Wednesday, April 9, 2014

ന്നാലും ന്റെ ഡിയറേ....

കുറച്ചുനാൾ മുൻപൊരു പഴയ പരിചയക്കാരിയുടെ റികെസ്റ്റ്‌ വന്നു ...നേരിട്ടു നല്ലോണം അറിയാവുന്ന ആളായതു കൊണ്ട്‌ വിചാരണ കൂടാതെ അക്സെപ്റ്റ്‌ ചെയ്തു...ഇടയ്ക്കെപ്പോഴോ ഭാര്യയും പറഞ്ഞു അതേ ആളിന്റെ റികെസ്റ്റ്‌ വന്നെന്ന് ...ഞാൻ പറഞ്ഞു അക്സെപ്റ്റിക്കൊ അറിയാവുന്ന ആളാ...വല്ലപ്പോഴും വന്നു ഒരു ലൈക്കൊക്കെ അടിച്ചിട്ടു പോകും...ഇന്നു വന്നു ചറപറാന്നു ലൈക്‌ അടിയ്ക്കുന്ന കണ്ട്‌ ചറ്റിൽ ഒരു മെസേജ്‌ അയച്ചു " ഹായ്‌ ഡിയർ എന്തുണ്ട്‌ വിശേഷം...? " റിപ്ലെ : എന്താ വിളിച്ചതു ഡിയർ എന്നോ...? ഭാര്യയോടു പറയണോ...?..... ഞാനൊന്നു ഞെട്ടി...കർത്താവേ ഡിയർ എന്നുള്ളത്‌ ഇത്രവലിയ കുഴപ്പം പിടിച്ച വാക്കാണോ....സാധാരണ കരളേ എന്നു വിളിച്ചാണു തുടങ്ങാറു....എന്നാലും ഭാര്യയോടു പറയാൻ മാത്രം ഇതിലിത്ര മഹാ സംഭവമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല...എന്നാപ്പിന്നെ നല്ല വാക്കു നാലെണ്ണം പറഞ്ഞിട്ടു ത ന്നെ കാര്യം.. " എങ്കിൽ പിന്നെ പെട്ടെന്നു തന്നെ പറയണേ പറയുമ്പൊ കുറച്ചു കാര്യമായി പറയണം വെറുതെ ചെറിയ കാര്യങ്ങൾ പറഞ്ഞു ഭാര്യയുടെ മുന്നിലെന്റെ വില കളയരുത്‌...വേ ണേ ഫോൺ നമ്പർ തരാം ഇപ്പൊ ത ന്നെ വിളിച്ചു പറയു പ്ലീസ്‌ ... " ആളിന്റെ അനക്കമില്ല .... പോയോ.....എന്നാലുമെന്റെ ഡിയറേ വെറുതെ ഒന്നു ഡിയറേന്നു വിളിച്ചപ്പോഴെയ്ക്കും എന്തിനാണിങ്ങനെ ചൂടാവുന്നതു ഡിയറേ...ഇനിയൊരിയ്ക്കലും ഡിയറിനെ ഡിയ്റേന്നു വിളിയ്ക്കില്ല്ല ഡിയറേ.....ന്നാലും ന്റെ ഡിയറേ....

"ചിറകൊടിഞ്ഞ കിനാവുകൾ "..( a true story )....................... ..........................


കുറച്ചു കാലം മുൻപു നടന്ന കഥയാണു...കൃത്യമായിപറഞ്ഞാൽ ആ ദുഷ്ടനായ "ശുംഭൻ " കൂളിംഗ്‌ പേപ്പർ നിരോധിയ്ക്കും മുൻപ്‌...സീൻ നമ്പർ 1... ശംഖുമുഖത്തെ ഒരു സായഹ്നം...നല്ല തിരക്കുണ്ട്‌...കടൽതീരത്തെ വിവിധ തരം ദൃശ്യങ്ങൾ...ആളൊഴിഞ്ഞ വിശാലമായ പാർക്കിംഗ്‌ ഏറിയയിലേയ്ക്കു വന്നു നിൽക്കുന്ന അംബാസഡർ കാർ ...അതിനുള്ളിൽ സുന്ദരനും സുമുഖനും സൽസ്വഭാവിയും പോരാത്തതിനു ആറടി പൊക്കവും വിരിഞ്ഞ മാറുമുള്ളവനുമായ നമ്മുടെ നായകൻ... (ഞാൻ തന്നെ ആരും കൺ ഫ്യൂഷനാകണ്ട നായകനാകുമ്പൊ ഒരു ബിൽഡപ്പൊക്കെ വേണമല്ലോ )... വണ്ടി പാർക്കു ചെയ്തു റെയർ മിററിൽ നോക്കി ത ന്റെ കൂളിംഗ്‌ ഗ്ലാസ്‌ ഫിറ്റ്‌ ചെയ്യുന്ന നായകന്റെ കണ്ണുകൾ യാധൃശ്ചികമായി സമീപം പാർക്കു ചെയ്തിരിയ്ക്കുന്ന ആൾട്ടോ കാറിലേയ്ക്കു പാഞ്ഞു...മുൻ ഗ്ലാസ്സിൽ ഷെയ്ഡ്‌ ഫിറ്റ്‌ ചെയ്തു മറച്ച ഫുൾ കൂളിംഗ്‌ പേപ്പറൊട്ടിച്ചു ഏസി ഓൺ ചെയ്തിട്ടിരിയ്ക്കുന്ന ആ വണ്ടിയിൽ നിന്നും ഒരു കുണുങ്ങിച്ചിരി കേട്ടുവോ....? നായകൻ ജാഗരൂഗനായി....