Wednesday, April 21, 2010

കവിയെ തേടി..









പ്രിയ കവി അയ്യപ്പനെ തേടിയൊരു യാത്ര... കവി ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ ഉണ്ട് കുറെ കാലമായി മോഹിക്കുന്നു കവിയെ ഒന്ന് ക്യാമറയ്ക്കുള്ളിലക്കണമെന്നു... എവിടെ കിട്ടാന്‍ ...? സ്വതന്ത്ര പക്ഷിയായി നാടും കൂടും വിട്ടു അലഞ്ഞുതിരിഞ്ഞു ...ബാറുകളില്‍ നിന്നും ബരുകളിലേക്ക് ഖോഷയാത്ര നടത്തുന്ന ഈ മനുഷ്യനെ എവിടെ പോയി തപ്പുമെന്നു ശങ്കിചിരുന്നപ്പോഴാണ് രോഗം തളര്‍ത്തിയ ആശുപത്രിക്കിടക്കയില്‍ നിന്നും ഇവിടെ എത്തിചെര്‍ന്നിട്ടുന്ടെന്നു... പത്രദ്വാര അറിയുവനായത്.... ഗന്ധിഭാവനിലെ അമലിനോടോപ്പം മുറിയിലേക്ക് ചെന്നപ്പോള്‍ അത്ഭുതം തോന്നി ... വളരെ ശാന്തനായ അയ്യപ്പനെ ആദ്യമായി കാണുകയാണ്...പഴയ ബാര്‍മെട്റ്റ് ആണെന്ന മുഖവുരയോടെ പരിചയം പുതുക്കി ... കവി അതിനെ ഒരു നനുത്ത ചിരികൊണ്ട് ...സ്വാഗതം ചെയ്തു.... കവി എന്തോ തിരയുകയായിരുന്നു...അമല്‍ എന്നെ കവിയെ ഏല്‍പ്പിച്ചു തിരികെപോയി ..മൌനം കനക്കുന്ന നിമിഷങ്ങള്‍ ഞാന്‍ പതുക്കെ ചിത്രങ്ങളെടുക്കാന്‍ തുടങ്ങി.... കവി തിരച്ചില്‍ തുടരുകയാണ്... മാധ്യമം ആഴ്ചപ്പതിപ്പില്‍ നിന്നും കവിതയ്ക്ക് പ്രതിഭാലമയിക്കിട്ടിയ ചെക്ക് എവിടെയോ മറന്നു വെച്ചെന്ന് കവി... അതാണ് തിരഞ്ഞുകൊണ്ടിരിക്കുന്നത്...കുടിച്ചു തീര്‍ത്ത എണ്ണമില്ലാത മദ്യക്കുപ്പികള്‍ കവിയുടെ ഓര്‍മ്മയുടെ ഞരമ്പുകളെയും മയക്കിയിരിക്കുന്നു... ഇടയിലെപ്പോഴോ ഗുളിക കൊടുക്കുവനായ് വന്ന നേര്സിനു മുന്‍പില്‍ അനുസരണയുള്ള ശിശുവിനെപോലെയായി അദ്ദേഹം.... എന്നിട്ട് എന്നെഒടായി നേര്സിനെ ചൂണ്ടി ചിരിച്ചു കൊണ്ട് പറഞ്ഞു... അമ്മയാണിത്.. അവര്‍ക്ക് സമ്മാനമായി സന്ദര്‍ശകര്‍ ആരോ കൊണ്ട് വന്ന oranju. കൊടുക്കുകയും ചെയ്തു ...മേശപ്പുറം നിറയെ ചിതറിക്കിടക്കുന്ന വീകിലികള്‍ കൂട്ടത്തില്‍ ഒരു ഇ സി ജി റിപ്പോര്‍ട്ടും ...കവിയുടെ ഹൃധയമിടിപ്പിനു താളം തെറ്റിയെന്നു വെളിവാക്കുന്ന അതിലെ വക്രരേഖകള്‍..എന്‍റെ നാടും വീടുമൊക്കെ ചോദിച്ചു... ഇടയിലെപ്പോഴോ രണ്ടു വരി കവിത ഞാന്‍ ഓര്‍ത്തു ചൊല്ലി...."ഓരോ ഒഴുക്കും നമ്മളെ കൊണ്ട് പോയ്‌ ഒടുവില്‍ നിന്നെ കാണാതെയായ് ഒന്നല്ല രണ്ടല്ല ഒരു നൂറു വര്‍ഷങ്ങള്‍....'കവിതയുടെ പേര് കവി ഓര്‍ത്തു പറഞ്ഞു " വെയില്‍ തിന്നുന്ന പക്ഷി"... പ്ന്നെയും കനക്കുന്ന മൌനം ഒടുവില്‍ കവി മൌനം ഭഞ്ജിച്ചു... മദ്ധ്യം കഴിക്കുമോ....? വല്ലപ്പോഴുമെന്നു ഞാന്‍ നമുക്ക് രണ്ടെണ്ണം അടിച്ചാലോ...? എന്ന് കവി ഈ സാഹചര്യത്തില്‍ വേണ്ടെന്നു ഞാന്‍ പിന്നെടോരിക്കലകമ് ഞാന്‍ കവിയെ സമാധാനിപ്പിച്ചു....കുറച്ചു പടങ്ങള്‍ വേണമെന്ന് ഞാന്‍ .... ആകാമെന്ന് കവി. വരാന്തയിലേക്കിറങ്ങി വന്നു ...കാമെരയ്ക്കുമുന്പില്‍ അലസനായി കവി.. ചിത്രങ്ങളിലേക്ക്...കഴിഞ്ഞപ്പോള്‍ കൈ പിടിച്ചു യാത്ര പറഞ്ഞു.... എന്നാലും ഒരു ബിയരെങ്കിലും .. വീണ്ടും കവി ഒരു നനുത്ത മന്തഹാസത്തോടെ എന്നോടാരഞ്ഞു... കൈകളില്‍ മുറുകെ പിടിച്ചു വീണ്ടും വരനെമെന്ന് യാത്ര മൊഴി നല്‍കി കവി തന്റെ കൂടാരത്തിലേക്കു...

