ചാറ്റ് ബോക്സിൽ തമിഴ് കലര്ന്ന
മലയാളത്തിൽ കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങൾ കൊണ്ട് ശിവാനി എന്നെ
ബുദ്ധിമുട്ടിയ്ക്കുമ്പോൾ എനിക്കാദ്യം അല്പ്പം നീരസ്സമാണ് തോന്നിയത് ...
ഉദാസീനതയൊടെ ഞാൻ മറുപടികൾ നല്കിത്തുടങ്ങി ...ഒടുവിൽ അവൾ ചോദിച്ചു എട്ടന്
അച്ഛനും അമ്മയുമുണ്ടോ അവര്ക്കൊക്കെ ഏട്ടനോട് വലിയ ഇഷ്ട്ടമാണോ ..? ചോദ്യം
കേട്ടപ്പോൾ ഞാൻ അല്പ്പം അമ്പരന്നു എന്താണിങ്ങനെ ഒരു ചോദ്യം ..? അവൾ :
എനിയ്ക്കച്ചനും അമ്മയും ഉണ്ട് പക്ഷെ അവര്ക്കെന്നെ ഇഷ്ട്ടമല്ല ........ചില
നിമിഷങ്ങളിൽ ഞാൻ നിശബ്ദനായി... എന്താണങ്ങനെ എന്ന്
ചോദിയ്ക്കണമെന്നുണ്ടായിരുന്നു ....അവൾ : എനിയ്ക്ക് ക്യാൻസർ ആണ് .....എന്റെ
നാളുകൾ എണ്ണപ്പെട്ടതും .....കേട്ടപ്പോൾ വലിയൊരു ഷോക്ക് ആണെനിക്കുണ്ടായത്
..ഇത്ര ഊര്ജ്ജ്വസ്വലമായി സംസാരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ...അവളിങ്ങനെപെട്ടെന്നു
പറയുമ്പോൾ ....ഡോക്ട്ടെഴ്സോക്കെ കയ്യൊഴിഞ്ഞ കേസാ ...പക്ഷെ
ദുഖിച്ചിരിയ്ക്കാൻ എനിക്ക് താല്പ്പര്യമില്ല ...എനിയ്ക്കിങ്ങനെ സന്തോഷമായി
മരിയ്ക്കുന്നതാ ഇഷ്ട്ടം ...അമ്മയില്ലാത്ത ആറു കുട്ടികളെ ഞാൻ ദത്തെടുത്തു
വളര്ത്തുന്നുണ്ട് അവരോടൊപ്പം സന്തോഷമായി ഞാനും ജീവിയ്ക്കുന്നു ....സ്വന്തം
ജീവിതം കൊണ്ട് എന്തെങ്കിലും ഒരു അര്ത്ഥമുണ്ടാകട്ടെ ..അപ്പൊ ഓക്കേ ചേട്ടാ
ഗുഡ് നൈറ്റ് .. മറുപടി പറയാനാകാതെ ഞാൻ തളര്ന്നിരുന്നു ... ..."ഗുഡ് നൈറ്റ്
പറ ഏട്ടാ ...എനിയ്ക്ക് വല്ലാത്ത വേദന ...മരുന്നൊക്കെ ഓവർ ഡോസ് ആണ്
കഴിയ്ക്കുന്നത്.. ഈയിടെയായി വേദന സഹിയ്ക്കാൻ വയ്യ ...എങ്ങനെയെങ്കിലും
ഒന്നുറങ്ങണം ..ഏട്ടൻ ഗുഡ് നൈറ്റ് പറഞ്ഞിട്ടേ ഞാൻ പോണുള്ളൂ"...അവൾ
വാശിപിടിച്ചു .... ഞാൻ പറഞ്ഞു ..ഗുഡ് നൈറ്റ്
മോളെ.....ഉറങ്ങിക്കൊള്ളു...സ്ക്രീനിലെ അക്ഷരങ്ങൾ മങ്ങിപ്പോയി .....അടക്കിവയ്ക്കനാകാത്ത ഒരു തേങ്ങൽ ...കുഞ്ഞനുജത്തി നീ ......
No comments:
Post a Comment