നമ്മുടെ കഥാ നായകൻ സുമാർ ഒരു ഒന്നര ക്കൊല്ലം മുൻപു വരെ ഏതൊരു
നാട്ടിൻപുറത്തും കാണപ്പെടുന്നപോലെ ലുങ്കിയുടുത്തു സൈക്കിളിൽ പോകുന്ന നാടൻ
പയ്യനയിരുന്നു ... അടക്കവും ഒതുക്കവുമായി ചെവിയിൽ തുളസ്സിക്കതിർ ചൂടി
പോയിരുന്ന പാവത്താൻ..ആയിടയ്ക്കു നായകൻ ബേംഗ്ലൂരിൽ ജോലിക്കാരനായ ഒരു കടും
ഫ്രീക്കൻ ബന്ധുവിനൊപ്പം ജോലി തേടിപ്പോയതാണു ഈ കഥയിലെ ഏക ട്വിസ്റ്റ്....
ആറുമാസ്സത്തിനു ശേഷം നാട്ടിലെത്തിയ നായകനെ പെറ്റ തള്ള പോലും
തിരിച്ചറിഞ്ഞില്ല...ഓഹ് മാൻ വാട്ട് എ ചെയിഞ്ച്....മഞ്ഞ പാന്റും
മഞ്ഞയുടുപ്പും പച്ച ഷൂവും...മുടിയൊക്കെ കറണ്ടടിച്ചപോലെ
മേൽപ്പോട്ടെഴുന്നേറ്റു നിൽക്കുന്നു....ബക്കിയുള്ളിടത്തു എലി കരണ്ടിയ പോലെ
ചിലറ കലാ പരിപാടികൾ..മേൽക്കാതിലും അടിക്കാതിലും സൈക്കിൾ
ടയറുകൾ....പാതിരത്രിയിലെങ്ങാനം വെട്ടമില്ലാതെ പെട്ടെന്നു മുന്നിൽക്കണ്ടാൽ
പേടിച്ചു കാറ്റു പോയേക്കും...മൊത്തത്തിൽ ഒരു കടും വെട്ടു സാധനം ...സാക്ഷൽ
"അൽ കമലാസനൻ " ... നാട്ടാരൊക്കെ ചുള്ളന്റെ "ഫ്രീക്കു "
കണ്ടന്തംവിട്ടു...പയ്യൻ കൂളിംഗ് ഗ്ലാസ്സിലൂടെ നാട്ടാരെ നോക്കി .".യോ യോ
".. പറഞ്ഞു...നാട്ടിലെ വളർന്നുവരുന്ന കുട്ടി ഫ്രീക്കന്മാരൊക്കെ
മൂപ്പരുടെ.. "യോ യോ "...കമ്പനിയിൽ കൂടാൻ മൽസരം നടത്തി....പിന്നെ കുറേ
ദിവസത്തേയ്ക്കു ഇതായിരുന്നു ചർച്ച...അങ്ങനെ ഓരോ ദിവസവും കട്ട നിറങ്ങളിലൂടെ
മച്ചു നാട്ടാരെ ആകെ വട്ടാക്കിക്കൊണ്ടിരുന്നു..രണ്ടാഴ്ച്ചയ്ക്കു ശേഷം
തിരിച്ചു പോയ മച്ചൂനെ പിന്നെ കാണുന്നതു ഇന്നു രാവിലെയാണു...പാലുവാങ്ങി
നടന്നു വരും വഴി കലുങ്കിലൊരു അപരിചിതൻ.... തലയാകെ
മൂടിക്കെട്ടിയിരിയ്ക്കുന്നു അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി....തള്ളേ
നമ്മടെ പഴയ "യോ യോ " പയ്യൻ .. ക്ലീൻ ഷേവ്..പുരികം പോലുമില്ല ...തലയിലെ
കെട്ടഴിച്ചു ... ഞെട്ടിപ്പോയി...അവിടവിടെ പുഴുക്കടി പിടിച്ചപോലെ മുടി
വട്ടത്തിലും നീളത്തിലും കൊഴിഞ്ഞു പോയിരിയ്ക്കുന്നു......കറണ്ടും കളറും മാറി
മാറിയടിച്ചു ഒടുക്കം ഇങ്ങനായത്രെ ...പാവം പായസ്സത്തിൽ വീണ
ടർക്കിക്കോഴിയെപ്പോലെ കലുങ്കിൽ കുന്ത്തിച്ചിരുന്നു.... "ഉള്ള ജോലീം
പോയി..പകൽ വീട്ടിനു വെളിയിലിറങ്ങാൻ പേടിയാ ..വീട്ടിലാണേ തള്ള ഒടുക്കത്തെ
തെറിവിളി...ഒണ്ടാരുന്ന ലൈനും പൊട്ടി..പകുതി സമാധാനം അധികമാരും
തിരിച്ചറിയുന്നില്ലെന്നുള്ളതാ...മരുന്നു കഴിയ്ക്കുന്നുണ്ട് പഴേ പോലെ മുടി
വളരുമായിരിയ്ക്കും..." ഫ്രീക്കൻ ഗദ്ഗധഖൺഠനായി അകലേയ്ക്കു നോക്കി ദീർക്ഖ
നിശ്വാസം വിട്ടു....മുന്നിൽ കൊഴിഞ്ഞു വീണു കിടന്നിരുന്ന പഴുത്ത "യോ യോ
"കളിൽ ചവിട്ടി വീഴാതിരിക്കാൻ ശ്രദ്ധിച്ചു ഞാൻ മുന്നോട്ടു നടന്നു......
