നന്നായി കവിതയെഴുതുമായിരുന്നു അനുചേച്ചി ...കോളേജ് മാഗസിനിലും
ആനുകാലികങ്ങളിലും അനുച്ചേച്ചിയുടെ പ്രണയം നിറച്ച കവിതകള്‍ അച്ചടിച്ച്
വന്നിരുന്നു തൊണ്ണൂറുകളില്‍...പിന്നീട് കല്യാണ ശേഷം ബോംബെ യിലേക്ക് ഒരു
പറിച്ചു നടീല്‍...ബോംബെ പോലൊരു മഹാനഗരത്തിന്റെ ശ്വാസം മുട്ടിയ്ക്കുന്ന
തിരക്കുകള്‍ക്കിടയില്‍ കുടുംബം കെട്ടിപ്പെടുക്കാനുള്ള
നെട്ടോട്ടങ്ങള്‍ക്കിടയില്‍ അതുവരെ നെഞ്ചോടു ചേര്‍ത്ത് വച്ചിരുന്ന
നാട്ടിന്‍പുറത്തെ നന്മയുടെ കണങ്ങള്‍ പലതും തന്നില്‍ നിന്ന് ഒഴിഞ്ഞു
പോകുന്നത് അനുചേച്ചി വേദനയോടെ കണ്ടു നിന്നു ...ഒപ്പം ജീവശ്വാസമായിരുന്ന,
മനസിലെ കവിതയുടെ ഉറവ വറ്റിയോഴിയുന്നതും...ബിസിനെസ്സുകാരനായ, പണത്തെ മാത്രം
സ്നേഹിയ്ക്കുന്ന ഭര്‍ത്താവിനും നഗര ജീവിതത്തിന്റെ പളപളപ്പുകളെ മാത്രം
പ്രണയിക്കുന്ന ഹിന്ദി പറയാന്‍ ഇഷ്ട്ടപ്പെടുന്ന മക്കളും ..ജീവിത വേഗങ്ങളുടെ
ഇരംബങ്ങളും..അനുച്ചേച്ചിയുടെ കവിഹൃദയത്തെ കാണാതെ പോയി
...വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എന്റെ ചില ചെറിയ എഴുത്തുകള്‍ {?}
വായിക്കുന്നതിലൂടെയാണ് ഞാനും അനുചേച്ചിയും പരിചയപ്പെടുന്നത് ...കുറെ
സംസാരിച്ചു കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മനസ്സിലെ എഴുത്തിനോടുള്ള, ഇന്നും
കെട്ടുപോകാത്ത പ്രണയം ഞാന്‍ തിരിച്ചറിഞ്ഞു ...വീണ്ടും എഴുതി തുടങ്ങാന്‍
ഞാനനാണ് ചേച്ചിയെ നിര്‍ബന്ധിച്ചത് ബ്ലോഗ് എഴുതി തുടങ്ങിയ അവര്‍ വളരെ
പെട്ടെന്നാണ് എഴുത്തിലേയ്ക്കു സജീവമായത് ...എഴുതിയത് ചിലത് എനിക്കയച്ചു
തന്നതില്‍ മനോഹരമായൊന്നു ഞാന്‍ ഒരു ആഴ്ചപ്പതിപ്പിന് അയച്ചു കൊടുത്തു .എന്റെ
സുഹൃത്തായ സബ് എഡിറ്റര്‍ അത് വളരെ മനോഹരമായി ലെ ഔട്ട് ചെയ്തു അര പേജില്‍
ചേച്ചിയുടെ ചെറിയ പടം ഉള്‍പ്പടെ പ്രസിദ്ധീകരിച്ചു ....ഞാനയച്ചു കൊടുത്ത
കോപ്പി ..കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ കാലത്തിനു ശേഷം അവര്‍ സന്തോഷം കൊണ്ട്
മതി മറന്നു...അര മണിക്കൂറോളം എന്നോട് ഫോണില്‍ സന്തോഷമറിയിച്ച അവര്‍
എനിക്കൊരുപ്പാട് നന്ദിയും കടപ്പാടും പറഞ്ഞു...ഞാന്‍ അവരെ തിരുത്തി ..അവരുടെ
എഴുത്തിലെ മികവു കൊണ്ടാണ് അത് ഇത്ര മനോഹരമായി വന്നത് ..ഞാന്‍ ഇതിനിടയിലെ
വെറുമൊരു നിമിത്തം മാത്രം ..ധൈര്യമായി എഴുത്ത് തുടരാനും ഞാന്‍ പറഞ്ഞു
.....പിന്നെ ചില ദിവസങ്ങള്‍ അവരെ ഓണ്‍ലൈനില്‍ കണ്ടില്ല വിളിച്ചിട്ട് ഫോണ്‍
എടുക്കുന്നുമുണ്ടായിരുന്നില്ല ...എന്റെ തിരക്കുകളില്‍ മുഴുകി ഞാനും
....ഇന്നു ചേച്ചിയുടെ സങ്കടം നറഞ്ഞ ഒരു മെസേജു വന്നു ...ഞാന്‍
വിളിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നു ..കവിത അച്ചടിച്ച് വന്ന വീക്കിലി
ആശങ്കയോടെ ആണ് അവര്‍ ഭര്‍ത്താവിനെ കാണിച്ചത് ...പ്രതികരണം ഭീകരമായിരുന്നു
..കവിതയിലെ തെളിഞ്ഞ പ്രണയത്തിന്റെ വരികള്‍ അയാളെ പ്രകോപിതനാക്കി..
വീക്കിലി വലിച്ചു കീറിയത് ചോദ്യം ചെയ്തതിനു മക്കള്‍ക്ക് മുന്നില്‍ വച്ച്
കൊടിയ മര്ധനവും സഹിയ്ക്കേണ്ടി വന്നു ..പണ്ടൊരിയ്ക്കല്‍ ഒത്തിരി കാശ്
സംബാധിക്കാന്‍ അയാള്‍ പറഞ്ഞ മാര്‍ക്കെറ്റിംഗ് ജോലി അവര്‍ വേണ്ടെന്നു
പറഞ്ഞതിന്റെ പ്രതികാരമായിരുന്നു അത് ...നിസന്ഗരായ മക്കള്‍ ടിവിയിലെയ്ക്ക്
മിഴിയൂന്നി ഇതൊന്നും കാണാതെയിരുന്നു .മര്ധനങ്ങല്‍ക്കൊടുവില്‍
ഇനിയോരിയ്ക്കലും എഴുതിപ്പോകരുതെന്ന ഉഗ്ര ശാസനയും കംബ്യൂട്ടെറില്‍ എഴുതി
സൂക്ഷിചിരുന്നതെല്ലാം നിര്‍ബന്ധിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചു
....ഫോണിന്റെ അങ്ങേതലയ്ക്കലെ തേങ്ങലുകള്‍ എപ്പോഴോ മുറിഞ്ഞു പോയി
..എന്തുപറഞ്ഞാണ് ഞാന്‍ അവരെ ആശ്വസിപ്പിയ്ക്കുക ..കൂടെ ജീവിയ്ക്കുന്നത് ഒരു
മനുഷ്യ ജീവിയാണെന്നും അവര്‍ക്കും ഒരു മനസുണ്ടെന്നും തിരിച്ചറിയാന്‍
കഴിയാത്ത ഇത്തരം മൃഗങ്ങളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്നു
ഇതുപോലെ എത്രയോ തെങ്ങലുകള്‍....
No comments:
Post a Comment