Monday, June 7, 2010
മരണ ഗസല്‍ ഞാന്‍ പാടിത്തിമര്‍്ക്കട്ടെ...നല്ലമൂഡിലാണിന്നെന്റെ കൂട്ടുകാര്‍...
സ്വന്തം ആത്മാവിഷ്ക്കാരത്തിന്റെ ഹൃദയ വ്യഥകളില്‍ രക്തം വാര്‍ന്നു ,ലഹരി പൂക്കുന്ന വഴികളില്‍ കൂട്ടം തെറ്റി മേഞ്ഞു ഒടുവില്‍ ഉള്ളിലൊതുക്കിയ വേഭനകള്‍്ക്കെല്ലാം അവധി കൊടുത്ത് ശൈത്യം വിറങ്ങലിച്ചു നില്ക്കുന്ന മരണത്തിനൊപ്പം ഒരു ' മാന്ഷന് ഹൌസിന്റെ "കഴുത്തു പൊട്ടിച്ചു യാത്ര പോയവന് സന്തോഷ് ജോഗി ... അല്ല.. കിഷോരിലാല്‍...ജോഗിയെ അങ്ങനെ വിളിക്കാനാണ് നാം ഇഷ്ട്ടപ്പെട്ടത്. ഓര്‍മ്മകള്‍ കൂട്ടിക്കൊണ്ടു പോകുന്നത് പഴയ ഒരു സിനിമാ സൗഹൃദ സദസിലെയ്ക്ക് .....പത്രപ്രവര്‍ത്തകനായ എന്റെ ഒരു സുഹൃത്തുമൊത്തു നഗരത്തിലെ ഇടുങ്ങിയ തെരുവിന്റെ അങ്ങേയറ്റത്ത്..അങ്ങാടിക്കുരുവികള്‍ കൂടുകൂട്ടിയ ഒരു പഴയ കെട്ടിടത്തിന്റെ മരഗോവേണി കയറിതുടങ്ങുമ്പോള്‍ വരവേറ്റത് ഒരു ഗസലിന്റെ ഈണമായിരുന്നു .... മുകള്‍ നിലയിലെ തെരുവിന്നഭിമുഖമായ കുടുസ്സു മുറിയിലെ കൂട്ടുകാര്‍്ക്കിടയിലിരുന്നു ജോഗി ഗസല്‍ പാടുകയായിരുന്നു... മുന്നില്‍ ഒഴിഞ്ഞു തുടങ്ങിയ ലഹരി പാത്രം... പാനപാത്രത്തില്‍ ബാക്കിയായത് പകുത്തു മോന്തി..അന്ന് രാത്രി വൈകുവോളം ജോഗിയുടെ ഗസലിലലിഞ്ഞുതീര്‍ന്നു.... കുപ്പികള്‍ ഒഴിയുകയും ഗ്ലാസുകള്‍ നിറയുകയും ചെയ്തു.. വീണ്ടും വീണ്ടും ...ജോഗി പാടിക്കൊണ്ടേയിരുന്നു... ഒടുവില്‍ ഔദ്യോഗികമായ പരിചയപ്പെടല്‍...ബലിഷ്ട്ടമായ കരം നീട്ടി ഹസ്തധാനം ചെയ്യുമ്പോള്‍ അതൊരു കെട്ടിപ്പുണരലായി... മിഴികള്‍ നിറഞ്ഞിരുന്നു... കഴിഞ്ഞ ജന്മങ്ങളിലെവിടെയോ...നഷ്ട്ടപ്പെട്ടുപോയ സുഹൃത്തിനെ തിരിച്ചു കിട്ടിയപോലെ....കുറെ സംസാരിച്ചു സിനിമയെപ്പറ്റി, ഗസലിനെപ്പറ്റി.. ജോഗി മനസ്സില്‍ പെയ്തു നിറയുകയായിരുന്നു..അന്ന് ജോഗി നടനായി വലിയരീതിയില്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല . നിലത്തുറയ്ക്കാത്ത കാലുകളോടെ സുഹൃത്തിന്റെ തോളില്‍ കയ്യിട്ടു പടിയിറങ്ങി പോകുന്ന ജോഗിയുടെ മങ്ങി മറഞ്ഞ ദൃശ്യം ഇപ്പോഴും കണ്മുന്നിലുണ്ട്....