ഈ
അമ്മയെ ഇന്ന് കോഴിക്കോട് ബീച്ചിൽ വച്ച് കണ്ടുമുട്ടിയതാണ് ...കത്തുന്ന
വെയിലിൽ ഇരുന്നു ശോഷിച്ച കൈകൾ നീട്ടിയപ്പോൾ കാണാതെ പോകാൻ
മനസ്സനുവദിച്ചില്ല 100 രൂപ കയ്യിലേയ്ക്കു വച്ചു കൊടുത്തപ്പോൾ അത് തിരികെ
തന്നു .. "ഇത്രയും പൈസ എനിയ്ക്ക് വേണ്ട മോനെ" ...നിർബ്ബന്ധിച്ചു കയ്യിൽ
പിടിപ്പിച്ചു ... അമ്മയ്ക്കൊരു മകൾ മാത്രം ..അവരോടൊപ്പം മരുമകന്റെ
വീട്ടിലാണ് താമസം ..മരുമകന്റെ അമ്മയുടെ ഭൽസനങ്ങൾ സഹിയ്ക്കാൻ വയ്യായ്കയാൽ
ഈ പാവം രാവിലെ വീട്ടിൽ നിന്നിറങ്ങും ദീർഖ ദൂരം ബസ്സിൽ യാത്ര ചെയ്തു ഇവിടെ
വന്നിരിയ്ക്കും ...ആരെങ്കിലുമൊക്കെ കൊടുക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ചു
കൊച്ചു മക്കൾക്കെന്തെങ്കിലും വാങ്ങി സന്ധ്യയാകുമ്പോൾ തിരികെ പോകും ..അമ്മ
ഭിക്ഷയെടുക്കാനാണ് വീട്ടിൽ നിന്ന് പോകുന്നതെന്ന് മറ്റുള്ളവർക്കറിഞ്ഞുകൂടാ
..അമ്മ എന്റെ വീടിനെപ്പറ്റി ചോദിച്ചു ..മോളുടെ കാര്യം കേട്ടപ്പോൾ
പുഞ്ചിരിച്ചു ...ശുഷ്ക്കിച്ച കൈകൾ കൊണ്ടെന്റെ തലയിൽ കൈ വച്ചനുഗ്രഹിച്ചു "
എന്റെ മോന് നല്ലത് വരട്ടെ " സങ്കടം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു ..കുറെ പൈസ
കൂടി ഞാൻ അമ്മയ്ക്ക് കൊടുത്തു വാങ്ങാൻ അമ്മ കൂട്ടാക്കിയില്ല " ഇത് മോന്റെ
മോളുടെ പേരിൽ ബാങ്കിൽ ഇട്ടേക്കു " ... ....ബലമായി കൈക്കുള്ളിൽ ആ പൈസ
പിടിപ്പിച്ചു ഞാൻ തിരിഞ്ഞു നടന്നു ...ബീച്ചിലെ പതിവ് കാഴ്ച്ചകൾ എന്നെ
ഭ്രമിപ്പിച്ചില്ല .....ഞാൻ തെരുവിന്റെ ഞെരുക്കങ്ങളിലൂടെ മെല്ലെ നടന്നു
..ഇനിയോരിയ്ക്കൽകൂടി ആ അമ്മയെ കാണാൻ കഴിയുമോ..? ..അറിയില്ല...നാളെ പുലർച്ചെ
എന്റെ ഈ പ്രിയപ്പെട്ട നഗരത്തിനോട് തല്ക്കാലം വിട പറയേണ്ടിയിരിയ്ക്കുന്നു
...
No comments:
Post a Comment