Saturday, February 18, 2012

സ്വപ്നങ്ങളിലേക്ക് ഇനിയുമെത്ര ദൂരം....


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ്സു കട്ട് ചെയ്തു പുനലൂരിലെ ചന്ദ്ര തിയേറ്ററില്‍ തമിഴ് സിനിമ കാണാന്‍ പോയി തുടങ്ങിയ കാലങ്ങളില്‍ തുടങ്ങിയതാണ്‌ സിനിമയോടുള്ള ഈ അടങ്ങാത്ത പ്രണയം ....ദിനപ്പത്രങ്ങളിലെ സിനിമ പരസ്യങ്ങളിലൂടെയും കടയില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞു കിട്ടുന്ന സിനിമ വീക്കിലികളുടെ പഴയതാലുകളിലൂടെയും ഒടുങ്ങാത്ത മോഹത്തോടെ സിനിമയെ വായിച്ചെടുത്തു നെഞ്ചോടു ചേര്‍ത്ത നാളുകള്‍...തങ്കച്ചായന്റെ ബാര്‍ബര്‍ ഷോപിലെ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന മാദക നടിമാരുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങളിലൂടെ സിനിമ ഒരു ലഹരിയായി സിരകളില്‍ നിറയുകയായിരുന്നു ചെല്ലത്തിലെയും,ചന്ദ്രാ ടാക്കീസിലെയും..മുന്‍നിരയിലെ ഒരു രൂപയുടെ "തറ" ടിക്കെറ്റില്‍ തമിഴിലെയും മലയാളത്തിലെയും മാദക മോഹിനികള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ നൃത്തമാടി... ബെല്‍ബോട്ടം പാന്റ്റും "പട്ടി" കോളര്‍ ഷര്‍ട്ടുമിട്ട് രജനികാന്തും ,വിജയകാന്തുമൊക്കെ ഖോര സങ്കട്ടനങ്ങള്‍ നടത്തി ...ഒളിഞ്ഞും മറഞ്ഞും, വല്ലപ്പോഴുമെത്തുന്ന ഉച്ചപ്പടങ്ങള്‍ കണ്ടു "പുതിയ പാഠങ്ങള്‍ " പഠിച്ചുമൊക്കെ സിനെമയ്ക്കൊപ്പം നടന്ന നാളുകള്‍.....പഠനം പൂര്‍ത്തിയാക്കി {ചുമ്മാ ഒരു ജാടയ്ക്കിരുന്നോട്ടെ } "സിനിമ ഭ്രാന്ത് " മൂത്തിട്ടാണ് അന്നത്തെ കാലത്തെ എല്ലാ സിനിമ മോഹികളെയും പോലെ ഞാനും സിനിമാക്കാരുടെ ഈറ്റില്ലമായ മദ്രാസിലേക്ക് വണ്ടി കയറിയത് ...അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ചാന്‍സ് തേടിയലഞ്ഞും മദിരാശിയിലെ കടത്തിണ്ണകളില്‍ അന്തിയുറങ്ങിയും കാലം ഒരുപാട് ...പക്ഷെ അവിടെ ഭാഗ്യം എന്നെ തുണച്ചില്ല ...മോഹങ്ങള്‍ കൈവിട്ട മനസുമായി തിരികെ നാട്ടിലേക്ക് പോരേണ്ടി വന്നു ... നാട്ടിലെത്തി പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ തെണ്ടിതിരിന്ജ് നടക്കുന്നവന്‍ എല്ലാ ലേബല്‍ നെറ്റിയിലൊട്ടിച്ചു വീണ്ടും പഴയ കൊട്ടകകള്‍ തോറും കയറി ഇറങ്ങി സിനിമകള്‍ കണ്ടു തീര്‍ത്തു ...അന്യരുടെ പറമ്പുകളില്‍ പൂത്ത പറങ്കാവുകളും അല്‍പ സ്വല്‍പ്പം പെയിന്റിംഗ് ജോലികളുമൊക്കെ ടിക്കെറ്റിനുള്ള വക ഉണ്ടാക്കിതന്നു ....പിന്നീട് ജീവിത പ്രാരബ്ധങ്ങളു മായി പ്രയാണമാരംഭിച്ചപ്പോഴും സിനിമ സ്വപ്നങ്ങളുടെ തീ ഉള്ളില്‍ കെട്ടുപോകാതെ കൊണ്ട് നടന്നു ....കാലമൊരുപാട് കടന്നു പോയി താണ്ടിയ ദൂരങ്ങള്‍ അളന്നെടുക്കാനാകാത്തതും...