12 comments:

80deepu said...

നല്ലത്‌ ഇതു പോലെ വീണ്ടും പ്രതീക്ഷികുന്നു

Srishti Padathiyaar said...

A great man with amazing thoughts and sparky emotions in his words !!

I'm in love with his poetry and his soul !!

Kudos, Arun. :)

basheerpmeeran said...

കവിയുടെ സാമിപ്യം കാവ്യമയ ചിത്രങ്ങളില്‍..നന്ദി....

basheerpmeeran said...

കവിയുടെ സാമിപ്യം കാവ്യമയ ചിത്രങ്ങളില്‍..നന്ദി....

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി അരുണ്‍

Unknown said...

nalloru ittam, good congrats.

Unknown said...

arun chetta....nannayi ezhuthiyittumund...pinne photos...excellent as usual....goood work...keep going

jithesh damodar said...

ur language is very good

Michelle said...

great pictures of a great man...

എന്‍.ബി.സുരേഷ് said...

തല ചായ്ക്കാന്‍ മാളമില്ലാത്ത പാമ്പ്

ഞാന്‍ ബലിയാടായ് തുടരുകതന്നെ ചെയ്യും
ആരെങ്കിലും അതാകേണ്ടിയിരിക്കെ
എന്നെഴുതിയ അയ്യപ്പനെ പകര്‍ത്തിയതും എഴുതിയതും നന്നായി
ഞാനും ആഗ്രഹിച്ചു ഒന്നു പോയി കാണണമെന്ന്.
പക്ഷെ അപ്പോഴേക്കും പൊയ്ക്കളഞ്ഞു
അടുത്ത തെരുവിലേക്കൊ, ഹൃദയം തൊട്ടു വിളിക്കുന്ന കൂട്ടുകാരന്റെ മടയിലേക്കോ

RichOnline7 said...

nannaayirikkunnu ARUN...

iniyum pratheekshikkunnu

Sabu Hariharan said...

മുകളിൽ നിന്ന് അഞ്ചാമത്തെ ചിത്രം മനോഹരം!