പിന്നീടു ജോഗിയെക്കുറിച്ചു കൂടുതല്‍ തിരക്കിയറിഞ്ഞു.. മനസു നിറയെ സിനിമയെ ഭ്രാന്തമായി പ്രണയിച്ചു നടന്ന ജോഗിയുടെ ചെറുപ്പകാലം ...ആഗ്രഹങ്ങളുടെ ചെടികള്‍ പുഷ്പ്പിക്കാതയപ്പോള്‍ പിന്നെ മറ്റു പലവേഷങ്ങള്‍ ...ഗായകന് ,നടന് ,എഴുത്തുകാരന് ...അങ്ങനെ ജീവിതത്തില്‍ കെട്ടിയ വേഷങ്ങലോരുപാട് ....ഒടുവില്‍ സിനിമയെന്ന തന്റെ സ്വപ്ന തീരത്ത്...ചെറുതും വലുതുമായ കുറെ വേഷങ്ങള്‍ ..കീര്‍ത്തി ചക്രയിലെ കിശോരിലാലിലൂടെ..ഒരു നടനെന്ന തിരിച്ചറിവിലേക്ക്... പതിയെ പതിയെ സന്തോഷിലെ നടന് വളരുകയായിരുന്നു..പക്ഷെ പലപ്പോഴും ലഹരി നിറയ്ക്കുന്ന സൗഹൃദങ്ങളുടെ വലയിലായിരുന്നു ജോഗി ..ആരൊക്കെയോ ചേര്‍ന്ന് ആ മനുഷ്യനെ തെറ്റില്‍ നിന്നും തെറ്റിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു..ഉള്ളില്‍ നിന്നും ഭ്രാന്തമായി പുറത്തേയ്ക്ക് ചാടാന്‍ വെമ്പല്‍ കൊണ്ട ആത്മാവിഷ്ക്കാര ത്വരകള്‍ പലപ്പോഴും ഒരു ഉന്മാതത്തിന്റെ വക്കിലെയ്ക്ക് ജോഗിയെ കൊണ്ടെത്തിച്ചിരുന്നു ...ആരൊക്കെയോ എവിടൊക്കെയോ സന്തോഷിന്റെ സ്വപ്നങ്ങളെ മതില്‍ക്കെട്ടിനുള്ളില്‍ തളയ്ക്കാന്‍ ശ്രമിച്ചു ..ആ മതില്‍ക്കെട്ടിനു പുറത്തു കടക്കാനാവാതെ ശ്വാസം മുട്ടുകയായിരുന്നു സന്തോഷ് ..പലപ്പോഴും അതിനായി സന്തോഷ് മുട്ടിയ വാതിലുക്ളൊന്നും തുറന്നില്ല ..തന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്ന.. ഭ്രാന്തമായ സ്വപ്നങ്ങളെ പിടിച്ചു നിര്‍ത്താനും ജോഗിയ്ക്കായില്ല ..ഒടുവില്‍ തോറ്റുപോയി സന്തോഷ് ജീവിതത്തോട്..പാടിക്കൊണ്ടിരുന്ന ഒരു ഗസല്‍ പകുതിയില്‍ മുറിഞ്ഞപോലെ...എവിടെയായിരുന്നു കൂട്ടുകാരാ നിനക്ക് കണക്കു കൂട്ടലുകള്‍ പിഴച്ചുപോയത്...? ആരായിരുന്നു നിന്നെ മരണന്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ ..പ്രേരിപ്പിച്ചത്...?....... പിന്നെയും തുടരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.... ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും ഒന്ന് കൂടി ചോദിച്ചു കൊള്ളട്ടെ .... സുഹൃത്തിന്റെ ഫ്ലാറ്റില്‍ ലഹരിയുടെ കാണാക്കയങ്ങളില്‍ മുങ്ങി ...ഒരുമുഴം തുണിത്തുംപില്‍ മരണത്തിനു കൂട്ട് പോയപ്പോള്‍ നീ തോല്പ്പിച്ചതാരെയാണ്....?