പണ്ട് എപ്പോഴും സിനിമ കാണന്‍ ഒപ്പമുണ്ടായിരുന്ന പ്രിയ സുഹൃത്ത്‌ മധു ഇടയിലെപ്പോഴോ ഈ ലോകം വെടിഞ്ഞു പോയി {അവനെ ഓര്‍ക്കാതെ ഒരിക്കലും ഈ കുറിപ്പെഴുതി പൂര്‍ത്തിയാക്കാനാവില്ല} ഫോട്ടോഗ്രാഫിയില്‍എത്തപ്പെട്ടത് മുതല്‍ പിന്നെ സീരിയലുകളും സിനിമ ലൊക്കേഷന്‍ കവറെജുമോക്കെയായി സിനെമാക്കൊപ്പം യാത്ര തുടര്‍ന്നു...ദീന്‍ ആശുപത്രിയിലെ ഡോക്ടര്‍ അശോകന്‍ സാറാണ് ഒരു ഡോകുമെന്ററി ചെയ്യാന്‍ ആദ്യമായി അവസരം നല്‍കിയത്. അത് ഒരു വഴിത്തിരിവായി ...കൈരളി പീപ്പിള്‍ ടിവിയില്‍ അത് ടെലികാസ്റിംഗ്ചെയ്യാന്‍ ഞങ്ങളുടെ പ്രിയപ്പെട്ട എബ്രഹാം മാത്യു സര്‍ വഴിയോരുക്കിതന്നു....പിന്നീടാണ് കൊല്ലം ചെങ്കോട്ട മീറെര്‍ഗേജു ട്രെയിനിനെ കുറിച്ചു ഒരു ഡോകുമെന്ററി എന്ന ആശയം രൂപപ്പെട്ടത് കുറച്ചു കാലമെടുത്തു ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍. ഒരു ഡോകുമെന്ററി വ്യത്യസ്തമായി എങ്ങനെ എടുക്കാം എന്നുള്ളതിനെ കുറിച്ചൊന്നും വലിയ മുന്നറിവുകള്‍ ഉണ്ടായിരുന്നില്ല ...അറിയാവുന്ന പരമ്പരാഗത വഴിതന്നെയാണ് ഉപയോഗിച്ചത് ...എങ്കിലും അത് ചെറുതെങ്കിലും ഒരു വിജയമാക്കിയെടുക്ക്കാന്‍ സാധിച്ചു .ഇതിനു പുറകില്‍ എന്നെ നിര്‍ലോഭം സഹായിച്ച എന്‍റെ ക്യാമറമാന്‍ അജീഷ് ,സ്ക്രിപ്റ്റ് എഴുതിത്തന്ന എന്‍.ബി സുരേഷ് ,റിസര്‍ച് നടത്തിയ എം.കെ സുരേഷേട്ടന്‍,എഡിറ്റ്‌ ചെയ്ത ദിനുചെട്ടന്‍,ശബ്ദം നല്‍കിയ സാബിര്‍ ഇക്ക ,സൌണ്ട് എഡിറ്റൊര്‍ ആയ ഫസല്‍ ,നല്ല വാര്‍ത്തകള്‍ നല്‍കി എന്നെ സഹായിച്ച എന്‍റെ മാധ്യമ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ .. ഇതിന്റെ പ്രദര്‍ശനം സങ്കടിപ്പിക്കാനായി എനിക്ക് പണം നല്‍കി സഹായിച്ച എന്‍റെ പ്രിയ സുഹൃത്തും കുഞ്ഞനുജതിയുമായ സ്മിത,എനിക്കെല്ലാ പ്രോത്സാഹനവും ചെയ്തു തന്ന ഫോക്സ് ടിവിയിലെ സന്തോഷണ്ണന്‍,പ്രമോയും മറ്റും ചെയ്തു എന്നെ വളരെയധികമ സഹായിച്ച ബ്ലാക്ക് മാജിക്‌ സ്ടുടിയോയിലെ എന്റെ പ്രിയ സുഹൃത്തുക്കള്‍ ബിജോ ,നൌഫല്‍ എന്നിവര്‍പോസ്റെരോട്ടിക്കാനും പരിപാടി സങ്കടിപ്പിക്കനുമൊക്കെ എന്നോടൊപ്പം ഓടിനടന്ന എന്‍റെ സഹായികളായ സതീശന്‍,നൌഫല്‍,കില്ലാടി... പ്രദര്‍ശനം ഉല്‍ക്കാടനം ചെയ്യാനെത്തി നല്ല വാക്കുകള്‍ പറഞ്ഞ ശ്രി രാജീവ്‌ അഞ്ചല്‍ പ്രദര്‍ശനതിനായി പണം വാങ്ങാതെ സ്വയംവര ഹാള്‍ വിട്ടു നല്‍കിയ അശോകന്‍ ചേട്ടന്‍ .... വിജയിപ്പിക്കാനായി എന്നെ സഹായിച്ച എന്‍റെ നല്ലവരായ സുഹൃത്തുക്കള്‍, ഒരു വലിയ ഹാള്‍ നിറഞ്ഞു കവിഞ്ഞു എന്‍റെ ഈ ചെറിയ ഡോകുമെന്ററി കാണാനെത്തി എനിക്ക് സ്നേഹവും ഊര്‍ജ്ജവും പകര്‍ന്നു നല്‍കിയ എന്‍റെ പ്രിയപ്പെട്ട നാട്ടുകാര്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്നു എന്നെ പ്രോത്സാഹിപ്പിക്കുകയും അതിരറ്റു സ്നേഹിക്കുകയും ചെയ്യുന്ന എന്‍റെ ഫെയിസ്ബുക്ക് ചങ്ങാതിമാര്‍ ...