Wednesday, April 23, 2014
പരിഷ്ക്കാരി
ഇസ്തിരിയിടാത്ത
കുപ്പായമിട്ടു ഒറ്റമുണ്ടുമുടുത്തു ഇന്നീ രാജധാനിയിലേയ്ക്കു വന്നൊരാൾ ഞാൻ
മാത്രമാണു ...അതുകൊണ്ടു തന്നെ വേഷ ഭൂഷകളുടെ അളവുകോൽ കൊണ്ട് മാന്യതയുടെ
തലനാരിഴ കീറുന്ന "പരിഷ്ക്കാരികൾ " ചിലപ്പോഴെങ്കിലും എന്നെ തുറിച്ചു നോക്കി
കടന്നുപോകുന്നുണ്ട്...
അപ്പാപ്പൻ.....
അത്യാവശ്യം തിരക്കുള്ളൊരു കല്യാണ വീട്...ഒരു 1940 മോഡെൽ "അപ്പാപ്പൻ "
കാലത്തെ മുതൽ സജീവമായി രംഗത്തുണ്ട് ..ആ സ്തലത്തെ മിക്ക കല്യാണങ്ങൾക്കും
മുടങ്ങാതെ എത്താറുള്ള ആളാണു അപ്പാപ്പൻ ...കല്യാണ വീട്ടിൽ വരുന്ന കാണാൻ
കൊള്ളാവുന്ന സ്ത്രീ രത്നങ്ങളെ തിരഞ്ഞു പിടിച്ചു ആലിംഗനം ചെയ്തു വിശേഷം
തിരക്കലാണു പ്രധാന കലാപരിപാടി...തരം കിട്ടിയാൽ ഒരു കിസ്സും അടിയ്ക്കും
....ആളും തരവും നോക്കി ആലിംഗനത്തിന്റെ നീളം കൂട്ടുകയും കുറയ്ക്കുകയും
ചെയ്യാറുണ്ട്..പ്രായത്തിൽ മൂത്തൊരപ്പാപ്പനല്ലേന്നുവച്ചിട്ടുത ന്നെ പലരും
കാര്യമായിട്ടൊരെതിർപ്പും പ്രകടിപ്പിച്ചില്ല...അപ്പാപ്പന്റെ വിദ്യ നേരത്തെ
അറിയാവുന്ന ചില സുന്ദരിമാർ ബുദ്ധിപൂർവ്വം എസ്കേപ് ആയി..ആരെ കണ്ടാലും
കെട്ടിപ്പിടുത്തം കഴിഞ്ഞാലുടൻ ചോദിയ്ക്കും "അപ്പാപ്പനെ അറിയില്ലേടീ
മോളേ."...പലരും ഇതാരെന്നറിയാതെ വാ പൊളിച്ചു..ചിലരൊക്കെ വിക്കി ..ചിലർ കുതറി
മാറാൻ നോക്കി.. അപ്പാപ്പൻ വിട്ടില്ല....തലമൂത്ത ചിലരിട പെട്ടു പലരേയും
രക്ഷപെടുത്തി..മൂലയ്ക്കിരുന്ന ഓൾഡ് പീസുകളെയൊന്നും അപ്പാപ്പൻ മൈന്റിയില്ല
...അൽപ്പം ആൾത്തിരക്കൊഴിഞ്ഞു ...റെസ്റ്റെടുത്തു കൊണ്ടിരിയ്ക്കുമ്പൊ ഒരു
95 മോഡെൽ ന്യൂ ജെനറേഷൻ കിളി ഒഴുകിവന്നു ....100 -160 ഇൽ അപ്പാപ്പൻ
ചാടിവീണു.." മോളേ നീയങ്ങു വളർന്നല്ലോടേീ കൊച്ചു കള്ളീ..." അന്തം വിട്ട കിളി
കുതറിയോടാൻ നോക്കി...അപ്പാപ്പൻ പിടിമുറുക്കി..പതിഞ്ഞ സ്വരത്തിൽ കിളി
മൊഴിഞ്ഞു... "എനിയ്ക്കറിയില്ല.. കയ്യേന്നു വിട് " അപ്പാപ്പൻ : അമ്പടീ
കൊച്ചുകള്ളീ അങ്ങനിപ്പൊ പോകണ്ട ..അപ്പാപ്പനെ അറിയാത്ത പോലെ " ....കലിപ്പു
മൂത്ത പെണ്ണു കെട്ടിപ്പിടുത്തത്തിനിടയിൽ അപ്പാപ്പന്റെ " പരിസ്ത്തിതി ലോല
പ്ര ദേശങ്ങളിലെവിടെയോ "പിടിച്ചു കാര്യമായി ഒന്നു ഞെവിടി ...അപ്പാപ്പന്റെ
കണ്ണു തള്ളി ..ശ്വാസം നിലച്ചപോലെ ....നക്ഷത്രക്കാലെണ്ണിയ അപ്പ്പാപ്പൻ
പിടിവിടീയ്ക്കാൻ ആവുന്നപണിയെല്ലാം നോക്കി ..പെണ്ണു വിട്ടില്ല ...കണ്ടു
നിന്നതിലൊരു ചേച്ചിയ്ക്ക് അപകടം മണത്തു...പെണ്ണിന്റെ ചെവിയിലെന്തോ
മൊഴിഞ്ഞു പിടിവിടുവിച്ചു.....കണ്ണു നിറഞ്ഞ അപ്പാപ്പൻ സെറ്റിയിൽ
തളർന്നിരുന്നു...പെണ്ണു പെണ്ണിന്റെ പാട്ടിനു പോയി....അപ്പാപ്പനെ പിന്നെ
കാണുമ്പോൾ ഊണു നടക്കുന്നിടത്തൊരു മൂലയിൽ വിശർത്തു കുളിച്ചു.. മുടിയൊക്കെ
പൊങ്ങി ഫ്രൈഡ് റൈസിന്റെ മണ്ടയിൽ അവശനിലയിൽ തളർന്നു കിടക്കുകയായിരുന്നു...
.എന്തായാലും പിന്നീടൊരിയ്ക്കലും ആ ഏരിയായിലെ കല്യാണ വീടുകളിൽ അപ്പാപ്പനെ
കണ്ടിട്ടില്ല....