അതെ അതിനുള്ളിൽ എന്തോ നടക്കുന്നുണ്ട്‌ അപ്പുറത്തെ ഗ്ലാസ്സിൽ കൂടി അരിച്ചിറങ്ങുന്ന പ്രകാശരേണുക്കളിലൂടെ കെട്ടിപ്പുണരുന്ന രണ്ടു യുവ മിധുനങ്ങൾ...അർദ്ധ്നഗ്നമായ അവളുടെ മേനിയിൽ പട്ടിണി കിടന്ന പൊമറേനിയൻ പട്ടിയേപ്പോലെ പരക്കം പായുന്ന അവന്റെ വിരലുകൾ...വികാരത്തള്ളിച്ചയിൽ പുളയുന്ന നായികയുടെ പതിഞ്ഞ സീൽക്കാരങ്ങൾ....ഒഹ്‌ എന്റെ ക ണ്ട്രോൾ ദൈവങ്ങളേ ...പെട്ടെന്നതാ ഒരു ബൈക്കിൽ രണ്ട്‌ ഏമാന്മാർ നക്ഷത്രം പൊട്ടി വീണ പോലെ അവിടെ അവതരിച്ചു... ഇറച്ചിക്കടയ്ക്കുമുൻപിൽ ചെന്ന നായ യെപ്പോലെ കാറിനു ചുറ്റും ഓടുകയാണു പിന്നിലിരുന്ന ഏഡേമാൻ ... (സന്മനസ്സുള്ളവർക്കു സമധാനത്തിലെ എസ്‌ ഐ റാജേന്ദ്രനെപ്പോലെ സുന്ദരൻ ) .... പന്തികേടു മണത്ത ഏമാൻ കാറിന്റെ ഇടതു വശത്തെ മുൻ ഗ്ലാസ്സിൽ പലതവണ മുട്ടി വിളിച്ചു ...നോ റിപ്ലേ.... തുറക്കാനാ പറഞ്ഞെ ഇല്ലെങ്കിൽ ഞാൻ ഗ്ലാസ്സിടിച്ചു പൊട്ടിയ്ക്കും എന്നോടാ കളി....ഏമാൻ ഉറഞ്ഞുതുള്ളി ..അതാ പതിയെ ഗ്ലാസ്‌ താഴുന്നു... എല്ലാം വാരിചുറ്റി ഭയചകിതയായി പിടയ്ക്കുന്ന കണ്ണുകളോടെ നിസ്സഹായയായി നമ്മുടെ നായിക..... കൂടെ കാക്കയുടെ നിറവും (ex : എന്നെപ്പോലെ ) കൈ നിറയെ സ്വർണ്ണ മോതിരങ്ങളുമിട്ട ഒരു ബുൾഗാൻ താടിക്കാരനും ... ഏമാൻ : എന്താട ഇവിടെ പരിപാടി...?" ...... ബുൾഗാൻ : "ഞങ്ങൾ... വെറുതെ ..കാറ്റുകൊള്ളാൻ. ".... ഏമാൻ :കാറിനകത്തു കതകടച്ചിരുനാണോടാ മൈ....*****..കാറ്റ്‌ കൊള്ളണത്‌...ഇതൊന്നും ഈ ഞാൻ ഡ്യൂട്ടിയിലുള്ളപ്പോ നടക്കില്ല " കാക്കിക്കുള്ളിലെ സിങ്കം അലറി...." പൊക്കോണം ഈ ഏറിയായീന്നു അല്ലെങ്കി പൊക്കി അകത്തിടും രണ്ടിനേം ...ഇവിടൊരുത്തനും അങ്ങനെ ഓസിനു കാറ്റു കൊള്ളണ്ട... വണ്ടിയെടു പീ സീ " ചെല്ലക്കിളിയെ ആകമാനം ഒന്നു കോരിക്കുടിച്ചിട്ടു മുഖ്യൻ പറയും പോലെ നിയമം നിയമത്തിന്റെ വഴിയ്ക്കങ്ങട്‌ പോയി... കാറ്റു പോയ മത്തങ്ങാ ബലൂൺ പോലെ ബുൾഗാൻ എന്നെ ദയനീയമായി നോക്കി...ഉള്ള സമയത്തിനു കിളിയുടെ ഏമാനൂറ്റിയതിന്റെ ബാക്കി ചോരയൂറ്റിക്കൊണ്ട്‌ ഞാനവളോടു മൗനമായ്‌ ചോദിച്ചു ..." ഇനിയുമിതുവഴി വരില്ലേ....കാറ്റുകൊള്ളാൻ...? " ..കിളിയ്ക്കു സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന രക്ത നഷ്ടത്തെക്കുറിച്ചു പെട്ടെന്നു ബോധവാനായ ബുൾഗാൻ ഗ്ലാസു പൊക്കി കാറോടിച്ചു അനന്തതയിലേയ്ക്കു പോയി.....അപ്പോളും കടൽത്തിരകൾ ആഞ്ഞടിച്ചുകൊണ്ടിരുന്നു....ഞാൻ എന്തോ നഷ്ടപ്പെട്ട അണ്ണാനെപ്പോലെ നിർന്നിമേഷനായി അകലങ്ങളിലേയ്ക്കു നോക്കിയിരുന്നു......എന്തിനോ വേണ്ടി തിളച്ച ചിക്കെൻബിരിയാണി.....

