..ഏറെ കാലത്തിനു ശേഷമാണ് ഞാന്‍ ഇവിടെ പുനലുരിന്റെ ചില
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ..നാടിന്റെ ഗൃഹാതുരത്വം മനസ്സില്‍
പേറുന്ന എന്‍റെ നല്ല ചങ്ങാതിമാര്‍ പതിവ് പോലെ വളരെവേഗം പ്രതികരിച്ചു
തുടങ്ങി കമെന്റുകള്‍ വായിക്കുന്ന കൂട്ടത്തില്‍ ഒരിടത്ത് എന്‍റെ കണ്ണുകള്‍
ഉടക്കി നിന്നു..എന്‍റെ സഹപാഠിയായിരുന്ന സ്വപ്നയുടെതയിരുന്നു ആ കമെന്റ്
ഹൃദയം മുറിയുന്ന ചില വാക്കുകള്‍ ...അത് വായിച്ചു തീരുന്നതിനു മുന്‍പ് തന്നെ
എന്‍റെ ഫോണിലേക്ക് സ്വപ്നയുടെ വിളിയെത്തി ...അങ്ങേത്തലക്കല്‍ സ്വപ്ന
കരയുകയായിരുന്നു...ഏറെ കാലം മുന്‍പേ വിവാഹത്തോടെ, നാടിന്റെ സ്പന്ധനങ്ങളില്‍
നിന്നു നഗരത്തിന്റെ ഇരംബങ്ങളിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടെ എന്‍റെ
പ്രിയ കൂട്ടുകാരി ...ഇപ്പോള്‍ ഈ ചിത്രങ്ങള്‍ ഓര്‍മ്മകളുടെ നൊമ്പരങ്ങള്‍
കൊണ്ട് അവളുടെ കണ്ണുകളെ നനയിച്ചിരിക്കുന്നു... സ്കൂള്‍ ജീവിതകാലം മുഴുവന്‍
നടന്നു പോയ പാലവും മനസിലെ പച്ചപ്പയ കല്ലടയാറുമൊക്കെ അവളെ പഴയ
ഓര്‍മ്മകളിലേക്ക് മടക്ക യാത്ര നടത്താന്‍ പ്രേരിപ്പിച്ചു ...ഓര്‍മ്മകള്‍ ഒരു
തിരത്തള്ളലായി ഒഴുകിയെത്തി ..അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു...ദൈന്യം നിറഞ്ഞ
പഴയ പുസ്തകസഞ്ചിയുമായി എന്‍റെ മനസും അവളുടെ ഓര്‍മ്മകള്‍ക്കൊപ്പം യാത്ര
ചെയ്തു .. ബോയ്സ് ഹൈസ്കൂളിലെ പഴയ വാകമാരചോട്ടിലെ പടികള്‍ ഞങ്ങള്‍ ഒരുമിച്ചു
കയറി ...സഹപാഠികളെ പലരെയും ഓര്‍മ്മിച്ചെടുത്തു ..പലരും ഇന്നു
എവിടെയാണെന്നറിയില്ല ..മങ്ങിമറഞ്ഞു പോകുന്ന ഓര്‍മ്മചിത്രങ്ങളായി ചില
മുഖങ്ങള്‍...സത്യന്‍ ,ഹരി ,ലിജോ ..പിന്നെയും ഒരുപാടുപേര്‍ ...അവള്‍
എനികൊരുപാട് നന്ദി പറഞ്ഞു അവളുടെ ഓര്‍മ്മകളെ തിരികെ കൊടുത്തതിനു ...അവളുടെ
വാക്കുകള്‍ ഇടയിലെപ്പോഴോ നിലച്ചിരിക്കുന്നു ...പക്ഷെ ഞാനിപ്പോഴും ഈ സ്കൂള്‍
വരാന്തയില്‍ നില്‍ക്കുകയാണ് ..എന്‍റെ ഓര്‍മ്മകളില്‍ മരിക്കാത്ത,
പിന്നീടൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത എന്‍റെ പഴയ ചങ്ങാതിമാരുടെ
സ്വരങ്ങള്‍ തിരയുകയാണ് ഞാനിവിടെ ....
No comments:
Post a Comment