തണുപ്പ് മുരളുന്ന ഗോവയിലെ രാത്രി ...ഫോണ്‍ നിർത്താതെ മണിയടിച്ചു
കൊണ്ടിരിയ്ക്കുന്നു ....ശല്യം ആരാണീ രാത്രിയിൽ ..കിടക്കയുടെ അങ്ങേയറ്റത്ത്
കൊണ്ജ്യാക്കിന്റെ ലഹരിയിൽ ഉറങ്ങിക്കിടക്കുന്ന ഡെൽമയെന്ന സ്വീഡൻ സുന്ദരി
....അവളുടെ തിളയ്ക്കുന്ന നഗ്നതയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല...
ദൈവം ഇത്രയും സൌന്ദര്യം ഉള്ള പെണ്ണുങ്ങളെ സൃഷ്ട്ടിച്ചു മറ്റുള്ളവന്റെ
ഉറക്കം കെടുത്തുന്നതെന്തിനാണ്..? ലഹരിയുടെ വീഞ്ഞ് പകര്ന്നു അവളോടൊപ്പം
ചിലവഴിച്ച സുന്ദര നിമിഷങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു ......തലയ്ക്കു
വല്ലാത്ത ഭാരം ....ഫോണെടുത്ത് നോക്കി 5 മിസ്സ് കോളുകൾ സുരെഷിന്റെത്
..തിരികെ വിളിച്ചു ...ഭയം നിറഞ്ഞ അവന്റെ ശബ്ദം ....ഒപ്പം വന്ന
കൂട്ടുകാരിലൊരാൾ കടല്ത്തിരകളുടെ ആഴങ്ങളിൽ ന്ഷ്ട്ടപ്പെട്ടിരിയ്ക്കുന്നു
....ചില നിമിഷങ്ങളിൽ ഉള്ളിലുറഞ്ഞു കൂടിയ അബോധത്തിന്റെ കണങ്ങൾ
അലിഞ്ഞില്ലാതായി ..നേരം പുലരാൻ ഇനിയും നാഴികകൾ ബാക്കിയാകുന്നു
...മരണത്തിന്റെ തണുപ്പ് നിറഞ്ഞ ഈ ശവമുറിയിൽ നിന്റെ തണുത്തുറഞ്ഞ
ശരീരത്ത്തിനരുകിൽ നിൽക്കുമ്പോൾ എനിയ്ക്ക് വല്ലാത്ത ഭയം തോന്നുന്നു
.....ചുറ്റിനും ശൂന്യത വലയം ചെയ്യുന്നപോലെ ....ശ്വാസം മുട്ടുന്നു
...കാലുകൾക്ക് ചലന ശേഷി നഷ്ട്ടപ്പെട്ടപോലെ ...ഒന്നുറക്കെ നിലവിളിച്ചുനോക്കി
ശബ്ദം തൊണ്ടയിൽ തടഞ്ഞു നില്ക്കുന്നു...എപ്പോഴോ കൈവന്ന ധൈര്യത്തിൽ വാതിൽ
വലിച്ചു തുറന്നു ഞാൻ പുറത്തേയ്ക്കിറങ്ങി വേഗത്തിൽ നടന്നു ....ഡെൽമയുടെ
വിയര്പ്പിന്റെ സുഗന്ധം തേടി .......... കൊണ്ജ്യാക്കുകൾ പൂക്കുന്ന
ഗലികളിലൂടെ ......
No comments:
Post a Comment