Sunday, April 6, 2014

നഗരം

എഡിറ്റിംഗ്‌ സ്റ്റുഡിയോയിൽ നിന്നിറങ്ങുമ്പൊ സന്ധ്യ മയങ്ങിയിരുന്നു...നിയോൺ വെളിച്ചം വിതറിയ റോഡിലൂടെ പതിയെ നടന്നു...ഒരുകാലത്തു പട്ടിണിയും വ്രണിത സ്വപ്നങ്ങളുമായി ഒരുപാട്‌ അലഞ്ഞു തിരിഞ്ഞ വഴികൾ...ഒരു നേരത്തെ ആഹാരം കണക്കു പറയാതെ തന്നിരുന്ന രമേശണ്ണന്റെ പുട്ടു കടയിരുന്നിടത്തു വലിയൊരു കെട്ടിടം ഉയർന്നിരിയ്ക്കുന്നു....പഴയ ദേശാഭിമാനി കേന്റീൻ പൂട്ടിപ്പോയി...ദീർക്ഖ കാലം അഭയം നൽകിയിരുന്ന പഴയ സുഹൃത്തിന്റെ വാടക മുറി തേടി ഭാസ്കരഭവന്റെ മുന്നിൽ അൽപ്പ നേരം നിന്നു... വേണ്ട ..കയ്പ്പു നിറഞ്ഞ ഓർമ്മകളുടെ താവളമാണവിടം...വഴിയോരത്തെ പുസ്തകക്കടയിൽ നിന്നും നന്ദിതയുടെ കവിതകൾ വാങ്ങി ..മരണത്തിന്റെ കരങ്ങളിലേയ്ക്കു സ്വയമെറിഞ്ഞു കൊടുക്കും മുൻപ്‌ ശ്വാസം മുട്ടി മരിച്ച കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ ചിതറിക്കിടക്കുന്ന താളുകൾ....കേരളാ ഹൗസ്‌ ഹോട്ടെലിന്റെ കൗണ്ടറിലെ സുമുഖനായ ചെറുപ്പക്കാരൻ നൽകിയ സൗഹൃദം പൊഴിയ്ക്കുന്ന മന്ദഹാസം സ്വീകരിച്ചു ഉപവിഷ്ടനായി...ഒരു കുടുവൻ പാത്രത്തിൽ ചൂടു കഞ്ഞിയും ചമ്മന്തിയും ഒപ്പം പപ്പടവും പയറുതോരനും...കഞ്ഞിയ്ക്കു സ്വാദേറുമ്പോൾ വികസിച്ചു വരുന്ന കുടവയറിനേയും ഭാര്യാ സുഹൃത്തിന്റെ ഡയറ്റിംഗ്‌ അഭ്യർത്തനയും മറന്നു ... പൈസ കൊടുത്തു ബക്കിക്കൊരു കപ്പലണ്ടി മുട്ടായിയും വാങ്ങി വർഷങ്ങളായി ആദിത്യമരുളുന്ന ലോഡ്ജിലേയ്ക്കു വിട്ടു...താഴെയുള്ള ബാറിന്റെ പരിസരം ശൂന്യം ...സെക്യൂരിറ്റി ഓർമ്മിപ്പിച്ചു ഇന്നു ഒന്നാം തീയതിയാണു...ഓഹ്‌ അതു മറന്നു... ഡ്രൈ ഡെ... തമിഴ്‌നാട്‌ രെജിസ്ട്രേഷനുള്ള ഇൻഡിക്കയിൽ അതിഭീകര വയറുള്ള അണ്ണാച്ചിയ്ക്കൊപ്പം ഖന നിതംബിയായ ഒരു അക്കൻ വന്നിറങ്ങി.....കൌണ്ടറിൽ കിടന്ന പത്രം നോക്കുന്നു എന്നെ വ്യാജേന കുറച്ചു നേരം അക്കന്റെ" ശെന്തമിഴ്‌ "ചോരയൂറ്റി ഇരുന്നൂറ്റി മൂന്നാം നംബർ താക്കോൽ വാങ്ങി മുകളിലേയ്ക്കുള്ള്‌ പടികൾ കേറി...കിതയ്ക്കുന്നുണ്ട്‌..വയറുതടവി താഴെയ്ക്കു നോക്കി.....ഉത്തരവാധിത്വപ്പെട്ട ചില സ്തലങ്ങളിൽ വേണ്ട രീതിയിൽ നോട്ടമെത്തുന്നില്ല... താഴെക്കണ്ട അണ്ണാച്ചിയുടെ വയറിനെക്കുറിച്ചോർത്തു... ഇടനാഴികളിൽ മദ്യത്തിന്റെ രൂക്ഷ ഗന്ധം..... മുറികളിൽ നിന്നുയരുന്ന ഒച്ചകൂടിയ വാഗ്‌ ധോരണികൾ.... റൂം തുറന്നപ്പോൾ ചുട്ടുപൊള്ളുന്ന ചൂട്‌ ...കാലങ്ങളായി അടച്ചിട്ടിരുന്ന ജനാല തള്ളിത്തുറന്നു...