത്തു
നഗരത്തിലെ ഇടുങ്ങിയ തെരുവിന്റെ അങ്ങേയറ്റത്ത്..അങ്ങാടിക്കുരുവികള്‍
കൂടുകൂട്ടിയ ഒരു പഴയ കെട്ടിടത്തിന്റെ മരഗോവേണി കയറിതുടങ്ങുമ്പോള്‍
വരവേറ്റത് ഒരു ഗസലിന്റെ ഈണമായിരുന്നു .... മുകള്‍ നിലയിലെ
തെരുവിന്നഭിമുഖമായ കുടുസ്സു മുറിയിലെ കൂട്ടുകാര്‍്ക്കിടയിലിരുന്നു ജോഗി
ഗസല്‍ പാടുകയായിരുന്നു... മുന്നില്‍ ഒഴിഞ്ഞു തുടങ്ങിയ ലഹരി പാത്രം...
പാനപാത്രത്തില്‍ ബാക്കിയായത് പകുത്തു മോന്തി..അന്ന് രാത്രി വൈകുവോളം
ജോഗിയുടെ ഗസലിലലിഞ്ഞുതീര്‍ന്നു.... കുപ്പികള്‍ ഒഴിയുകയും ഗ്ലാസുകള്‍
നിറയുകയും ചെയ്തു.. വീണ്ടും വീണ്ടും ...ജോഗി പാടിക്കൊണ്ടേയിരുന്നു...
ഒടുവില്‍ ഔദ്യോഗികമായ പരിചയപ്പെടല്‍...ബലിഷ്ട്ടമായ കരം നീട്ടി ഹസ്തധാനം
ചെയ്യുമ്പോള്‍ അതൊരു കെട്ടിപ്പുണരലായി... മിഴികള്‍ നിറഞ്ഞിരുന്നു... കഴിഞ്ഞ
ജന്മങ്ങളിലെവിടെയോ...നഷ്ട്ടപ്പെട്ടുപോയ
സുഹൃത്തിനെ തിരിച്ചു കിട്ടിയപോലെ....കുറെ സംസാരിച്ചു സിനിമയെപ്പറ്റി,
ഗസലിനെപ്പറ്റി.. ജോഗി മനസ്സില്‍ പെയ്തു നിറയുകയായിരുന്നു..അന്ന് ജോഗി
നടനായി വലിയരീതിയില്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല . നിലത്തുറയ്ക്കാത്ത
കാലുകളോടെ സുഹൃത്തിന്റെ തോളില്‍ കയ്യിട്ടു പടിയിറങ്ങി പോകുന്ന ജോഗിയുടെ
മങ്ങി മറഞ്ഞ ദൃശ്യം ഇപ്പോഴും കണ്മുന്നിലുണ്ട്....പിന്നീടു ജോഗിയെക്കുറിച്ചു
കൂടുതല്‍ തിരക്കിയറിഞ്ഞു.. മനസു നിറയെ സിനിമയെ ഭ്രാന്തമായി പ്രണയിച്ചു
നടന്ന ജോഗിയുടെ ചെറുപ്പകാലം ...ആഗ്രഹങ്ങളുടെ ചെടികള്‍
പുഷ്പ്പിക്കാതയപ്പോള്‍ പിന്നെ മറ്റു പലവേഷങ്ങള്‍ ...ഗായകന് ,നടന്
,എഴുത്തുകാരന് ...അങ്ങനെ ജീവിതത്തില്‍ കെട്ടിയ വേഷങ്ങലോരുപാട്
....ഒടുവില്‍ സിനിമയെന്ന തന്റെ സ്വപ്ന തീരത്ത്...ചെറുതും വലുതുമായ കുറെ
വേഷങ്ങള്‍ ..കീര്‍ത്തി ചക്രയിലെ കിശോരിലാലിലൂടെ..ഒരു നടനെന്ന
തിരിച്ചറിവിലേക്ക്... പതിയെ പതിയെ സന്തോഷിലെ നടന് വളരുകയായിരുന്നു..പക്ഷെ
പലപ്പോഴും ലഹരി നിറയ്ക്കുന്ന സൗഹൃദങ്ങളുടെ വലയിലായിരുന്നു ജോഗി ..ആരൊക്കെയോ
ചേര്‍ന്ന് ആ മനുഷ്യനെ തെറ്റില്‍ നിന്നും തെറ്റിലേയ്ക്ക്
വലിച്ചിഴയ്ക്കുകയായിരുന്നു..ഉള്ളില്‍
നിന്നും ഭ്രാന്തമായി പുറത്തേയ്ക്ക് ചാടാന്‍ വെമ്പല്‍ കൊണ്ട ആത്മാവിഷ്ക്കാര
ത്വരകള്‍ പലപ്പോഴും ഒരു ഉന്മാതത്തിന്റെ വക്കിലെയ്ക്ക് ജോഗിയെ
കൊണ്ടെത്തിച്ചിരുന്നു ...ആരൊക്കെയോ എവിടൊക്കെയോ സന്തോഷിന്റെ സ്വപ്നങ്ങളെ
മതില്‍ക്കെട്ടിനുള്ളില്‍ തളയ്ക്കാന്‍ ശ്രമിച്ചു ..ആ മതില്‍ക്കെട്ടിനു
പുറത്തു കടക്കാനാവാതെ ശ്വാസം മുട്ടുകയായിരുന്നു സന്തോഷ് ..പലപ്പോഴും
