ടെക്നോപാർക്കിൽ
ആദ്യമായാണു പോകുന്നത്..(ആത്മ സുഹൃത്തും അവിടുത്തെ തൊഴിലാളിയുമായ സാഫർ
നിർബ്ബന്ധിച്ചപ്പൊ കൂടെ പോയതാണു).പുറമേ നിന്നു പറഞ്ഞു കേട്ട നിറം
പിടിപ്പിച്ച കഥകളായിരുന്നു അപ്പോൾ മനസ്സിൽ .. വർഷങ്ങൾക്കു മുൻപു ലേഡീസ്
ഹോസ്റ്റലിൽ എത്തപ്പെട്ട പാൽക്കാരൻ പയ്യന്റെ ഹൃദയമിടിപ്പോടെ കഴക്കൂട്ടം
ജംക്ഷനിലും ബൈപ്പാസ്സിലും..വനിതാ മാഗസ്സിനുകളിലുമൊക്കെ കണ്ട "
ടെക്നോപാർക്കികളെ " യൊക്കെ മനസ്സിൽ ധ്യാനിച്ചു വലതുകാൽ വച്ചു
അകത്തേയ്ക്കു കയറി...ഒരു മായിക ലോകമാണവിടം...ചുറ്റിനടന്നു കാണുന്നതിനിടയിൽ
സാഫർ ഒന്നൊന്നായി വിവരണം നടത്തി തന്നുകൊണ്ടിരുന്നു...ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...ച ുറ്റിനും
നിറങ്ങളൊഴുകുംബോൾ കമെൻറ്ററി കേൾക്കാനെവിടെ സമയം.....പറഞ്ഞു കേട്ട പല
അപസർപ്പക കഥകളും മനസ്സിൽ കിടന്നു തിക്കി തികട്ടി...എന്റെയുള്ളിലെ
ഡിറ്റക്റ്റിവ് തലപൊക്കി...പതിയെ സാഫറിനോടു ചോദിച്ചു " ജോലിയുടെ
സ്ട്രെസ്സ് കുറയ്ക്കാൻ കമ്പനികൾ ഇവിടെ കോണ്ടം വെന്റിംഗ് മെഷ്യനുകൾ ഫ്രീ
ആയി സ്താപിച്ചിട്ടുണ്ടെന്നു പറയുന്നതു ശരിയാണോട....? " സാഫർ :
ശ്ശേ...എന്തരണ്ണാ..ഈ പറയുന്നതു...എനിയ്ക്കിതുവരെയാരു ം
തന്നിട്ടില്ല ..ഇത്രയും നാളായിട്ടു അങ്ങനൊരു സാധനം ഇതിനകത്തു ഞാൻ
കണ്ടിട്ടില്ല നിങ്ങളു വെറുതെ വേണ്ടാത്തതു പറയരുത്..." നിത്യ കന്യകനും
പഞ്ച പാവവുമായ സാഫർ നിമിഷ നേരം കൊണ്ട് എം എൻ നമ്പ്യാരായി മാറി ...ശ്ശൊ
വേണ്ടായിരുന്നു....പാവം സാഫർ ... എന്നാലും സാരമില്ല നാട്ടുകാർ പറഞ്ഞു
പരത്തിയ ഒരു വലിയ കള്ളം പൊളിയ്ക്കാനയല്ലൊ ..എന്നിലെ ഡിറ്റെക്റ്റിവ് ഹർഷ
പുളകിതനായി...അൽപ്പം കഴിഞ്ഞപ്പോഴാണു സാഫറിനു അപകടം മണത്തതു.." അണ്ണാ
നിങ്ങളീ പറഞ്ഞതൊന്നും പോസ്റ്റാക്ക ല്ലേ...എനിയ്ക്കു കല്യാണാലോചനകളൊക്കെ
വരുന്ന സമയമാ ചതിയ്ക്കരുത്..." പോസ്റ്റാക്കാതിരിയ്ക്കാൻ കൈക്കൂലിയായി