തൊട്ടുരുമിയിരിയ്ക്കുന്ന വലിയ ഹോട്ടെലിന്റെ എയർക്കണ്ടീഷണറിന്റെ കണ്ടൻസറിൽ നിന്നും വരുന്ന ചൂടുകാറ്റ്‌.. ശരീരമാസകലം വേദനിയ്ക്കുന്ന പോലെ...ചെറു ചൂടുമുണ്ട്‌...ഒരു പനിയുടെ മണമടിയ്ക്കുന്നുണ്ട്‌...അടിയന്തിരമായി ചെയ്തു തീർക്കാനുള്ള ജോലികളെക്കുറിച്ചോർത്തു.....ആശങ്കകൾ വിട്ടൊഴിയാത്ത ജീവിതം...വരുന്നിടത്തു വച്ചു കാണുകതന്നെ .ഇട്ടിരുന്നതൊക്കെയുമൂരിയെറിഞ്ഞു ലുങ്കി ചുറ്റി സ്റ്റാറ്റസെഴുതാനിരുന്നു ...സ്റ്റാറ്റസ്‌ എഴുത്തിന്റെ ആധിക്യം കൊണ്ടാകാം ഇപ്പൊ ലാപ്പിൽ ടൈപ്പു ചെയ്യുന്നതിനേക്കാൾ വേഗത മൊബൈലിൽ കിട്ടിത്തുടങ്ങിയിരിയ്ക്കുന്നു.......
.

എം എ തായീ....

തിരഞ്ഞ്ഞ്ഞെടുപ്പ് ആസന്നമായിരിയ്ക്കെ പെട്ടെന്നൊരു ദിനം തിരുവന്തോരത്തൂന്നു ഉത്തരവാധിത്വപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് വിളിക്കുന്നു ...അത്യാവശ്യമായി കുറച്ചു പടങ്ങളെടുക്കാൻ നാളെ എത്തണം ... ആരോടും പറയണ്ട ..തീർത്തും സീക്രട്ട് ആയിരിയ്ക്കണം നമ്മളല്ലാതെ മറ്റാരും ഇതറിയാൻ പാടില്ല ...പാർട്ടിയുടെ കേന്ദ്ര നേതാവ് അതീവ രഹസ്യമായിട്ടാണ് വന്നിരിയ്ക്കുന്നത്‌ ......ഞാനാകെ കണ്ഫ്യൂഷനായി ....ഇത്രയും പ്രശസ്തനായ നേതാവിന്റെ പടം നമ്മളെടുത്താൽ ശരിയാകുമോ ..നേതാവിനിഷ്ട്ടപ്പെടുമായിരിയ്ക്കുമോ ..? ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ നമ്മളെ വിളിച്ച നേതാവിനാകും കുറച്ചിൽ ...ആകെ തലപെരുക്കുന്നു ...അടുത്തുകണ്ട ബാറിലേയ്ക്ക് പാഞ്ഞു കയറി മട മടാന്നു രണ്ടെണ്ണം അടിച്ചു ...സന്തോഷവും ആകാംഷയും റ്റെൻഷനുമൊക്കെ ചേർന്ന് തലയ്ക്കു മുകളിൽ പുക ഉയർന്ന്നു തുടങ്ങി ..അടിച്ചതോന്നും പിടിക്കുന്നില്ല ...ആവിയായിപ്പോകുന്ന പോലെ ..എന്തായാലും ചെയ്യുക തന്നെ ഇത്രയും വലിയൊരു ചാൻസ് മുന്നിൽ വന്നിട്ട് ഏറ്റെടുക്കതിരിയ്ക്കാൻ പറ്റില്ല ..പണ്ടൊരിയ്ക്കൽ ഒരു കിടു ബോളീവുഡ് നടിയുടെ പടമെടുക്കാൻ ദിനേശേട്ടൻ വിളിച്ചതാ..അന്ന് നല്ല ക്യാമറ സ്വന്തമായില്ലാഞ്ഞതുകൊണ്ടും അത്ര വലിയ അസ്സെയിന്മേന്റ്റ് ഏറ്റെടുക്കാനുള്ള ധൈര്യമില്ലാഞ്ഞതുകൊണ്ടും ഒത്തിരി സങ്കടത്തോടെ വിട്ടുകളഞ്ഞു ...ഇത്തവണ അതുണ്ടാകരുത് ....മറ്റാരും അറിയാതെ ചെയ്യണമെങ്കിൽ അസ്സിസ്റ്റന്റന്മാരെ കൊണ്ടുപോകാൻ പറ്റില്ല ..അവന്മാരില്ലാതെ ലൈറ്റ് യൂണിറ്റ് കൊണ്ട് സൗകര്യമായി വർക്ക് ചെയ്യാനും പറ്റില്ല ...ലാർജ് ഫോർമാറ്റിൽ നല്ല ക്വാളിറ്റിയിൽ പടം കൊടുക്കണമെങ്കിൽ ലൈറ്റ് ഉണ്ടായാലേ പറ്റു .....