എല്ലാവരെയും ഈ നിമിഷം ഞാന്‍ ഓര്‍ത്തെടുക്കുന്നു ..എന്‍റെ ഈ ചെറിയ ഡോകുമെന്ററി ഇന്നു കുറെയേറെ ഫെസ്ടിവലുകളില്‍ ശ്രദ്ധിക്കപ്പെട്ടു. ഫിലിം ക്രിടിക്സ് അവാര്‍ഡു ഉള്‍പ്പടെ മികച്ച നാല് അവാര്‍ഡുകള്‍ നേടിയെടുക്കുകയും ചെയ്തു ഇപ്പോള്‍ ഇന്ത്യയിലെഡോകുമെന്ടരികളുടെ മേളകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായ സൈന്‍സ് ഫെസ്റിവലിന്റെ പ്രദര്‍ശന വിഭാഗത്തിലേക്കും "ഓര്‍മ്മകളിലേക്ക് ഒരു ഒറ്റയടിപ്പാത " എന്നെ ഈ ഡോകുമെന്ററി തിരഞ്ഞെടുക്കപെട്ടിരിക്കുന്നു ...ഇന്ത്യയിലെ തന്നെ പ്രതിഭാശാലികളായ ഡോകുമെന്ററി സംവിധകര്‍ പങ്കെടുക്കുന്ന ഈ മേളയില്‍ എത്തിപ്പെടാനും അവരുടെയൊക്കെ മുന്‍പില്‍ എന്‍റെ ഈ ചിത്രം പ്രദര്ശിപ്പിക്കാനയതുമൊക്കെ ജീവിതത്തില്‍ ദൈവം എനിക്ക് കനിഞ്ഞരുളിയ വലിയ സൌഭാഗ്യങ്ങളായി ഞാന്‍ കാണുന്നു ..ഇന്നു ഇവിടെ പ്രകാശനം ചെയ്ത ഫെസ്റിവല്‍ ബുക്കില്‍ എന്‍റെ ചിത്രത്തെക്കുറിച്ച് വിവരണം നല്‍കുന്ന പേജില്‍ നോട്ടമെത്തിയപോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ...എത്രയോ ഫിലിം ഫെസ്റ്റിവെലുകളില്‍ കാഴ്ച്ചക്കാരനായെത്തി ഫെസ്റ്റിവല്‍ ബുക്കുകളില്‍ അച്ചടിച്ചിരിക്കുന്ന വലിയ സംവിധായകരുടെ ചിത്രങ്ങള്‍ കണ്ടു വെറുതെയെങ്കിലും മനസാഗ്രഹിച്ചിട്ടുണ്ട്... ഒരിക്കല്‍ ഇതുപോലെയൊരു ഫെസ്റ്റിവല്‍ ബുക്കില്‍ എന്‍റെ ചിത്രവും പതിയുന്നത് സ്വപ്നം കണ്ടിട്ടുണ്ട് ....ഇപ്പോഴിതാ എന്റെയാ കുഞ്ഞു സ്വപ്നം ഇവിടെ സക്ഷല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ....ഇനിയും സ്വപ്നങ്ങളൊരുപാട്.....നടന്നു തീര്‍ത്ത വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു കൂടെ നിര്‍ത്തി സ്നേഹിച്ചവരെയും കുത്ത് വാക്കുകള്‍ കൊണ്ട് മുറി വേല്‍പ്പിച്ചവരെയും {അവരെ ഓര്‍ക്കതിരിക്കനകില്ല കാരണം ഞാന്‍ ഇവിടെ വരെയെതിയതിന്റെ പിന്നില്‍ അവരുടെ ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്കും നിര്‍ണ്ണായകമായ സ്ഥാനമുണ്ട് } ഇവിടെ ഓര്‍ത്തെടുക്കുന്നു ..ഇനിയും മുന്നോട്ടുള്ള വഴി ഏറെയുണ്ടെന്ന് വിശ്വസിക്കുന്നു. സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്‍റെ എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ മനസ് നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഓര്‍ക്കണം എന്ന് അപേക്ഷിക്കുന്നു .....നിങ്ങള്‍ നല്‍കുന്ന ഈ സ്നേഹമാണ് എന്‍റെ എക്കാലത്തെയും ഊര്‍ജ്ജം.... അതെന്നുമുണ്ടാകണം ....