എനിയ്ക്കവൻ ദോശയും ഡബിൾ ഓംലെറ്റും വാങ്ങിത്തന്നു ..ബസ്സിൽ കേറ്റി
വിടുമ്പോഴും അവൻ പിന്നേം ഓർമ്മിപ്പിച്ചു ...." പറ്റിക്കല്ലെ അണ്ണാ
"...കാലത്തെ എഴുന്നേറ്റപ്പൊ മുതൽ വല്ലാത്തൊരു അസ്വസ്തത..എന്തോ
ഉള്ളിലിരുന്നു തികട്ടുന്ന പോലെ ....അറിഞ്ഞ കാര്യം ആരോടെങ്കിലും ഉറക്കെ
വിളിച്ചു പറഞോളാഞ്ഞു വയ്യ..." ഒരു നിമിഷം ഞാൻ സാഫറിനേയും ദോശയേയും ഡബിൾ
ഓമ്പ്ലേറ്റിനേയും മറന്നു... മാളോരേ.... ടെക്നോ പാർക്കിൽ കോണ്ടം
മെഷ്യനില്ലാാാ ".... .....സാഫറെ നീയെന്നോടു ക്ഷമിയ്ക്കെടാ ഒരു സത്യവും
ഒരുപാടു നേരം ഒളിച്ചു വച്ചു സമൂഹത്തെ വഞ്ചിക്കനെനിയ്ക്കു വയ്യ...
.....ഫീലിംഗ്: കമലാക്ഷീ ഞാനൊരു വികാര ജീവിയാണു
Friday, February 7, 2014
കോഴിക്കോട്ടെ
തെരുവുകളിലൂടെ അലഞ്ഞു നടന്നു ക്ഷീണിച്ചപ്പൊ ഒരു ഓട്ടോയിൽ കയറി ...അല്പ്പം
പ്രായമുള്ള ഡ്രൈവർ ...നാടും വീടും സഞ്ചാരവുമൊക്കെ സൌഹൃദ സംഭാഷണത്തിൽ
ചോദിച്ചറിഞ്ഞപ്പോ അദ്ദേഹം ചോദിച്ചു "അപ്പൊ ഒരു എസ്.കെ ലൈൻ ആണല്ലേ " ..?
ഞാനൊന്ന് ചിരിച്ചു "അത്രയ്ക്കങ്ങട് ഇല്ല ...അതുപോലെ യാത്ര ചെയ്യണമെന്നു
ആഗ്രഹമുണ്ട് പക്ഷെ ജീവിത സാഹചര്യങ്ങൾ അനുവദിയ്ക്കുന്നില്ല.."
........ചേട്ടനൊരു ബീടിയ്ക്ക് തീ കൊളുത്തി " എസ് കെ നാട്ടുകാർക്കൊക്കെ
വലിയ മനുഷ്യനായിരുന്നു പക്ഷെ അടുത്തറിയാവുന്ന ഇന്നാട്ടുകാർക്കു അങ്ങേരെ
പുശ്ചമായിരുന്നു ..കള്ള് കുടിച്ചാ പിന്നെ വെറും മോശം
സ്വഭാവമാ..വായിത്തോന്നുന്ന തെറിയൊക്കെ പറയും വണ്ടിയിൽ കേറിയാൽ പൈസ തരില്ല
...സുരാസ്സുവും ഇതെമാതിരിയായിരുന്നു..വലിയ നടനായിരുന്നു പക്ഷെ
പറഞ്ഞിട്ടെന്താ ഒക്കെ ഒരു വഹയായിരുന്നു...എന്തോരം ചായ മേടിച്ചു
കൊടുത്തിട്ടുണ്ടങ്ങേർക്ക് ..ഒടുക്കം ദൂരെ കണ്ടാ ഞങ്ങളോഴിഞ്ഞു മാറി
പൊയ്ക്കളയും .....ചാരായം കുടിച്ചു കുടിച്ചു തെരുവിൽ കിടന്നാ ചത്തെ....