ഇത്ര വലിയൊരു രഹസ്യം സൂക്ഷിയ്ക്കാൻ എന്നെക്കൊണ്ട് പറ്റുമോന്നു എനിയ്ക്കേ സംശയമാ ... പിന്നാ അവന്മാര് ...ആരോടെങ്കിലും പറഞ്ഞു പോയാ കെണിയാകും...ഒരു മൂന്നെന്നംകൂടി വിട്ടു കൂടുതലലോചിയ്ക്കാൻ സമയമില്ല ..ഫോണെടുത്ത് അസിസ്റ്റന്റ്‌ ഫ്രീക്കൻ എം. എ .തായിയെ വിളിച്ചു {മത്തായി } .അവനെക്കൊണ്ട്‌ കർത്താവിനെ പിടിച്ചു സത്യമിടീച്ചു.. ഇന്നുവരെ വേദപുസ്തകം കൈ കൊണ്ട് തോട്ടിട്ടില്ലാത്തതുകൊണ്ട് അതിൽ തൊട്ടുള്ള സത്യമിടീൽ വേണ്ടെന്നു വച്ചു ..ഇപ്പൊ ഒരുവിധം സമാധാനമായി ..ആരുടെ പടമെടുക്കാനാണ് പോകുന്നതെന്ന് പറഞ്ഞില്ല ...പ്രത്യേകം നിര്ദ്ദേശം കൊടുത്തു അവ്ടെത്തുമ്പോ ഡീസ്ന്റ് ആയിരിയ്ക്കണം ഒരക്ഷരം മിണ്ടരുത് ലൈറ്റ് വച്ചിട്ട് ഒതുങ്ങി നിന്നോണം ...ഞാൻ മീശപിരിച്ചു കണ്ണുരുട്ടി ....എന്റെ ഭാവമാറ്റം കണ്ടപ്പോ അവനു ബോധ്യമായി ...എന്റെ ഇളകിക്കിടക്കുന്ന നട്ടിന്റെ എണ്ണം അല്പ്പം കൂടിയെന്ന് ....നേതാവിനെ കണ്ടപ്പോ അവൻ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും കാണിച്ചില്ല ..എന്റെ വിരട്ടൽ നന്നായി ഏറ്റെന്ന് തോന്നുന്നു ..പാവം ചെക്കൻ... ...അല്പ്പം കയ്യും കാലും വിറച്ചെങ്കിലും നുമ്മ പടം പിടിച്ചു ... പടം കണ്ടു നേതാക്കന്മാരുടെ മുഖം തെളിഞ്ഞപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌ ...നേതാവ് തിരുവന്തപുരത്ത് രഹസ്യ സന്ദര്ശനം നടത്തിയതിനു പിന്നിലുള്ള "വലിയ രഹസ്യങ്ങളിൽ" ചിലത് ചോട്ടാ നേതാവിന്റെ ശിങ്കിടി രണ്ടെണ്ണം അടിച്ചു കൂതറയായപ്പോ രഹസ്യമായി എന്റെ ചെവിയിൽ മൊഴിഞ്ഞിരുന്നു...ഞെട്ടലോടെയാണ് ഞാനത് കേട്ടത് ...നേതാവ് ദില്ലിയ്ക്ക് പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ രഹസ്യവും പേറി നടക്കുന്ന എന്റെ മനസ്സിൽ ആകെ ഒരു പരവശം ..ആരോടെങ്കിലും ഒന്ന്പറഞ്ഞില്ലെങ്കിൽ ആകെ വട്ടാകും ...ഇടയ്ക്കിടെ അവനെ വിളിച്ച്ചോർമ്മിപ്പിയ്ക്ല്കും ഉറക്കത്തിൽ പോലും സൂക്ഷിയ്ക്കണം ...സ്വപ്നം കണ്ടെങ്ങാനം വിളിച്ചു കൂവിയാലോ ....എന്തായാലും അവ്നാരോടും പറഞ്ഞില്ല അവനതൊക്കെ മറന്ന മട്ടാണ് ...ഹോ രക്ഷപെട്ടു ....ഇലക്ഷൻ പ്രക്യാപിച്ചു കുറെ ദിവസങ്ങള്ക്ക് ശേഷം ഒരു ദിവസം തിരുവനന്തോരത്ത് ലാബിൽ വന്നു മടങ്ങും വഴി വണ്ടി ബ്ലോക്കിൽ പെട്ട് കിടക്കുമ്പോ പെട്ടെന്ന് അവനെന്നെ തോണ്ടി വിളിച്ചു അല്പ്പം ദൂരെ ഒരു കെട്ടിടത്തിനു മുകളിലെ ഫ്ലെക്സിലെയ്ക്ക് ചൂണ്ടി ചോദിച്ചു ..."