കാലത്തെ എണീക്കാനൽപ്പം താമസിച്ചു....ഓൺ ലൈനിൽ കേറി നോക്കിയപ്പോ രാത്രി
ചാറിപ്പെയ്തവളുടെ മെസേജ് കിടക്കുന്നു "ചേട്ടാ ഞാൻ കൃത്യം 8.30 നു
ബസ്സ്റ്റാന്റിലെത്തും 8.45 നുള്ള റാന്നി ബസിൽ എനിയ്ക്കു കോളെജിലേയ്ക്കു
പോകണം...അതിനു മുന്നേ വരുമോ...? "...വാച്ചിലേയ്ക്കു നോക്കി 7.55
.....ആദ്യത്തെ കൂട്ക്കാഴ്ചയാണു...സമയത്തു ചെന്നില്ലേ അവളവളുടെ പാട്ടിനു
പോകും ...ചട പടെന്നു ടൊയിലറ്റിൽ കേറിയിറങ്ങി...ചായ കുടിച്ചോണ്ട്
കുളിമുറിയിലേയ്ക്കോടുമ്പോ ഭാര്യ ചോദിച്ചു : "ഇതെന്താ ഇന്നിത്ര ധ്രുതി
വർക്കു വല്ലതുമുണ്ടോ..?."......ഒട്ടത്തിനിടയിൽ വിളിച്ചുകൂവി :
"ഒരർജ്ജന്റ് മീറ്റിംഗ് ഉള്ളതാ ഈപ്പോ തന്നെ സമയം പോയി...".കതകടച്ചു കൈലി
ഊരിയെറിഞ്ഞു നിക്കുമ്പോഴാണു പതിവുപോലെ വെട്ടമിടാൻ മറന്നു
പോയെന്നോർത്തത്...നീട്ടി വിളിച്ചു : "എടിയേ ആ ലൈറ്റൊന്നിട്ടേ
".......പുറത്തു കൊച്ചു സൂപ്രണ്ട് "ഡോറ ബുജി " കാണുന്നതിന്റെ ഒച്ചയിൽ
അവളതു കേട്ടില്ലെന്നു തോന്നി ഒന്നൂടെ ഉച്ചത്തിൽ വിളിച്ചു.....ശ്ശെ എന്തൊരു
കഷ്ടമാണിത്...ഇരുട്ടു കാരണം സോപ്പെവിടിരിയ്ക്കുന്നെന്നുപോലും അറിയാൻ
മേലാ...ദേഷ്യം മൂത്തിട്ടു പിന്നേം കൂവി " ആ ലൈറ്റൊന്നിടോ.." ...ഒരു
രക്ഷയുമില്ല.....മുന്നിലിരുന്ന ബക്കറ്റിനാഞ്ഞൊരു ചവിട്ടു കൊടുത്തു
...ഉത്തരവാധിത്വമില്ലാത്തവൾ ...ഭർത്താവിന്റെ കാര്യങ്ങൾ നോക്ക്കാനവൾക്കു
സമയമില്ല ...ഒരു പരുവത്തിൽ തല നനച്ചു തോർത്തി ചാടി പുറത്തേയ്ക്കിറങ്ങുമ്പോ
വഴിയിൽ വച്ചിരുന്ന അണ്ടാവിൽ കാലു തട്ടി നന്നായി നൊന്തു .....പണ്ടാരം
മനുഷ്യനെ കൊല്ലാൻ വേണ്ടിയോരോ കോപ്പെടുത്തു വഴീക്കൊണ്ട് വ
ച്ചോളും...എടുത്ത് മുറ്റത്തേക്കൊരെറി വച്ചു കൊടുത്തു...അക ത്തേയ്ക്കു
പാഞ്ഞു കേറുമ്പോ ഭാര്യ അടുക്കള വാതുക്കൽ നിക്കുന്നു : "തീർന്നോ അഭ്യാസം
...? ..... ഞാൻ :" പിന്നല്ലാതെ
മനുഷ്യനെവിടെങ്കിലും " അത്യാവശ്യത്തിനു " പോകാൻ
ധൃതി പിടിച്ച്ചു നിക്കുമ്പോ കുഞ്ഞുകളിയ്ക്കരുത്... ആ ലൈറ്റൊന്നിടാൻ
ഞാനെത്ര വട്ടം വിളിച്ചു കൂവി ... കേക്കാനെവിടെ നേരം... " ....
അവൾ : " ആദ്യത്തെ വിളിയ്ക്കു തന്നെ ഞാൻ സ്വിച്ച് ഇട്ടതാ സംശയമുണ്ടേ
ഇങ്ങോട്ടു വന്നു നോക്കിക്കേ...നല്ലോണം കണ്ണു തുറന്നു നോക്കീട്ട് പാത്രം
പറക്കിയെറി .." ....... ശരിയാണു സ്വിച്ചിട്ടു തന്നെയാ
വച്ചേക്കുന്നെ..പിന്നിതെന്തുപറ്റി ..ഒരു പ ക്ഷെ അവളിതിപ്പോ ഇട്ടതാകുമോ...
ബാത് റൂമിൽ നോക്കി... ഇരുട്ട് തന്നെ ...അപ്പോ പണി പാളി ..ബൾബ്
ഫ്യൂസായതാ വെറുതെ അവളെ തെറി വിളിച്ചു....മെല്ലെ പുറത്തിറങ്ങി .... കണ്ണിൽ
ഒരുകൊട്ടത്തീയുമായി ഭാര്യ നിൽക്കുന്നു ...തോളിൽ കിടന്ന തോർത്തെടുത്തു
തലവഴിയിട്ടു പതിയെ നമ്ര ശിരസ്ക്കനായി അകത്തേയ്ക്കു നടന്നു .....ഏതോ മഹാൻ
പറഞ്ഞതോർമ്മ വന്നു " കുടുംബ ജീവിതമൊരു ഞാണിന്മേൽക്കളിയാണു...ഒന്നങ്ങോട്ടോ
ഒന്നിങ്ങോട്ടോ.... ".....ക്ലോക്കിലേയ്ക്കു നോക്കി......മണി ...9.05