മാളോരുടെ മുന്നിലെ വലിയ ആളുകളിൽ പലരും ഇങ്ങനെയോക്കെയയിര്യ്ക്കും "
ചിലപ്പോഴെങ്കിലും ശരിയാണെന്നെനിയ്ക്കും തോന്നി കൊട്ടിഖോഷിക്കപ്പെട്ട പല
ബിംബങ്ങളും ഇതുപോലെ അടുത്തറിയുമ്പോൾ തകർന്നു വീഴുന്നു ......ഓരോന്നും
ഓരോതരം ജീവിതങ്ങൾ......
Friday, July 5, 2013
ശ്രുതി.....
.വെയിൽ പരന്നപ്പോഴാണ് ഉറക്കമുണർന്നത്...പ്രത്യേകിച്ചൊന്നും
ചെയ്യാനില്ലാത്ത ഒരു ദിവസം കൂടി ...സിനിമ സ്വപ്നം കണ്ടു ഈ നഗരത്തിൽ
വന്നിട്ട് കാലം കുറെയാകുന്നു...എങ്ങും എത്തിപ്പെടാൻ
കഴിഞ്ഞില്ല...വല്ലപ്പോഴും അച്ചടിച്ച് വരുന്ന കവിതകള്ക്കും കഥകൾക്കും
കിട്ടുന്ന ചെറിയ പ്രതിഭലങ്ങളിൽ അരിഷ്ട്ടിച്ചു നീങ്ങുന്ന ജീവിതം ..മൊബലിൽ
ശ്രുതിയുടെ 3 മിസ്കോളുകൾ..ഇവളിത്ര രാവിലെ എന്തിനാണാവോ വിളിച്ചത്...?
തിരിച്ചു വിളിക്കാൻ മൊബലിൽ പൈസയുമില്ല. മുറിപൂട്ടി പുറത്തേയ്ക്ക് നടന്നു
..നല്ല വിശപ്പ് ...പോക്കെറ്റിൽ തപ്പി നോക്കി ഇരുപതു രൂപയുണ്ട് ..ഒരു
നെരേം എന്തെങ്കിലും കഴിക്കണോ അതോ മൊബൈൽ ചാർജ് ചെയ്യണോ ...നിരത്തിലൂടെ
വെറുതെ നടന്നു .....എങ്ങോട്ടും പോകാനില്ല ആരെയും കാണാനുമില്ല ...കാണുമ്പോൾ
തിരക്ക് നടിച്ചു പോകാൻ ശ്രമിയ്ക്കുന്ന ആളുകളെ വെറുതെ എന്തിനു പിന്നെയും
ബുധിമുട്ടിയ്ക്കണം ..ബസ് സ്സറ്റാന്ടിനു അപ്പുറത്തുള്ള ചായക്കടയ്ക്ക്
മുന്നിൽ തൂക്കിയിട്ടിരിയ്ക്കുന്ന സിനിമാ വീകകിലികളിൽ നോക്കി നിന്നു ..വെയിൽ
കനക്കുന്നു ഒപ്പം വിശപ്പും ...ശ്രുതി വിളിക്കുന്നു "ഏട്ടാ എവിടെയാ പി ആർ
എസ്സിൽ ഒരാൾക്ക് അത്യാവശ്യമായി രക്തം കൊടുക്കണം എനിക്കിന്ന് ക്ലാസ്സ്
കട്ട് ചെയ്യാൻ പറ്റില്ല ...തിരക്കൊന്നുമില്ലെങ്കിൽ ഒന്ന് പോകാമോ ..? "
എനിയ്ക്കെന്തു തിരക്ക് ...ശ്രുതി നല്ല കുട്ടിയാണ് ഒരു രക്തദാന ക്യാമ്പിൽ
വച്ച് പരിചയപ്പെട്ടതാണ് അവളെ ..കുറച്ചു കാലം മുൻപ് വരെ അച്ഛനമ്മ
മാര്ക്കൊപ്പം ഗൾഫിലായിരുന്നു. ജനിച്ചതും വളര്ന്നതുമൊക്കെ അവിടെത്തന്നെ
..അവിടെ തുടരാൻ ഇഷ്ട്ടമില്ലാതയപ്പോ ബന്ധങ്ങളുടെ വേരുകൾ തേടി നാട്ടിലേയ്ക്ക്