അതിനായി സന്തോഷ് മുട്ടിയ വാതിലുക്ളൊന്നും തുറന്നില്ല ..തന്റെ മനസിനെ
മഥിച്ചുകൊണ്ടിരുന്ന.. ഭ്രാന്തമായ സ്വപ്നങ്ങളെ പിടിച്ചു നിര്‍ത്താനും
ജോഗിയ്ക്കായില്ല ..ഒടുവില്‍ തോറ്റുപോയി സന്തോഷ്
ജീവിതത്തോട്..പാടിക്കൊണ്ടിരുന്ന
ഒരു ഗസല്‍ പകുതിയില്‍ മുറിഞ്ഞപോലെ...എവിടെയായിരുന്നു കൂട്ടുകാരാ നിനക്ക്
കണക്കു കൂട്ടലുകള്‍ പിഴച്ചുപോയത്...? ആരായിരുന്നു നിന്നെ മരണന്തിന്റെ വഴി
തിരഞ്ഞെടുക്കാന്‍ ..പ്രേരിപ്പിച്ചത്...?....... പിന്നെയും തുടരുന്ന
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.... ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും ഒന്ന്
കൂടി ചോദിച്ചു കൊള്ളട്ടെ .... സുഹൃത്തിന്റെ ഫ്ലാറ്റില്‍ ലഹരിയുടെ
കാണാക്കയങ്ങളില്‍ മുങ്ങി ...ഒരുമുഴം തുണിത്തുംപില്‍ മരണത്തിനു കൂട്ട്
പോയപ്പോള്‍ നീ തോല്പ്പിച്ചതാരെയാണ്....?
{ ഒറ്റപ്പെട്ടവൻ }
മറ്റൊരു മൌനത്തിന്റെ തടവറയിലെയ്ക്കാണീ യാത്ര... സ്വയം നഷ്ട്ടപ്പെടാതിരിയ്ക്കാൻ ഞാനീ നെരിപ്പോട് നെഞ്ഞിലേറ്റുന്നു ....മറ്റുള്ളവരെന്നെ കുറ്റവാളിയെന്നു വിധിച്ചേക്കാം ...എന്നെങ്കിലുമൊരിയ്ക്കൽ തിരിച്ചറിയപ്പെടുന്നൊരു കാലത്ത് ....നമുക്ക് വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞേക്കും ...അതുവരേയ്ക്കും നിന്നെ മറക്കുന്നു ഞാൻ ....
{മറക്കപ്പെട്ടവരുടെ നഗരം}
ഒരിയ്ക്കൽ.......... സമയസൂചികൾക്കിടയിലെ നിമിഷവേഗങ്ങൾക്കിടയിൽ സംഭവിയ്ക്കുന്ന സ്പന്ദനമായിരുന്നു നീ....കാലത്തിന്റെ വേഗതകൾക്കിടയിൽ നിന്റെ ടിക്ക് ടിക്ക് ശബ്ധങ്ങൾക്കൊപ്പം എന്റെ കാലുകൾക്ക് വേഗത പോര എന്ന് നീ പറഞ്ഞതെപ്പോഴാണെന്നു എനിക്കൊർത്തെടുക്കാൻ കഴിയുന്നില്ല ...കഫെറ്റെരിയയിലെ ശീതീകരിച്ച മുറിയിൽ ഇരുന്നു ഫിൽറ്റെർ കോഫി നുണഞ്ഞിറക്കുമ്പോൾ നിനക്ക് ഞാനവനെ പരിചയപ്പെടുത്തിയ ദിവസവും ഞാനോർക്കുന്നില്ല ...എനിയ്ക്കറിയാത്ത്ത ഭാഷയിൽ നിങ്ങൾ അന്ന് പറഞ്ഞതെന്താണെന്നും എനിയ്ക്കറിയില്ല .......പിന്നീട് കണ്ടപ്പോൾ അവൻ നിന്നെ പൊട്ടിച്ചിരിയോടെ "കില്ലെർ " എന്ന് വിളിച്ചതെന്തിനാണെന്നും എനിക്കറിയില്ല ...നിന്റെ ചുണ്ടുകൾക്കിടയിൽ ഒളിപ്പിച്ച ഗൂഡസ്മിതം അവനോടു സംവേദിച്ചതെന്താനെന്നും ഞാൻ തിരഞ്ഞില്ല ഇന്ന്............... മറക്കപെട്ടവരുടെ പേരുകൾ കൊണ്ട് ചുമരുകൾ പണിതിട്ടുള്ള നിന്റെയീ നഗരത്തിൽ വണ്ടിയിറങ്ങുമ്പോൾ .... നിന്റെ പേര് പോലും എനിയ്ക്കൊർത്തെടുക്കാൻ കഴിയുന്നില്ല ....അല്ലെങ്കിൽ തന്നെ നിന്റെ പേര് " മറവി " എന്നായിരുന്നോ ..?