കല്യാണം...
വൈകുന്നേരത്തെ സ്റ്റെഡി ക്ലാസിനെത്തിയ അവിവാഹിതരായ 2 ചെറുപ്പക്കാരുടെ മുഖം തീർത്തും അസ്വസ്ത്തമായിരുന്ന്നു...അവന്മാരുടെ
സ്പോൺസെർഷിപ്പിൽ ചായയും ഷവർമ്മയും തട്ടിക്കൊണ്ട് പ്രശ്നമാരാഞ്ഞു...രണ്ടു
പേർക്കും കല്യാണം കഴിയ്ക്കണം... "ചായകുടി " യാണു ഒരാളുടെ
പ്രശ്നം...ജോലിയും മറ്റു ജീവിത ചുറ്റുപാടുകളുമുണ്ട്..വയസ്സ് 29 ആയി
എത്രകാലമിങ്ങനെ "സിന്ദാബാദ് " വിളിച്ചു ജീവിയ്ക്കും ...? പുറത്തു പോയി
ചായ കുടിയ്ക്കാനുള്ള ധൈര്യവുമില്ല ... അപരൻ
വേദനിയ്ക്കുന്നൊരു കോടീശ്വരൻ ..ആവശ്യത്തിനും അനാവശ്യത്തിനും പണം.. കാറിനു
കാറു..ജോലിയ്ക്കു ജോലി ...ഇതൊക്കെയുണ്ടെങ്കിലും മടുപ്പിക്കുന്നൊരേകാന്തത
എവിടൊക്കെയോ തളം കെട്ടിക്കിടക്കുന്നു... ആഗ്രഹമുണ്ടെങ്കിലും ആശങ്കകളാണു
മനസ്സു നിറയെ .. വിവാഹിതനായാൽ ഭാര്യയ്ക്കടിമായാകേണ്ടി
വരുമോ...സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോ...പെണ്ണുകെട്ടിപ്പോയ ചില
സുഹൃത്തുക്കൾക്കുണ്ടായ ദുരാനുഭവങ്ങൾ അങ്ങനെ പല പല ചിന്തകൾ...സമയം
പോക്കാനെങ്കിലും ഏതെങ്കിലും ഒരു കിളിയെ അടിച്ചിടാൻ ഉള്ള കഴിവു മുഴുവൻ
പ്രയോഗിച്ചു നോക്കി ...ഒരു സിംഗിൾ മൈന പോലും കൊത്തിയില്ല..സങ്കടം സഹിയ്ക്ക
വയ്യാതെ ഫെയിസ്ബുക്കിൽ കേറിചൂണ്ടയിട്ടു.. കണ്ണു വേദന വന്നതു മിച്ചം..
ഫ്രെണ്ട് ലിസ്റ്റിൽ നിറഞ്ഞതു മൊത്തം ബന്ധുക്കൾ ... ഇതൊക്കെ നിസ്സാര
പ്പെട്ട കാര്യങ്ങളാണെന്നും ഇതിനൊന്നും വേണ്ടി കല്യാണം കഴിച്ചു ജീവിതം
കോഞ്ഞാട്ടയാക്കരുതെന്നും ഒന്നര മണിക്കൂർ പല പല ഉദാഹരണ സഹിതം തൊണ്ടയിലെ
ചായയും വയറ്റിലെ ഷവർമ്മയും തീരും വരെ ക്ലാസ്സെടുത്തു... നോ പ്ര
യോജനം...കെട്ടാൻ തന്നെയുറപ്പിച്ചു രണ്ടും പിരിഞ്ഞുപോയി...ഒരുത്തനെ
യെങ്കിലും രക്ഷിക്കാൻ കഴിയുമെന്നൊരു ശ്രമം നടത്തിയതാ രക്ഷയില്ല ...കല്യാണം
കഴിയ്ക്കണമത്രേ ..കല്യാണം.... ങ് ഹാ പോയനുഭവിയ്ക്കട്ടെ....
ഉണ്ണിമേരി
മീൻ കടയിലെത്തിയപ്പൊ നല്ല ചൊമന്ന മീൻ ഇരിയ്ക്കുന്നു...കൂട്ടത്തിലൊരെണ്ണത്തിനു
നല്ല വലിപ്പവും ഭീകര സൗൻദര്യവും ...ഞാൻ : ഇതെന്തു മീനാണ്ണാ..? .. കടയുടമ
: ഉണ്ണിമേരി.....ചില നിമിഷങ്ങൾ മേലാകെ കുളിരു കോരി...പണ്ടേതോ
ഓലക്കൊട്ടകയിൽ കണ്ട ഉണ്ണിമേരിയുടെ കുളിസീൻ അത്യധികമായ ഗൃഹാതുരത്വത്തോടെ
വീണ്ടും തിരശ്ശീലയിൽ ഓടിത്തുടങ്ങി......ഫ്ലാഷ്ബാക്ക്
കട്ടാകുമ്പൊ മീൻ വെട്ടുന്ന അണ്ണൻ നിഗൂഡമായൊരു ചിരിയോടെ എന്നെ നോക്കി
നിപ്പുണ്ട്..ഒരു പക്ഷെ സെയിം കുളിസീൻ അണ്ണനും
കണ്ടിട്ടുണ്ടാകും...എന്തായാലും അന്യായ കാശിനു ഉണ്ണിമേരിയേയും വാങ്ങി ഞാൻ
വീട്ടിലേയ്ക്കു നടന്നു...ഇനിയെന്നാണാവോ സിൽക്കിനേം അനുരാധചേച്ചിയേയുമൊക്കെ
ഇങ്ങനെ ഒന്നു കവറിലിട്ടു കൊണ്ടാൻ പറ്റുക..
പാർട്ട്ണർ....
