പുറത്തു മഴയുടെ ആരവം കെട്ടടങ്ങിയിരിക്കുന്നു ....പകുതി ചാരിയ ജനല്പ്പാളികളില് നിന്നും ഇറ്റുവീഴുന്ന നനുത്ത മഴത്തുള്ളികള്‍ ....മഴയെ ഇങ്ങനെ കണ്ടു നില്ക്കാന് എന്ത് രസമാണ് .....ഓരോ സമയത്തും ഓരോരോ താളവും ഭാവവുമാണ് മഴയ്ക്ക് ...ചിലപ്പോള്‍ രൗദ്ര മുഖം ചിലപ്പോള്‍
...ശാന്തം ...എനിക്കെന്നും മഴയുടെ ശാന്തഭാവമായിരുന്നു ഇഷ്ട്ടം ...കോരിച്ചൊരിയുന്ന മഴ നനഞ്ഞു നടന്നു പോയ എത്രയോ കാതങ്ങള്‍...... ഇന്നു ഇവിടെ ഈ ജനലഴികളില്‍ മുഖം ചേര്‍ത്ത് നില്ക്കുമ്പോള് ... ഒരു ചാറ്റല്‍ മഴപോലെ എന്നിലേക്ക് പെയ്തിറങ്ങുന്ന വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ......