Friday, May 31, 2013
Sunday, May 26, 2013
"റ്റെംറ്റേഷൻ "
നിന്റെ വിയര്‍പ്പിന്റെ ഗന്ധം നിറഞ്ഞ ഈ മുറിയിലിരുന്നാണ് ഞാനീ പ്രണയകാവ്യം എഴുതി തീർത്തത്......"റ്റെംറ്റേഷൻ "എന്ന് ഇതിനു പേരിട്ടത് യാദൃശ്ചികവും ... നിനക്കും ഈ കവിതയ്ക്കും ഒരേ മണമാണ് ...ചോക്ലേറ്റിന്റെ ലഹരിപിടിപ്പിക്കുന്ന മണം .........
Saturday, May 11, 2013
ശിവാനി.....
ചാറ്റ് ബോക്സിൽ തമിഴ് കലര്‍ന്ന
മലയാളത്തിൽ കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങൾ കൊണ്ട് ശിവാനി എന്നെ
ബുദ്ധിമുട്ടിയ്ക്കുമ്പോൾ എനിക്കാദ്യം അല്‍പ്പം നീരസ്സമാണ് തോന്നിയത് ...
ഉദാസീനതയൊടെ ഞാൻ മറുപടികൾ നല്‍കിത്തുടങ്ങി ...ഒടുവിൽ അവൾ ചോദിച്ചു എട്ടന്
അച്ഛനും അമ്മയുമുണ്ടോ അവര്‍ക്കൊക്കെ ഏട്ടനോട് വലിയ ഇഷ്ട്ടമാണോ ..? ചോദ്യം
കേട്ടപ്പോൾ ഞാൻ അല്‍പ്പം അമ്പരന്നു എന്താണിങ്ങനെ ഒരു ചോദ്യം ..? അവൾ :
എനിയ്ക്കച്ചനും അമ്മയും ഉണ്ട് പക്ഷെ അവര്‍ക്കെന്നെ ഇഷ്ട്ടമല്ല ........ചില
നിമിഷങ്ങളിൽ ഞാൻ നിശബ്ദനായി... എന്താണങ്ങനെ എന്ന്
ചോദിയ്ക്കണമെന്നുണ്ടായിരുന്നു ....അവൾ : എനിയ്ക്ക് ക്യാൻസർ ആണ് .....എന്റെ
നാളുകൾ എണ്ണപ്പെട്ടതും .....കേട്ടപ്പോൾ വലിയൊരു ഷോക്ക് ആണെനിക്കുണ്ടായത്
..ഇത്ര ഊര്‍ജ്ജ്വസ്വലമായി സംസാരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ...അവളിങ്ങനെപെട്ടെന്നു
പറയുമ്പോൾ ....ഡോക്ട്ടെഴ്സോക്കെ കയ്യൊഴിഞ്ഞ കേസാ ...പക്ഷെ
ദുഖിച്ചിരിയ്ക്കാൻ എനിക്ക് താല്‍പ്പര്യമില്ല ...എനിയ്ക്കിങ്ങനെ സന്തോഷമായി
മരിയ്ക്കുന്നതാ ഇഷ്ട്ടം ...അമ്മയില്ലാത്ത ആറു കുട്ടികളെ ഞാൻ ദത്തെടുത്തു
വളര്‍ത്തുന്നുണ്ട് അവരോടൊപ്പം സന്തോഷമായി ഞാനും ജീവിയ്ക്കുന്നു ....സ്വന്തം
ജീവിതം കൊണ്ട് എന്തെങ്കിലും ഒരു അര്ത്ഥമുണ്ടാകട്ടെ ..അപ്പൊ ഓക്കേ ചേട്ടാ
ഗുഡ് നൈറ്റ് .. മറുപടി പറയാനാകാതെ ഞാൻ തളര്‍ന്നിരുന്നു ... ..."ഗുഡ് നൈറ്റ്
പറ ഏട്ടാ ...എനിയ്ക്ക് വല്ലാത്ത വേദന ...മരുന്നൊക്കെ ഓവർ ഡോസ് ആണ്
കഴിയ്ക്കുന്നത്.. ഈയിടെയായി വേദന സഹിയ്ക്കാൻ വയ്യ ...എങ്ങനെയെങ്കിലും
ഒന്നുറങ്ങണം ..ഏട്ടൻ ഗുഡ് നൈറ്റ് പറഞ്ഞിട്ടേ ഞാൻ പോണുള്ളൂ"...അവൾ
വാശിപിടിച്ചു .... ഞാൻ പറഞ്ഞു ..ഗുഡ് നൈറ്റ്
മോളെ.....ഉറങ്ങിക്കൊള്ളു...സ്ക്രീനിലെ അക്ഷരങ്ങൾ മങ്ങിപ്പോയി .....അടക്കിവയ്ക്കനാകാത്ത ഒരു തേങ്ങൽ ...കുഞ്ഞനുജത്തി നീ ......
നിന്റെ ഗന്ധങ്ങൾ ........
മുഖത്തേയ്ക്കു അലസ്സമായി പാറി വീണ ഷാമ്പൂ മണമുള്ള നിന്റെ ചുരുൾ മുടിത്തുംബുകളാണ് ...ദീർഖ യാത്രയുടെ സുഖകരമായ മയക്കത്തിൽ നിന്നുമെന്നെയുണര്ത്തിയത് അരുകിൽ അവൾ .... വയലറ്റ് പൂക്കൾ നിറഞ്ഞ കുപ്പായത്തിൽ പൊതിഞ്ഞ സുന്ദരി ... എന്തുകൊണ്ടോ ആ മുടിയിഴകൾ നല്കിയ തലോടലുകളെ എനിയ്ക്ക് നിഷേധിയ്ക്കാനായില്ല .... ....പിന്നെയും നുകരാൻ കൊതിപ്പിയ്ക്കുന്ന്നഅവളുടെ പേരറിയാത്ത ഗന്ധങ്ങളെയും ,,പിടയ്ക്കുന്ന മിഴിതുംബുകൾക്ക് പിന്നിലെ മിനുന്ക്കങ്ങൾക്കിടയിലെപ്പോഴോ പാളി വീഴുന്ന കണ്‍നോട്ടങ്ങൾ ......ക്ലാര ....അവള്‍ക്കും ഇതേ മണമായിരുന്നു ....വർഷങ്ങൾക്കപ്പുറം പുതിയതും പഴയതുമായ പുസ്തകങ്ങളുടെ ഗന്ധം പേറുന്ന കോളേജ് ലൈബ്രറിയുടെ നീളൻ ഷെൽഫുകൾ നല്കുന്ന ഇരുളിൽ നീ നല്കിയ ചുംബനങ്ങൾ കൊണ്ടിപ്പോഴും എന്നെ നിന്റെ ഓർമ്മകളിൽ തളച്ചിടുന്നു ...ആരോ പറഞ്ഞതോര്‍ക്കുന്നു ഓർമ്മകൾക്ക് സുഗന്ധമുണ്ടെന്നു
ഇവിടം നിന്റെ ഓർമ്മകൾ നിറഞ്ഞതാണ് ..ഈ തെരുവിന്റെ ഞെരുക്കങ്ങൾക്കിടയിൽ വച്ചാണ് നിന്നെ ആദ്യം കണ്ടുമുട്ടുന്നത് ...പിന്നീടൊരിയ്ക്കൽ മൌനത്തിന്റെ മുഖപടം ചാർത്തി നീ പോയ് മറഞ്ഞപ്പോൾ ....നിസ്സഹായനായി നോക്കി നിൽക്കാനേ എനിയ്ക്കായുള്ളൂ.....ഇന്നിവിടെ നുരയ്ക്കുന്ന ആൾക്കൂട്ടങ്ങൾക്കിടയിൽ എന്റെ നഷ്ട്ടപ്പെട്ടുപോയ സ്വപ്നങ്ങളെ തിരയുകയാണ് ഞാൻ ....നിന്റെ ഓർമ്മകൾ പോലെ ... മാജി എവിടേയ്ക്കാണ് നീ പോയ് മറഞ്ഞത് ..?
Subscribe to:
Posts (Atom)