പ്രണയിക്കപ്പെടാത്ത ദൈവം .......{അല്ലെങ്കില്‍ ഒരു ബോറന് കഥ }
...................................
അവളാണ് ആദ്യമായ് ഹായ് പറഞ്ഞത് .... അവന് സന്തോഷിച്ചു ...അവളയയ്ക്കുന്ന
ഗുഡ് മോര്‍ണിംഗ് മേസേജുകള്ക്കായി അവന് ഉറങ്ങാതെ കാത്തിരുന്നു തുടങ്ങി
..ഒരിക്കലവന്‍ പറഞ്ഞു എനിക്ക് നിന്നോട് പ്രണയമാണെന്ന് ..അവള്
പൊട്ടിച്ചിരിച്ചു ...എനിക്ക് നിന്നോട് പ്രണയം തോന്നുന്നില്ല ഞാന്‍
മറ്റൊരാളെ പ്രണയിയ്ക്കുന്നുണ്ട് .... മനസ് നൊന്തിട്ടും അവന് പ്രതീക്ഷയോടെ
കാത്തിരുന്നു ...... പിന്നീടൊരിയ്ക്കല്‍ അവള് പറഞ്ഞു എനിക്ക് നിന്നോട്
പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു .... അപരനെ കുറിച്ച് അവന് ചോദിച്ചില്ല
...അവളുടെ മധുര ശബ്ധങ്ങള്‍ക്ക് വേണ്ടി അവന് ജീവിച്ചു ..അവളെ തേടിയാണ്
അവന് ആ മഹാ നഗരത്തിലെത്തിയത് .അവള് വാങ്ങിക്കൊടുത്ത ഫിഷ് ബിരിയാണിയില്‍
സ്നേഹത്തിന്റെ ഒരു കടല്‍ രുചിയുണ്ടായിരുന്നു ...പിന്നീടെപ്പോഴോ അവളുടെ .
സ്നേഹത്തിന്റെ സ്വരങ്ങള്‍ക്ക് പഴയ മധുരം ഇല്ലാതായി ..ഉറക്കമില്ലാത്ത
രാത്രികളുടെ കൂട്ടുകാരനായി അവന് ഏകാന്തതയെ പ്രണയിക്കാന്‍ തുടങ്ങി
...ഒടുവിലവള്‍ പറഞ്ഞു എനിക്കിപ്പോള്‍ നിന്നോട് പ്രണയമില്ല ....കാരണം
അറിയില്ല ....ഞാന്‍ നിന്നെ ദൈവത്തെ പോലെ കാണുന്നു......ചീറിപ്പായുന്ന
വാഹനങ്ങളുടെ നഗരത്തില്‍ അവന് ശിലയായി നിന്നു...കത്തുന്ന വെയിലില്‍
എരിഞ്ഞടങ്ങി ...കണ്ണുനീര് കൊണ്ട് തിരകളെ സൃഷ്ട്ടിച്ചു ...പകലും രാത്രിയും
അവനെ കാണാതെ പോയി ... ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവനെ പിന്നെയും
പിന്നെയും കുഴക്കിക്കൊണ്ടിരുന്നു ... ഏതു ദൈവത്തെയാണ് അവള് എന്നില്‍
കണ്ടിട്ടുണ്ടാകുക ....അറിയില്ല .....
...അവളുടെ മധുര ശബ്ധങ്ങള്‍ക്ക് വേണ്ടി അവന് ജീവിച്ചു ..അവളെ തേടിയാണ് അവന് ആ മഹാ നഗരത്തിലെത്തിയത് .അവള് വാങ്ങിക്കൊടുത്ത ഫിഷ് ബിരിയാണിയില്‍ സ്നേഹത്തിന്റെ ഒരു കടല്‍ രുചിയുണ്ടായിരുന്നു ...പിന്നീടെപ്പോഴോ അവളുടെ . സ്നേഹത്തിന്റെ സ്വരങ്ങള്‍ക്ക് പഴയ മധുരം ഇല്ലാതായി ..ഉറക്കമില്ലാത്ത രാത്രികളുടെ കൂട്ടുകാരനായി അവന് ഏകാന്തതയെ പ്രണയിക്കാന്‍ തുടങ്ങി ...ഒടുവിലവള്‍ പറഞ്ഞു എനിക്കിപ്പോള്‍ നിന്നോട് പ്രണയമില്ല ....കാരണം അറിയില്ല ....ഞാന്‍ നിന്നെ ദൈവത്തെ പോലെ കാണുന്നു......ചീറിപ്പായുന്ന വാഹനങ്ങളുടെ നഗരത്തില്‍ അവന് ശിലയായി നിന്നു...കത്തുന്ന വെയിലില്‍ എരിഞ്ഞടങ്ങി ...കണ്ണുനീര് കൊണ്ട് തിരകളെ സൃഷ്ട്ടിച്ചു ...പകലും രാത്രിയും അവനെ കാണാതെ പോയി ... ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവനെ പിന്നെയും പിന്നെയും കുഴക്കിക്കൊണ്ടിരുന്നു ... ഏതു ദൈവത്തെയാണ് അവള് എന്നില്‍ കണ്ടിട്ടുണ്ടാകുക ....അറിയില്ല .....
മറവി ...............................................
ഒരു നീണ്ട യാത്രയുടെ ഒടുവില്‍ ഈ നഗരത്തില്‍ ഞാന്‍ വണ്ടിയിറങ്ങിയത് ചില
ഓര്‍മ്മകളുടെ തുരുത്തുകള്‍ തേടിയാണ് ......പഴയ ഓര്‍മ്മച്ചിത്രങ്ങള്‍
തേടിപോയ എനിക്ക് ഈ നഗരം സമ്മാനിച്ചത് അത്ഭുതങ്ങളുടെ കാഴ്ചകള്‍ മാത്രമാണ്
..എന്റെ പഴയ നഗരം വല്ലാതെ മാറിപ്പോയിരിക്കുന്നു ... ഓര്‍മ്മകളിലെ
നഗരത്തിന്റെ മുഖം ഇതായിരുന്നില്ല ... പഴയൊരു ആത്മ മിത്രം ഈ നഗരത്തില്‍ ജോലി
നോക്കുന്നുണ്ട് എന്നുള്ള കാര്യം ഓര്‍മ്മ വന്നു ..ഫോണില്‍ വിളിച്ചപ്പോള്‍
തേടിയെത്താന്‍ വഴി പറഞ്ഞു തന്നു .....വര്‍ഷങ്ങള്‍ക്കപ്പുറത്തു തുടങ്ങിയ
സൌഹൃദമാണ് ...അവന് എന്റെ നാട്ടിലേക്ക് ജോലിക്കയത്ത്തിയപ്പോള്‍ തുടങ്ങിയ
സൌഹൃദം ..വഴിവക്കില്‍ കാറിടിച്ചു വീന്നു കിടന്ന ഒരു വഴിയാത്രക്കാരനെ ഞാന്‍
ആശുപത്രിയിലെത്തിച്ചു ...മറ്റൊരു നാട്ടില്‍ നിന്നെത്തിയ ആളാണെന്നും ഇവിടെ
പരിചയക്കാരായി കൂടുതല്‍ ആരുമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെ അവിടെ
ഉപേക്ഷിച്ചു പോകാന്‍ മനസ്സ് വന്നില്ല ...ആശുപത്രി വിട്ടു കഴിഞ്ഞപ്പോഴേക്കും
ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു .. മുകുന്ദന്റെ കഥകളും
,ചുള്ളിക്കാടിന്റെ കവിതയും ,ഗസലും , യാത്രകളും സിനിമയുമൊക്കെ
ഞങ്ങള്‍ക്കിടയിലെ ദൂരങ്ങളെ അലിയിച്ച്ചില്ലാതാക്കി ... എന്റെ പഴയ യമഹ
ബൈക്കില്‍ ഞങ്ങള്‍ താണ്ടിയത് നല്ല സൌഹൃദത്തിന്റെ കാതങ്ങളായിരുന്നു...ചെറിയ
വരുമാനക്കരനായിരുന്ന അവന്റെ ഭക്ഷണത്തിന്റെയും നാട്ടിലേയ്ക്കുള്ള
യാത്രകളുടെയും മിക്കപ്പോഴുമുള്ള പ്രയോജകാന്‍ ഞാന്‍ ആയിരുന്നു എന്റെ
കൂട്ടുകാര്‍ അവന്റെയും കൂട്ടുകാരായി .. .. കുറെ കാലങ്ങള്‍ക്ക് ശേഷം
ട്രാന്‍സ്ഫര്‍ കിട്ടി അവിടത്തോട് യാത്രപറഞ്ഞു മറ്റൊരു നഗരത്തിലേയ്ക്ക്
കുടിയെരിയപ്പോഴും ഞങ്ങളുടെ സൌഹൃധത്ത്തിനു ഇളക്കം സംഭവിച്ചില്ല സമയം
കിട്ടിയപ്പോലോക്കെ ഞാന്‍ അവനരുകിലെക്കെത്തി ...നഗരരാത്രികളുടെ
തിരക്കുകളില്‍ ഞങ്ങള്‍ സൊറ പറഞ്ഞ്ഞു നടന്നു .... കാലം
പോയ്ക്കൊന്ടെയിരുന്നു ..ഔദ്യോകിക ജീവിതത്തിന്റെ ഉയര്ച്ച്ചകള്‍ക്കിടയില്‍
അവന്റെ ഫോണ്‍ വിളികള്‍ കുറഞ്ഞഞ്ഞു തുടങ്ങി ...തുടരെതുടരെയുള്ള യാത്രകള്‍
വല്ലാത്തൊരു തിരക്കിലേയ്ക്ക് എന്നെയും തള്ളിയിട്ടു കഴിഞ്ഞിരുന്നു
അപ്പോഴേയ്ക്കും ...എനിക്കും അവനുമിടയിലെ ആത്മ ബന്ധത്തിന്റെ നൂലുകള്‍
ചിലതൊക്കെയും വേര്‍പെട്ടു പൊയ്ക്കൊണ്ടിരുന്നു ....ചിലപ്പോഴെങ്കിലും
ഓര്‍ത്തെടുത്തു ഞാന്‍ വിളിച്ച്ചപ്പോഴൊക്കെ അവന് തിരക്കിലായിരുന്നു ..