Subscribe to:
Post Comments (Atom)
23 comments:
Will always pray for u brother...
നന്നായി ഒരു തീനാളമായി പൊലിഞ്ഞുപോയ സന്തോഷിന്റെ ജീവിതചിത്രം. ഈ വേഡ് വെരിഫിക്കേഷൻ എടുത്തുകളയുന്നത് നന്ന്. കമന്റ് ഇടുന്നവർക്ക് അസൌകര്യമാണത്.
അവന്റെ അനക്കമറ്റ ശിരസ്സില്‍ ആ വെള്ള പുതയ്കുമ്പോള് ..
കാറ്റിലൂടെ അവിടെ ഒഴുകി എത്തുന്ന ഒരു ഗാനമുണ്ടാവും ...
ഖുദാ സെ മന്നത് ഹേ മേരി ...
മരണത്തിന്റെ മുന്നിലേയ്ക്ക് ഒരു പട്ടാളകാരന്റെ ധീരതയോടെ
സന്തോഷ ജോഗി ...അല്ല കിഷോരിലാല്‍ തന്നെ ...
നടന്നു നീങ്ങിയപ്പോള്‍ ഓര്‍ത്തുവോ നിങ്ങള്‍....നിങ്ങളുടെ കഴിവുകള്‍
നിങ്ങളെ അറിയുന്ന.... ഇഷ്ടപെടുന്ന... ആളുകള്‍ ഈ ലോകത്തുണ്ട് എന്ന് ...
എന്തിനു? എന്നറിയാനാണ് ഓടി വന്നു വായിച്ചത് ..
എന്നാല്‍, കീര്‍ത്തിചക്രയിലെ കിഷോരി ലാല്‍ കേള്‍ക്കാതെ പോയ ആ ഗാനം പോലെ ..
ഇതാ ജീവിതത്തില്‍ സന്തോഷ് ജോഗി ഒന്നും പറയാതെ യാത്രയാരിക്കിന്നു........
ഹൃദയത്തില്‍ ആ ഗാനം തന്ന വേദനയെക്കാള്‍ ഈ വേര്‍പാട് വേദന ഉണര്‍ത്തുന്നു .......
മനസ്സിലെ കണ്ണുനീര് ....ഇവിടെ ഇതാ ....തരുന്നു ....
" ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും ഒന്ന് കൂടി ചോദിച്ചു കൊള്ളട്ടെ .... സുഹൃത്തിന്റെ ഫ്ലാറ്റില്‍ ലഹരിയുടെ കാണാക്കയങ്ങളില്‍ മുങ്ങി ഒരുമുഴം തുണിത്തുംപില്‍ മരണത്തിനു കൂട്ട് പോയപ്പോള്‍ നീ തോല്പ്പിച്ചതാരെയാണ്....?"
നിന്നെ തന്നെയായിരുന്നില്ലേ!!!അതെ ആയിരുന്നു !!!
കീര്‍ത്തിചക്ര കണ്ടപ്പോള്‍ അയാളെ വല്ലാതെ ഇഷ്ടപ്പെട്ടു ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോള്‍ എന്തോ ഒരു സങ്കടം തോന്നി. ഉയര്‍ച്ചയിലേക്ക് വരേണ്ട ആളായിരുന്നു..
അതെ .. ജോഗി തോല്‍പ്പിച്ചത് തന്നെ തന്നെ ആയിരുന്നു..ജീവിതത്തോട്
പൊരുതി,പൊരുതി തോറ്റു പോകുന്ന ഒരാളുടെ മുന്പില്
വെളുക്കെ തുറന്നു കിടക്കുന്നത് ഒരേ ഒരു വാതില്‍ മാത്രം..മരണം..