ഇന്നും വന്നു ആ ഫോൺ സ ന്ദേശം...ഒരു ഓർമ്മപ്പെടുത്തൽ പോലെ
....3 വർഷം മുൻപ് ജീവിതത്തിലിതുവ രെ ചെയ്തിട്ടില്ലാത്തൊരു വലിയ ഇൻ
വെസ്റ്റ്മെന്റിൽ ഒരു സംരഭം തുടങ്ങാനാഗ്രഹിച്ചിറങ്ങുമ്പോൾ ഇൻഡ്യയിലെ തന്നെ
വലിയൊരു വ്യവസായ ഭീമനെ എന്റെ സംരംഭത്തിനു പണം മുടക്കാൻ പാർട്ട്ണർ
ആയിക്കിട്ടുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല...മുടങ്ങിപ്പോകും എന്നു
ഭയന്നിരുന്ന ഒരവസ്തയിൽ മറക്കാനാവാത്തൊരു സഹായമാണു അവരെനിയ്ക്കു ചെയ്തു
തന്നത്... അതുകൊണ്ട് ത ന്നെ നന്ദി സൂചകമായി എല്ലാ
മാസവും ഞാൻ പോയിക്കണ്ട് അദ്ധേഹത്തിന്റെ ഷെയർ നൽകി നന്ദിയറിയിക്കാറുണ്ട്
..എത്ര സ്നേഹപൂർണ്ണമായ പെരുമാറ്റം എപ്പോഴെങ്കിലും എന്റെ വരവു
താമസിച്ചാലുടൻ അദ്ദെഹത്തിന്റെ ഉൽഖണ്ട നിറഞ്ഞ അന്വേഷണമെത്തും ...എന്നെ
അന്വേഷിയ്ക്കാനും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ എന്നിൽ സന്തോഷം
നിറയ്ക്കാറുണ്ട്... ...ഞങ്ങളുടെയീ പങ്കുവയ്ക്കലിനു ഇപ്പൊ 3 വയസ്സ്
തികഞ്ഞിരിയ്ക്കുന്നു.................................................................(നേരത്തിനും കാലത്തിനും വണ്ടിയുടെ സി സി അടച്ചില്ലെങ്കിൽ ഇങ്ങനെ പല വിളികളും വരും )
Wednesday, April 9, 2014
ന്നാലും ന്റെ ഡിയറേ....
കുറച്ചുനാൾ മുൻപൊരു പഴയ പരിചയക്കാരിയുടെ റികെസ്റ്റ് വന്നു
...നേരിട്ടു നല്ലോണം അറിയാവുന്ന ആളായതു കൊണ്ട് വിചാരണ കൂടാതെ
അക്സെപ്റ്റ് ചെയ്തു...ഇടയ്ക്കെപ്പോഴോ ഭാര്യയും പറഞ്ഞു അതേ ആളിന്റെ
റികെസ്റ്റ് വന്നെന്ന് ...ഞാൻ പറഞ്ഞു അക്സെപ്റ്റിക്കൊ അറിയാവുന്ന
ആളാ...വല്ലപ്പോഴും വന്നു ഒരു ലൈക്കൊക്കെ അടിച്ചിട്ടു പോകും...ഇന്നു വന്നു
ചറപറാന്നു ലൈക് അടിയ്ക്കുന്ന കണ്ട് ചറ്റിൽ ഒരു മെസേജ് അയച്ചു " ഹായ്
ഡിയർ എന്തുണ്ട് വിശേഷം...? " റിപ്ലെ : എന്താ
വിളിച്ചതു ഡിയർ എന്നോ...? ഭാര്യയോടു പറയണോ...?..... ഞാനൊന്നു
ഞെട്ടി...കർത്താവേ ഡിയർ എന്നുള്ളത് ഇത്രവലിയ കുഴപ്പം പിടിച്ച
വാക്കാണോ....സാധാരണ കരളേ എന്നു വിളിച്ചാണു തുടങ്ങാറു....എന്നാലും
ഭാര്യയോടു പറയാൻ മാത്രം ഇതിലിത്ര മഹാ സംഭവമെന്താണെന്ന് എത്ര
ആലോചിച്ചിട്ടും പിടികിട്ടിയില്ല...എന്നാപ്പിന്നെ
നല്ല വാക്കു നാലെണ്ണം പറഞ്ഞിട്ടു ത ന്നെ കാര്യം.. " എങ്കിൽ പിന്നെ
പെട്ടെന്നു തന്നെ പറയണേ പറയുമ്പൊ കുറച്ചു കാര്യമായി പറയണം വെറുതെ ചെറിയ
കാര്യങ്ങൾ പറഞ്ഞു ഭാര്യയുടെ മുന്നിലെന്റെ വില കളയരുത്...വേ ണേ ഫോൺ നമ്പർ
തരാം ഇപ്പൊ ത ന്നെ വിളിച്ചു പറയു പ്ലീസ് ... " ആളിന്റെ അനക്കമില്ല ....
പോയോ.....എന്നാലുമെന്റെ ഡിയറേ വെറുതെ ഒന്നു ഡിയറേന്നു
വിളിച്ചപ്പോഴെയ്ക്കും എന്തിനാണിങ്ങനെ ചൂടാവുന്നതു ഡിയറേ...ഇനിയൊരിയ്ക്കലും
ഡിയറിനെ ഡിയ്റേന്നു വിളിയ്ക്കില്ല്ല ഡിയറേ.....ന്നാലും ന്റെ ഡിയറേ....
"ചിറകൊടിഞ്ഞ കിനാവുകൾ "..( a true story )....................... ..........................