പോരുന്നു...വിദേശത്ത് ജീവിച്ചു പോയതിന്റെ ഒരശുധ്ധിയും തൊട്ടു തീണ്ടാത്ത
മനസ്.. വായനയും എഴുത്തും സിനിമയുമോക്കെയാണ് ഞങ്ങളെ തമ്മിൽ
സുഹൃത്തുക്കളാക്കിയത് .. ... രക്തം കൊടുക്കുന്ന മുറിയ്ക്ക് മുന്നിൽ ഊഴം
കാത്തു നിന്നു ...ആര്ക്ക് വേണ്ടിയാണെന്ന് അറിയില്ല. ശ്രുതിയുടെ കൂട്ടുകാരി
പാര്വ്വതിയാണ് അവിടെ ഡൂട്ടിയിലുള്ളത് അവൾക്കറിയാമായിരിയ്ക്കും ..പാറു ഒന്ന്
ചിരിച്ചു... വിടവുള്ള പല്ലുകൾക്കിടയിൽ വിരിയുന്ന നിഷ്കളങ്കമായ ചിരി
...ചോരയൂറ്റിക്കഴിഞ്ഞപ്പോൾ പാറുവിനെ കാത്തു നിന്നു ..അപ്രതീക്ഷിതമായെത്തിയ
ഒരു ആക്സിടന്റ്റ് കേസിന്റെ തിരക്കിനോപ്പം അവൾ ഒഴുകിപ്പോയി ..രക്തമൂറ്റു
കഴിയുമ്പോൾ കിട്ടാറുള്ള പതിവ് ഫ്രൂട്ടിയും ആ തിരക്കിനോപ്പം നഷ്ട്ടപ്പെട്ടു
...പുറത്തിറങ്ങുമ്പോൾ ഒരാൾ കാത്തു നിന്നിരുന്നു മെല്ലിച്ചു മുഷിഞ്ഞ വേഷം
..ദൈന്യം നിറഞ്ഞ കണ്ണുകൾ "ന്റെ അമ്മയ്ക്കാ ചോര കൊടുത്തെ " പുറത്തേയ്ക്ക്
നടക്കനോരുങ്ങുമ്പോൾ കയ്യിലേയ്ക്കു ചുളുക്ക് വീണ അഞ്ഞൂറ് രൂപയുടെ ഒരു
നോട്ടു ബലമായി വച്ച് തന്നു ...ഇത്തരം അനുഭവങ്ങൾ ആദ്യമല്ല ...അയാളെ തിരികെ
വിളിച്ചു പൈസ പോക്കെറ്റിൽ വച്ച് കൊടുത്തു..." ഒന്നും വേണ്ട പൈസയ്ക്ക്
വേണ്ടിയല്ല ഞാനിതു ചെയ്തത് " ...പൊക്കോട്ടെ ....പുറത്തിറങ്ങുമ്പോൾ
പൊള്ളുന്ന ചൂട് ..പതിയെ തംബാനൂരെയ്ക്കു നടന്നു ....തൊട്ടരുകിൽ ഒരു സ്കൂട്ടർ
നിരത്തി ..ശ്രുതിയുടെ സ്കൂട്ടറിനു പിന്നിലിരിയ്ക്കുമ്പോൾ തലകറങ്ങുന്നതായി
തോന്നി നന്നായി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളാകുന്നു ..ചോര കൂടി
നഷ്ട്ടപ്പെട്ടപ്പോൾ തലയ്ക്കൊരു പെരുപ്പ് പോലെ ...ഏതൻസ് ഹോട്ടലിൽ അവൾ
വാങ്ങിത്തന്ന ചോറ് വാരി വിഴുങ്ങുമ്പോൾ മറ്റെല്ലാം മറന്നു ..പുറത്തിറങ്ങി
അവളുടെ കയ്യിലുണ്ടായിരുന്ന മുകുന്ദന്റെ"പ്രവാസം" കടം വാങ്ങി
മുറിയിലേയ്ക്ക് പതുക്കെ നടന്നു ..ജീവിതത്തിലെ ഒരു ദിവസം കൂടി കടന്നു
പോകുന്നു .....