ഒരിക്കല്‍ അവന്റെ ഒരു വിളി എന്നെ തേടിയെത്തി വിവാഹത്തിനു ക്ഷണിച്ചു
കൊണ്ടുള്ളതായിരുന്നു അത് ... ഇവിടത്തെ മറ്റു ചങ്ങാതിമാരെ ആരെയും അവന്
ക്ഷണിച്ചില്ല ... വിവരമറിഞ്ഞ്ഞ്ഞപ്പോള്‍ പലര്‍ക്കും വിഷമമായി ... ഞാന്‍
അവരെ ആശ്വസിപ്പിച്ചു ...നിങ്ങളെ വിളിക്കും അവന്റെ തിരക്കുകള്‍
കൊണ്ടായിരിക്കും ... പോകണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു ...ഒടുവില്‍
പോകാന്‍ തന്നെ തീരുമാനിച്ചു .. വലിയ നിലയില്‍ നിന്നായിരുന്നു അവന്റെ വധു
...ആര്ഭാടങ്ങളില് മുങ്ങിയ വിരുന്ന്... തിരക്കുകള്‍ക്കിടയില്‍ ഞാന്‍
തേടിയത് അവന്റെ അമ്മയെ ആയിരുന്നു പുതിയ കസവ് മുണ്ടൊക്കെ ചുറ്റി ഒരു
കുട്ടിയോടൊപ്പം ഓടിറ്റൊറിയതതിന്റെ മൂലയില്‍ ഇരുന്ന ആ അമ്മ പ്രായത്തിന്റെ
അവശതയിലും എന്റെ ശബ്ദം തിരിച്ചറിഞ്ഞു ... തിരക്കൊഴിഞ്ഞപ്പോള്‍ അവനോടു
യാത്ര പറഞ്ഞു ഞാന്‍ തിരികെ പോരുന്നു .... പിന്നീടൊരിക്കലും ഞാന്‍ അവനെ
വിളിച്ചിരുന്നില്ല അവന് എന്നെയും ... ഇപ്പോള്‍ യാത്രക്കിടയില്‍ ഈ
നഗരത്തില്‍ വന്നിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല അവനെ കാണണം എന്ന് ..
റിസെപ്ഷനില്‍ തിരക്കിയപ്പോള്‍ മീറ്റിങ്ങില്‍ ആണെന്നും കാത്തിരിക്കാനും
നിര്‍ദേശം കിട്ടി ...കാത്തിരിപ്പിന്റെ നീളം വല്ലാതെ കൂടിയപ്പോള്‍ ഞാന്‍
പുറത്തേയ്ക്ക് നടന്നു ... തെരുവിലൂടെ വെറുതെ നടന്നു .....മൊബൈലിലേയ്ക്ക്
വീണ്ടും വിളിച്ചു ... എടുക്കുന്നുണ്ട്ടായിരുന്നില്ല ... ഇനി തിരികെ പോകാം
എന്റെ ഓര്‍മ്മകളിലെ സുഗന്ധങ്ങള്‍ ഒന്നും ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല
... നഗരത്തിന്റെ മാറ്റത്തിനൊപ്പം മാറിപ്പോയ ആള്‍ക്കൂട്ടങ്ങളുടെ ഈ
തിരക്കില്‍ ഇനി ഞാന്‍ ആരെ തിരയാന്‍ .....മടക്കയാത്രക്കായി റെയില്‍വേ
സ്റ്റേഷനില്‍ നില്ക്കുമ്പോള് ഒരിക്കല്‍ കൂടി അവനെ വിളിച്ചു .. സോറി ഡാ
ഞാന്‍ വല്ലാതെ തിരക്കിലായിപ്പോയി വൈഫ് ലണ്ടനില്‍ നിന്നും
വരുന്നുണ്ടായിരുന്നു അവളെ പിക് ചെയ്യാനുള്ള തിരക്കില്‍ ഞാന്‍ നിന്നെ മറന്നു
പോയി .. ഓക്കേ ഡാ ഇനി വരുമ്പോള്‍ കാണാം ... മറുപടിയായി ഞാന്‍ ഒന്നും
മിണ്ടിയില്ല ഫോണ്‍ കട്ട് ചെയ്തു അവന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തു
പോക്കറ്റിലിട്ടു ...മറക്കപ്പെട്ടവരുടെ പട്ടികയില്‍ ഒടുവിലിതാ ഞാനും ...