(thnx 4 the link)
ഒരുമുഴം തുണിത്തുംപില്‍ മരണത്തിനു കൂട്ട് പോയപ്പോള്‍ നീ തോല്പ്പിച്ചതാരെയാണ്....?
ആരേയുമല്ല സ്വന്തം വ്യക്തിത്വത്തെ തന്നെ, ആര് എന്തിനു എപ്പോള്‍ ചെയ്താലും ആത്മഹത്യ അനുകമ്പയോ ന്യായീകരണമോ അര്‍ഹിക്കുന്നില്ല.
എന്റെ അഭിപ്രായങ്ങള്‍ വേദനിപ്പിക്കുന്നെങ്കില്‍ ഡിലീറ്റ് ചെയ്യുക
നന്നായി തന്നെ സന്തോഷിനെ കുറിച്ച് പറഞ്ഞു. മെയിലില്‍ ഈ പോസ്റ്റിന്റെ ലിങ്ക് അയച്ച് തന്ന സുരേഷ് പുനലൂരിന് നന്ദി. നല്ലൊരു പോസ്റ്റ് വായിച്ചു.
സന്തോഷ് ജോഗിയുടെ ആത്മഹത്യാ വാര്‍ത്ത വെറും രണ്ടു വരിയില്‍ പത്രത്തിലെ ചെറിയ കോളമായി കണ്ടപ്പോള്‍ ഞെട്ടലും വിഷമവും തോന്നി.
കീര്‍ത്തി ചക്രയിലെ കിഷോരിലാലിലെ നമുക്കെങ്ങനെ മറക്കാനാകും?
ആത്മഹത്യയൊടുള്ള വിയോജിപ്പോടെ, ാഅത്മഹത്യകൊണ്ട് ആരെയെങ്കിലും തോല്പ്പിക്കാനൊ ,സ്വയം ജയിക്കാനൊ,തോല്‍ക്കാനോ കഴിയുമെന്ന ബാലിശ ചിന്തകളോടുള്ള കടുത്ത വിയോജിപ്പോടെ, ജോഗ്ഗി എന്ന നടനെ,മനുഷ്യനെ,ആകാലത്തില്‍ പൊലിഞ്ഞ ആ താരത്തെ വേദനയൊടെ സ്മരിക്കുന്നു.
ഈ സ്മരണ നന്നായി.ജൊഗ്ഗിയെക്കുറിച്ച്,അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സൂക്ഷ്മവശങ്ങളെക്കുറിച്ച്, അദ്ദേഹത്തിലെ കലാകാരന്റെ വിവിധഭാവങ്ങളെക്കുറിച്ച്,എഴുതാമായിരുന്നു എന്നു തൊന്നുന്നു.
ഈ സ്മരണ നന്നായി.
ഉയരങ്ങളിലേക്ക് എത്തിപെടെണ്ട സന്തോഷ് മരിച്ചെന്നു കേട്ടപോള്‍ വിശ്വസിക്കാന്‍ ആയില്ല. കാരണം അദ്ധേഹത്തിന്റെ പെര്‍ഫോര്‍മെന്‍സ് ശരിക്കും ഇഷ്ടപെട്ട ഒരു വ്യക്തിയാണ് ഞാന്‍.
സ്മരണ നന്നായി ..തിരസ്കരിക്കുന്ന ജീവിതത്തിലേക്ക് വീണ്ടും വീണ്ടും തിരയടിക്കാന്‍ കഴിഞ്ഞില്ലല്ലോ പ്രിയ കലാകാരാ...
സിനിമ എന്നെ മായിക ലോകത്തിന്ന്റെ പിന്നാപുറങ്ങളെ കുറിച്ച് ലോകം അറിയുനത് ഇത് പോലെ ശ്രീ നാഥ് മാറും ജോഗിമാരും കാലയവനികയില്‍ മറയുമ്പോള്‍ ആണ്
ആരും തെറ്റുകാരല്ല.