Thursday, June 27, 2013
മിയാ... നീയെനിയ്ക്കേതു രാഗമായിരുന്നു ......
അശ്വതിയുടെ കുറച്ചു പടങ്ങളെടുക്കനാണ് ഞാനും റാമും മ്യൂസിയം ലൊക്കെഷൻ ആക്കിയത് ..ചിത്രങ്ങളെ ടുക്കുന്നതിനിടയിൽ എവ്ടെനിന്നോ ഒഴുകിയെത്തുന്ന ഗസലിന്റെ ഉറവിടം തേടിയ ഞാനെത്തിയത് അല്പ്പം പ്രായം ചെന്ന ഒരു മനുഷ്യനരുകിലെയ്ക്കാന് ...തന്റെ ചെറിയ മൊബൈലിൽ പാട്ടുകേട്ട് ഒറ്റയ്ക്ക്കിരിയ്ക്കുന്ന സദാശിവൻ എന്ന കിളിമാനൂർ സ്വദേശി..ഇപ്പോൾ കൊച്ചിയിലാണ് താമസം ....പെൻഷൻ പറ്റി ജോലിയിൽ നിന്ന് പിരിഞ്ഞിട്ടു 17 വര്ഷമായി.. പ്രമേഹരോഗം നന്നായി ബുധിമുട്യ്ക്കുന്നുണ്ട് ..അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഭാര്യക്കൊരു ഭാരമാകാതിരിയ്ക്കാൻ അതിരാവിലെ യാത്ര തുടങ്ങും..അവരെ കരുതാൻ സഹോദരങ്ങൾ അടുത്ത് താമസിയ്ക്കുന്നുണ്ട് എന്ന ആശ്വാസത്തിൽ ... ഒറ്റ മകൻ
സംഗീതത്തെ ഉപാസിയ്ക്കുന്നു ...തിരുവനന്തപുരത്തെതിയാൽ മ്യുസിയമാണ് അഭയസ്ഥാനം ...ജീവിതത്തിന്റെ സങ്കടങ്ങല്ക്കും വേദനകൾക്കുമിടയിൽ എവിടെവച്ചോ ഗസലുകൾ സഹയാത്രികരായി .....ജഗജിത് സിങ്ങും അനൂപ് ജലോട്ടയും അലക്ക യഗ്നിക്കുമൊക്കെ സദാശിവേട്ടന്റെ സങ്കടങ്ങളുടെ മുറിവുകളിൽ സംഗീതത്തിന്റെ തേൻ പുരട്ടി ആശ്വാസം പകര്ന്നു....... "കോയി സായാ ജിൽ മിലയാ രാത് കെ പിച്ചിലെ പഹൽ "....ഓർമ്മകൾ ഒരു നനുത്ത മഴച്ചാറ്റൽ പോലെ എന്നിലേയ്ക്ക് കടന്നു വന്നു ..നാട് വിട്ടു ഉത്തരേന്ത്യയിൽ ജോലി തേടിപോയ പഴയകാലം ...പട്ടിണിയും ഏകാന്തതയും സഹയാത്രികരായിരുന്ന ആ കാലത്താണ് ഗസലുകൾ എന്റെ കൂട്ടുകാരകുന്നത് ...നഗര ജീവിതത്തിന്റെ ഒറ്റപ്പെടലിൽ വാടകമുറിയിൽ പഴയ താമസക്കാരൻ ഉപേക്ഷിച്ചു പോയ കാസ്സെറ്റിൽ നിന്നും ജഗജിത് സിംഗിന്റെ വിരഹം നിറഞ്ഞ സാന്ത്വനം " മുസ്കുരാക്കാർ മിലാ കരോ ഹംസേ ....." ഗൃഹാതുരത്തത്ത്തിന്റെ ഓര്മ്മകളും നഷ്ട്ടപ്രണയം സമ്മാനിച്ച മുറിവുകളും ഉറക്കം നഷ്ട്ടപ്പെടുത്തിയിരുന്ന രാത്രികളിൽ ജഗജിത് സിംഗ് പതിഞ്ഞ താളത്തിൽ എനിയ്ക്ക് വേണ്ടി പാടിക്കൊണ്ടേയിരുന്നു "ഖർ സെ നികലെ തെ ഹോസുല കർകെ ലോട്ട് വായെ ഹുഥാ... ഹുഥാ കർകെ..." പിന്നീടോക്കെയും തേടിപ്പിടിച്ചു ...