അണ്ണാ ഇയാളുടെ പടമല്ലേ നമ്മളന്നെടുത്തത് അയാളു രാഷ്ട്രീയക്കരനായിരുന്നോ ..? അങ്ങേരുടെ പേരെന്താണ്ണാ ...? " ... ഒരു നിമിഷം ഞാൻ തകർന്നു തരിപ്പണമായി ...ഞാൻ :അപ്പൊ നിനക്കീയാളിനെ അറിയില്ലായിരുന്നോ..? അവൻ :ആ.. ആര്ക്കറിയാം ചോദിയ്ക്കണമെന്നുണ്ടായിരുന്നു ഒന്നും മിണ്ടരുതെന്ന് അണ്ണനല്ലേ പറഞ്ഞത്... ..അപ്പൊ ഇത്രയും പ്രശസ്തനായ അങ്ങേരെ ഇവനറിയില്ലായിരുന്നോ.... അവനെക്കുറിച്ചൊർത്തു അടിച്ച ടെൻഷനും.. കുടിച്ച കള്ളും വേസ്റ്റ് ആയല്ലോ കർത്താവേ ...എന്നാലും എന്റെ എം എ തായീ........{കഥയിൽ ചോദ്യങ്ങളില്ല അന്നും.. ഇന്നും .....എല്ലാം സാങ്കല്പ്പികം മാത്രം }

Friday, February 7, 2014

ഈ അമ്മയെ ഇന്ന് കോഴിക്കോട് ബീച്ചിൽ വച്ച് കണ്ടുമുട്ടിയതാണ് ...കത്തുന്ന വെയിലിൽ ഇരുന്നു ശോഷിച്ച കൈകൾ നീട്ടിയപ്പോൾ കാണാതെ പോകാൻ മനസ്സനുവദിച്ചില്ല 100 രൂപ കയ്യിലേയ്ക്കു വച്ചു കൊടുത്തപ്പോൾ അത് തിരികെ തന്നു .. "ഇത്രയും പൈസ എനിയ്ക്ക് വേണ്ട മോനെ" ...നിർബ്ബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു ... അമ്മയ്ക്കൊരു മകൾ മാത്രം ..അവരോടൊപ്പം മരുമകന്റെ വീട്ടിലാണ് താമസം ..മരുമകന്റെ അമ്മയുടെ ഭൽസനങ്ങൾ സഹിയ്ക്കാൻ വയ്യായ്കയാൽ ഈ പാവം രാവിലെ വീട്ടിൽ നിന്നിറങ്ങും ദീർഖ ദൂരം ബസ്സിൽ യാത്ര ചെയ്തു ഇവിടെ വന്നിരിയ്ക്കും ...ആരെങ്കിലുമൊക്കെ കൊടുക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ചു കൊച്ചു മക്കൾക്കെന്തെങ്കിലും വാങ്ങി സന്ധ്യയാകുമ്പോൾ തിരികെ പോകും ..അമ്മ ഭിക്ഷയെടുക്കാനാണ്‌ വീട്ടിൽ നിന്ന് പോകുന്നതെന്ന് മറ്റുള്ളവർക്കറിഞ്ഞുകൂടാ ..അമ്മ എന്റെ വീടിനെപ്പറ്റി ചോദിച്ചു ..മോളുടെ കാര്യം കേട്ടപ്പോൾ പുഞ്ചിരിച്ചു ...ശുഷ്ക്കിച്ച കൈകൾ കൊണ്ടെന്റെ തലയിൽ കൈ വച്ചനുഗ്രഹിച്ചു " എന്റെ മോന് നല്ലത് വരട്ടെ " സങ്കടം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു ..കുറെ പൈസ കൂടി ഞാൻ അമ്മയ്ക്ക് കൊടുത്തു വാങ്ങാൻ അമ്മ കൂട്ടാക്കിയില്ല " ഇത് മോന്റെ മോളുടെ പേരിൽ ബാങ്കിൽ ഇട്ടേക്കു " ... ....ബലമായി കൈക്കുള്ളിൽ ആ പൈസ പിടിപ്പിച്ചു ഞാൻ തിരിഞ്ഞു നടന്നു ...ബീച്ചിലെ പതിവ് കാഴ്ച്ചകൾ എന്നെ ഭ്രമിപ്പിച്ചില്ല .....ഞാൻ തെരുവിന്റെ ഞെരുക്കങ്ങളിലൂടെ മെല്ലെ നടന്നു ..ഇനിയോരിയ്ക്കൽകൂടി ആ അമ്മയെ കാണാൻ കഴിയുമോ..? ..അറിയില്ല...നാളെ പുലർച്ചെ എന്റെ ഈ പ്രിയപ്പെട്ട നഗരത്തിനോട് തല്ക്കാലം വിട പറയേണ്ടിയിരിയ്ക്കുന്നു ...
