ഏറെ നേരമായി ഞാനീ ആശുപത്രി വരാന്തയിലെ കാത്തിരിപ്പ് ബഞ്ചിൽ ഇരുപ്പ് തുടങ്ങിയിട്ട്...
എനിയ്ക്ക് ചേർന്നുള്ള സീറ്റിൽ ഒരു കുഞ്ഞു ചെക്കനിരിപ്പുണ്ട് തൊട്ടടുത്തായി അവന്റച്ചനുമമ്മയും....
ഞാനീ മൊബെയിലിന്റെ അടപ്പു തുറന്നു പരതാനാരംഭിച്ചപ്പോ മുതൽ ഇതിലേയ്ക്ക് സാകൂതം കണ്ണു നട്ടിരിപ്പാണു അവൻ...സാധാരണ കുട്ടികൾ കാണിയ്ക്കുന്ന പോലുള്ള കുസൃതിത്തരങ്ങളോ അക്ഷമയോ കാണിയ്ക്കാതെ ശാന്തനയിരുന്ന അവനോട് ഞാൻ പേരു ചോദിച്ചു ..
നാണം നിറഞ്ഞ ചിരിയോടെ മറുപടി വന്നു..
" പവൻ "....നാലിൽ പഠിക്കുന്നു ..
എന്റെയുള്ളിലെവിടെയോ ഇനിയും മരിച്ചിട്ടില്ലാത്തൊരു കുഞ്ഞുമനസ്സുണ്ടായതു കൊണ്ടാകാം വളരെപ്പെട്ടെന്ന് അവനെന്റെ ഹൃദയത്തിൽ കടന്നു കയറി ഇരുപ്പുറപ്പിച്ചു... പിന്നീടുള്ള ഇത്രയും നേരം എന്റെ ടൈംലൈനിലെ പടങ്ങൾ കാണലായിരുന്നു അവന്റെ പണി...
ഇടയിലോരോ കുഞ്ഞു സംശയങ്ങൾ...
ചെറു പുഞ്ചിരികൾ...
അൽപ്പം മുൻപ് ആശുപത്രിയിലെ അനൗൺസിംഗ് കൗണ്ടറിൽ നിന്ന് അവന്റെ പേരു വിളിച്ച് കൗണ്ടർ നമ്പർ ഒന്നിൽ എത്തിച്ചേരാനുള്ള അറിയിപ്പ് കിട്ടി..
പോകും മുൻപ് അവന്റച്ചനോട് ഞാൻ തിരക്കി

"ഇവനെന്താണസുഖം ...?
മകനേയും ഭാര്യയേയും മുന്നോട്ട് വിട്ടിട്ട് അയാൾ പറഞ്ഞു
" അവനു തലയിൽ ട്യൂമറാണു... ആയിരങ്ങളിൽ ഒരാൾക്കു മാത്രം വരുന്ന ഒന്ന്...
രണ്ട് വർഷമായി ഇവിടെ ട്രീറ്റ്‌മെന്റ് എടുക്കുന്നു... നാളെക്കഴിഞ്ഞ് സർജ്ജറിയാണവനു. ..
ഞങ്ങൾക്കിവനൊരാളെയുള്ളൂ...
അതാ സങ്കടം... ..."
" അവനു തലയിൽ ട്യൂമറാണു... ആയിരങ്ങളിൽ ഒരാൾക്കു മാത്രം വരുന്ന ഒന്ന്...
രണ്ട് വർഷമായി ഇവിടെ ട്രീറ്റ്‌മെന്റ് എടുക്കുന്നു... നാളെക്കഴിഞ്ഞ് സർജ്ജറിയാണവനു. ..
ഞങ്ങൾക്കിവനൊരാളെയുള്ളൂ...
അതാ സങ്കടം... ..."
അയാൾ മെല്ലെ നടന്നു തുടങ്ങുമ്പോൾ ഞാനവൻ നടന്നു പോയ വഴിയിലേയ്ക്ക് നോക്കി...അച്ചന്റെ വരവു കാത്ത് ആ ഇടനാഴിയുടെ അങേക്കോണിൽ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അവൻ നിൽക്കുന്നു...
നടത്തം തുടരുന്നതിനിടയിൽ വഴി രണ്ടായിപ്പിരിയുന്നിടത്തു വച്ച് അവനൊരിയ്ക്കൽക്കൂടി എന്നെ തിരിഞ്ഞു നോക്കി മെല്ലെ കൈ വീശി...
അപ്പോഴേയ്ക്കും അറിയാതൊഴുകിയ കണ്ണുനീർ എന്റെ കാഴ്ച മറച്ചു തുടങ്ങിയിരുന്നു..
എഴുതി തീരുമ്പോൾ മങ്ങിമാഞ്ഞു പോകുന്ന അക്ഷരങ്ങൾ.... അവന്റെ പുഞ്ചിരിയ്ക്കുന്ന മുഖം....

✒️ അരുൺ പുനലൂർ
No comments:
Post a Comment