പങ്കജ് ഉധാസും ഹരിഹരനും,ചിത്ര സിങ്ങുമൊക്കെ എന്റെ സന്ഗീതാസ്വാധനത്ത്തിനു പുതിയ വഴികൾ തെളിച്ചു തന്നു ...നഗരം ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടേയിരുന്നു ...കഷ്ട്ടപ്പടുകളുടെ തീമഴ പെയ്തിരുന്ന കാലങ്ങളിൽ എരിയുന്ന വയറിനെയും തീപിടിയ്ക്കുന്ന ചിന്തകളെയും മറക്കാൻ ഹരിഹരാൻ പാടി " ജോ ഭി ധുഖ് യാധ് നാ ധാ യാധ് ആയ ...ആജ് ക്യാ ജാനിയെ ക്യാ യാധ് ആയാ ...." മഴപെയ്തിറങ്ങിയ ഇടവഴികളുടെ നനഞ്ഞ മണ്ണിലേയ്ക്ക് ... അകന്നുപോയ കൊലുസ്സുകളുടെ മർമ്മരങ്ങളിലെയ്ക്ക് ... മഴത്തുള്ളികൾ മഷി പടർത്തിയ പ്രണയലേഖനങ്ങളുടെ ചുരുൾ തുമ്പുകളിൽ വായിചെടുക്കനാകാതെ പോയ സ്വപ്നങ്ങളിലേയ്ക്ക് ....നഷ്ട്ടപ്പെടലുകളിലെയ്ക്ക് ...മിയാ... നീയെനിയ്ക്കേതു രാഗമായിരുന്നു ..? അറിയില്ല ....ഇടയിലെപ്പോഴോ മഴ പെയ്തു തുടങ്ങിയിരിയ്ക്കുന്നു ...കഥപറഞ്ഞു തീരുമ്പോൾ സദാശിവേട്ടൻ തന്റെ നീരുവന്നു തുടങ്ങിയ കാലുകളിൽ തടവി അകലേയ്ക്ക് മിഴിയൂന്നിയിരുന്നു ....യാത്ര പറഞ്ഞു നടന്നകലുമ്പോൾ പിന്നിൽ ചാറ്റൽ മഴയ്ക്കൊപ്പം ഗസൽ ഒരു നോവായി പെയ്തിറങ്ങുന്നു ...ഫൂൽ ഹേ ചാന്ധ് ഹേ ക്യാ ലഗത ഹേ ..ഭീഡ് മി സബസേ ജുധ ലഗത ഹേ
Wednesday, June 19, 2013
സ്റ്റേഷനറി കടയിൽ നിൽക്കുമ്പോൾ ഒരു കുഞ്ഞു ചോദ്യം അങ്കിൾ മായിക്കർ ഉണ്ടോ ..? കാര്ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപത്തിലുണ്ടാക്കിയ പെൻസിൽ കട്ടെറുകൾ തൂകിയിട്ടിരിയ്ക്കുന്ന കവറിലേയ്ക്ക് നോക്കി ഒരു കുഞ്ഞു മുഖം ..മഴ നനഞ്ഞു മുഷിഞ്ഞ വേഷം.. കടയുടമ : മായിക്കർ ഇല്ല മോനെ കട്ടെർ ഉണ്ട് ...നിരാശ പൂണ്ട അവന്റെ മുഖം .." നിനക്ക് കട്ടെർ വേണോ "..? ഞാൻ ചോദിച്ചു അവനാദ്യം ഒന്നും മിണ്ടിയില്ല ..പിന്നെ പതിയെ പറഞ്ഞു " ഞാൻ വീട്ടിലേയ്ക്ക് മുളക് വാങ്ങിയ്ക്കാൻ വന്നതാ കട്ടെറിനുള്ള പൈസ എന്റെ കയ്യിലില്ല" ..അവൻ മുഖം താഴ്ത്തി നിന്നു..സങ്കടം നിറഞ്ഞ കണ്ണുകൾ... "നിനക്ക് ഞാൻ വാങ്ങി തന്നാലോ" ..അവൻ ഒന്നും മിണ്ടിയില്ല കട്ടെർ വാങ്ങി കൊടുത്തു ഒപ്പം കുറെ മിട്ടായികളും ....മായിക്കർ വരുമ്പോ നിനക്കിവിടുന്നു തരും .. പൈസ കൊടുത്തിട്ടുണ്ട് ..അവന്റെ മെല്ലിച്ച കണ്ണുകളിൽ തെളിയുന്ന ചെറിയ സന്തോഷം ഞാൻ തൊട്ടറിഞ്ഞു ....