കുറച്ചു
കാലം മുൻപു നടന്ന കഥയാണു...കൃത്യമായിപറഞ്ഞാൽ ആ ദുഷ്ടനായ "ശുംഭൻ "
കൂളിംഗ് പേപ്പർ നിരോധിയ്ക്കും മുൻപ്...സീൻ നമ്പർ 1... ശംഖുമുഖത്തെ ഒരു
സായഹ്നം...നല്ല തിരക്കുണ്ട്...കടൽതീരത്തെ വിവിധ തരം ദൃശ്യങ്ങൾ...ആളൊഴിഞ്ഞ
വിശാലമായ പാർക്കിംഗ് ഏറിയയിലേയ്ക്കു വന്നു നിൽക്കുന്ന അംബാസഡർ കാർ
...അതിനുള്ളിൽ സുന്ദരനും സുമുഖനും സൽസ്വഭാവിയും പോരാത്തതിനു
ആറടി പൊക്കവും വിരിഞ്ഞ മാറുമുള്ളവനുമായ നമ്മുടെ നായകൻ... (ഞാൻ തന്നെ ആരും
കൺ ഫ്യൂഷനാകണ്ട നായകനാകുമ്പൊ ഒരു ബിൽഡപ്പൊക്കെ വേണമല്ലോ )... വണ്ടി
പാർക്കു ചെയ്തു റെയർ മിററിൽ നോക്കി ത ന്റെ കൂളിംഗ് ഗ്ലാസ് ഫിറ്റ്
ചെയ്യുന്ന നായകന്റെ കണ്ണുകൾ യാധൃശ്ചികമായി സമീപം പാർക്കു
ചെയ്തിരിയ്ക്കുന്ന ആൾട്ടോ കാറിലേയ്ക്കു പാഞ്ഞു...മുൻ ഗ്ലാസ്സിൽ ഷെയ്ഡ്
ഫിറ്റ് ചെയ്തു മറച്ച ഫുൾ കൂളിംഗ് പേപ്പറൊട്ടിച്ചു ഏസി ഓൺ
ചെയ്തിട്ടിരിയ്ക്കുന്ന ആ വണ്ടിയിൽ നിന്നും ഒരു കുണുങ്ങിച്ചിരി
കേട്ടുവോ....? നായകൻ ജാഗരൂഗനായി....അതെ അതിനുള്ളിൽ എന്തോ നടക്കുന്നുണ്ട്
അപ്പുറത്തെ ഗ്ലാസ്സിൽ കൂടി അരിച്ചിറങ്ങുന്ന പ്രകാശരേണുക്കളിലൂടെ
കെട്ടിപ്പുണരുന്ന രണ്ടു യുവ മിധുനങ്ങൾ...അർദ്ധ്നഗ്നമായ അവളുടെ മേനിയിൽ
പട്ടിണി കിടന്ന പൊമറേനിയൻ പട്ടിയേപ്പോലെ പരക്കം പായുന്ന അവന്റെ
വിരലുകൾ...വികാരത്തള്ളിച്ചയിൽ പുളയുന്ന നായികയുടെ പതിഞ്ഞ
സീൽക്കാരങ്ങൾ....ഒഹ് എന്റെ ക ണ്ട്രോൾ ദൈവങ്ങളേ ...പെട്ടെന്നതാ ഒരു ബൈക്കിൽ
രണ്ട് ഏമാന്മാർ നക്ഷത്രം പൊട്ടി വീണ പോലെ അവിടെ അവതരിച്ചു...
ഇറച്ചിക്കടയ്ക്കുമുൻപിൽ ചെന്ന നായ യെപ്പോലെ കാറിനു ചുറ്റും ഓടുകയാണു
പിന്നിലിരുന്ന ഏഡേമാൻ ... (സന്മനസ്സുള്ളവർക്കു സമധാനത്തിലെ എസ് ഐ
റാജേന്ദ്രനെപ്പോലെ സുന്ദരൻ ) .... പന്തികേടു മണത്ത ഏമാൻ കാറിന്റെ ഇടതു
വശത്തെ മുൻ ഗ്ലാസ്സിൽ പലതവണ മുട്ടി വിളിച്ചു ...നോ റിപ്ലേ.... തുറക്കാനാ
പറഞ്ഞെ ഇല്ലെങ്കിൽ ഞാൻ ഗ്ലാസ്സിടിച്ചു പൊട്ടിയ്ക്കും എന്നോടാ കളി....ഏമാൻ
ഉറഞ്ഞുതുള്ളി ..അതാ പതിയെ ഗ്ലാസ് താഴുന്നു... എല്ലാം വാരിചുറ്റി
ഭയചകിതയായി പിടയ്ക്കുന്ന കണ്ണുകളോടെ നിസ്സഹായയായി നമ്മുടെ നായിക..... കൂടെ
കാക്കയുടെ നിറവും (ex : എന്നെപ്പോലെ ) കൈ നിറയെ സ്വർണ്ണ മോതിരങ്ങളുമിട്ട
ഒരു ബുൾഗാൻ താടിക്കാരനും ... ഏമാൻ : എന്താട ഇവിടെ പരിപാടി...?" ......
ബുൾഗാൻ : "ഞങ്ങൾ... വെറുതെ ..കാറ്റുകൊള്ളാൻ. ".... ഏമാൻ :കാറിനകത്തു
കതകടച്ചിരുനാണോടാ മൈ....*****..കാറ്റ് കൊള്ളണത്...ഇതൊന്നും ഈ ഞാൻ
ഡ്യൂട്ടിയിലുള്ളപ്പോ നടക്കില്ല " കാക്കിക്കുള്ളിലെ സിങ്കം അലറി...."