സാരമില്ല എല്ലാം സ്വാഭാവികം വെറുതെയെങ്കിലും മനസ്സ് പറഞ്ഞു ...പ്രിയ
സ്നേഹിതാ നിനക്കെല്ലരെയും മറക്കാം ....കാറിടിച്ച്ചു വഴിയില്‍ വീണപ്പോള്‍
നിന്നെ താങ്ങിയെടുത്ത് വെള്ളം തന്ന മുറുക്കാന്‍ കടക്കാരന് മുരളിയണ്ണന്‍
ഇപ്പോഴും നിന്നെ തിരക്കാറുണ്ട് ജീവന് പണയം വച്ചു ആ കാറിനെ പിന്തുടര്ന്ന്
വണ്ടി പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ച എന്റെ സുഹൃത്തുക്കളും സ്നേഹത്തോടെ
ചോറ് വിളമ്പിയിരുന്ന രുക്മിണി ചേച്ചിയും ,വണ്ടിയിടിച്ച്ച്ച കേസ് ഒരു രൂപ
പോലും വാങ്ങാതെ കോടതിയില്‍ വാദിച്ചു നിനക്ക് നഷ്ട്ടപരിഹാരം വാങ്ങിത്തന്ന
വക്കീല്‍ മധുചേട്ടനും ,നിനക്ക് വേണ്ടി കവിത പാടിയിരുന്ന ദിലീപും ,നിന്നെ
ഇടിച്ചിട്ട വണ്ടി ഓടിക്കുകയും പിന്നീട് നമ്മളെ വന്നു കണ്ടു മാപ്പ് പറഞ്ജ്ഞ
ഡ്രൈവര്‍ ഫസലുധീനും ,നിന്റെ കൂടെ ഇവിടുത്തെ ചെറിയ ആപ്പീസില്
ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകരും ചായപ്പീടികയിലെ നസീറും ഒക്കെ ഇപ്പോഴും
നിന്നെ തിരക്കാറുണ്ട് ...അവരാരും ഇപ്പോഴും നിന്നെ മറന്നിട്ടില്ല
മകന്..............................
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ തുടര്‍ച്ചയായ
യാത്രകളിലായിരുന്നു .ഇന്നലെയാണ് ഇവിടെയ്ക്ക് തിരികെ എത്തിയത്..
വര്‍ഷങ്ങളായി ഉച്ച സമയത്ത് വൈകിയെത്തി ഭക്ഷണം കഴിക്കുന്ന വെജിറ്റെറിയന്‍
ഹോട്ടലിലെയ്ക്ക് ഞാന്‍ നടന്നു......നാട്ടിലുണ്ടെങ്കില്‍
മിക്കപ്പോഴും ഉച്ചയ്ക്ക് ഇവിടെയ്ക്കാണെത്തുക... അവിടത്തെ കൃഷ്ണേട്ടന്
എപ്പോഴും എനിക്കായി ഒരു ഊണ് കരുതി വച്ചിരിക്കും.. ഒരു നേരത്തെ ഭക്ഷണത്തിന്
വക കണ്ടെത്താന്‍ ഞാന്‍ പാട് പെട്ടിരുന്ന കാലം മുതല്‍ ഉള്ള സൌഹൃദമാണ്
കൃഷ്നേട്ടനുമായി ..എന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം അടുത്ത് നിന്ന്
കണ്ടറിഞ്ഞ മനുഷ്യരില്‍ ഒരാള്‍ ....കൃഷ്ണേട്ടനെ കണ്ടു സലാം പറഞ്ഞതും
എനിക്ക് വല്ലാത്ത അത്ഭുതം തോന്നി... ..ഇതുവരെ ഞാന്‍ കണ്ടിരുന്ന
കൃഷ്നെട്ടനായിരുന്നില്ല അത് നരകയറിയ താടി വളര്‍ത്തി ...അല്‍പ്പം മുഴിഞ്ഞ
വേഷത്തില്‍ ശോഷിച്ചു പോയൊരു രൂപം... പെട്ടെന്ന് കൃഷ്നെട്ടന് വയസായ പോലെ
...ഹോട്ടലിലെ തിരക്കിനിടയില്‍ എനിക്ക് ഭക്ഷണം കൊണ്ട് തന്നു ഒന്നും
മിണ്ടാതെ കൃഷ്ണേട്ടന് പോയി.. അല്‍പ്പം തിരക്കൊഴിഞ്ഞപ്പോള്‍ കൃഷ്ണേട്ടന്
എന്റെ അരുകിലെത്തി ...ചില നിമിഷങ്ങളുടെ മൌനം ..കൃഷ്ണേട്ടന് കൈകളില്‍ മുഖം
താങ്ങി വിങ്ങിക്കരയാന് തുടങ്ങി ...കൃഷ്ണേട്ടനും ശാരധേട്ടത്തിയ്ക്കും
ഒരേയൊരു മകനെ ഉണ്ടായിരുന്നുള്ളൂ അവനും എന്റെ പേരായിരുന്നു ...കുറച്ചു
ദിവസങ്ങള്‍ക്കു മുന്‍പ് അവന് ആത്മഹത്യ ചെയ്തിരിക്കുന്നു ..ഒരു നിമിഷം
കഴിച്ചു കൊണ്ടിരുന്ന ചോറെന്റെ തൊണ്ടയില്‍ കുടുങ്ങി ...എന്തുപറഞ്ഞു
കൃഷ്ണേട്ടനെ ആശ്വസിപ്പിയ്ക്കും എന്നറിയാതെ ഞാന്‍ കുഴങ്ങി ...വര്‍ഷങ്ങളായി ഈ
ഹോട്ടലിലെ സപ്ലെയര്‍ ജോലി ചെയ്താണ് കൃഷ്ണേട്ടന് കുടുംബം