വീട്ടിലേയ്ക്ക് വണ്ടിയോടിയ്ക്കുമ്പോൾ മനസ്സിൽ ഞാൻ എന്റെ കുട്ടിക്കാലത്തെ മുഖം തിരയുകയായിരുന്നു ...ഒരിയ്ക്കലും നടക്കാതെ പോയ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളിൽ ....കിട്ടാതെ പോയ കളിപ്പാട്ടങ്ങളിൽ ...പിഞ്ഞികീറിയ ഉടുപ്പിന്റെ ഒഴിഞ്ഞ കീശയിൽ ..മുട്ടായി ഭരണികൾക്ക് മുന്നിൽ പതറി നിന്ന നിമിഷങ്ങളിൽ ...
Monday, June 10, 2013
കഴിഞ്ഞ 2 ആഴച്ചകളായി തുടര്ച്ചയായി നടത്തിയ ഒരു പ്രയത്നം ഇന്നു പൂർണ്ണതയിലെത്തിയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാൻ ..റിയാസിന്റെ കുടുംബത്തിനെ ഈ അടിയന്തിര ഖട്ടത്തിൽ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ആശങ്കകൾ ഏറെ ആയിരുന്നു ...ഇത്ര വലിയൊരു തുക കുറഞ്ഞ സമയത്തിനുള്ളിൽ സങ്കടിപ്പിയ്ക്കുക എന്നുള്ള ദൌത്യം ഇന്നു അതിന്റെ പൂർണ്ണതയിൽ എത്തിചേര്ന്നു... ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ചോദ്യങ്ങൾ ചോദിയ്ക്കാനും ധാരാളം പേർ വന്നുവെങ്കിലും സഹായിക്കാൻ മുന്നോട്ടു വന്നവർ വിരലിലെണ്ണാവുന്നവർ മാത്രം ..വന്നവർ നല്ല മനസ്സുള്ളവർ ആയിരുന്നു ...ചെറുതും വലുതുമായി അവർ നല്കിയ സഹായങ്ങളുടെയും പിന്തുണയുടെയും ഭലമായി ഒരു ലക്ഷത്തി ഇരുപത്തി ആറായിരം രൂപ {1,26000 }ശേഖരിച്ചു റിയാസിനും കുടുംബത്തിനും കൈമാറാൻ ഇന്നു സാധിച്ചു... ഈ പ്രയത്നത്തെ പ്രതീക്ഷിച്ചതിനും അപ്പുറത്തെത്തിയ്ക്കാൻ കഴിഞ്ഞു എന്നുള്ളത് ഒത്തിരി സന്തോഷം നല്കുന്നു ...കാനഡയിൽ നിന്നും ഇതിന്റെ പകുതിയിൽ കൂടുതൽ പൈസ സമാഹരിച്ചു നല്കിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിയ്ക്കാത്ത സുഹൃത്തിനെയും ഭാര്ത്തവിനെയും ,സിങ്കപ്പൂരിലെ മലയാളി വിധ്യാര്തികളുടെ കൂട്ടായ്മയായ സഹൃദയം ഗ്രൂപ്പിലെ എല്ലാവരോടും ,അവരിലേയ്ക്ക് ഈ വാര്ത്ത എത്തിച്ച എന്റെ നാട്ടുകാരൻ അരവിന്ദ്, എന്റെ സുഹൃത്തുക്കളായ ജിം ,സ്മിത,ലീന മേഴ്സി ,നിഷാദ് ആനപ്പാറ,ബെറ്റ്സി ജോണ്‍,അനുരാജി ,ഒഷ്യാനെറ്റ് ഇന്റർനെറ്റ് കഫെ എന്നിവര്ക്കൊപ്പം പൊന്നമ്മ കൊച്ചമ്മ ,അമ്മച്ചി എന്നിവരോടുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ
Wednesday, June 5, 2013
ദൈവമേ ..നീയിത്ര ക്രൂരനാകരുത് ...