ടെക്നോപാർക്കിൽ ആദ്യമായാണു പോകുന്നത്‌..(ആത്മ സുഹൃത്തും അവിടുത്തെ തൊഴിലാളിയുമായ സാഫർ നിർബ്ബന്ധിച്ചപ്പൊ കൂടെ പോയതാണു).പുറമേ നിന്നു പറഞ്ഞു കേട്ട നിറം പിടിപ്പിച്ച കഥകളായിരുന്നു അപ്പോൾ മനസ്സിൽ .. വർഷങ്ങൾക്കു മുൻപു ലേഡീസ്‌ ഹോസ്റ്റലിൽ എത്തപ്പെട്ട പാൽക്കാരൻ പയ്യന്റെ ഹൃദയമിടിപ്പോടെ കഴക്കൂട്ടം ജംക്ഷനിലും ബൈപ്പാസ്സിലും..വനിതാ മാഗസ്സിനുകളിലുമൊക്കെ കണ്ട " ടെക്നോപാർക്കികളെ " യൊക്കെ മനസ്സിൽ ധ്യാനിച്ചു വലതുകാൽ വച്ചു അകത്തേയ്ക്കു കയറി...ഒരു മായിക ലോകമാണവിടം...ചുറ്റിനടന്നു കാണുന്നതിനിടയിൽ സാഫർ ഒന്നൊന്നായി വിവരണം നടത്തി തന്നുകൊണ്ടിരുന്നു...ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...ചുറ്റിനും നിറങ്ങളൊഴുകുംബോൾ കമെൻറ്ററി കേൾക്കാനെവിടെ സമയം.....പറഞ്ഞു കേട്ട പല അപസർപ്പക കഥകളും മനസ്സിൽ കിടന്നു തിക്കി തികട്ടി...എന്റെയുള്ളിലെ ഡിറ്റക്റ്റിവ്‌ തലപൊക്കി...പതിയെ സാഫറിനോടു ചോദിച്ചു " ജോലിയുടെ സ്ട്രെസ്സ്‌ കുറയ്ക്കാൻ കമ്പനികൾ ഇവിടെ കോണ്ടം വെന്റിംഗ്‌ മെഷ്യനുകൾ ഫ്രീ ആയി സ്താപിച്ചിട്ടുണ്ടെന്നു പറയുന്നതു ശരിയാണോട....? " സാഫർ : ശ്ശേ...എന്തരണ്ണാ..ഈ പറയുന്നതു...എനിയ്ക്കിതുവരെയാരും തന്നിട്ടില്ല ..ഇത്രയും നാളായിട്ടു അങ്ങനൊരു സാധനം ഇതിനകത്തു ഞാൻ കണ്ടിട്ടില്ല നിങ്ങളു വെറുതെ വേണ്ടാത്തതു പറയരുത്‌..." നിത്യ കന്യകനും പഞ്ച പാവവുമായ സാഫർ നിമിഷ നേരം കൊണ്ട്‌ എം എൻ നമ്പ്യാരായി മാറി ...ശ്ശൊ വേണ്ടായിരുന്നു....പാവം സാഫർ ... എന്നാലും സാരമില്ല നാട്ടുകാർ പറഞ്ഞു പരത്തിയ ഒരു വലിയ കള്ളം പൊളിയ്ക്കാനയല്ലൊ ..എന്നിലെ ഡിറ്റെക്റ്റിവ്‌ ഹർഷ പുളകിതനായി...അൽപ്പം കഴിഞ്ഞപ്പോഴാണു സാഫറിനു അപകടം മണത്തതു.." അണ്ണാ നിങ്ങളീ പറഞ്ഞതൊന്നും പോസ്റ്റാക്ക ല്ലേ...എനിയ്ക്കു കല്യാണാലോചനകളൊക്കെ വരുന്ന സമയമാ ചതിയ്ക്കരുത്‌..." പോസ്റ്റാക്കാതിരിയ്ക്കാൻ കൈക്കൂലിയായി എനിയ്ക്കവൻ ദോശയും ഡബിൾ ഓംലെറ്റും വാങ്ങിത്തന്നു ..