ഓരോ നിമിഷവും നമ്മുടെ ചിന്തകളില്‍ നിറയുന്നത് തന്നെയാണ് നമുക്ക് ശരി.
വേദന. പ്രാര്‍ത്ഥന.
ഒരു നിമിഷത്തെ തോന്നലായിരിക്കാം.
Why he ?.........
കഷ്ടം. ഒരു ജീവൻ കൂടി...
നോവിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പ്.
ഫോണ്ടുകള്‍ വലുതാക്കിയാലേ വായന സുഗമമാകൂ. ഏതോ മാനസിക തീവ്രതയിലെ എഴുത്തുകൊണ്ടാകാം, വാക്കുകളൊക്കെ ഒട്ടിപ്പിടിച്ച പോലെ..
ദുര്ഗ്രാഹ്യതയുണ്ടെങ്കിലും രചന തരക്കേടില്ല.
നാട്ടുകാരനായ ഈ കലാകാരന്റെ വേർപ്പാട് ഇപ്പോഴാണറിയുന്നത്..
അരുൺ ഈ സ്മരണകൾ ഞങ്ങളേയും ദു:ഖത്തിലാഴ്ത്തി...
മരണത്തിനു മുന്പില് ഒരു നിമിഷം വേദനയോടെ നിന്നുപോയി.
..പരാജിതരെ വേഗം മറന്നുപോകുന്ന ലോകര്‍ക്കിടയില്‍ ഇത് നല്ലത്.
പക്ഷെ...എനിക്കേറെ പറയാനുണ്ട്..ഈ കുറിപ്പില്‍ ജോഗിയോടുള്ള ആരാധന നിറഞ്ഞുനില്ക്കുന്നു.ഉറയ്ക്കാത്ത ചുവടുകളും
ഇടറുന്ന കവിത യുമായി അയാളെ കണ്ടപ്പോള്‍ തോന്നിയ ആരാധന തന്നെ..സുബോധത്തോടെ കലാകാരനെ
നിലനിര്‍ത്താന്‍ കഴിവില്ലാത്ത ഈ ആരാധകവൃന്ദം തന്നെയാണ് അയാളെ ആത്മഹത്യയിലേക്ക് നയിച്ചത് .
വ്യവസ്ഥ ഇന്നത്തെ കലാകാരന് അത്യാവശ്യമാണ്.സ്വഭാവത്തിലും ചിന്തയിലും ജീവിതത്തിലും എല്ലാം.
വ്യവസ്ഥയില്ലാത്ത ഭരണച ക്രത്തോടു ,നിയമത്തോട് ഒക്കെ സമരം ചെയ്ത പഴയ കാലമല്ലിത്.അങ്ങനെ
ഒരു പ്രതിരോധമുറ സന്തോ ഷിന്റെ ജീവിതതിലുന്റായിരുന്നുമില്ല.അയാളുടെ ഭാര്യ,കുട്ടികള്‍,വയസ്സായ മാതാപിതാക്കള്‍
...അവരെക്കുറിച്ച് ഓര്‍ത്തുനോക്കൂ..മദ്യവും മയക്കുമരുന്നും
ശീലിച്ചു,സംഗീതത്തിന്റെ,സിനിമയുടെ വഴിയെ നടക്കുന്നവര്‍ ദയനീയമായി തോല്ക്കുന്നു.
.സുരാസു,ജോണ്‍..എത്രപേര്‍..ശലഭജീവിതം തീര്തുപോയവര്..
അപ്പോള്‍ ദയവുചെയ്ത് അവരെ ആരാധനയോടെ കാണാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കുക.
കാരണം കലാകാരന്മാര് ഇനിയും പിറകെ വരുന്നു...ഉറച്ചകാലോടെ ,സുബോധത്തോടെ,
നിവര്‍ന്നു നില്ക്കുന്ന കലാകാരനെ മാത്രമേ ഇനി വഴികാണിക്കാന്‍ വിളിക്കാവൂ..
Post a Comment