സന്ധ്യയ്ക്ക് അലക്ഷ്യമായി നഗരപാതയിൽ സ്കൂട്ടെർ ഓടിച്ചിരുന്ന ആൾ അല്പ്പം കൂടി ശ്രധ്ധിചിരുന്നെങ്കിൽ ചിലപ്പോൾ ഞങ്ങള്ക്ക് മുൻപിൽ ഈ കുഞ്ഞു പൂച്ചയുടെ രക്തം ചിതറി തെറിയ്ക്കിലായിരുന്നു ...കയ്യുകളും മുഖവും ചതഞ്ഞരഞ്ഞു അത് വേദനയോടെ പുളയുന്നത് കാണേണ്ടി വരില്ലായിരുന്നു ...ഓടിക്കൂടിയവരിൽ കരുണയുള്ളവരുടെ മുഖങ്ങൾ കാണാൻ കഴിഞ്ഞു എന്നുള്ളത് ആശ്വാസം പകരുന്നു ഷെമീർ നീ നല്ലവനാണ് ജീവന് വേണ്ടി പിടയുമ്പോൾ ഇത്തിരി വെള്ളമിറ്റിയ്ക്കാൻ നീ ഓടി വന്നു. പരിചരിയ്ക്കുന്ന നമ്മളെ കണ്ടു വണ്ടി നിർത്തിയിട്ടു "ഓ പൂച്ചയായിരുന്നോ " എന്ന് ചോദിച്ചു പരിഹാസത്തോടെ പോയവർ ഓര്ത്തില്ല അടുത്ത നിമിഷങ്ങളിൽ എപ്പോഴോ ഊര്ന്നു പോയേക്കാവുന്ന ജീവനാണ് സ്വന്തമെന്നു കരുതി അഹങ്കരിക്കുന്നതെന്ന് ...പൂച്ചയെ രക്ഷപെടുത്താൻ നാളെ രാവിലെ മൃഗാശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ "നിങ്ങൾക്ക് വട്ടാണോ " എന്ന് ചോദിച്ച കൂട്ടുകാരി അറിയുന്നില്ല പൂച്ചയുടെയും അവളുടെയും ശരീരങ്ങൾ മരിച്ചു മണിക്കൂറുകൾ കഴിഞ്ഞാൽ പുഴുവരിച്ചു ദു ര്ഗന്ധം വമിപ്പിയ്ക്കുന്നതാണെന്നു ..വഴിയരുകിലെ പഴയ കെട്ടിടത്തിന്റെ കൊവേണിപ്പടിയുടെ കീഴിൽ ഒരു ചതുരപ്പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട് ഞങ്ങളവളെ... നാളെ ആശുപത്രി തുറക്കുമ്പോൾ കൊണ്ട് പോയി ജീവൻ രക്ഷിക്കാൻ കഴിയുമോ എന്നുറപ്പില്ല എങ്കിലും .........ഉറങ്ങാൻ കഴിയുന്നില്ല ...ചുറ്റിനും ചിതറി തെറിച്ച ചോരത്തുള്ളികൾ ...പിടച്ചിലാണ് കണ്മുന്നിൽ ..ജീവന് വേണ്ടിയുള്ള പിടച്ചിൽ ...ദൈവമേ ..നീയിത്ര ക്രൂരനാകരുത് ...
Subscribe to:
Posts (Atom)