പൊക്കോണം ഈ ഏറിയായീന്നു അല്ലെങ്കി പൊക്കി അകത്തിടും രണ്ടിനേം
...ഇവിടൊരുത്തനും അങ്ങനെ ഓസിനു കാറ്റു കൊള്ളണ്ട... വണ്ടിയെടു പീ സീ "
ചെല്ലക്കിളിയെ ആകമാനം ഒന്നു കോരിക്കുടിച്ചിട്ടു മുഖ്യൻ പറയും പോലെ നിയമം
നിയമത്തിന്റെ വഴിയ്ക്കങ്ങട് പോയി... കാറ്റു പോയ മത്തങ്ങാ ബലൂൺ പോലെ ബുൾഗാൻ
എന്നെ ദയനീയമായി നോക്കി...ഉള്ള സമയത്തിനു കിളിയുടെ ഏമാനൂറ്റിയതിന്റെ
ബാക്കി ചോരയൂറ്റിക്കൊണ്ട് ഞാനവളോടു മൗനമായ് ചോദിച്ചു ..." ഇനിയുമിതുവഴി
വരില്ലേ....കാറ്റുകൊള്ളാൻ...? " ..കിളിയ്ക്കു സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന
രക്ത നഷ്ടത്തെക്കുറിച്ചു പെട്ടെന്നു ബോധവാനായ ബുൾഗാൻ ഗ്ലാസു പൊക്കി
കാറോടിച്ചു അനന്തതയിലേയ്ക്കു പോയി.....അപ്പോളും കടൽത്തിരകൾ
ആഞ്ഞടിച്ചുകൊണ്ടിരുന്നു....ഞാൻ എന്തോ നഷ്ടപ്പെട്ട അണ്ണാനെപ്പോലെ
നിർന്നിമേഷനായി അകലങ്ങളിലേയ്ക്കു നോക്കിയിരുന്നു......എന്തിനോ വേണ്ടി
തിളച്ച ചിക്കെൻബിരിയാണി.....
Sunday, April 6, 2014
നഗരം
എഡിറ്റിംഗ്
സ്റ്റുഡിയോയിൽ നിന്നിറങ്ങുമ്പൊ സന്ധ്യ മയങ്ങിയിരുന്നു...നിയോൺ വെളിച്ചം
വിതറിയ റോഡിലൂടെ പതിയെ നടന്നു...ഒരുകാലത്തു പട്ടിണിയും വ്രണിത
സ്വപ്നങ്ങളുമായി ഒരുപാട് അലഞ്ഞു തിരിഞ്ഞ വഴികൾ...ഒരു നേരത്തെ ആഹാരം കണക്കു
പറയാതെ തന്നിരുന്ന രമേശണ്ണന്റെ പുട്ടു കടയിരുന്നിടത്തു വലിയൊരു കെട്ടിടം
ഉയർന്നിരിയ്ക്കുന്നു....പഴയ ദേശാഭിമാനി കേന്റീൻ പൂട്ടിപ്പോയി...ദീർക്ഖ കാലം
അഭയം നൽകിയിരുന്ന പഴയ സുഹൃത്തിന്റെ വാടക മുറി
തേടി ഭാസ്കരഭവന്റെ മുന്നിൽ അൽപ്പ നേരം നിന്നു... വേണ്ട ..കയ്പ്പു നിറഞ്ഞ
ഓർമ്മകളുടെ താവളമാണവിടം...വഴിയോരത്തെ പുസ്തകക്കടയിൽ നിന്നും നന്ദിതയുടെ
കവിതകൾ വാങ്ങി ..മരണത്തിന്റെ കരങ്ങളിലേയ്ക്കു സ്വയമെറിഞ്ഞു കൊടുക്കും
മുൻപ് ശ്വാസം മുട്ടി മരിച്ച കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ ചിതറിക്കിടക്കുന്ന
താളുകൾ....കേരളാ ഹൗസ് ഹോട്ടെലിന്റെ കൗണ്ടറിലെ സുമുഖനായ ചെറുപ്പക്കാരൻ
നൽകിയ സൗഹൃദം പൊഴിയ്ക്കുന്ന മന്ദഹാസം സ്വീകരിച്ചു ഉപവിഷ്ടനായി...ഒരു കുടുവൻ
പാത്രത്തിൽ ചൂടു കഞ്ഞിയും ചമ്മന്തിയും ഒപ്പം പപ്പടവും
പയറുതോരനും...കഞ്ഞിയ്ക്കു സ്വാദേറുമ്പോൾ വികസിച്ചു വരുന്ന കുടവയറിനേയും
ഭാര്യാ സുഹൃത്തിന്റെ ഡയറ്റിംഗ് അഭ്യർത്തനയും മറന്നു ... പൈസ കൊടുത്തു
ബക്കിക്കൊരു കപ്പലണ്ടി മുട്ടായിയും വാങ്ങി വർഷങ്ങളായി ആദിത്യമരുളുന്ന
ലോഡ്ജിലേയ്ക്കു വിട്ടു...താഴെയുള്ള ബാറിന്റെ പരിസരം ശൂന്യം ...സെക്യൂരിറ്റി
ഓർമ്മിപ്പിച്ചു ഇന്നു ഒന്നാം തീയതിയാണു...ഓഹ് അതു മറന്നു... ഡ്രൈ ഡെ...
