ഒരിയ്ക്കൽ..........
സമയസൂചികൾക്കിടയിലെ നിമിഷവേഗങ്ങൾക്കിടയിൽ സംഭവിയ്ക്കുന്ന സ്പന്ദനമായിരുന്നു
നീ....കാലത്തിന്റെ വേഗതകൾക്കിടയിൽ നിന്റെ ടിക്ക് ടിക്ക് ശബ്ധങ്ങൾക്കൊപ്പം
എന്റെ കാലുകൾക്ക് വേഗത പോര എന്ന് നീ പറഞ്ഞതെപ്പോഴാണെന്നു
എനിക്കൊർത്തെടുക്കാൻ കഴിയുന്നില്ല ...കഫെറ്റെരിയയിലെ ശീതീകരിച്ച മുറിയിൽ
ഇരുന്നു ഫിൽറ്റെർ കോഫി നുണഞ്ഞിറക്കുമ്പോൾ നിനക്ക് ഞാനവനെ പരിചയപ്പെടുത്തിയ
ദിവസവും ഞാനോർക്കുന്നില്ല ...എനിയ്ക്കറിയാത്ത്ത ഭാഷയിൽ നിങ്ങൾ അന്ന്
പറഞ്ഞതെന്താണെന്നും എനിയ്ക്കറിയില്ല .......പിന്നീട് കണ്ടപ്പോൾ അവൻ നിന്നെ
പൊട്ടിച്ചിരിയോടെ "കില്ലെർ " എന്ന് വിളിച്ചതെന്തിനാണെന്നും എനിക്കറിയില്ല
...നിന്റെ ചുണ്ടുകൾക്കിടയിൽ ഒളിപ്പിച്ച ഗൂഡസ്മിതം അവനോടു
സംവേദിച്ചതെന്താനെന്നും ഞാൻ തിരഞ്ഞില്ല
ഇന്ന്...............
മറക്കപെട്ടവരുടെ പേരുകൾ
കൊണ്ട് ചുമരുകൾ പണിതിട്ടുള്ള നിന്റെയീ നഗരത്തിൽ വണ്ടിയിറങ്ങുമ്പോൾ ....
നിന്റെ പേര് പോലും എനിയ്ക്കൊർത്തെടുക്കാൻ കഴിയുന്നില്ല ....അല്ലെങ്കിൽ
തന്നെ നിന്റെ പേര് " മറവി " എന്നായിരുന്നോ ..?
No comments:
Post a Comment