പുലര്‍ത്തിയിരുന്നത് ...കിട്ടുന്നതില്‍ നിന്നും മിച്ചം പിടിച്ചും ചിട്ടി
കൂടിയുമോക്കെയാണ് മകനെ വളര്‍ത്തിയതും പഠിപ്പിച്ചതും ...കൂടെ പഠിച്ചിരുന്ന
ഏതോ ഒരു പെണ്‍കുട്ടിയുമായി അവനു പ്രണയം ഉണ്ടായിരുന്നു....പിന്നീട്
കൃഷ്ണേട്ടന് അവന്റെ ഒരു നോട്ട് ബുക്ക് എന്നെ ഏല്‍പ്പിച്ചു...അതിന്റെ
മറുപുറം മുതല്‍ പുറകോട്ടു അവളെ കുറിച്ച് അവനെഴുതിയ കവിതകളും
കുറിപ്പുകളുമായിരുന്നു ...ഒരു നല്ല സുഹൃത്തിനോട് ഒരിക്കലും തുറന്നു
പറയാനാകാതെ പോയ അവന്റെ പ്രണയത്തിന്റെ നൊമ്പരങ്ങളായിരുന്നു ആ വരികള്‍
മുഴുവന്‍... അവളുടെ പേരുപോലും എവിടെയും എഴുതിക്കണ്ടില്ല ..ഒരുപക്ഷെ അവള്
പോലും തിരിച്ചറിയപ്പെടാതെ പോയ ..അവന്റെ ഉള്ളില്‍ മാത്രം സൂക്ഷിക്കപ്പെട്ട
പ്രണയം .. അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഇങ്ങനെ ഒന്ന്
അവന്റെ ഉള്ളില്‍ ഉള്ള കാര്യം അറിയില്ലായിരുന്നു .. കൂടുതല്‍
അന്വേഷിച്ചപ്പോള്‍ ഒന്ന് മനസിലായി അവന്റെ പെണ് സുഹൃത്തുക്കളില്‍ ഒരാള്‍
കുറച്ചു നാള് മുന്‍പ് ഒരു പ്രണയത്തകര്ച്ചയുടെ പേരില്‍ ആത്മഹത്യ
ചെയ്തിരുന്നു ..... ആ മരണത്തിനു ശേഷം അവനെ കൂടുതല്‍ മൌനിയായി കാണപ്പെട്ടു
എന്നൊരു സുഹൃത്ത് സൂചിപ്പിച്ചു ഒരുപക്ഷെ അവളായിരുന്നിരിക്കുമോ...അതും
ആര്‍ക്കും അറിയില്ല....പ്രണയിച്ചവരും ..പ്രണയം അറിയാതെ പോയവരും എല്ലാം
തിരശീലയ്ക്കുള്ളിലെയ്ക്ക് പിന്‍വാങ്ങിയിരിക്കുന്നു മറ്റുള്ളവരുടെ
ഓര്‍മ്മകളില്‍ അവയൊക്കെയും ചിതലരിച്ച പുസ്തകങ്ങളായിരിക്കുന്നു...
മറക്കാനാവാത്ത നൊമ്പരങ്ങളുമായി ഈ കൊച്ചു വീട്ടില്‍ ഒരച്ഛനും അമ്മയും
ജീവിചിരിയ്ക്കുന്നു.. ആര്‍ക്കുവേണ്ടി ജീവിയ്ക്കുന്നു എന്നറിയാതെ ...ഒരു
നിമിഷമെങ്കിലും അവനു ഒന്ന് ആലോചിക്കാമായിരുന്നു ..നൊന്തു പെറ്റു വളര്‍ത്തി
വലുതാക്കിയ മക്കള്‍ നഷ്ട്ടപ്പെടുന്നവര്‍ക്കെ ആ വേദന മനസിലാക്കാനാകു ...
മകന്.....
അമ്മ....
ചാറ്റമഴ പെയ്തു
തോര്‍ന്ന ഒരു വൈകുന്നേരം ഒരു അഗതി മന്ദിരത്തിന്റെ വരാന്തയിലൂടെ
നടക്കുകയായിരുന്നു ഞാന്‍.. ഒരു മുറിയില്‍ ശൂന്യതയിലേക്ക് കണ്ണുനട്ട്
ഒറ്റയ്ക്കിരിക്കുന്ന ഒരമ്മയെ ഞാന്‍ ശ്രദ്ധിച്ചു ...ആ അമ്മയോട് സംസാരിച്ചു
തുടങ്ങിയപ്പോളാണ് മനസിലായത് അവരുടെ രണ്ടു കണ്ണിനും കഴ്ച്ച്ചയില്ലെന്നു
.....എന്റെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട് അമ്മ അവരുടെ കഥ പറഞ്ഞു തുടങ്ങി
.ഒന്‍പതു മക്കളുണ്ടായിരുന്നു ആ അമ്മയ്ക്ക് 4 പേര് മരിച്ചു പോയി ബാക്കി 5
പേര് ജീവനോടെ ഇരിയ്ക്കുന്നു ...ഭര്‍ത്താവ് വളരെ നേരത്തെ മരിച്ചു പോയി
...പ്രായമാകുമ്പോള്‍ മക്കള്‍ നൊക്കിക്കൊള്ളമെന്നു കരുതി കയ്യിലുണ്ടായിരുന്ന
സ്വത്തുക്കളെല്ലാം അമ്മ മക്കള്‍ക്ക് വീതിച്ചു നല്കി... കുറെ കാലം ഓരോ
മക്കളുടെയും വീടുകളില്‍ മാറി മാറി അമ്മ താമസിച്ചു ...പതിയെ പതിയെ ഓരോ
കാരണങ്ങള്‍ പറഞ്ഞു മക്കളോരോരുത്തരും അമ്മയെ ഒഴിവാക്കാന്‍ തുടങ്ങി ...
