ഇവിടെയാണ് ഞാന്‍ അവളെ പരിചയപ്പെട്ടത് ....ഞാന്‍ കണ്ടുമുട്ടിയപ്പോള്‍
അവളുടെ വാക്കുകള്‍ ഒരു സങ്കടക്കടലായിരുന്നു ...മറ്റൊരു രാജ്യത്തിരുന്ന്
രണ്ടുപേര്‍ക്കും മനസിലാകുന്ന ഏതൊക്കെയോ ഭാഷകളില്‍ അവള്‍ അവളുടെ കദനം
മുഴുവന്‍ എന്നോട് പറഞ്ഞു ....അറബിനാട്ടിലെ പൊരിയുന്ന ചൂടില്‍
ഉരുകിയോലിച്ചുപോയ അവളുടെ സ്വപ്നങ്ങള്‍ക്ക്
കണ്ണീരിന്റെ നനവായിരുന്നു ...നനഞ്ഞു കുതിര്‍ന്ന കണ്ണുകളായിരുന്നു
അവള്‍ക്കുണ്ടായിരുന്നത്...അവളു
ടെ തിരമുറിയാത്ത സങ്കടക്കടലിന്റെ
തീരത്തിരുന്നു ഞാന്‍ ഉദയങ്ങളും അസ്തമയസന്ധ്യകളും കണ്ടു ....ജീവിതത്തിന്റെ
ആകസ്മികതകളില്‍ കാലിടറിയപ്പോഴാണ് അവള്‍ ജോലി തേടി ഈ മണലാരണ്യത്തില്‍
എത്തിയത് ...അവധി ദിവസങ്ങളില്‍ ചുറ്റുമുള്ളവര്‍ ജീവിതം ആഖോഷമാക്കുന്നത്
കണ്ടു
...കണ്ണീരോടെ കിട്ടുന്ന തുച്ചമായ ശമ്പളം എണ്ണിത്തിട്ടപ്പെടുത്തി ഒറ്റ
മുറിയുടെ വീര്‍പ്പുമുട്ടലില്‍ അവള്‍ തളര്‍ന്നുറങ്ങി ...കേക്കുകള്‍
ഉണ്ടാക്കുന്ന ഒരു കടയിലായിരുന്നു അവള്‍ക്കു ജോലി കരയുന്ന മനസിനെ ഉള്ളില്‍
ചങ്ങലക്കിട്ടു മറ്റുള്ളവര്‍ക്ക് വേണ്ടി അവള്‍ മനോഹരമായ കേക്കുകള്‍
ഉണ്ടാക്കി ...ജോലിയില്‍ ഉള്ള നൈപുണ്യം കണ്ടറിഞ്ഞു കടയുടമ അവള്‍ക്കു തുടരെ
തുടരെ ജോലി
കൊടുത്തു കൊണ്ടേയിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും ഇടവേളകള്‍ കിട്ടാതെ ആ
പാവം വലഞ്ഞു ....അവളുടെ കഥ കേട്ട് തുടങ്ങിയതില്‍ പിന്നെയാണ് ഞാന്‍
ബേക്കറികളില്‍ കണ്ണാടി അലമാരകളില്‍ ഇരിക്കുന്ന അലങ്കാര കേക്കുകളെ
ശ്രദ്ധിച്ചു തുടങ്ങിയത് ...എപ്പോഴൊക്കെയോ അവിടെ എനിക്കവളുടെ ദൈന്യം നിറഞ്ഞ
മുഖം കാണാന്‍ കഴിഞ്ഞു ...സുന്ദരമാക്കി നമ്മുടെ മുന്നിലെത്തപ്പെടുന്ന
പലതിന്റെയും
നിര്‍മ്മിതിക്ക് പിന്നില്‍ ഇതു പോലെ എത്രയോ വേദനിക്കുന്ന മുഖങ്ങള്‍
...അവരുടെ സങ്കടങ്ങള്‍ ....എനിക്കറിയാവുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ അവളെ
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു ...ഞാന്‍ അവള്‍ക്കാരായിരുന്നു
അറിയില്ല ....പലപ്പോഴും പലതായിരുന്നു ഞാന്‍...ഒരുപക്ഷെ ജീവിതത്തില്‍
ഒരിക്കലും ഞാന്‍ അവളെ കണ്ടുമുട്ടിയെന്നു വരില്ല ...എങ്കിലും അവള്‍ എനിക്ക്
പ്രിയപ്പെട്ടവള്‍ തന്നെ ....അവള്‍ പറയുന്നു ചങ്ങാതീ ഒരിക്കലും നമ്മള്‍
കണ്ടു മുട്ടിയില്ലെങ്കിലും ഞാന്‍ നിന്നെ മറക്കുകയില്ല മരിക്കുവോളം ...കാരണം
ജീവന്‍ അവസാനിപ്പിക്കാന്‍ കാത്തു നിന്ന സമയങ്ങളിലാണ് ഞ്ഞാന്‍ നിന്നെ കണ്ടു
മുട്ടിയത് ..ജീവിക്കാന്‍ വീണ്ടും കൊതി തോന്നിത്തുടങ്ങിയത് നിന്‍റെ
വാക്കുകളിലൂടെയാണ് ....ക്ഷമിക്കു കൂട്ടുകാരി ...നമുക്കിടയില്‍ കാതങ്ങളുടെ
നീളമോരുക്കി ഒരു കടലുണ്ട് ...എങ്കിലും ഞാന്‍ നിന്നരുകിലുണ്ടാകും അറിയാത്ത
ഭാഷയില്‍ പറഞ്ഞു തീരാത്ത കഥകളുമായി .......
No comments:
Post a Comment