എഡിറ്റിംഗ്
സ്റ്റുഡിയോയിൽ നിന്നിറങ്ങുമ്പൊ സന്ധ്യ മയങ്ങിയിരുന്നു...നിയോൺ വെളിച്ചം
വിതറിയ റോഡിലൂടെ പതിയെ നടന്നു...ഒരുകാലത്തു പട്ടിണിയും വ്രണിത
സ്വപ്നങ്ങളുമായി ഒരുപാട് അലഞ്ഞു തിരിഞ്ഞ വഴികൾ...ഒരു നേരത്തെ ആഹാരം കണക്കു
പറയാതെ തന്നിരുന്ന രമേശണ്ണന്റെ പുട്ടു കടയിരുന്നിടത്തു വലിയൊരു കെട്ടിടം
ഉയർന്നിരിയ്ക്കുന്നു....പഴയ ദേശാഭിമാനി കേന്റീൻ പൂട്ടിപ്പോയി...ദീർക്ഖ കാലം
അഭയം നൽകിയിരുന്ന പഴയ സുഹൃത്തിന്റെ വാടക മുറി
തേടി ഭാസ്കരഭവന്റെ മുന്നിൽ അൽപ്പ നേരം നിന്നു... വേണ്ട ..കയ്പ്പു നിറഞ്ഞ
ഓർമ്മകളുടെ താവളമാണവിടം...വഴിയോരത്തെ പുസ്തകക്കടയിൽ നിന്നും നന്ദിതയുടെ
കവിതകൾ വാങ്ങി ..മരണത്തിന്റെ കരങ്ങളിലേയ്ക്കു സ്വയമെറിഞ്ഞു കൊടുക്കും
മുൻപ് ശ്വാസം മുട്ടി മരിച്ച കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ ചിതറിക്കിടക്കുന്ന
താളുകൾ....കേരളാ ഹൗസ് ഹോട്ടെലിന്റെ കൗണ്ടറിലെ സുമുഖനായ ചെറുപ്പക്കാരൻ
നൽകിയ സൗഹൃദം പൊഴിയ്ക്കുന്ന മന്ദഹാസം സ്വീകരിച്ചു ഉപവിഷ്ടനായി...ഒരു കുടുവൻ
പാത്രത്തിൽ ചൂടു കഞ്ഞിയും ചമ്മന്തിയും ഒപ്പം പപ്പടവും
പയറുതോരനും...കഞ്ഞിയ്ക്കു സ്വാദേറുമ്പോൾ വികസിച്ചു വരുന്ന കുടവയറിനേയും
ഭാര്യാ സുഹൃത്തിന്റെ ഡയറ്റിംഗ് അഭ്യർത്തനയും മറന്നു ... പൈസ കൊടുത്തു
ബക്കിക്കൊരു കപ്പലണ്ടി മുട്ടായിയും വാങ്ങി വർഷങ്ങളായി ആദിത്യമരുളുന്ന
ലോഡ്ജിലേയ്ക്കു വിട്ടു...താഴെയുള്ള ബാറിന്റെ പരിസരം ശൂന്യം ...സെക്യൂരിറ്റി
ഓർമ്മിപ്പിച്ചു ഇന്നു ഒന്നാം തീയതിയാണു...ഓഹ് അതു മറന്നു... ഡ്രൈ ഡെ...
തമിഴ്‌നാട് രെജിസ്ട്രേഷനുള്ള ഇൻഡിക്കയിൽ അതിഭീകര വയറുള്ള
അണ്ണാച്ചിയ്ക്കൊപ്പം ഖന നിതംബിയായ ഒരു അക്കൻ വന്നിറങ്ങി.....കൌണ്ടറിൽ
കിടന്ന പത്രം നോക്കുന്നു എന്നെ വ്യാജേന കുറച്ചു നേരം അക്കന്റെ" ശെന്തമിഴ്
"ചോരയൂറ്റി ഇരുന്നൂറ്റി മൂന്നാം നംബർ താക്കോൽ വാങ്ങി മുകളിലേയ്ക്കുള്ള്
പടികൾ കേറി...കിതയ്ക്കുന്നുണ്ട്..വയറ ുതടവി താഴെയ്ക്കു നോക്കി.....ഉത്തരവാധിത്വപ്പെട്ട
ചില സ്തലങ്ങളിൽ വേണ്ട രീതിയിൽ നോട്ടമെത്തുന്നില്ല... താഴെക്കണ്ട
അണ്ണാച്ചിയുടെ വയറിനെക്കുറിച്ചോർത്തു... ഇടനാഴികളിൽ മദ്യത്തിന്റെ രൂക്ഷ
ഗന്ധം..... മുറികളിൽ നിന്നുയരുന്ന ഒച്ചകൂടിയ വാഗ് ധോരണികൾ.... റൂം
തുറന്നപ്പോൾ ചുട്ടുപൊള്ളുന്ന ചൂട് ...കാലങ്ങളായി അടച്ചിട്ടിരുന്ന ജനാല
തള്ളിത്തുറന്നു...തൊട്ടുരുമിയിര ിയ്ക്കുന്ന
വലിയ ഹോട്ടെലിന്റെ എയർക്കണ്ടീഷണറിന്റെ കണ്ടൻസറിൽ നിന്നും വരുന്ന
ചൂടുകാറ്റ്.. ശരീരമാസകലം വേദനിയ്ക്കുന്ന പോലെ...ചെറു ചൂടുമുണ്ട്...ഒരു
പനിയുടെ മണമടിയ്ക്കുന്നുണ്ട്...അടിയന്ത ിരമായി ചെയ്തു തീർക്കാനുള്ള ജോലികളെക്കുറിച്ചോർത്തു.....ആശങ ്കകൾ വിട്ടൊഴിയാത്ത ജീവിതം...വരുന്നിടത്തു വച്ചു കാണുകതന്നെ .ഇട്ടിരുന്നതൊക്കെയുമൂരിയെറിഞ്ഞ ു
ലുങ്കി ചുറ്റി സ്റ്റാറ്റസെഴുതാനിരുന്നു ...സ്റ്റാറ്റസ് എഴുത്തിന്റെ
ആധിക്യം കൊണ്ടാകാം ഇപ്പൊ ലാപ്പിൽ ടൈപ്പു ചെയ്യുന്നതിനേക്കാൾ വേഗത മൊബൈലിൽ
കിട്ടിത്തുടങ്ങിയിരിയ്ക്കുന്നു. ......
.
.
No comments:
Post a Comment