തമിഴ്നാട് രെജിസ്ട്രേഷനുള്ള ഇൻഡിക്കയിൽ അതിഭീകര വയറുള്ള
അണ്ണാച്ചിയ്ക്കൊപ്പം ഖന നിതംബിയായ ഒരു അക്കൻ വന്നിറങ്ങി.....കൌണ്ടറിൽ
കിടന്ന പത്രം നോക്കുന്നു എന്നെ വ്യാജേന കുറച്ചു നേരം അക്കന്റെ" ശെന്തമിഴ്
"ചോരയൂറ്റി ഇരുന്നൂറ്റി മൂന്നാം നംബർ താക്കോൽ വാങ്ങി മുകളിലേയ്ക്കുള്ള്
പടികൾ കേറി...കിതയ്ക്കുന്നുണ്ട്..വയറുതടവി താഴെയ്ക്കു നോക്കി.....ഉത്തരവാധിത്വപ്പെട്ട
ചില സ്തലങ്ങളിൽ വേണ്ട രീതിയിൽ നോട്ടമെത്തുന്നില്ല... താഴെക്കണ്ട
അണ്ണാച്ചിയുടെ വയറിനെക്കുറിച്ചോർത്തു... ഇടനാഴികളിൽ മദ്യത്തിന്റെ രൂക്ഷ
ഗന്ധം..... മുറികളിൽ നിന്നുയരുന്ന ഒച്ചകൂടിയ വാഗ് ധോരണികൾ.... റൂം
തുറന്നപ്പോൾ ചുട്ടുപൊള്ളുന്ന ചൂട് ...കാലങ്ങളായി അടച്ചിട്ടിരുന്ന ജനാല
തള്ളിത്തുറന്നു...തൊട്ടുരുമിയിരിയ്ക്കുന്ന
വലിയ ഹോട്ടെലിന്റെ എയർക്കണ്ടീഷണറിന്റെ കണ്ടൻസറിൽ നിന്നും വരുന്ന
ചൂടുകാറ്റ്.. ശരീരമാസകലം വേദനിയ്ക്കുന്ന പോലെ...ചെറു ചൂടുമുണ്ട്...ഒരു
പനിയുടെ മണമടിയ്ക്കുന്നുണ്ട്...അടിയന്തിരമായി ചെയ്തു തീർക്കാനുള്ള ജോലികളെക്കുറിച്ചോർത്തു.....ആശങ്കകൾ വിട്ടൊഴിയാത്ത ജീവിതം...വരുന്നിടത്തു വച്ചു കാണുകതന്നെ .ഇട്ടിരുന്നതൊക്കെയുമൂരിയെറിഞ്ഞു
ലുങ്കി ചുറ്റി സ്റ്റാറ്റസെഴുതാനിരുന്നു ...സ്റ്റാറ്റസ് എഴുത്തിന്റെ
ആധിക്യം കൊണ്ടാകാം ഇപ്പൊ ലാപ്പിൽ ടൈപ്പു ചെയ്യുന്നതിനേക്കാൾ വേഗത മൊബൈലിൽ
കിട്ടിത്തുടങ്ങിയിരിയ്ക്കുന്നു.......
.
.
എം എ തായീ....
തിരഞ്ഞ്ഞ്ഞെടുപ്പ്
ആസന്നമായിരിയ്ക്കെ പെട്ടെന്നൊരു ദിനം തിരുവന്തോരത്തൂന്നു
ഉത്തരവാധിത്വപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് വിളിക്കുന്നു ...അത്യാവശ്യമായി
കുറച്ചു പടങ്ങളെടുക്കാൻ നാളെ എത്തണം ... ആരോടും പറയണ്ട ..തീർത്തും
സീക്രട്ട് ആയിരിയ്ക്കണം നമ്മളല്ലാതെ മറ്റാരും ഇതറിയാൻ പാടില്ല
...പാർട്ടിയുടെ കേന്ദ്ര നേതാവ് അതീവ രഹസ്യമായിട്ടാണ് വന്നിരിയ്ക്കുന്നത്
......ഞാനാകെ കണ്ഫ്യൂഷനായി ....ഇത്രയും പ്രശസ്തനായ നേതാവിന്റെ പടം നമ്മളെടുത്താൽ ശരിയാകുമോ ..നേതാവിനിഷ്ട്ടപ്പെടുമായിരിയ്ക്കുമോ
..? ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ നമ്മളെ വിളിച്ച നേതാവിനാകും കുറച്ചിൽ ...ആകെ
തലപെരുക്കുന്നു ...അടുത്തുകണ്ട ബാറിലേയ്ക്ക് പാഞ്ഞു കയറി മട മടാന്നു
രണ്ടെണ്ണം അടിച്ചു ...സന്തോഷവും ആകാംഷയും റ്റെൻഷനുമൊക്കെ ചേർന്ന് തലയ്ക്കു
മുകളിൽ പുക ഉയർന്ന്നു തുടങ്ങി ..അടിച്ചതോന്നും പിടിക്കുന്നില്ല
...ആവിയായിപ്പോകുന്ന പോലെ ..എന്തായാലും ചെയ്യുക തന്നെ ഇത്രയും വലിയൊരു
ചാൻസ് മുന്നിൽ വന്നിട്ട് ഏറ്റെടുക്കതിരിയ്ക്കാൻ പറ്റില്ല ..പണ്ടൊരിയ്ക്കൽ
ഒരു കിടു ബോളീവുഡ് നടിയുടെ പടമെടുക്കാൻ ദിനേശേട്ടൻ വിളിച്ചതാ..അന്ന് നല്ല
ക്യാമറ സ്വന്തമായില്ലാഞ്ഞതുകൊണ്ടും അത്ര വലിയ അസ്സെയിന്മേന്റ്റ്
ഏറ്റെടുക്കാനുള്ള ധൈര്യമില്ലാഞ്ഞതുകൊണ്ടും ഒത്തിരി സങ്കടത്തോടെ
വിട്ടുകളഞ്ഞു ...ഇത്തവണ അതുണ്ടാകരുത് ....മറ്റാരും അറിയാതെ ചെയ്യണമെങ്കിൽ
അസ്സിസ്റ്റന്റന്മാരെ കൊണ്ടുപോകാൻ പറ്റില്ല ..അവന്മാരില്ലാതെ ലൈറ്റ്
യൂണിറ്റ് കൊണ്ട് സൗകര്യമായി വർക്ക് ചെയ്യാനും പറ്റില്ല ...ലാർജ് ഫോർമാറ്റിൽ