ബസ്സിൽ കേറ്റി വിടുമ്പോഴും അവൻ പിന്നേം ഓർമ്മിപ്പിച്ചു ...." പറ്റിക്കല്ലെ അണ്ണാ "...കാലത്തെ എഴുന്നേറ്റപ്പൊ മുതൽ വല്ലാത്തൊരു അസ്വസ്തത..എന്തോ ഉള്ളിലിരുന്നു തികട്ടുന്ന പോലെ ....അറിഞ്ഞ കാര്യം ആരോടെങ്കിലും ഉറക്കെ വിളിച്ചു പറഞോളാഞ്ഞു വയ്യ..." ഒരു നിമിഷം ഞാൻ സാഫറിനേയും ദോശയേയും ഡബിൾ ഓമ്പ്ലേറ്റിനേയും മറന്നു... മാളോരേ.... ടെക്നോ പാർക്കിൽ കോണ്ടം മെഷ്യനില്ലാാാ ".... .....സാഫറെ നീയെന്നോടു ക്ഷമിയ്ക്കെടാ ഒരു സത്യവും ഒരുപാടു നേരം ഒളിച്ചു വച്ചു സമൂഹത്തെ വഞ്ചിക്കനെനിയ്ക്കു വയ്യ... .....ഫീലിംഗ്‌: കമലാക്ഷീ ഞാനൊരു വികാര ജീവിയാണു
കോഴിക്കോട്ടെ തെരുവുകളിലൂടെ അലഞ്ഞു നടന്നു ക്ഷീണിച്ചപ്പൊ ഒരു ഓട്ടോയിൽ കയറി ...അല്പ്പം പ്രായമുള്ള ഡ്രൈവർ ...നാടും വീടും സഞ്ചാരവുമൊക്കെ സൌഹൃദ സംഭാഷണത്തിൽ ചോദിച്ചറിഞ്ഞപ്പോ അദ്ദേഹം ചോദിച്ചു "അപ്പൊ ഒരു എസ്.കെ ലൈൻ ആണല്ലേ " ..? ഞാനൊന്ന് ചിരിച്ചു "അത്രയ്ക്കങ്ങട് ഇല്ല ...അതുപോലെ യാത്ര ചെയ്യണമെന്നു ആഗ്രഹമുണ്ട് പക്ഷെ ജീവിത സാഹചര്യങ്ങൾ അനുവദിയ്ക്കുന്നില്ല.." ........ചേട്ടനൊരു ബീടിയ്ക്ക് തീ കൊളുത്തി " എസ് കെ നാട്ടുകാർക്കൊക്കെ വലിയ മനുഷ്യനായിരുന്നു പക്ഷെ അടുത്തറിയാവുന്ന ഇന്നാട്ടുകാർക്കു അങ്ങേരെ പുശ്ചമായിരുന്നു ..കള്ള് കുടിച്ചാ പിന്നെ വെറും മോശം സ്വഭാവമാ..വായിത്തോന്നുന്ന തെറിയൊക്കെ പറയും വണ്ടിയിൽ കേറിയാൽ പൈസ തരില്ല ...സുരാസ്സുവും ഇതെമാതിരിയായിരുന്നു..വലിയ നടനായിരുന്നു പക്ഷെ പറഞ്ഞിട്ടെന്താ ഒക്കെ ഒരു വഹയായിരുന്നു...എന്തോരം ചായ മേടിച്ചു കൊടുത്തിട്ടുണ്ടങ്ങേർക്ക് ..ഒടുക്കം ദൂരെ കണ്ടാ ഞങ്ങളോഴിഞ്ഞു മാറി പൊയ്ക്കളയും .....ചാരായം കുടിച്ചു കുടിച്ചു തെരുവിൽ കിടന്നാ ചത്തെ.... മാളോരുടെ മുന്നിലെ വലിയ ആളുകളിൽ പലരും ഇങ്ങനെയോക്കെയയിര്യ്ക്കും " ചിലപ്പോഴെങ്കിലും ശരിയാണെന്നെനിയ്ക്കും തോന്നി കൊട്ടിഖോഷിക്കപ്പെട്ട പല ബിംബങ്ങളും ഇതുപോലെ അടുത്തറിയുമ്പോൾ തകർന്നു വീഴുന്നു ......ഓരോന്നും ഓരോതരം ജീവിതങ്ങൾ......