ഒടുവില്‍ കയ്യിലൊരു പ്ലാസ്റ്റിക് സഞ്ചിയില്‍ കീറി മുഷിഞ്ഞ വസ്ത്രങ്ങളുമായി
അമ്മ തെരുവിലെക്കെത്തപ്പെട്ടു ....വിശന്നു വലഞ്ഞു പലരുടെയും
മുന്നില്‍ കൈ നീട്ടിയ അമ്മയെ മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ചിലര്‍ ഈ അഗതി
മന്ദി രത്തിലെത്തിക്കുകയായിരുന്നു ... മക്കളുടെയും കൊച്ചു മക്കളുടെയും
പേരുകള്‍ ഒന്നൊന്നായി മുറതെറ്റാതെ അമ്മ പറഞ്ഞ്ഞു തന്നു എന്നെങ്കിലും തന്നെ
കൂട്ടിക്കൊണ്ടു പോകാന്‍ മക്കളോ കൊച്ചു മക്കളോ എത്തുമെന്ന പ്രതീക്ഷയില്‍
പ്രായത്തിന്റെ അവശത തളര്‍ത്തിയ ശരീരവും ഒറ്റപ്പെടലിന്റെ തീഷ്ണതയില്‍
മരവിച്ചു പോയ മനസും കാഴ്ച്ച വറ്റി കണ്ണീരുണങ്ങിയ നരച്ച കണ്ണുകളുമായി
ഇരുട്ടു നിറഞ്ജ്ഞഈ മുറിയില്‍ ആ അമ്മ കാത്തിരിയ്ക്കുന്നു...പോകാനിറങ്
ങുമ്പോള്‍ ശുഷ്ക്കിച്ച കൈകള്‍ കൊണ്ട് എന്റെ കൈകളില്‍ അമര്ത്തിപ്പിടിച്ച്ചു
അമ്മ പറഞ്ഞു എനിക്കെന്റെ മോനെ ഒന്നുകാണണം എന്റെ മോന് ഗോപിയെ.... ...എന്റെ
മോള് അമ്പിളിയെ കണ്ടാല്‍ മോന് അവളോട് പറയണം എന്നെ ഇവിടുന്നു
കൂട്ടിക്കൊണ്ടു പോകാന്‍ എനിക്കെന്റെ കുഞ്ഞുങ്ങളെ കാണണം ... അമ്മ
വിതുമ്പിക്കരഞ്ഞു ... എന്ത് പറഞ്ഞു ഞാന്‍ ഈ അമ്മയെ ആശ്വസിപ്പിക്കും ദൈവമേ
... അമ്മ കാണാന്‍ ആഗ്രഹിക്കുന്ന മക്കള്‍ക്ക് അമ്മയെ കാണണ്ട എന്ന് പറയാന്‍
കഴിയുമോ ...എപ്പോഴോ എന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിപ്പോയി ...അമ്മയെ അവിടെ
ഒറ്റയ്ക്കാക്കി പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ ഞാന്‍
കരയുകയായിരുന്നു എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് മറ്റാരും
കാണാതിരിക്കാന്‍ നന്നേ പാടുപെട്ടു .... മനസ്സു ശൂന്യമായിരുന്നു .. എല്ലാം
വെട്ടിപ്പിടിയ്ക്കാനുള്ള ഈ യാത്രയുടെ അവസാനം തെരുവിലോ ഇതുപോലെ ഏതെങ്കിലും
ഒരു അനാഥാലയത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ അവസാനിക്കും എന്നുള്ള
തിരിച്ചച്ചറിവു എന്നെ ശ്വാസം മുട്ടിച്ചു .....തലയിലെന്നോ കയറിക്കൂടിയ
ഗര്‍വ്വത്തിന്റെ ഭാരങ്ങളെല്ലാം അഴിഞ്ഞില്ലാതാകുന്നു ... അകലെ എവിടെയോ ഒരു
പാട്ടുകേള്ക്കുന്നു " മരണമെത്തുന്ന്ന നേരത്ത് നീ എന്റെ അരികില്‍ ഇത്തിരി
നേരം ഇരിക്കണേ .. കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി
ശമിക്കുവാന്‍ ഒടുവിലയകത്തെയ്ക്കെടുക്കും ശ്വാസ കണികയില്‍ നിന്റെ
ഗന്ധമുണ്ടാകുവാന്‍ .......
Subscribe to:
Posts (Atom)