നല്ല ക്വാളിറ്റിയിൽ പടം കൊടുക്കണമെങ്കിൽ ലൈറ്റ് ഉണ്ടായാലേ പറ്റു .....ഇത്ര
വലിയൊരു രഹസ്യം സൂക്ഷിയ്ക്കാൻ എന്നെക്കൊണ്ട് പറ്റുമോന്നു എനിയ്ക്കേ സംശയമാ
... പിന്നാ അവന്മാര് ...ആരോടെങ്കിലും പറഞ്ഞു പോയാ കെണിയാകും...ഒരു
മൂന്നെന്നംകൂടി വിട്ടു കൂടുതലലോചിയ്ക്കാൻ സമയമില്ല ..ഫോണെടുത്ത്
അസിസ്റ്റന്റ് ഫ്രീക്കൻ എം. എ .തായിയെ വിളിച്ചു {മത്തായി } .അവനെക്കൊണ്ട്
കർത്താവിനെ പിടിച്ചു സത്യമിടീച്ചു.. ഇന്നുവരെ വേദപുസ്തകം കൈ കൊണ്ട്
തോട്ടിട്ടില്ലാത്തതുകൊണ്ട് അതിൽ തൊട്ടുള്ള സത്യമിടീൽ വേണ്ടെന്നു വച്ചു
..ഇപ്പൊ ഒരുവിധം സമാധാനമായി ..ആരുടെ പടമെടുക്കാനാണ് പോകുന്നതെന്ന്
പറഞ്ഞില്ല ...പ്രത്യേകം നിര്ദ്ദേശം കൊടുത്തു അവ്ടെത്തുമ്പോ ഡീസ്ന്റ്
ആയിരിയ്ക്കണം ഒരക്ഷരം മിണ്ടരുത് ലൈറ്റ് വച്ചിട്ട് ഒതുങ്ങി നിന്നോണം ...ഞാൻ
മീശപിരിച്ചു കണ്ണുരുട്ടി ....എന്റെ ഭാവമാറ്റം കണ്ടപ്പോ അവനു ബോധ്യമായി
...എന്റെ ഇളകിക്കിടക്കുന്ന നട്ടിന്റെ എണ്ണം അല്പ്പം കൂടിയെന്ന്
....നേതാവിനെ കണ്ടപ്പോ അവൻ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും കാണിച്ചില്ല
..എന്റെ വിരട്ടൽ നന്നായി ഏറ്റെന്ന് തോന്നുന്നു ..പാവം ചെക്കൻ...
...അല്പ്പം കയ്യും കാലും വിറച്ചെങ്കിലും നുമ്മ പടം പിടിച്ചു ... പടം കണ്ടു
നേതാക്കന്മാരുടെ മുഖം തെളിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത് ...നേതാവ്
തിരുവന്തപുരത്ത് രഹസ്യ സന്ദര്ശനം നടത്തിയതിനു പിന്നിലുള്ള "വലിയ
രഹസ്യങ്ങളിൽ" ചിലത് ചോട്ടാ നേതാവിന്റെ ശിങ്കിടി രണ്ടെണ്ണം അടിച്ചു
കൂതറയായപ്പോ രഹസ്യമായി എന്റെ ചെവിയിൽ മൊഴിഞ്ഞിരുന്നു...ഞെട്ടലോടെയാണ്
ഞാനത് കേട്ടത് ...നേതാവ് ദില്ലിയ്ക്ക് പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ
രഹസ്യവും പേറി നടക്കുന്ന എന്റെ മനസ്സിൽ ആകെ ഒരു പരവശം ..ആരോടെങ്കിലും
ഒന്ന്പറഞ്ഞില്ലെങ്കിൽ ആകെ വട്ടാകും ...ഇടയ്ക്കിടെ അവനെ
വിളിച്ച്ചോർമ്മിപ്പിയ്ക്ല്കും ഉറക്കത്തിൽ പോലും സൂക്ഷിയ്ക്കണം ...സ്വപ്നം
കണ്ടെങ്ങാനം വിളിച്ചു കൂവിയാലോ ....എന്തായാലും അവ്നാരോടും പറഞ്ഞില്ല
അവനതൊക്കെ മറന്ന മട്ടാണ് ...ഹോ രക്ഷപെട്ടു ....ഇലക്ഷൻ പ്രക്യാപിച്ചു കുറെ
ദിവസങ്ങള്ക്ക് ശേഷം ഒരു ദിവസം തിരുവനന്തോരത്ത് ലാബിൽ വന്നു മടങ്ങും വഴി
വണ്ടി ബ്ലോക്കിൽ പെട്ട് കിടക്കുമ്പോ പെട്ടെന്ന് അവനെന്നെ തോണ്ടി വിളിച്ചു
അല്പ്പം ദൂരെ ഒരു കെട്ടിടത്തിനു മുകളിലെ ഫ്ലെക്സിലെയ്ക്ക് ചൂണ്ടി ചോദിച്ചു
..."അണ്ണാ ഇയാളുടെ പടമല്ലേ നമ്മളന്നെടുത്തത് അയാളു രാഷ്ട്രീയക്കരനായിരുന്നോ
..? അങ്ങേരുടെ പേരെന്താണ്ണാ ...? " ... ഒരു നിമിഷം ഞാൻ തകർന്നു
തരിപ്പണമായി ...ഞാൻ :അപ്പൊ നിനക്കീയാളിനെ അറിയില്ലായിരുന്നോ..? അവൻ :ആ..
ആര്ക്കറിയാം ചോദിയ്ക്കണമെന്നുണ്ടായിരുന്നു ഒന്നും മിണ്ടരുതെന്ന് അണ്ണനല്ലേ
പറഞ്ഞത്... ..അപ്പൊ ഇത്രയും പ്രശസ്തനായ അങ്ങേരെ ഇവനറിയില്ലായിരുന്നോ....
അവനെക്കുറിച്ചൊർത്തു അടിച്ച ടെൻഷനും.. കുടിച്ച കള്ളും വേസ്റ്റ് ആയല്ലോ
കർത്താവേ ...എന്നാലും എന്റെ എം എ തായീ........{കഥയിൽ ചോദ്യങ്ങളില്ല
അന്നും.. ഇന്നും .....എല്ലാം സാങ്കല്പ്പികം മാത്രം }
Subscribe to:
Posts (Atom)